Home

Thursday, October 22, 2020


 


 


 

ധർമ്മം ഭഗവാന്റെ നിയമവ്യവസ്ഥകളും ആജ്ഞകളും

 


ധർമ്മം
ഭഗവാന്റെ നിയമവ്യവസ്ഥകളും ആജ്ഞകളും

🍁🍁🍁🍁🍁🍁🍁🍁🍁


പരമദിവ്യോത്തമ പുരുഷന്റെ ആജ്ഞാനു സരണം പ്രവർത്തിക്കുന്ന പ്രകൃതിയുടെ കാർക്കശ്യ നിയമങ്ങൾ ഒരു ജീവസത്തയാലും മാറ്റാൻ സാധ്യമല്ല. സർവശക്തനായ ഭഗവാന്റെ ശാശ്വത അധീനതയിലാണ് ജീവസത്തകൾ. സർവ നിയമ വ്യവസ്ഥകളും ആജ്ഞകളും നിർമി ക്കുന്നത് ഭഗവാനാണ്. ഈ നിയമാനുശാസനങ്ങളെ സാധാരണ ' ധർമം' എന്ന് വിശേഷിപ്പിക്കുന്നു. ഒരു ധർമ സമവാക്യമു ണ്ടാക്കാൻ ആർക്കും കഴിയില്ല. ഭഗവദ് അനു ശാസനകളെ അനു വർത്തിക്കുകയാണ് യഥാർത്ഥ ധർമം; അവയെക്കുറിച്ച് ഭഗവദ് ഗീതയിൽ സുവ്യക്തമായി ഉദ്ഘോഷിച്ചിരിക്കുന്നു. ഏവരും ഭഗവാനെ മാത്രം, അല്ലെങ്കിൽ ഭഗവദ് അനുശാസനകളെ അനുവർത്തിക്കണം. അത് ഏവരെയും ഭൗതികമായും ആത്മീയമായും രണ്ടു വിധത്തിലും ആനന്ദഭരിതരാക്കും.

( ശ്രീമദ് ഭാഗവതം 1.8.4 / ഭാവാർത്ഥം )

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ശുദ്ധഭക്തന്റ ലക്ഷണങ്ങൾ



 ശുദ്ധഭക്തന്റ ലക്ഷണങ്ങൾ


🌼🌼🌼🌼🌼🌼🌼🌼


ഭൗതിക ലോകത്തിൽ ഭൗതികശരീരം എല്ലായ്പ്പോഴും ജനനത്തിനും ജീർണതയും വിഷയിഭവിക്കുന്നു അതുപോലെ പ്രാണൻ വിശപ്പിനാൽ , ദാഹത്താൽ പീഡിപ്പിക്കപ്പെടുന്നു. മനസ്സ് എല്ലായിപ്പോഴും ഉത്കണ്ഠപ്പെടുന്നു. ബുദ്ധി അതിനുവേണ്ടി അതിയായി ആശിക്കുന്നു. എല്ലാ ഇന്ദ്രിയങ്ങളുമാകട്ടെ ഭൗതിക പ്രകൃതിയിലെ നിരന്തര യത്നം നിമിത്തം ആത്യന്തികമായി ക്ഷീണിക്കുന്നു. ഭൗതികാസ്തിത്വത്തിലെ അനിവാര്യമായ ക്ലേശങ്ങളിൽ വിഭ്രാന്തനാകാതെ ഭഗവത് സ്മരണയാൽ അവയിൽ നിന്ന് അകന്ന് നിൽക്കുന്ന ഒരു വ്യക്തി, ഭാഗവത പ്രധാനനായി ,ഭഗവാൻറെ ഭക്തന്മാരിൽ അഗ്രഗണ്യനായി ഗണിക്കപ്പെടുന്നു.


( ഭാവാർത്ഥം/ശ്രീമദ് ഭാഗവതം 11.2.48)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ഉപയോഗ ശൂന്യമായ ധർമാനുസൃതകർമങ്ങൾ.


 

ഉപയോഗ ശൂന്യമായ ധർമാനുസൃതകർമങ്ങൾ.


🍁🍁🍁🍁🍁🍁🍁🍁


ധർമ്മഃ സ്വനുഷ്ഠിതഃ പുംസാം വിഷ്വക്സേനകഥാസു യഃ നോത്പാദയേദ്യതി രതിം ശ്രമ ഏവ ഹി കേവലം

വിവർത്തനം
***************

പരമദിവ്യോത്തമപുരുഷന്റെ സന്ദേശങ്ങളെക്കുറിച്ചുളള ഉചിതമായ അന്വേഷണങ്ങളെ ഉത്തേജിപ്പിക്കാത്തവയാണ് ഒരാൾ അനുഷ്ഠിക്കുന്ന ധർമാനുസൃതമായ കർമങ്ങളെങ്കിൽ , അവയൊക്കെ വെറും ഉപയോഗ ശൂന്യമായ പരിശ്രമങ്ങളാകുന്നു .

