Home

Sunday, October 18, 2020

നരസിംഹ ഭഗവാനോടുള്ള പ്രാർത്ഥന



 നരസിംഹ ഭഗവാനോടുള്ള പ്രാർത്ഥന


🍁🍁🍁🍁🍁🍁🍁🍁🍁🍁


വിദിക്ഷു ദിക്ഷൂർദ്ധ്വമധഃ സമന്താ- ദന്തർബ്ബഹിർഭഗവാൻ നാരസിംഹാഃ പ്രഹാപയംല്ലോകഭയം സ്വനേന സ്വതേജസാ ഗ്രസ്ത സമസ്ത തേജാഃ.

പ്രഹ്ലാദ മഹാരാജാവ് നരസിംഹ ഭഗവാന്റെ ദിവ്യനാമം വളരെയുറക്കെ ജപിച്ചു. സ്വന്തം ഭക്തനായ പ്രഹ്ലാദ മഹാരാജാവിനുവേണ്ടി ഗർജിക്കുന്ന നരസിംഹ ഭഗവാൻ, ബലിഷ്ഠരായ നേതാക്കൾ എല്ലാ ദിശകളിൽ നിന്നും വിഷം, ആയുധം, ജലം, അഗ്നി, വായു മുതലായവയിലൂടെ ഉയർത്തുന്ന ഭയത്തിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കട്ടെ. അവരുടെ സ്വാധീനത്തെ ഭഗവാൻ അദ്ദേഹത്തിന്റെ അതീന്ദ്രിയ സ്വാധീനത്താൽ ഗ്രസിക്കട്ടെ. എല്ലാ ദിക്കുകളിലും എല്ലാ മൂലകളിലും, മുകളിലും, താഴെയും, അകത്തും പുറത്തും നരസിംഹഭഗവാൻ ഞങ്ങളെ രക്ഷിക്കട്ടെ.

( ശ്രീമദ് ഭാഗവതം 6.8.34 )

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


മിഥ്യയായ സങ്കൽപം


 

മിഥ്യയായ സങ്കൽപം


🍁🍁🍁🍁🍁🍁🍁🍁


കയറിനെ പാമ്പായി കരുതുന്നത് മിഥ്യയാണ്. കയർ, സംഭ്രാന്തനായ വ്യക്തിയുടെ മുന്നിൽ ഉണ്ടായിരിക്കുന്നതാകയാൽ, അത് അസത്യമേയല്ല. എന്നാൽ, അതിന്റെ സ്വീകാര്യം മായയാകുന്നു. ആകയാൽ, ഈ ഭൗതിക ആവിഷ്കരണത്തെ, ഭഗവദ്ശക്തിയിൽനിന്നും വേർപ്പെടുത്തപ്പെട്ടതായി അംഗീകരിക്കുന്ന പൊളളയായ സങ്കൽപ്പം മിഥ്യ ( മായ ) ആകുന്നു. എന്നാൽ അത് അസത്യമല്ല. ഈ മായിക സങ്കൽപ്പത്തെ, അജ്ഞതയെന്ന അന്ധകാരത്തിലെ യാഥാർഥ്യത്തിന്റെ പ്രതിഫലനമെന്ന് വിശേഷിപ്പിക്കുന്നു. എന്റെ ശക്തിയിൽനിന്നും ഉദ്ഭൂതമാക്കപ്പെടാത്ത, അഭിവ്യക്തമായി കാണപ്പെടുന്നതെന്തിനെയും 'മായ'യെന്ന് വിളിക്കുന്നു. ജീവസത്ത രൂപരഹിതനാണ്; അല്ലെങ്കിൽ പരമോന്നത ഭഗവാൻ നിരാകാരനാണ് എന്ന തത്ത്വവും മിഥ്യയാണ്.

