Home

Sunday, October 4, 2020

തിരുനാമ അപരാധങ്ങൾ


 തിരുനാമ അപരാധങ്ങൾ

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


1. ഭഗവാന്റെ തിരുനാമം പ്രചരിപ്പിക്കുന്നതിന് തങ്ങളുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുന്ന ഭക്തന്മാരെ നിന്ദിക്കുക.


2 . ദേവന്മാരായ ശിവൻ, ബ്രഹ്മാവ് ഇവരെ ഭഗവാൻ വിഷ്ണുവിന്റെ തിരുനാമത്തോട് തുല്യമായോ സ്വതന്ത മായോ ചിന്തിക്കുക.


3. ആദ്ധ്യാത്മിക ഗുരുവിന്റെ കൽപ്പനകളെ ഉല്ലംഘിക്കുക. 


4. വൈദിക സാഹിത്യത്തെയോ അതുമായി ബന്ധപ്പെട്ടു  വരുന്ന മറ്റു സാഹിത്യങ്ങളെയോ നിന്ദിക്കുക. 


5. ഹരേ കൃഷ്ണ മഹാമന്ത്രജപത്തിന്റെ മഹത്വത്തെ സാങ്കൽപ്പികമാണെന്ന് കരുതുക. 


6. ഭഗവാന്റെ തിരുനാമം ഭൗതിക രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുക.


7. ഭഗവാന്റെ തിരുനാമത്തിന്റെ ബലത്തിൽ പാപകർമ്മങ്ങൾ അനുഷ്ഠിക്കുക. 


8 വേദസാഹിത്യത്തിലെ കർമ്മകാണ്ഡങ്ങളിൽ വിവരിച്ചിട്ടുള്ള ഒരു മംഗളകരമായ ധാർമ്മിക കർമ്മമാണ് ഹരേ കൃഷ്ണ മഹാമന്ത്രജപം എന്ന് കരുതുക. 


8. ഭഗവാന്റെ തിരുനാമ മഹിമകളെക്കുറിച്ച് ഒരു അവിശ്വാസിയായ വ്യക്തിയെ ഉപദേശിക്കുക. 


10. നാമമഹാത്മ്യത്തെക്കുറിച്ച് പല നിർദ്ദേശങ്ങളും മനസ്സിലാക്കിയതിനുശേഷവും തിരുനാമജപത്തിൽ പൂർണ്ണമായ വിശ്വാസമില്ലാതിരിക്കുകയും ഭൗതിക ആഗ്രഹങ്ങളെ വച്ചുപുലർത്തുകയും ചെയ്യുക. 



ഒരു വൈഷ്ണവൻ തന്റെ കൃഷ്ണ പ്രേമമാകുന്ന ആദ്ധ്യാത്മിക ലക്ഷ്യത്തെ പ്രാപിക്കുന്നതിനുവേണ്ടി ഇത്തരം അപരാധങ്ങളിൽ നിന്ന് സ്വരക്ഷ നേടേണ്ടതാണ്.

ശിക്ഷാഷ്ടകം


ശിക്ഷാഷ്ടകം

 രചന - ചൈതന്യമഹാപ്രഭു 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ശ്ളോകം 1

🔆🔆🔆🔆🔆🔆🔆

ചേതോ-ദർപണ-മാർജനം ഭവ-മഹാ-ദാവാഗ്നി-നിർവാപണം

ശ്രേയഃ-കൈരവ-ചന്ദ്രികാ-വിതരണം വിദ്യാ-വധൂ-ജീവനം 

ആനന്ദ-അംബുധി-വർധനം പ്രതി-പദം പൂർണാമൃതാസ്വാദനം

സർവാത്മസ്നപനം പരം വിജയതേ ശ്രീകൃഷ്ണ സങ്കീർത്തനം


വിവർത്തനം

🔆🔆🔆🔆🔆🔆🔆


ജനന മരണ പുനരാവർത്തന ബദ്ധ ജീവിതാഗ്നിയെ നശിപ്പിക്കുന്നതും, വർഷങ്ങളായി ഹൃദയത്തിലടിഞ്ഞുകൂടിയ സർവ മാലിന്യങ്ങളെയും നിർമ്മാർജനം ചെയ്യുന്നതുമായ ശ്രീകൃഷ്ണ സങ്കീർത്തനം വിജയിക്കട്ടെ. ആശിർവാദ സുധാംശുവിന്റെ നിലാവ് പരത്തുകയാൽ, സങ്കീർത്തന  പ്രസ്ഥാനം സമസ്ത മാനവ രാശിയുടെയും പരമവും, പ്രഥമവുമായ അനുഗ്രഹമാകുന്നു.  അത് സർവ അതീന്ദ്രിയ ജ്ഞാനത്തിന്റെയും  ജീവനാകുന്നു. അത് അതീന്ദ്രിയ പരമാനന്ദ സാഗരത്തെ വർദ്ധിപ്പിക്കുന്നുവെന്നു മാത്രമല്ല, ഏത് അമൃതമധുരമായ രസമാണോ ആസ്വദിക്കാൻ നാം ഉത്സുകരായിരിക്കുന്നത്, ആ പീയുഷ പാനം സങ്കീർത്തനം സാധ്യമാക്കിത്തീർക്കുകയും ചെയ്യുന്നു.


