തന്റെ മരണത്തിന് ഒരു നിമിഷം മുൻപ് ഭഗവാനിൽ പൂർണ്ണശരണാഗതിയടഞ്ഞ ഖട്വാംഗ മഹാരാജാവിന്റെ ചരിത്രം.
🌟🌟🌟🌟🌟🌟🌟🌟
ഒരു നിമിഷ നേരത്തേക്ക് ഉള്ള ആയുസ്സു മാത്രമേ തനിക്ക് അവശേഷിക്കുന്നുള്ളൂ എന്ന് അറിഞ്ഞ രാജർഷി ഖട്വാംഗൻ എല്ലാ ഭൗതിക പ്രവർത്തനങ്ങളിൽ നിന്നും സ്വതന്ത്രനാവുകയും, പരമരക്ഷയായ അഥവാ പരമ അഭയസ്ഥാനമായ പരമദിവ്യോത്തമ പുരുഷൻ ഹരിയെ അഭയം പ്രാപിക്കുകയും ചെയ്തു
ഭാവാർത്ഥം
🌟🌟🌟🌟🌟🌟🌟🌟
ഉത്തരവാദിത്വമുള്ള ഒരു വ്യക്തി മനുഷ്യജീവിതത്തിന് പരമപ്രധാനവുമായ കർത്തവ്യത്തെ കുറിച്ച് എപ്പോഴും ബോധവാനായിരിക്കണം ഭൗതിക ജീവിതത്തിന്റെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റിയാൽ എല്ലാമായി എന്ന ധാരണ ഒട്ടും ശരിയല്ല. അടുത്ത ജന്മത്തിൽ ശ്രേഷ്ഠമായ ശ്രേഷ്ഠമായ അവസ്ഥ പ്രാപ്യമാകുന്ന വിധം സ്വന്തം കർത്തവ്യ നിർവ്വഹണത്തിൽ ഒരുവൻ ജാഗരൂകരായിരിക്കണം . പരമപ്രധാനവുമായ ആ കർത്തവ്യ നിർവഹണത്തിന് സ്വയം തയ്യാറാവുകയാണ് മാനവ ജീവിതത്തിൻറെ ലക്ഷ്യം. ഖട്വാംഗ മഹാരാജാവിനെ ഒരു രാജർഷിയായി ഇതിൽ വിശേഷിപ്പിച്ചിരിക്കുന്നു. എന്തെന്നാൽ രാജ്യഭരണം എന്ന ഭാരിച്ച ഉത്തരവാദിത്വംത്തിനുള്ളിൽ പോലും ജീവിതത്തിൻറെ പരമവും പ്രധാനവുമായ നീ കർത്തവ്യത്തെ കുറിച്ച് അദ്ദേഹം ഒട്ടും തന്നെ വിസ്മരിച്ചിരുന്നില്ല. മഹാരാജാവ് യുധിഷ്ഠിരനേയും പരീക്ഷിത്ത് മഹാരാജാവിനെയും പോലുള്ള മറ്റ് രാജാക്കന്മാരും അപ്രകാരം തന്നെയായിരുന്നു.തന്താങ്ങളുടേതായ പ്രഥമ കർത്തവ്യം നിർവഹിക്കുന്നതിൽ ജാഗ്രത പുലർത്തിയിരുന്നതിനാൽ അവരെല്ലാം തന്നെ മാതൃക വ്യക്തികളായിരുന്നു. അസുരരുമായി യുദ്ധം ചെയ്യുന്നതിന് ദേവന്മാർ ഖട്വാംഗ രാജാവിനെ ഉന്നത ലോകങ്ങളിലേക്ക് ക്ഷണിച്ചിരുന്നു. ഒരു രാജാവെന്ന നിലയിൽ ദേവന്മാരുടെ തൃപ്തികൊത്തവിധം അദ്ദേഹം യുദ്ധംചെയ്തു. അദ്ദേഹത്തിൽ സന്തുഷ്ടരായ ദേവന്മാർ ഭൗതിക സുഖാസ്വാദനത്തിന് ഉതകുന്ന വരം നൽകാൻ ആഗ്രഹിച്ചു. എന്നാൽ പരമപ്രധാനമായ സ്വന്തം കർത്തവ്യത്തെ കുറിച്ച് അത്യന്തം ജാഗ്രതയുള്ള ഖട്വാംഗമഹാരാജാവ് അദ്ദേഹത്തിന് അദ്ദേഹത്തിന് ശേഷിക്കുന്നത് ജീവിതകാലയളവിനെ കുറിച്ച് ദേവന്മാരോട് ആരാഞ്ഞു. അടുത്ത ജന്മത്തിന് വേണ്ടിയുള്ള സ്വയം തയ്യാറെടുപ്പിനോളം ഉൽക്കണ്ഠ അദ്ദേഹത്തിന് ഭൗതിക വരങ്ങൾ സ്വായത്തമാക്കുന്നതിൽ ഇല്ലായിരുന്നു എന്നാണ് ഇതിനർത്ഥം . എത്രയായാലും ഒരു നിമിഷനേരത്തെ ജീവിതം മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന് ദേവന്മാരിൽ നിന്നും അന്വേഷിച്ചറിഞ്ഞ മഹാരാജാവ് ഖട്വാംഗൻ ഉന്നതനിലവാരമുള്ള എല്ലാ ഭൗതിക സുഖങ്ങളാലും സർവഥാ സമൃദ്ധമായ സ്വർഗ്ഗം ഉപേക്ഷിച്ച് ഭൂമിയിലേക്ക് മടങ്ങുകയും പൂർണ സുരക്ഷിതവും പരമ ആശ്രയമായ പരമ ദിവ്യോത്തമ പുരുഷനിൽ അന്തിമമായ അഭയംതേടി മുക്തി പ്രാപ്തമാക്കുകയും ചെയ്തു . പരമപ്രധാനമായ സ്വന്തം കർത്തവ്യത്തിൽ സദാ ജാഗ്രതയുള്ളവൻ ആകയാൽ രാജർഷിയുടെ യത്നം ഒരു നിമിഷത്തേക്ക് ആയിരുന്നുവെങ്കിൽ പോലും വിജയകരമായിരുന്നു.
(ഭാവാർത്ഥം / ശ്രീമദ് ഭാഗവതം 2 .1. 13)
🍁🍁🍁🍁🍁🍁🍁🍁
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഈ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
🍁🍁🍁🍁🍁🍁🍁🍁🍁🍁
www.facebook.com/ശുദ്ധഭക്തി-Suddha-Bhakti-231734821083883
www.suddhabhaktimalayalam.com
No comments:
Post a Comment