( ശ്രീമദ് ഭാഗവതം 2.9.34/ ഭാവാർത്ഥം )

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ഭക്തൻ ഭഗവാന്റെ സന്തതസഹചാരി


 


ഭക്തൻ ഭഗവാന്റെ സന്തതസഹചാരി


☘☘☘☘☘☘☘☘☘


ഭഗവാന്റെ അന്തരംഗ ഭക്തന്മാർ അഥവാ ശക്തികളെല്ലാം തന്നെ അദ്ദേഹത്തിൻറെ ലീലകളിലെ ശാശ്വതരായ സഹചാരികളാണ്. അവരോടൊത്ത് മാത്രമേ ഭഗവാൻ സങ്കീർത്തന പ്രസ്ഥാനം ആവിഷ്കരിക്കാനായി അവതരിക്കുകയുള്ളൂ. അവരോടൊത്തു മാത്രമേ ഭക്തിയുടെ പരിപക്വാവസ്ഥയായ മാധുര്യ പ്രേമത്തെ ആസ്വദിക്കുകയുള്ളൂ. അവരോടൊത്തു മാത്രമേ അദ്ദേഹം ഈ കൃഷ്ണ പ്രേമത്തെ സാധാരണ ജനങ്ങൾക്കായി വിതരണം ചെയ്യുകയുള്ളൂ.

(ശ്രീചൈതന്യ ചരിതാമൃതം,
ആദി ലീല 7 .18 .19)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


പ്രഹ്ളാദ മഹാരാജാവിന്റെ പ്രാർത്ഥന



 പ്രഹ്ളാദ മഹാരാജാവിന്റെ പ്രാർത്ഥന


🍁🍁🍁🍁🍁🍁🍁🍁

കോ ന്വത്ര തേ£ഖിലഗുരോ! ഭഗവൻ! പ്രയാസ
ഉത്താരണേ£സ്യ ഭവസംഭവലോപഹേതോ
മൂഢേഷു വൈ മഹദനുഗ്രഹ ആർത്തബന്ധോ!
കിം തേന തേ പ്രിയജനാനനുസേവതാം നഃ

അല്ലയോ ഭഗവാനേ, സർവലോകങ്ങളുടെയും യഥാർത്ഥ ആദ്ധ്യാത്മിക ഗുരുവേ, പ്രപഞ്ച ഭരണം നിർവഹിക്കുന്ന അങ്ങേയ്ക്ക് അങ്ങയുടെ ഭക്തിയുതസേവനത്തിൽ മുഴുകിയിട്ടുളള പതിതാത്മാക്കളെ മോചിപ്പിക്കുന്നതിന് എന്താണ് വിഷമം? ക്ലേശിക്കുന്ന മനുഷ്യരാശിയുടെ മിത്രമാണ് അവിടുന്ന്, വിഡ്ഢികളോട് കരുണ കാട്ടേണ്ടത് മഹദ്വക്തികളുടെ ധർമവുമാണ്. അതുകൊണ്ട് അങ്ങയുടെ സേവനങ്ങളിൽ മുഴുകിക്കഴിയുന്ന ഞങ്ങളെപ്പോലുള്ള വ്യക്തികളോട് അവിടന്ന് അവിടത്തെ അഹൈതുകമായകാരുണ്യം പ്രകടിപ്പിക്കുമെന്ന് ഞാൻ കരുതുന്നു.

( ശ്രീമദ് ഭാഗവതം 7.9.42 )

ദയാപരൻ ( 'അതിരറ്റ കാരുണ്യമുള്ളവൻ' )



 ദയാപരൻ

( 'അതിരറ്റ കാരുണ്യമുള്ളവൻ' )