ശ്ളോകം 2

🔆🔆🔆🔆🔆🔆🔆

നാംനാമകാരി ബഹുധാ നിജ-സർവ-ശക്തിഃ

തത്രാർപിതാ നിയമിതഃ സ്മരണേന കാലഃ 

ഏതാദൃശീ തവ കൃപാ ഭഗവൻ‍-മമാപി

ദുർദൈവം-ഈദൃശം-ഇഹാജനി ന-അനുരാഗഃ 


വിവർത്തനം

🔆🔆🔆🔆🔆🔆🔆

അല്ലയോ എന്റെ പ്രിയ ഭഗവാനേ, ഭഗവദ്നാമത്താൽ മാത്രം ജീവ സത്തകൾക്ക് സർവവിധ അനുഗ്രഹാശിസ്സുകളും പ്രാപ്തമാകുന്നു. ആയതിനാൽ അങ്ങേയ്ക്ക് ‘കൃഷ്ണ'നെന്നും ‘ഗോവിന്ദ'നെന്നും അനേക സഹസ്ര നാമങ്ങളുണ്ട്. ഈ അതീന്ദ്രിയ നാമങ്ങളിലൊക്കെ അങ്ങയുടെ സർവ അതീന്ദ്രിയ ശക്തികളും അങ്ങ് നിക്ഷേപിച്ചിരിക്കുന്നു.  ഈ നാമജപങ്ങൾക്കൊന്നും അതികഠിനവും, ദൃഢവുമായ യാതൊരു നിയമ നിബന്ധനകളുമില്ല. എന്റെ ഭഗവാനേ, കരുണാസിന്ധുവാകയാൽ ദിവ്യ ഭഗവദ്നാമജപത്താൽ അനായാസേന ഞങ്ങൾക്ക് അങ്ങയെ പ്രാപിക്കുവാൻ സാധ്യമാക്കിത്തീർത്തിരിക്കുന്നു. എന്നിരുന്നാലും, അതിൽ ആകർഷണം തോന്നാത്ത വിധം നിർഭാഗ്യവാനാണ് ഞാൻ. ഹാ! കഷ്ടം! 


ശ്ളോകം 3

🔆🔆🔆🔆🔆🔆🔆


തൃണാദപി സുനീചേന തരോരപി സഹിഷ്ണുനാ ।

അമാനിനാ മാനദേന കീർത്തനീയഃ സദാ ഹരിഃ



വിവർത്തനം

🔆🔆🔆🔆🔆🔆🔆


വീഥിയിലെ തൃണത്തേക്കാൾ എളിയവനായി ചിന്തിച്ചുകൊണ്ട്, വൃക്ഷത്തേക്കാൾ സഹനശക്തിയോടെ സർവ മിഥ്യാവബോധവും വെടിഞ്ഞ്, മറ്റുള്ളവർക്ക് എല്ലാ ആദരങ്ങളും സമർപ്പിക്കാൻ തയ്യാറായി, വിനീതമായ മാനസിക അവസ്ഥയോടെ ഒരാൾ ഭഗവാന്റെ ദിവ്യനാമം ജപിക്കണം. 


ശ്ളോകം 4

🔆🔆🔆🔆🔆🔆🔆

ന-ധനം ന-ജനം ന-സുന്ദരീം

കവിതാം വാ ജഗദീശ കാമയേ ।

മമ ജന്മനി ജന്മനി ഈശ്വരേ

ഭവതാദ് ഭക്തിഃ അഹൈതുകീ ത്വയി ॥ 


വിവർത്തനം

🔆🔆🔆🔆🔆🔆🔆

അല്ലയോ സർവശക്തനായ ഭഗവാനേ, എനിക്ക് ധനം സംഭരിക്കുന്നതിലോ, സുന്ദരികളായ സ്ത്രീകളിലോ, അനുയായികളിലോ യാതൊരു താത്പര്യവുമില്ല. ജന്മജന്മാന്തരങ്ങളിൽ അങ്ങയുടെ അഹൈതുകമായ ഭക്തിയുതസേവനം മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.


ശ്ളോകം 5

🔆🔆🔆🔆🔆🔆🔆

അയി നന്ദ-തനൂജ കിംകരം

പതിതം മാം വിഷമേ-ഭവ-അംബുധൗ।

കൃപയാ തവ പാദ-പങ്കജ-

സ്ഥിത ധൂളി-സദൃശം വിചിന്തയ ॥ 


വിവർത്തനം

🔆🔆🔆🔆🔆🔆🔆

അല്ലയോ നന്ദസൂനോ, ശ്രീകൃഷ്ണാ! അങ്ങയുടെ ശാശ്വത സേവകനായ ഞാൻ എങ്ങനെയോ ജനന മരണ ആവർത്തന ചക്രമാകുന്ന ഈ സാഗരത്തിൽ നിപതിച്ചു. ആകയാൽ ദയവായി ഈ ഭയാനകമായ മൃത്യുസാഗരത്തിൽനിന്ന് എന്നെ കരകയറ്റി, അങ്ങയുടെ പാദാംബുജത്തിലെ ഒരു അണുവായി സ്വീകരിക്കേണമേ.