ഭാവാർത്ഥം
****************

മനുഷ്യന്റെ വ്യത്യസ്ത ജീവിത സംപ്രത്യയങ്ങൾക്കനുസരിച്ച് വ്യത്യസ്തങ്ങളായ ധർമകർമങ്ങളാണുള്ളത് . സ്ഥൂല ഭൗതിക ശരീരത്തിനും മേലായി യാതൊന്നുംതന്നെ ദർശിക്കാത്ത മൂഢഭൗതികവാദിക്ക് ഇന്ദ്രിയങ്ങൾക്കതീതമായി യാതൊന്നുംതന്നെയില്ല . അവന്റെ ധർമാനുസൃതകർമങ്ങൾ വിസ്തൃതമായ സ്വാർത്ഥ താത്പര്യങ്ങളാൽ പരിമിതമാണ് . സ്വശരീരത്തിനെ ചുറ്റിപ്പറ്റിയുള്ള സ്വാർത്ഥത സാധാരണ നിന്ദ്യ മൃഗങ്ങളിലാണ് ദൃശ്യമാകുന്നത് . കുടുംബം , സംഘടന , സമൂഹം , രാഷ്ട്രം, ലോകം എന്നിവയ്ക്കു ചുറ്റുമുള്ള കേന്ദ്രങ്ങളിലും , മാനവ സമുദായങ്ങളിലും ലജ്ജാവഹമായ ശാരീരിക സൗഖ്യമെന്ന പൊതുവീക്ഷണത്തിന്റെ അധിക സ്വാർത്ഥത സ്പഷ്ടമായിരിക്കുന്നു . മൂഢഭൗതികവാദികൾക്ക് മേലെയാണ് മാനസിക വിവക്ഷകന്മാർ. അവരുടെ ധർമാനുസൃത കർമങ്ങളിൽ കവിതാ രചന , തത്ത്വശാസതം , അഥവാ ശാരീരിക , മാനസിക പരിധിക്കുള്ളിലുള്ള അതേ സ്വാർത്ഥത മാത്രം ലക്ഷ്യമാക്കിയുള്ള ചില 'ഈസങ്ങൾ' പ്രചരിപ്പിക്കുക എന്നിവ ഉൾപ്പെടുന്നു . എന്നാൽ ശരീരത്തിനും , മനസ്സിനും ഉപരിയായി സുപ്തമായ ചേതനാത്മാവുണ്ട്. ആ ചേതനാത്മാവിന്റെ അഭാവം മുഴുവൻ ശാരീരിക , മാനസിക സ്വാർത്ഥതയെയും അസാധുവാക്കുന്നു . എന്നാൽ അല്പജാനികളായവർക്ക് ചേതനാത്മാവിന്റെ ആവശ്യങ്ങളെക്കുറിച്ച് യാതൊരറിവുമില്ല .

അല്പജ്ഞാനികൾക്ക് ആത്മാവിനെക്കുറിച്ച് യാതൊരറിവുമില്ലായ്കയാലും , ശരീരത്തിന്റെയും , മനസ്സിന്റെയും അധികാരാതിർത്തിക്കുപരിയായി ആത്മാവ് എപ്രകാരമാണെന്നും അറിയായ്കയാൽ അവരുടെ ധർമാനുസൃത നിർവഹണ കർമങ്ങളിൽ അവർ സംതൃപ്തരാകുന്നില്ല . ആത്മസംതൃപ്തിയെ സംബന്ധിച്ച പ്രശ്നമാണിവിടെ ഉന്നയിച്ചിരിക്കുന്നത് . ആത്മാവ് , സ്ഥൂല ശരീരത്തിന്റെയും , സൂക്ഷ്മ മനസ്സിന്റേയും ഊറ്റ മായ പ്രധാന ഘടകമാണ് . നിലീനമായ ആത്മാവിന്റെ ആവശ്യകതകളെപ്പറ്റി മനസ്സിലാക്കാതെ , ശരീരത്തിന്റെയും , മനസ്സിന്റെയും നേട്ടങ്ങളിൽ മാത്രം ഒരാൾക്ക് സന്തോഷവാനാകാൻ സാധ്യമല്ല . ചേതനാത്മാവിന്റെ വ്യർത്ഥമായ ബാഹ്യാവരണം മാത്രമാണ് ശരീരവും, മനസ്സും . ചേതനാത്മാവിന്റെ ആവശ്യങ്ങളെ നാം നിശ്ചയമായും പൂർത്തീകരിക്കണം . പക്ഷിക്കൂട് വൃത്തിയാക്കുക മുഖേന മാത്രം പക്ഷിയെ തൃപ്തിപ്പെടുത്താൻ സാധ്യമല്ല . നിശ്ചയമായും പക്ഷിയുടെ ആവശ്യത്തെക്കുറിച്ചും അറിഞ്ഞി രിക്കണം.