'ദയാപരൻ' എന്നാണ് ഭഗവാനെ, കുലശേഖര രാജാവ് അടുത്തതായി സംബോധന ചെയ്യുന്നത്. 'അതിരറ്റ കാരുണ്യമുള്ളവൻ' എന്നാണ് ഇതിനർത്ഥം. എന്തുകൊണ്ടെന്നാൽ ഭഗവാനല്ലാതെ മറ്റാർക്കും നമ്മോട് അപാര കരുണയുള്ള സുഹൃത്താകാൻ കഴിയുകയില്ല. അതുകൊണ്ട് "ദീനബന്ധു എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്. നിർഭാഗ്യവശാൽ നമ്മൾക്കെന്തെങ്കിലും ആവശ്യം വരുമ്പോൾ നമ്മൾ ഈ ഭൗതികലോകത്തിലെ സ്നേഹിതരെ ആശ്രയിക്കുന്നു. എന്നാൽ എല്ലാവരുടെയും അവസ്ഥ ദയനീയമായതുകൊണ്ട് ഒരുദീനൻ മറ്റൊരു ദീനനോട് സഹായം അഭ്യർത്ഥിക്കുന്നതിൽ ഔചിത്യമില്ല. ഭൗതിക ലോകത്തിലെ മനുഷ്യർ ആരും തന്നെ എല്ലാ കാര്യത്തിലും പൂർണ്ണരല്ല. ഏറ്റവും ധനികനായ ഒരു വ്യക്തിക്കു പോലും ഭഗവാനുമായി ബന്ധമില്ലെങ്കിൽ, അവൻ ഒരു ആവശ്യക്കാരനാണ്. ഭഗവാനില്ലാതെ എല്ലാം വെറും പൂജ്യമാണ്. ആ പൂജ്യത്തിനു മുന്നിൽ ഭഗവാനെ നിർത്തിയാൽ അത് പൂജ്യങ്ങൾക്കനുസരിച്ച് പത്തോ, നൂറോ, ആയിരമോ ആയിതീരുന്നു.അപകാരം വെറും "വട്ടപൂജ്യ'മായ വ്യക്തിക്ക് ഭഗവാനുമായി സംസർഗ്ഗമില്ലാതെ, ആ പരമമായ ഒന്ന് ഇല്ലാതെ, സന്തോഷവാനാവാൻ സാധിക്കുകയില്ല.

( ഭാവാർത്ഥം/മുകുന്ദമാല/ശ്ളോകം 1)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

ഭക്തി ലതയെ സംരക്ഷിക്കുന്ന വിധം


 ആധ്യാത്മികാചാര്യന്റെയും കൃഷ്ണന്റെയും കാരുണ്യത്താൽ ഒരാൾ ഭക്തിയുതസേവനത്തിന്റെ ബീജം നേടുന്നു. അയാൾ ആ വിത്തു തന്റെ ഹൃദയക്ഷേത്രത്തിൽ പാകിയാൽ മാത്രം മതി, ഒരു തോട്ടക്കാരൻ ഒരു മൂല്യവത്തായ വൃക്ഷത്തിന്റെ വിത്തു പാകുന്നതുപോലെ, ഈ വിത്തു നട്ടതിനു ശേഷം പരമപ്രഭുവിന്റെ തിരുനാമകീർത്തനത്തിന്റെയും ശ്രവണത്തിന്റെയുംസേവനത്തിന്റെ ശാസ്ത്രത്തെപ്പറ്റിയുള്ള ചർച്ചകളിൽ പങ്കെടുക്കുന്നതുവഴിയോഅവൻ അതിനു വെള്ളമൊഴിച്ചു കൊടുക്കണം. ഭക്തിയാകുന്ന ബീജത്തിൽനിന്നു ഭക്തിയുതസേവനമാകുന്ന ചെടി മുളച്ചു വരുമ്പോൾ അത് സ്വതന്ത്രമായി വളരുവാൻ തുടങ്ങുന്നു.പൂർണ വളർച്ചയെ ത്തു ന്ന തോടെ, അത് ഈപ്രപഞ്ചത്തിന്റെ ആയതിവിസ്താരങ്ങൾ അതിലംഘിക്കുകയും, എല്ലാംതന്നെ ബ്രഹ്മജ്യോതിസ്സിന്റെ ഉജ്വലപ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ആധ്യാത്മികാന്തരീക്ഷത്തിലേക്കു കടക്കുകയും ചെയ്യുന്നു. ആ ചെടി ഈ ബഹ്മജ്യോതിസ്സിനെത്തന്നെയും തുളച്ചുകടന്ന് ക്രമേണ ഗോലോകവൃന്ദാവനം എന്നറിയ പ്പെടുന്ന ഗ്രഹത്തിൽ കടക്കുന്നു. അവിടെ ആ ചെടി കൃഷ്ണന്റെ പാദാരവിന്ദങ്ങളെ ശരണം പ്രാപിക്കുന്നു. അതാണു ഭക്തിയുതസേവനത്തിന്റെ അന്തിമലക്ഷ്യം. ഈ പദവി നേടിയശേഷം ആ ചെടി കായണിയുന്നു, അതാണു ദൈവപ്രേമമെന്ന ഫലം. ഏതായാലും ഭക്തൻ, അഥവാ അതിഭൗതികനായ ഉദ്യാനപാലകൻ, ആ ചെടിക്കുമേൽ നാമകീർത്തനവും ശ്രവണവും മുഖേന അനുദിനം വെള്ളമൊഴിച്ചു കൊടുക്കേണ്ടതാവശ്യമാണ്. നാമകീർത്തനവും ശ്രവണവും വഴി ആ ചെടിക്കു വെള്ളം പകരാതിരുന്നാൽ അതുണങ്ങിപ്പോകാനുള്ള എല്ലാ സാധ്യതകളുമുണ്ട്.