ശ്ളോകം 6

🔆🔆🔆🔆🔆🔆🔆


നയനം ഗളദ്-അശ്രു-ധാരയാ

വദനം ഗദ്ഗദ-രുദ്ധയാ ഗിരാ ।

പുളകൈർനിചിതം വപുഃ കദാ

തവ നാമ-ഗ്രഹണേ ഭവിഷ്യതി ॥ 


വിവർത്തനം

🔆🔆🔆🔆🔆🔆🔆

 അല്ലയോ എന്റെ പ്രിയ ഭഗവാനേ! അങ്ങയുടെ ദിവ്യനാമം ജപിക്കുമ്പോൾ എപ്പോഴാണ് എന്റെ നേത്രങ്ങൾ നിരന്തര പ്രേമാശ്രു പ്രവാഹത്താൽ അലങ്കരിക്കപ്പെടുന്നത്? എപ്പോഴാണ് എന്റെ കണ്ഠം ഇടറുന്നത്? അങ്ങയുടെ ദിവ്യനാമം ഉച്ചരിക്കുമ്പോൾ എന്റെ ശരീരം രോമാഞ്ചപുളകിതമാകുന്നത് എപ്പോഴാണ്?


ശ്ളോകം 7

🔆🔆🔆🔆🔆🔆🔆

യുഗായിതം നിമേഷേണ ചക്ഷുഷാ പ്രാവൃഷായിതം ।

ശൂന്യായിതം ജഗത് സർവം ഗോവിന്ദ-വിരഹേണ മേ ॥ 



വിവർത്തനം

🔆🔆🔆🔆🔆🔆🔆

അല്ലയോ ഗോവിന്ദാ! അങ്ങയുമായുള്ള വേർപാടിൽ അനുനിമിഷവും എനിക്ക് ഓരോ യുഗമായിട്ടാണ് അനുഭവപ്പെടുന്നത്. എന്റെ നേത്രങ്ങളിൽനിന്നും പെരുമഴപോലെ കണ്ണുനീർ പ്രവഹിക്കുന്നുവെന്നു മാത്രമല്ല, അങ്ങയുടെ അഭാവം നിമിത്തം ഈ പ്രപഞ്ചം തന്നെ ശൂന്യമായി അനുഭവപ്പെടുന്നു.


ശ്ളോകം 8

🔆🔆🔆🔆🔆🔆🔆


ആശ്ലിഷ്യ വാ പാദ-രതാം പിനഷ്ടു

മാം-അദർശനാനൻ‍ മർമ-ഹതാം കരോതു വാ ।

യഥാ തഥാ വാ വിദധാതു ലമ്പടഃ

മത്-പ്രാണ-നാഥസ്തു സ ഏവ ന-അപരഃ ॥ 


വിവർത്തനം

🔆🔆🔆🔆🔆🔆🔆

കൃഷ്ണനെയല്ലാതെ മറ്റാരെയും എന്റെ പ്രഭുവായി ഞാനറിയുന്നില്ല. എത്ര ക്ഷുബ്ധമായി എന്നെ അദ്ദേഹം ആശ്ലേഷിച്ചാലും, എന്റെ മുന്നിൽ പ്രത്യക്ഷനാകാതെ എന്റെ ഹൃദയത്തെ ഛിന്നഭിന്നമാക്കിയാലും, എന്റെ മനസ്സിൽ ഭഗവാൻ അതേപടി യാതൊരു ചാഞ്ചല്യവുമില്ലാതെ അപ്പോഴും നിലനിൽക്കും. എന്തും ഏതും ചെയ്യാൻ തക്ക സർവ സ്വതന്ത്രനായ അദ്ദേഹം തന്നെയാണ് എന്റെ നിരുപാധികമായ നിത്യ ആരാധ്യ പുരുഷനും 


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


തുളസീ പൂജ


തുളസീ പ്രണാമ മന്ത്രം

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

വൃന്ദായൈ തുളസിദേവ്യായൈ 

പ്രിയായൈ കേശവസ്യ ച

വിഷ്ണു ഭക്തി പ്രദേ ദേവി

സത്യവത്യായൈ നമോ നമഃ


വിവർത്തനം

🔅🔅🔅🔅🔅🔅🔅

ഭഗവാൻ കേശവന് അത്യന്തം പ്രിയങ്കരിയായ ശ്രീമതി തുളസി ദേവിക്ക് എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. അല്ലയോ ദേവി , അവിടുന്ന് വിഷ്ണു ഭക്തി പ്രദാനം ചെയ്യുകയും പരമോന്നത സത്യത്തെ ഉടമസ്ഥതയിൽ വയ്ക്കുകയും ചെയ്യുന്നു.