ചേതനാത്മാവിന്റെ ആവശ്യമെന്തെന്നാൽ , ഭൗതിക ബന്ധനത്തിന്റെ നിയന്ത്രിത ജീവിതരംഗങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യവും , അനന്തരം പരിപൂർണ ആഗ്രഹ സഫലീകരണവുമാകുന്നു. മഹാപ്രപഞ്ചത്തിന്റെ ബന്ധന മതിലുകളെ അധികരിക്കാൻ അവൻ ഇച്ഛിക്കുന്നു . സ്വച്ഛ പ്രകാശത്തെയും ( ദീപ്തി ), ആത്മാവിനെയും ദർശിക്കുവാൻ അവൻ കാംക്ഷിക്കുന്നു. എപ്പോൾ , പരിപൂർണ ആത്മാവായ പരമദിവ്യോത്തമപുരുഷനുമായി അവൻ സന്ധിക്കുന്നുവോ , അപ്പോൾ ആ പരിപൂർണ സ്വാതന്ത്ര്യം പ്രാപ്തമാകുന്നു . ഏവരിലും , നിലീനമായൊരു അഭിനിവേശം ഭഗവാനോടുണ്ട്. സൂക്ഷ്മവും, സ്ഥൂലവുമായ പദാർത്ഥങ്ങളോടുള്ള അഭിനിവേശരൂപേണ, സ്ഥൂല ശരീരത്തിലും , മനസ്സിലും ആത്മീയ അസ്തിത്വം സ്പഷ്ടമാകുന്നു . ആകയാൽ , നാം ഏവരും താന്താങ്ങളുടേതായ ധർമാനുസൃത കർമ നിർവഹണത്തിൽ വ്യാപൃതരായാൽ , അത് നമ്മുടെ ദിവ്യാവബോധത്ത സ്മൃതിപഥത്തിൽ എത്തിക്കും. പരമപുരുഷന്റെ ദിവ്യകർമ ശ്രവണ കീർത്തനങ്ങളിലൂടെ മാത്രമാണ് അത് സാധിക്കുന്നത്. മാത്രവുമല്ല, ഭഗവദ് അതീന്ദ്രിയ സന്ദേശശ്രവണ കീർത്തനങ്ങളിൽ അഭിനിവേശം ഏർപ്പെടുത്താത്ത എല്ലാ ധർമാനുസൃത കർമങ്ങളും വെറും സമയം പാഴാക്കലാ ണെന്ന് ഇവിടെ ഉദ്ബോധിപ്പിക്കുന്നു . അതെന്തുകൊണ്ടെന്നാൽ , മറ്റെല്ലാ ധർമാനുസൃത കർമങ്ങളും ആത്മാവിന് മോക്ഷം പ്രദാനം ചെയ്യുന്നില്ല . സർവ സ്വാതന്ത്ര്യത്തിന്റെ ഉത്ഭവസ്ഥാനത്തെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനാൽ , രക്ഷാസൈനികരുടെ പ്രവർത്തനങ്ങളും ഉപയോഗശൂന്യമായിത്തീരുന്നു . ഈ ലോകത്തിലായാലും , പരലോകത്തായാലും ഭൗതിക ലാഭം സ്ഥല - കാല പരിധിക്കുള്ളിലാണെന്ന് മൂഢ ഭൗതികവാദിക്ക് പ്രായോഗികമായി ദർശിക്കുവാൻ കഴിയുന്നു . സ്വർഗലോകം പ്രാപ്തമായാലും , തന്റെ അത്യാഗ്രഹിയായ ആത്മാവിന് ശാശ്വതമായൊരു വാസ സ്ഥലമില്ലെന്ന് അവൻ മനസ്സിലാക്കുന്നു . ശുദ്ധഭക്തിയുതസേവനമെന്ന പരിപൂർണ ശാസ്ത്രീയ പ്രക്രിയയാൽ ആത്മാവിനെ സംതൃപ്തനാക്കണം .




( ശ്രീമദ് ഭാഗവതം 1.2.8/ ഭാവാർത്ഥം)





🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