ഭക്തിയാകുന്ന ചെടിയുടെ വേരിനു വെള്ളം നൽകുന്ന ഘട്ടത്തിൽ, അഭിമുഖീകരിക്കേണ്ടിവരുന്ന ഒരപകടം ഉള്ളതായി ചൈതന്യമഹാപ്രഭു രൂപഗോസ്വാമിയോടു പറഞ്ഞു. ആ ചെടി അല്പം വളർന്നു കഴിയുമ്പോൾ ഒരു മൃഗം വന്ന് അതു തിന്നുകയോ നശിപ്പിക്കുകയോ ചെയ്യാം. ഒരു ചെടിയുടെ പച്ചിലഒരു മൃഗം തിന്നുന്നതായാൽ ആ ചെടി നശിച്ചുപോകുകയാണു പതിവ്. ഏറ്റവും അപകടകാരിയായ ജന്തു ഒരു മദയാനയാണ്, എന്തെന്നാൽ ഒരു മദയാന ഒരു തോട്ടത്തിൽ പ്രവേശിച്ചാൽ അതു ചെടികൾക്കും മരങ്ങൾക്കും ഭയങ്കരമായനാശം വരുത്തിവയ്ക്കുന്നു. ഭഗവാന്റെ ഒരു വിശുദ്ധഭക്തനെതിരെയുള്ള അപരാധത്തെ വൈഷ്ണവാപരാധമെന്നു പറയുന്നു- മത്തഗജാപരാധം തന്നെ.ഭക്തിയുതസേവനത്തിന്റെ നിർവഹണത്തിൽ ഒരു വിശുദ്ധഭക്തന്റെ പാദങ്ങളോടുചെയ്യുന്ന അപരാധം സർവനാശം തന്നെ വരുത്തിയേക്കാം. അങ്ങനെ,ഒരുവൻ ഭക്തിയാകുന്ന ചെടിയെ ശുശ്രൂഷിച്ചും അപരാധങ്ങൾ ചെയ്യാതെ ശ്രദ്ധിച്ചും കാത്തുസൂക്ഷിക്കേണ്ടതാണ്. കരുതലുണ്ടായിരുന്നാൽ ആ ചെടിക്കു തഴച്ചു വളരുവാൻ സാധിക്കും.


(ചൈതന്യ ശിക്ഷാമൃതം . അദ്ധ്യായം 1)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്