 ശ്രീ തുളസി കീർത്തനം

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 

 (1)

നമോ നമഃ തുളസീ കൃഷ്ണ - പ്രേയസീ നമോ നമഃ 

രാധാ - കൃഷ്ണ - സേവാ പാവോ ഏയി അഭിലാഷീ 


വിവർത്തനം 

🔅🔅🔅🔅🔅🔅🔅 

കൃഷ്ണന്റെ പ്രിയതമയായ അല്ലയോ തുളസീ, ഞാൻ നിന്നെ വീണ്ടും വീണ്ടും പ്രണമിക്കുന്നു! രാധാകൃഷ്ണന്മാരുടെ സേവനം ലഭിക്കണമെന്നതാണ് എന്റെ അഭിലാഷം. 


   (2)                  


ജേ തോമാരാ ശരണ ലോയ്, താര വാഞ്ഛാ പൂർണ ഹോയ് 

കൃപാ കോരി കോരോ താരേ വൃന്ദാവന വാസീ


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

നിന്നെ ശരണം പ്രാപിക്കുന്നവർക്കെല്ലാം അവരവരുടെ അഭിലാഷങ്ങൾ സഫലമാകുന്നു. നീ അവരിൽ കാരുണ്യം ചൊരിഞ്ഞ്, അവരെ വൃന്ദാവനവാസിയാക്കുന്നു.


 (3)


 മോര ഏയി അഭിലാഷ് വിലാസ് കുഞ്ജേ ദിയോ വാസ് 

നയനേ ഹേരിബോ സദാ യുഗളരൂപരാസീ 

വിവർത്തനം

🔅🔅🔅🔅🔅🔅🔅

വൃന്ദാവനധാമത്തിലെ ആനന്ദ നികുഞ്ജങ്ങളിൽ ഒരു വാസസ്ഥാനം ലഭിക്കണമെന്നതാണ് എന്റെ അഭിലാഷം. അപ്പോൾ എനിക്ക് എല്ലായ്പ്പോഴും രാധാകൃഷ്ണന്മാരുടെ മനോഹരമായ ലീലകൾ ദർശിക്കാൻ കഴിയും. 


    (4)


എയി നിവേദന ധരോ, സഖീർ അനുഗത കൊരോ 

സേവാ - അധികാര ദിയേ കൊരോ നിജ ദാസീ 

വിവർത്തനം

🔅🔅🔅🔅🔅🔅🔅

എന്നെ വൃന്ദാവനത്തിലെ ഇടയപ്പെൺകൊടികളുടെ ഒരു അനുയായിയാക്കി മാറ്റണമേ എന്ന് ഞാൻ യാചിക്കുന്നു. എനിക്ക് ഭക്തി യൂതസേവനം നൽകി, എന്നെ അങ്ങയുടെ ഭൃത്യനാക്കി മാറ്റണമേ!



  (5)


ദീന കൃഷ്ണ ദാസേ കോയ്, ഏയി ജേന മോര ഹോയ് 

 ശ്രീ രാധാ - ഗോവിന്ദ- പ്രേമേ സദാ ജേന വാസി

 വിവർത്തനം

🔅🔅🔅🔅🔅🔅🔅

എല്ലായ്പ്പോഴും രാധാഗോവിന്ദ പ്രേമത്തിൽ മുങ്ങിയിരിക്കണമേ എന്ന്, എളിയവനായ ഈ കൃഷ്ണസേവകൻ പ്രാർത്ഥിക്കുന്നു.





തുളസീ പ്രദക്ഷിണ മന്ത്രം

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 

യാനി  കാനി ച പാപാനി

ബ്രഹ്മഹത്യാതി കാനി ച

താനി താനി പ്രണശ്യന്തി

പ്രദക്ഷിണഃ പദേ പദേ


വിവർത്തനം

🔅🔅🔅🔅🔅🔅🔅

തുളസി ദേവിയെ പ്രദക്ഷിണം ചെയ്യുന്ന ഓരോ അടിയിലും ബ്രഹ്മഹത്യ ഉൾപ്പെടെയുള്ള എല്ലാ പാപങ്ങളും നശിക്കുന്നു



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


നരസിംഹ പ്രാർത്ഥന


 നരസിംഹ പ്രാർത്ഥന

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


തവ കര - കമല - വരേ നഖം അത്ഭുത - ശൃംഗം 

ദളിത ഹിരണ്യകശിപു - തനു - ഭൃംഗം 

കേശവ ധൃത നരഹരിരൂപ ജയ ജഗദീശ ഹരേ

ജയ ജഗദീശ ഹരേ ജയ ജഗദീശ ഹരേ


വിവർത്തനം

🔅🔅🔅🔅🔅🔅🔅

  അല്ലയോ കേശവ ! അല്ലയോ പ്രപഞ്ചനാഥാ ! അല്ലയോ ഹരി ! അങ്ങ് പകുതി മനുഷ്യനും പകുതി സിംഹവുമായുള്ള രൂപം ധരിച്ചു .അങ്ങേയ്ക്ക് എല്ലാ സ്തുതികളും! ഒരുവൻ തന്റെ  വിരൽ നഖങ്ങൾക്കിടയിൽ വെച്ച്  വണ്ടിനെ ഞെരിച്ചു കൊല്ലുന്നത് പോലെ , അങ്ങ് ഹിരണ്യകശിപുവിന്റെ ശരീരത്തെ തന്റെ കരകമലങ്ങളാൽ വലിച്ചുകീറി.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


