Home

Tuesday, October 20, 2020

ശ്രീ വില്വമംഗല ഠാക്കൂർ

 


ശ്രീ വില്വമംഗല ഠാക്കൂർ



വിഷ്ണുസ്വാമി വൈഷ്ണവ സമിതിയുടെ മഹാ ആചാര്യനായ
ശ്രീ വില്വമംഗല ഠാക്കൂർ, അദ്ദേഹത്തിന്റെ ഗൃഹസ്ഥാശ്രമ ജീവിതത്തിൽ ദൈവവശാൽ ഭഗവദ്ഭക്തയായ ചിന്താമണിയെന്ന ഒരു വേശ്യയോട് അധികം അഭിനിവേശമുള്ളവനായിരുന്നു. കനത്ത മഴയും ഇടിമിന്നലുമുള്ളൊരു രാത്രി! ശക്തിയായ തിരമാലകളുമായി രോഷാകുലയായി കുത്തിയൊഴുകുന്ന പുഴ. ഇതെല്ലാം കഷ്ടപ്പെട്ട് താണ്ടി, തന്റെ കാമസംതൃപ്തിക്കു വേണ്ടി ഠാക്കൂർ, ചിന്താമണിയുടെ വീട്ടിൽ നനഞ്ഞാലിച്ച് എത്തിച്ചേർന്നു. അദ്ദേഹത്തിന് ഇത് എങ്ങനെ സാധിച്ചു എന്ന് ചിന്താമണി അത്ഭുതത്തോടുകൂടി ചോദിച്ചു. തന്റെ നിസ്സാരമായ ഈ സ്ത്രീശരീരത്തോടുള്ള വില്വമംഗല ഠാക്കൂറിന്റെ അഭിനിവേശം ഭഗവാൻ കൃഷ്ണന്റെ അതീന്ദ്രിയ സേവനത്തിൽ ഉപയോഗപ്പെടുത്തി, ഭഗവാന്റെ അതീന്ദ്രിയ സൗന്ദര്യത്താൽ ആകർഷിക്കപ്പെടാൻ ശ്രമിക്കേണ്ടതായിരുന്നു വെന്ന് അവൾ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. അവളുമായി ചെലവഴിച്ച ആ സമയം വില്വമംഗല ഠാക്കൂറിന്റെ ജീവിതത്തിലെ ഒരു വിലയേറിയ നാഴികക്കല്ലായിരുന്നു. തന്റെ ആത്മീയ ജീവിതം അവിടം മുതലാണ് ശ്രീ ഠാക്കൂർ ആരംഭിച്ചത്. പിന്നീട് ആ വേശ്യയെത്തന്നെ ഠാക്കൂർ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും ചെയ്തുവെന്നു മാത്രമല്ല,
അദ്ദേഹത്തിന്റെ സാഹിത്യരചനകളിൽ നിരവധിയിടങ്ങളിൽ അദ്ദേഹത്തിന് നേർവഴി കാട്ടിത്തന്ന ചിന്താമണിയെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു.


( ശ്രീമദ് ഭാഗവതം 1.11.19/ ഭാവാർത്ഥം )

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

പരിശുദ്ധ ഭക്തൻമാരുടെ ലക്ഷണങ്ങൾ



പരിശുദ്ധ ഭക്തൻമാരുടെ ലക്ഷണങ്ങൾ


🍁🍁🍁🍁🍁🍁🍁🍁🍁


യത്രോത്തമശ്ളോക ഗുണാനുവാദഃ
പ്രസ്തൂയതേ ഗ്രാമ്യകഥാ വിഘാതഃ
നിഷേവ്യമാണോfനുദിനം മുമുക്ഷോർ-
മതീം സതീം യച്ഛതി വാസുദേവേ.

വിവർത്തനം

🍁🍁🍁🍁🍁🍁🍁🍁


പരിശുദ്ധ ഭക്തന്മാർ എന്ന് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത് ആരെയൊക്കെയാണ്? പരിശുദ്ധ ഭക്തന്മാരുടെ ഒരു സഭയിൽ രാഷ്ട്രീയവും സാമൂഹിക ശാസ്ത്രവും പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രശ്നമേ ഉദിക്കുന്നില്ല .പരിശുദ്ധ ഭക്തന്മാരുടെ സഭയിൽ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ ഗുണങ്ങളും, രൂപങ്ങളും, ലീലകളും മാത്രമേ ചർച്ചചെയ്യപ്പെടുകയുള്ളൂ .അദ്ദേഹം വളരെ ശ്രദ്ധാപൂർവ്വം സ്തുതിക്കപ്പെടുകയും,ആരാധിക്കപ്പെടുകയും ചെയ്യുന്നു. പരിശുദ്ധ ഭക്തന്മരുടെ സഹവാസത്തിൽ അത്തരം വിഷയങ്ങൾ ആദരവോടെ നിരന്തരം ശ്രവിക്കുന്ന,,ആത്യന്തീക സത്യത്തിൽ അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി പോലും ക്രമേണ വാസുദേവന്റെ സേവനത്തിലേക്ക് ആകർഷിക്കപ്പെടും.