ഭക്തിയുതസേവനം എന്ന വിത്ത്



ഒരു വിത്തു പോലെയാണ് ഈ ഭക്തിയുതസേവനം. ജീവസത്തയുടെ ഹൃദയത്തിൽ ഈ ബീജം നട്ടുകഴിഞ്ഞശേഷം ആ ജീവാത്മാവ് "ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ" എന്ന മന്ത്രോച്ചാരണം ചെയ്തതു കൊണ്ടും കേട്ടുകൊണ്ടിരുന്നാൽ ആ വിത്ത് മുളച്ചു വരും. ഒരു വിത്ത് പതിവായി നനച്ചുകൊണ്ടിരുന്നാലെന്നതുപോലെ ഭക്തിയുതസേവനത്തിന്റെ ആദ്ധ്യാത്മികമായ ചെടിയും ക്രമേണ വളർന്ന് ഭൗതികലോകത്തിന്റെ തോട് തുളച്ച് പരവ്യോമത്തിലെ ബ്രഹ്മജ്യോതിസ്സോളമെത്തും. ആ പരവ്യോമത്തിലും അത് വളർന്ന് ഗോലോകവൃന്ദാവനമെന്ന് പേരുള്ള കൃഷ്ണന്റെ സർവ്വോത്കൃഷ്ടലോകത്തോളമുയരുന്നു. അവസാനം അത് കൃഷ്ണന്റെ പാദാരവിന്ദങ്ങളെ ആശ്രയിച്ച് വിശ്രമിക്കുകയുംചെയ്യുന്നു. ഈ വിധത്തിൽ ഒരു വൃക്ഷത്തിന് (കമേണ പൂക്കളും കായകളും ഉണ്ടാകുന്നതുപോലെ ഭക്തിയുതസേവനമാകുന്ന ലതയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. അപ്പോഴും ശ്രവണകീർത്തനങ്ങളാലുള്ള ജലസേചനം തുടർന്നു പോരണം. ചൈതന്യചരിതാമൃതത്തിൽ ഈ ലതയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. (മദ്ധ്യലീല, അദ്ധ്യായം. 19) ഭക്തിയുതസേവനമാകുന്ന ഈ ലത ഭഗവച്ചരണങ്ങളിൽ എത്തിച്ചേരുമ്പോൾ ഭക്തൻ ഭഗവത്പ്രേമത്തിൽ ലയിക്കുമെന്നും


(ഭാവാർത്ഥം /ഭഗവദ് ഗീതാ (യഥാരൂപം )10.9




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ആത്മീയ വിജ്ഞാനം


 

ആത്മീയ വിജ്ഞാനം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆




അംഗീകരിക്കപ്പെട്ട വേദവിജ്ഞാനമാണ് ശ്രീമദ് ഭാഗവതം, വേദജ്ഞാനം സ്വീകരിക്കുന്ന രീതിയെ 'അവരോഹണ - പന്ഥാവ്', അഥവാ 'ആധികാരിക ശിഷ്യപരമ്പരയിൽക്കൂടി ദിവ്യജ്ഞാനം സ്വീകരിക്കുന്ന പ്രകിയ' എന്ന് വിശേഷിപ്പിക്കുന്നു. ഭൗതിക ജ്ഞാനപുരോഗമനത്തിന്വ്യ ക്തിപരമായ കഴിവും ഗവേഷണവാസനയും ആവശ്യമാണ്. എന്നാൽ ആത്മീയ ജ്ഞാനത്തിന്റെ കാര്യത്തിൽ എല്ലാ പുരോഗമനവും ഏറെക്കുറെ ആത്മീയഗുരുവിന്റെ കാരുണ്യത്തെ ആശ്രയിച്ചിരിക്കുന്നു. ആത്മീയ വിദ്യ ശിഷ്യനിൽ നിറയണമെങ്കിൽ ആത്മീയഗുരു നിശ്ചയമായും ശിഷ്യനിൽ തൃപ്തനാകണം. ആത്മീയഗുരു മാന്ത്രികനെപ്പോലെ പ്രവർത്തിക്കുകയും, വൈദ്യുതി ആധാനം ചെയ്യുന്നതുപോലെ അത്ഭുതശക്തിയാൽ ശിഷ്യനിൽ ആത്മീയജ്ഞാനം സന്നിവേശിപ്പിക്കുകയും ചെയ്യുന്ന മാന്ത്രിക പ്രക്രിയയാണിതെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല. യഥാർഥ ഗുരു യഥോചിതമായി വൈദികജ്ഞാനത്തിന്റെ ആധികാരികതയിൽ എല്ലാം ശിഷ്യന് വിശദീകരിച്ചുകൊടുക്കുന്നു. അത്തരം ബോധനങ്ങൾ ചിന്താതത്ത്വത്തോടെയല്ല, മറിച്ച് വിനയപുരസ്സരമുള്ള അന്വേഷണത്താലും, സേവനമനോഭാവത്താലും വേണം ശിഷ്യൻ സ്വീകരിക്കേണ്ടത്. ആത്മീയഗുരുവും, ശിഷ്യനും, നിശ്ചയമായും നിർവ്യാജരായിരിക്കണം.