ശ്രീ നരസിംഹ പ്രണാമം


 ശ്രീ നരസിംഹ പ്രണാമം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


നമസ്തേ നരസിംഹായ  പ്രഹ്ലാദാഹ്ലാദ - ദായിനേ 

ഹിരണ്യ കശിപൂർ വക്ഷഃ - ശിലാ - തൻക - നഖാലയേ 


ഇതോ നരസിംഹ പരതോ നരസിംഹോ 

യതൊ യാതൊ യാമി തതൊ നരസിംഹഃ 

ബഹിർ നരസിംഹോ ഹൃദയേ നരസിംഹോ 

നരസിംഹം ആദിം ശരണം പ്രപദ്യേ 


വിവർത്തനം

🔆🔆🔆🔆🔆🔆


പ്രഹ്ലാദന് ആനന്ദം നൽകിയവനും, ശില പോലുള്ള ഹിരണ്യകശിപുവിന്റെ മാറിടത്തെ, ഉളിപോലെ മൂർച്ചയുള്ള തന്റെ നഖങ്ങളാൽ കീറിയവനുമായ ഭഗവാൻ നരസിംഹദേവനെ ഞാൻ സാദരം പ്രണമിക്കുന്നു. 


നരസിംഹദേവൻ ഇവിടെയുമുണ്ട്, അവിടെയുമുണ്ട്. ഞാൻ പോകുന്നിടത്തെല്ലാം നരസിംഹദേവനുണ്ട്. അദ്ദേഹം ഹൃദയത്തിലും, പുറത്തും സ്ഥിതി ചെയ്യുന്നു. എല്ലാറ്റിനും ആദി കാരണമായ നരസിംഹദേവനെ ഞാൻ ശരണം പ്രാപിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


ശ്രീ ശ്രീ ഗുരു അഷ്ടകം



ശ്രീ ശ്രീ ഗുരു അഷ്ടകം 

രചന - ശ്രീല വിശ്വനാഥ ചക്രവർത്തി ഠാക്കൂർ

                    

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


ശ്ളോകം 1


🔅🔅🔅🔅🔅🔅🔅       

         

സംസാര - ദാവാനല - ലീഢ - ലോക

ത്രാണായ കാരുണ്യ - ഘനാഘനത്വം 

പ്രാപ്തസ്യ കല്ല്യാണ - ഗുണാർണ്ണവസ്യ 

വന്ദേ ഗുരോ ശീ - ചരണാരവിന്ദം 


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

മേഘങ്ങൾ മഴ ചൊരിഞ്ഞ് എപ്രകാരം കാട്ടുതീ അണക്കുന്നുവോ, അപകാരം, കരുണാസമുദ്രമായ ആത്മീയ ഗുരു, ഭൗതികാസ്തിത്വമാകുന്ന ആളിക്കത്തുന്ന തീ കെടുത്തുന്നു. അപ്രകാരമുള്ള മംഗളകരമായ ഗുണങ്ങളോടുകൂടിയ  ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു.


ശ്ളോകം 2

🔅🔅🔅🔅🔅🔅🔅 


മഹാപ്രഭോഃ  കീർത്തന - നൃത്യ - ഗീത 

വാദിത്ര - മാദ്യാൻ- മനസോ രസേന 

രോമാഞ്ച കമ്പാശ്രു - തരംഗ - ഭാജോ

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

തിരുനാമജപം, ആനന്ദനൃത്തം, സംഗീതോപകരണങ്ങളുടെ വാദനം എന്നിവ   ചെയ്യുക വഴി ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ സങ്കീർത്തന പ്രസ്ഥാനത്താൽ ആത്മീയ ഗുരു എല്ലായ്പ്പോഴും ആനന്ദിക്കുന്നു. അദ്ദേഹം മനസ്സിൽ പരിശുദ്ധ ഭക്തി ആസ്വദിക്കുന്നതിനാൽ, ചിലപ്പോൾ രോമങ്ങൾ എഴുന്നേറ്റു നിൽക്കുക, ശരീരം വിറയ്ക്കുക, കണ്ണുനീർ പ്രവഹിക്കുക എന്നിവ പ്രകടമാകുന്നു. അപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു.                      


ശ്ളോകം 3

🔅🔅🔅🔅🔅🔅🔅 


ശ്രീ - വിഗ്രഹാരാധന - നിത്യ - നാനാ 

ശൃംഗാര - തൻ- മന്ദിര -മാർജനാദൗ

യുക്തസ്യ - ഭക്താംശ്ച നിയുഞ്ജതോ£ പി 

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം 


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

ആത്മീയ ഗുരു എല്ലായ്പ്പോഴും ക്ഷേത്രത്തിൽ രാധാകൃഷ്ണന്മാരുടെ ആരാധനയിൽ ഏർപ്പെടുകയും, തന്റെ ശിഷ്യന്മാരെ അതിൽ വ്യാപൃതരാക്കുകയും ചെയ്യുന്നു. അവർ വിഗ്രഹങ്ങൾ അലങ്കരിക്കുക, ക്ഷേത്രം വൃത്തിയാക്കുക തുടങ്ങിയ സേവനങ്ങളിൽ ഏർപ്പെടുന്നു. അപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു.                         