ഭാവാർത്ഥം

🍁🍁🍁🍁🍁🍁🍁🍁


പരിശുദ്ധ ഭക്തൻമാരുടെ ലക്ഷണങ്ങൾ ഈ ശ്ളോകത്തിൽ വിവരിച്ചിരിക്കുന്നു . പരിശുദ്ധനായ ഒരു ഭക്തന് ഭൗതിക വിഷയങ്ങളിൽ ഒരിക്കലും താൽപര്യം ഉണ്ടായിരിക്കില്ല . ശ്രീ ചൈതന്യ മഹാപ്രഭു അദ്ദേഹത്തിൻറെ ഭക്തന്മാരെ ഭൗതീകവിഷയങ്ങൾ സംസാരിക്കുന്നതിൽ നിന്ന് കർശനമായി വിലക്കിയിട്ടുണ്ട് .ഗ്രാമ്യ -വാർത്ത നാ കഹിബേഃ ഒരുവൻ അനാവശ്യമായി ഭൗതിക ലോകത്തിൻറെ വർത്തമാനങ്ങളിൽ ഏർപ്പെടരുത് .ഈ രീതിയിൽ അവൻ സമയം പാഴാക്കരുത്.ഭക്തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത് .ഒരു ഭക്തന് കൃഷ്ണനെ പരമ ദിവ്യ പുരുഷനായ ഭഗവാനെ സേവിക്കുക എന്നതല്ലാതെ മറ്റൊരാഗ്രഹവുമില്ല .ഭഗവാനെ 24 മണിക്കൂറും സേവിക്കുന്നതും മഹത്വീകരിക്കുന്നതിലും ജനങ്ങളെ മുഴുകിപ്പിക്കാൻ വേണ്ടിയാണ് ഈ കൃഷ്ണ ബോധ പ്രസ്ഥാനം ആരംഭിച്ചത് .ഈ സ്ഥാപനത്തിലെ ശിഷ്യഗണങ്ങൾ രാവിലെ 5 മണിക്ക് ആരംഭിക്കുന്ന കൃഷ്ണ ബോധ പരിപോഷണം രാത്രി പത്തുമണിവരെ തുടരുന്നു. വാസ്തവത്തിൽ അവർക്ക് അനാവശ്യമായ രാഷ്ട്രീയവും,സാമൂഹിക ശാസ്ത്രവും ആനുകാലിക കാര്യങ്ങളും ചർച്ച ചെയ്യാൻ അവസരം ഇല്ല.അവ അവയുടെ വഴിയിലൂടെ സഞ്ചരിക്കും. കൃഷ്ണനെ നിഷ്കർഷയോടെയും ഗൗരവ പൂർണമായും സേവിക്കുക എന്നതുമാത്രമാണ് അവൻറെ താല്പര്യം.

(ശ്രീമദ് ഭാഗവതം.5.12.13)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ധ്രുവചരിതത്തിന്റെ മാഹാത്മ്യം

 


ധ്രുവചരിതത്തിന്റെ മാഹാത്മ്യം

🍁🍁🍁🍁🍁🍁🍁🍁


ധ്രുവ മഹാരാജാവിന്റെ ജീവിതത്തിലെ ഈ സംഭവങ്ങൾ ഭക്തന്മാർക്ക് വളരെ ആകർഷകങ്ങളായിരിക്കും. അദ്ദേഹത്തിന്റെ ധർമപ്രവർത്തികളിൽ നിന്ന് ഒരുവന്, ഭൗതിക സ്ഥാനമാനങ്ങളോട് എങ്ങനെ നിർമമത്വം പുലർത്താമെന്നും, തീവ്ര വിരക്തിയാലും കഠിന തപസുകളാലും എങ്ങനെ ഭക്തിയുതസേവനത്തിൽ അഭിവൃദ്ധിയുണ്ടാക്കാമെന്നും പഠിക്കാൻ കഴിയും. ഈശ്വരഭക്തനായിരുന്ന ധ്രുവന്റെ കർമങ്ങളുടെ ശ്രവണത്തിലൂടെ ഒരുവന് സ്വന്തം ഈശ്വരവിശ്വാസം വർധിപ്പിച്ച് പരമദിവ്യോത്തമപുരുഷനായ ഭഗവാനുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനും, അപ്രകാരം ഭക്തിയുത സേവനത്തിന്റെ അതീന്ദ്രിയ വിതാനത്തിലേക്ക് വളരെ വേഗം ഉയരുവാനും സാധിക്കും.

( ശ്രീമദ് ഭാഗവതം, 4. 8. 8/ ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