( ശ്രീമദ് ഭാഗവതം 2.1.10/ ഭാവാർത്ഥം 


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ക്രോധത്തെ നിയന്ത്രിക്കുന്ന വിധം


 

ക്രോധത്തെ നിയന്ത്രിക്കുന്ന വിധം


🍁🍁🍁🍁🍁🍁🍁🍁🍁🍁


സംയച്ഛ രോഷം ഭദ്രം തേ പ്രതീപം ശ്രേയസാം പരം
ശ്രുതേന ഭൂയസാ രാജന്നഗദേന യഥാ£മയം

വിവർത്തനം

🍁🍁🍁🍁🍁


എന്റെ പ്രിയപ്പെട്ട രാജൻ, ഞാൻ നിന്നോട് പറഞ്ഞതൊക്കെ രോഗത്തിനു മുകളിലുളള വൈദ്യചികിത്സ എന്നപോലെ പരിഗണിക്കുക. കോപം നിയന്ത്രിക്കുക, കാരണം, ആത്മസാക്ഷാത്കാരത്തിന്റെ പാതയിലെ അഗ്ര ഗണ്യനായ ശത്രു കോപമാണ്. ഞാൻ നിനക്ക് സമസ്ത സൗഭാഗ്യങ്ങളും നേരുന്നു. ദയവായി എന്റെ നിർദേശങ്ങൾ പിന്തുടരുക.

ഭാവാർത്ഥം

🍁🍁🍁🍁🍁🍁🍁


ധ്രുവമഹാരാജാവ് ഒരു മുക്താത്മാവായിരുന്നതിനാൽ വാസ്തവത്തിൽ അവൻ ആരോടും കോപിക്കുമായിരുന്നില്ല. പക്ഷേ ഒരു ഭണാധികാരികൂടി ആയിരുന്നതിനാൽ രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നതിന് ചില സന്ദർഭങ്ങളിൽ കോപിക്കേണ്ടത് അവന്റെ ധർമവുമായിരുന്നു. അവന്റെ സഹോദരൻ ഉത്തമൻ ഒരു തെറ്റും ചെയ്യാഞ്ഞിട്ടും യക്ഷന്മാരിൽ ഒരുവനാൽ വധിക്കപ്പെട്ടു. ഒരു രാജാവെന്ന നിലയിൽ ആ കുറ്റവാളിയെ വധിക്കേണ്ടത്, ജീവനു പകരം ജീവൻ എന്ന തത്ത്വമനുസരിച്ച് ധ്രുവമഹാരാജാവിന്റെ ധർമമായിരുന്നു. ആ വെല്ലുവിളി ഉയർന്നപ്പോൾ അവൻ പ്രചണ്ഡമായി യുദ്ധം ചെയ്യുകയും യക്ഷന്മാരെ മതിയാംവണ്ണം ശിക്ഷിക്കുകയും ചെയ്തു. പക്ഷേ കോപം അങ്ങനെയാണ്, അത് വർധിച്ചു തുടങ്ങിയാൽ അളവില്ലാതെ അധികരിക്കും. ധ്രുവമഹാരാജാവിന്റെ രാജകോപം അതിരു കടക്കാതിരിക്കാൻ, തന്റെ പൗത്രനെ ദയാലുവായ മനു തടഞ്ഞു. ധ്രുവമഹാരാജാവിന് തന്റെ പിതാമഹന്റെ ലക്ഷ്യം മനസിലാക്കാൻ കഴിയുകയും അവൻ പെട്ടെന്ന് യുദ്ധം നിർത്തുകയും ചെയ്തു. ശ്രുതേന ഭൂയസാ, 'നിരന്തര ശ്രവണത്താൽ' എന്ന വാക്കുകൾ ഈ ശ്ലോകത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. ഭക്തിയുതസേവനത്തെപ്പറ്റി നിരന്തരം ശ്രവിക്കുന്ന ഒരുവന്, ഭക്തിയുതസേവന പ്രക്രിയയ്ക്ക് ദ്രോഹകരമായ കോപത്തിന്റെ ശക്തിയെ ചെറുക്കാൻ കഴിയും. ഭഗവാന്റെ ലീലകളുടെ നിരന്തര ശ്രവണം എല്ലാ ഭൗതിക രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണെന്ന് ശ്രീല പരീക്ഷിത് മഹാരാജാവ് പറഞ്ഞിട്ടുണ്ട്. ആയതിനാൽ എല്ലാവരും നിരന്തരം പരമദിവ്യോത്തമപുരുഷൻ ഭഗവാനെക്കുറിച്ച് ശ്രവിക്കണം. ശ്രവണത്തിലൂടെ ഒരുവന് സദാ സമതുലിതാവസ്ഥയിൽ തുടരാൻ കഴിയുന്നതിനാൽ അവന്റെ ആദ്ധ്യാത്മികജീവിതം ഒരിക്കലും പ്രതിബന്ധത്തിലാവുകയില്ല.