ശ്ളോകം 4 

🔅🔅🔅🔅🔅🔅🔅 


ചതുർ - വിധ - ശ്രീ ഭഗവത് - പ്രസാദ 

സ്വാദ്വന്ന - തൃപ്താൻ ഹരി - ഭക്ത സംഘാൻ 

കൃത്വൈവ തൃപ്തിം ഭജതഃ സദൈവ 

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

ആത്മീയ ഗുരു, ഭഗവാന് നാല് വിധത്തിലുള്ള ( അലിയിച്ചിറക്കേണ്ടവ, ചവച്ചിറക്കേണ്ടവ, കുടിക്കേണ്ടവ, വലിച്ചൂറ്റിക്കഴിക്കേണ്ടവ ) രുചികരമായ ഭക്ഷണ പദാർത്ഥങ്ങൾ സമർപ്പിക്കുന്നു. ഭക്തന്മാർ ഈ ഭഗവദ്പ്രസാദം ഭക്ഷിച്ച് തൃപ്തരാകുന്നത് കാണുമ്പോൾ ആത്മീയ ഗുരുവും തൃപ്തനാകുന്നു. ഇപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു.                      


ശ്ളോകം 5

🔅🔅🔅🔅🔅🔅🔅 


 ശീ - രാധികാ -മാധവയോർ അപാര - 

മാധുര്യ - ലീലാ - ഗുണ - രൂപ നാമ്നാം 

പ്രതി - ക്ഷണാസ്വാദന - ലോലുപസ്യ 

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം 


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

ആത്മീയ ഗുരു എല്ലായ്പ്പോഴും ശ്രീരാധിക - മാധവന്മാരുടെ അസംഖ്യങ്ങളായ മാധുര്യലീലകൾ, ഗുണങ്ങൾ, നാമങ്ങൾ, രൂപങ്ങൾ എന്നിവ കേൾക്കുന്നതിലും ആസ്വദിക്കുന്നതിലും ഉത്സുകനായിരിക്കുന്നു. ഇപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. 


 ശ്ളോകം 6

🔅🔅🔅🔅🔅🔅🔅 

            

നികുഞ്ജ - യൂനോ രതി - കേളി സിദ്ധ്യൈ

യാ യാലിഭിർ യുക്തിർ അപേക്ഷണീയ 

തത്രാതി ദക്ഷ്യാദ് അതി - വല്ലഭസ്യ

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

വൃന്ദാവനത്തിലെ നികുഞ്ജങ്ങളിൽ, രാധാകൃഷ്ണന്മാരുടെ മാധുര്യ പ്രേമവ്യവഹാരങ്ങൾക്കാവശ്യമായ സജ്ജീകരണങ്ങൾ ചെയ്യുന്ന ഗോപികമാരെ സഹായിക്കുന്നതിൽ ആത്മീയ ഗുരു നിപുണനാണ്. അതിനാൽ, ആത്മീയ ഗുരു, ഭഗവാന് അത്യന്തം പ്രിയങ്കരനാണ്. ഇപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. 


  ശ്ളോകം 7

🔅🔅🔅🔅🔅🔅🔅 


സാക്ഷാദ് - ധരിത്വേന സമസ്ത ശാസ്ത്രൈർ

ഉക്തസ് തഥാ ഭാവ്യതയേവ സദ്ഭിഃ

കിന്തു പ്രഭോർ യഃ പ്രിയയേവ തസ്യ 

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

ആത്മീയ ഗുരു ഭഗവാന്റെ വിശ്വസ്ത സേവകനാകയാൽ, ഭഗവാന് തുല്യം ആദരണീയനാണ്. ഇത് എല്ലാ സാധു - ശാസ്ത്രങ്ങളും അംഗീകരിക്കുന്നു. ഇപ്രകാരം, ഭഗവാൻ ഹരിയുടെ ആധികാരികനായ പ്രതിനിധിയായ ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. 


 ശ്ളോകം 8

🔅🔅🔅🔅🔅🔅🔅 


യസ്യ പ്രസാദാദ് ഭഗവത് - പ്രസാദോ 

യസ്യ£ പ്രസാദാൻ ന ഗതിഃ കുതോ£ പി 

ധ്യായൻ സ്തുവംസ് തസ്യ യശസ് ത്രിസന്ധ്യം 

വന്ദേ ഗുരോ ശ്രീ - ചരണാരവിന്ദം


വിവർത്തനം

🔅🔅🔅🔅🔅🔅🔅 

ആത്മീയ ഗുരുവിന്റെ കാരുണ്യത്താലാണ് ഒരുവന് കൃഷ്ണന്റെ അനുഗ്രഹം ലഭിക്കുന്നത്. ആത്മീയ ഗുരുവിന്റെ കാരുണ്യമില്ലാതെ ഒരുവന് ആത്മീയ പുരോഗതി കൈവരിക്കാനാകില്ല. അതിനാൽ, ഒരുവൻ ദിവസവും മൂന്ന് നേരമെങ്കിലും ആത്മീയ ഗുരുവിനെ സ്മരിക്കുകയും സ്തുതിക്കുകയും ചെയ്യേണ്ടതാണ്. ഇപ്രകാരമുള്ള ആത്മീയ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു.




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,



 


 

ശ്രീനരസിംഹകവചം


 ശ്രീനരസിംഹകവചം

(ബ്രഹ്മാണ്ഡ പുരാണം)

🍁🍁🍁🍁🍁🍁🍁🍁

നൃസിംഹകവചം വക്ഷ്യേ 
പ്രഹ്ലാദേനോദിതം പുരാ ।
സർവ്വരക്ഷാകരം പുണ്യം 
സർവ്വോപദ്രവനാശനം ॥ 1॥

സർവ്വസമ്പത്കരം ചൈവ 
സ്വർഗമോക്ഷപ്രദായകം ।
ധ്യാത്വാ നൃസിംഹം ദേവേശം 
ഹേമസിംഹാസനസ്ഥിതം ॥ 2॥

വിവൃതാസ്യം ത്രിനയനം 
ശാരദിന്ദുസമപ്രഭം ।
ലക്ഷ്മ്യാലിങ്ഗിതവാമാങ്ഗം 
വിഭൂതിഭിരുപാശ്രിതം ॥ 3॥

ചതുർഭുജം കോമളാംഗം 
സ്വർണ്ണകുണ്ഡലശോഭിതം ।
ശ്രീയാസു ശോഭിതോരസ്കം 
രത്നകേയൂരമുദ്രിതം ॥ 4

തപ്തകാഞ്ചനസംകാശം 
പീതനിർമ്മലവാസസം ।
ഇന്ദ്രാദിസുരമൌലിസ്ഥ 
സ്ഫുരന്മാണിക്യദീപ്തിഭിഃ ॥ 5॥

വിരാജിതപദദ്വന്ദ്വം 
ശങ്ഖചക്രാദി ഹേതിഭിഃ ।
ഗരുത്മതാ ച വിനയാത് 
സ്തൂയമാനം മുദാന്വിതം ॥ 6॥

സ്വഹൃത്കമലസംവാസം 
കൃത്വാ തു കവചം പഠേത്
നൃസിംഹോ മേ ശിരഃ പാതു 
ലോകരക്ഷാർത്ഥ സംഭവഃ ॥ 7॥

സർവ്വഗോഽപി സ്തംഭവാസഃ 
ഫാലം മേ രക്ഷതു ധ്വനിം
നൃസിംഹോ മേ ദൃശൌ പാതു 
സോമസൂര്യാഗ്നിലോചനഃ ॥ 8॥

സ്മൃതിം മേ പാതുനൃഹരി 
മുനിവര്യസ്തുതിപ്രിയഃ ।
നാസം മേ സിംഹനാസസ്തു 
മുഖം ലക്ഷ്മീമുഖപ്രിയഃ ॥ 9॥

സർവ്വ വിദ്യാധിപഃ പാതു 
നൃസിംഹോ രസനാം മമ ।
വക്ത്രം പാത്വിന്ദുവദനം 
സദാ പ്രഹ്ലാദവന്ദിതഃ ॥ 10॥

നൃസിംഹഃ പാതു മേ കണ്ഠം 
സ്കന്ധൌ ഭൂഭരണാന്തകൃത് ।
ദിവ്യാസ്ത്രശോഭിതഭുജഃ 
നൃസിംഹഃ പാതു മേ ഭുജൌ ॥ 11॥

കരൌ മേ ദേവവരദോ 
നൃസിംഹഃ പാതു സർവ്വതഃ
ഹൃദയം യോഗിസാധ്യശ്ച 
നിവാസം പാതു മേ ഹരിഃ ॥ 12॥

മധ്യം പാതു ഹിരണ്യാക്ഷ
വക്ഷഃകുക്ഷിവിദാരണഃ ।
നാഭിം മേ പാതു നൃഹരിഃ
സ്വനാഭി ബ്രഹ്മസംസ്തുതഃ ॥ 13॥

ബ്രഹ്മാണ്ഡകോടയഃ കട്യാം
യസ്യാസൌ പാതു മേ കടിം ।
ഗുഹ്യം മേ പാതു ഗുഹ്യാനാം
മന്ത്രാണാം ഗുഹ്യരൂപദൃക് ॥ 14॥

ഊരൂ മനോഭവഃ പാതു
ജാനുനീ നരരൂപധൃക് ।
ജങ്ഘേ പാതു ധരാഭാര
ഹർത്താ യോഽസൌ നൃകേസരീ ॥ 15॥

സുരരാജ്യപ്രദഃ പാതു
പാദൌ മേ നൃഹരീശ്വരഃ ।
സഹസ്രശീർഷാ പുരുഷഃ
പാതു മേ സർവ്വശസ്തനും ॥ 16॥