ധ്രുവമഹാരാജാവ് അക്രമികളോട് കോപിഷ്ടനായത് തികച്ചും ഉചിതമായിരുന്നു. നാരദമുനിയുടെ ഉപദേശം സ്വീകരിച്ച് ഭക്തനായിത്തീർന്ന ഒരു സർപത്തിന്റെ കഥ ഇതുമായി ബന്ധപ്പെടുത്തി പറയാം. നാരദൻ തന്റെ ശിഷ്യനായ സർപത്തിന്, മേലിൽ ആരെയും ദംശിക്കരുതെന്ന് നിർദേശം നൽകി. സാധാരണയായി മറ്റു ജീവസത്തകളെ ക്രൂരമായി ദംശിക്കുന്നതാണ് സർപങ്ങളുടെ സ്വഭാവം. ആത്മീയ ഗുരുവിന്റെ വിലക്കുണ്ടായതിനാൽ ഭക്തനായ സർപത്തിന് അങ്ങനെ ചെയ്യാൻ കഴിയാതായി. ദൗർഭാഗ്യവശാൽ ജനങ്ങൾ, പ്രത്യേകിച്ചും കുട്ടികൾ സർപത്തിന്റെ ഈ അക്രമരാഹിത്യം മുതലെടുത്ത് അവന്റെ മേൽ കല്ലെറിയാൻ തുടങ്ങി. ഭക്തനായതിനാൽ അവന് ആരെയും കടിക്കാതെ കല്ലേറ് സഹിച്ച് കഴിയേണ്ടി വന്നു. കുറെക്കാലം കഴിഞ്ഞ് ഒരുനാൾ ആത്മീയഗുരുവായ നാരദനെ കണ്ടുമുട്ടിയ അവൻ അദ്ദേഹത്തോട് പരാതിപ്പെട്ടു, “ഞാൻ, നിരപരാധികളായ ജീവികളെ കടിച്ചിരുന്ന എന്റെ ദുസ്വഭാവം പാടേ ഉപേക്ഷിച്ചു, പക്ഷേ അവരെന്നെ കല്ലെറിഞ്ഞ് ദ്രോഹിക്കുന്നു.” അതു കേട്ട നാരദമുനി അവനെ ഇങ്ങനെ ഉപദേശിച്ചു, “കടിക്കരുത്, പക്ഷേ കടിക്കാനെന്നു തോന്നിക്കുന്ന വിധത്തിൽ ഫണം വിടർത്താൻ മറക്കരുത്, അങ്ങനെ ചെയ്താൽ അവർ അകന്നു പൊയ്ക്കൊള്ളും." അതുപോലെ ഒരു ഭക്തൻ എപ്പോഴും അക്രമരഹിതനായിരിക്കും; അവൻ എല്ലാവിധ സത്ഗുണങ്ങളാലും സവിശേഷതകളാലും യോഗ്യനായിരിക്കും, പക്ഷേ സാധാരണ ലോകത്തിൽ മറ്റുളളവരാൽ അനാവശ്യമായി ദ്രോഹിക്കപ്പെട്ടാൽ അവൻ കോപിക്കാൻ മറക്കരുത്, കുറഞ്ഞ പക്ഷം അക്രമികളെ അകറ്റിവിടാൻ തൽകാലത്തേക്കെങ്കിലും.

( ശ്രീമദ് ഭാഗവതം 4.11.31 )

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com