മഹോഗ്രഃ പൂർവ്വത: പാതു
മഹാവീരാഗ്രജോഽഗ്നിതഃ ।
മഹാവിഷ്ണുർദക്ഷിണേ തു
 മഹാജ്വാലസ്തു നൈരൃതഃ ॥ 17॥

പശ്ചിമേ പാതു സർവ്വേശോ
ദിശി മേ സർവ്വതോമുഖഃ ।
നൃസിംഹഃ പാതു വായവ്യാം
സൌമ്യാം ഭൂഷണവിഗ്രഹഃ ॥ 18॥

ഈശാന്യാം പാതു ഭദ്രോ മേ
സർവ്വമംഗളദായകഃ
സംസാരഭയതഃ പാതു
മൃത്യോർമ്മൃത്യുർനൃകേസരീ ॥ 19॥

ഇദം നൃസിംഹകവചം
പ്രഹ്ലാദമുഖമണ്ഡിതം ।
ഭക്തിമാൻ യ പഠേന്നിത്യം സർവ്വ
പാപൈഃ പ്രമുച്യതേ ॥ 20॥

പുത്രവാൻ ധനവാൻ ലോകേ
ദീര്ഘായുരുപജായതേ ।
യം യം കാമയതേ കാമം 
തം തം പ്രാപ്നോത്യസംശയം ॥ 21॥

സർവ്വത്രജയമാപ്നോതി
സർവ്വത്ര വിജയീ ഭവേത് ।
ഭൂമ്യന്തരീക്ഷദിവ്യാനാം
ഗ്രഹാണാം വിനിവാരണം ॥ 22॥

വൃശ്ചികോരഗസംഭൂത
വിഷാപഹരണം പരം ।
ബ്രഹ്മരാക്ഷസയക്ഷാണാം
ദൂരോത്സാരണകാരണം ॥ 23॥

ഭൂർജേ വാ താലപാത്രേ വാ
കവചം ലിഖിതം ശുഭം
കരമൂലേ ധൃതം യേന
സിധ്യേയുഃ കർമസിദ്ധയഃ ॥ 24॥

ദേവാസുരമനുഷ്യേഷു
സ്വം സ്വമേവ ജയം ലഭേത്
ഏകസന്ധ്യം ത്രിസന്ധ്യം വാ
യഃ പഠേന്നിയതോ നരഃ ॥ 25॥

സർവ്വ മംഗള മാംഗല്യം
ഭുക്തിം മുക്തിം ച വിന്ദതി
ദ്വാത്രിംശതിസഹസ്രാണി 
പഠേത് ശുദ്ധാത്മനാം നൃണാം ॥ 26॥

കവചസ്യാസ്യ മന്ത്രസ്യ
മന്ത്രസിദ്ധിഃ പ്രജായതേ ।
അനേന മന്ത്രരാജേന 
കൃത്വാ ഭസ്മാഭിമന്ത്രണം ॥ 27॥

തിലകം വിന്യസേദ്യസ്തു
തസ്യ ഗ്രഹഭയം ഹരേത് ।
ത്രിവാരം ജപമാനസ്തു 
ദത്തം വാര്യഭിമന്ത്ര്യ ച ॥ 28॥


പ്രാശയേദ്യോ നരോ മന്ത്രം 
നൃസിംഹധ്യാനമാചരേത് ।
തസ്യ രോഗാഃ പ്രണശ്യന്തി
യേ ച സ്യുഃ കുക്ഷിസംഭവാഃ ॥ 29॥

കിമത്ര ബഹുനോക്തേന 
നൃസിംഹസദൃശോ ഭവേത്
മനസാ ചിന്തിതം യത്തു
സ തച്ചാപ്നോത്യസംശയം ॥ 30॥


ഗർജ്ജന്തം ഗർജ്ജയന്തം നിജഭുജപടലം സ്ഫോടയന്തം ഹഠന്തം
ദീപയന്തം താപയന്തം ദിവി ഭുവി ദിതിജം ക്ഷേപയന്തം ക്ഷിപന്തം ।

ക്രന്ദന്തം രോഷയന്തം ദിശി ദിശി സതതം സംഹരന്തം ഭരന്തം
വീക്ഷന്തം ഘൂര്ണയന്തം കരനികരശ തൈർദിവ്യസിംഹം നമാമി ॥ 31॥


॥ ഇതി ശ്രീ ശ്രീബ്രഹ്മാണ്ഡപുരാണേ പ്രഹ്ലാദോക്തം ശ്രീനൃസിംഹകവചം സമ്പൂർണം ॥ 



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

🍁🍁🍁🍁🍁🍁🍁🍁🍁🍁

https://t.me/joinchat/SE9x_uS_gyO6uxCc

വെബ്സൈറ്റ്

🍁🍁🍁🍁🍁🍁


https://suddhabhaktimalayalam.com