ശ്രീമദ്
ഭാഗവതം
സ്കന്ദം 10 / അദ്ധ്യായം
63 / ശ്ലോകം 34-45
*******************************************************************************************
ശ്ലോകം
34
ശ്രീരുദ്ര
ഉവാച
ത്വം
ഹി ബ്രഹ്മ പരം ജ്യോതിർഗുഢം ബ്രഹ്മണി വാങ്മയേ
യം പശ്യന്ത്യമലാത്മാന
ആകാശമിവ കേവലം
വിവർത്തനം
ശ്രീ രുദ്രൻ പറഞ്ഞു. അങ്ങ് നിരപേക്ഷസത്യവും
പരമജ്യോതിസ്സും നിരപേക്ഷത്തിന്റെ വാഗ്മയരൂപത്തിൽ (വേദങ്ങളിൽ) ഒളിഞ്ഞിരിക്കുന്ന നിഗൂഢതയുമാകുന്നു.
ശുദ്ധമായ ഹൃദയമുള്ളവർക്ക് അങ്ങയെക്കാണാൻ കഴിയും, കാരണം ആകാശം പോലെ നിർമ്മലമാണങ്ങ്.
ശ്ലോകം
35-36
നാഭിർന്നഭോfഗ്നിർമുഖമംബു
രേതോ
ദ്യൗഃ
ശീർഷമാശാ ശുതിരങ്ഘ്രിരുർവീ
ചന്ദ്രാ
മനോ യസ്യ ദൃഗർക്ക ആത്മാ
അഹം
സമുദ്രോ ജഠരം ഭുജേന്ദ്രഃ
രോമാണി
യസ്യൗഷധയോ£൦ബുവാഹാ
കേശാ
വിരിഞ്ചോ ധിഷണാ വിസർഗഃ
പ്രജാപതിർഹൃദയം
യസ്യ ധർമ്മഃ
സ വൈ
ഭവാൻ പുരുഷോ ലോകകല്പഃ
വിവർത്തനം
ആകാശം അങ്ങയുടെ നാഭിയും അഗ്നി മുഖവും ജലം ശുക്ലവും
സ്വർഗ്ഗം ശിരസ്സുമാണ്. പ്രധാന ദിക്കുകൾ അങ്ങയുടെ
ചെവികളും ഔഷധസസ്യങ്ങൾ അങ്ങയുടെ ശരീരരോമങ്ങളും.
മഴമേഘങ്ങൾ അങ്ങയുടെ ശിരോ രോമങ്ങളുമാണ്. ഭൂമി അങ്ങയുടെ പാദവും ചന്ദ്രൻ അങ്ങയുടെ മനസ്സുമാണ്.
ഞാൻ അങ്ങയുടെ അഹങ്കാരമാണ്. സമുദ്രം അങ്ങയുടെ ഉദരവും ഇന്ദ്രൻ കരങ്ങളും ബ്രഹ്മാവ് ബുദ്ധിയും
പ്രജാപതി അങ്ങ യുടെ ജനനേന്ദ്രിയവുമാണ്. ധർമ്മം അങ്ങയുടെ ഹൃദയമാണ്. ലോകസ്രഷ്ടാവായ അങ്ങ് ആദിപുരുഷനാണ്.
ശ്ലോകം
37
തവാവതാരോ
£യമകുധാമൻ
ധർമ്മസ്യ
ഗുപ്ത്യൈ ജഗതോ ഹിതായ
വയം
ച സർവേ ഭവതാനുഭാവിതാ
വിഭാവയാമോ
ഭുവനാനി സപ്ത
വിവർത്തനം
ഹേ അമേയശക്തിമാനായ ഭഗവാനേ, ധർമ്മതത്ത്വങ്ങൾ
ഉയർത്തിപ് ടിക്കാനും പ്രപഞ്ചത്തിനാകെ നന്മ കൈവരുത്താനുമാണ് അങ്ങ് ഭൗതി ലോകത്തിൽ ഇപ്പോൾ
അവതരിച്ചിരിക്കുന്നത്. അങ്ങയുടെ അനുഗ്രഹത്തെയും പരിപാലനത്തെയും ആശ്രയിച്ചു കൊണ്ട് ഞങ്ങൾ
ദേവന്മാർ എഴു ഭവനങ്ങളെയും സൃഷ്ടിച്ച് പാലിക്കുന്നു.
ശ്ലോകം
38
ത്വമേക
ആദ്യഃ പുരുഷോfദ്വിതീയ
സ്തുര്യ
സ്വദൃഗ്ഘേതുരഹേതുരീശഃ
പ്രതീയസേ£ഥാപി
യഥാവികാരം
സ്വമായയാ
സർവ്വഗുണപ്രസിദ്ധ്യൈ
വിവർത്തനം
അങ്ങ് ആദിപുരുഷനും അദ്വിതീയനും അതീന്ദ്രിയനും
സ്വയം ആവിർ ഭവിക്കുന്നവനുമാണ്. സ്വയം കാരണമില്ലാത്തവനും സർവ്വകാരണകാരണനും പരമനിയന്താവുമാണ്.
എങ്കിലും സർവ്വഗുണങ്ങളും ഗ്രഹിക്കപ്പെടാൻ വേണ്ടി അങ്ങയുടെ മായാശക്തികൊണ്ട് വസ്തുവിന്റെ
വിവിധഭേദങ്ങളിൽ അറിയപ്പെടുന്നു.
ശ്ലോകം
39
യഥൈവ
സൂര്യഃ പിഹിതഃ ഛായയാ സ്വയാ
ഛായാം
ച രൂപാണി ച സഞ്ചകാസ്തി
ഏവം
ഗുണേനാപിഹിതോ ഗുണാംസ്ത്വ
മാത്മപ്രദീപോ
ഗുണിനശ്ച ഭൂമൻ!
വിവർത്തനം
ഹേ പരമശക്താ, മേഘത്താൽ മറയ്ക്കപ്പെട്ടാലും സൂര്യൻ
മേഘത്ത യും മറ്റു ദൃശ്യരൂപങ്ങളെയും പ്രകാശിപ്പിക്കുന്നു. അതുപോലെ ഭൗതിക ഗുണങ്ങളാൽ അങ്ങ്
മറയ്ക്കപ്പെട്ടിരുന്നാലും സ്വയം പ്രകാശിക്കുന്നവനായ അങ്ങ് ആ ഗുണങ്ങളെയും അവ കൈക്കൊണ്ടിരിക്കുന്ന
ജീവാത്മാക്ക ളെയും ഒപ്പം പ്രകാശിപ്പിക്കുന്നു.
ശ്ലോകം
40
യൻ മായാമോഹിതധിയഃ
പുത്രദാരഗൃഹാദിഷു
ഉൻമജ്ജന്തി
നിമജ്ജന്തി പ്രസക്താ വൃജിനാർണ്ണവേ
വിവർത്തനം
അങ്ങയുടെ മായയാൽ മോഹിതമായ ബുദ്ധിയോടു കൂടിയവർ
പുത്രന്മാർ, ഭാര്യ, ഗൃഹം തുടങ്ങിയവയിൽ അത്യാസക്തരാകുന്നു . ഭൗതികക്ലേശങ്ങളിൽ നിമഗ്നരായവർ
ചിലപ്പോൾ ഉപരിതലത്തിലേക്ക് പൊങ്ങുകയും ചിലപ്പോൾ താഴുകയും ചെയ്യുന്നു.
ശ്ലോകം
41
ദേവദത്തമിമം
ലബ്ധ്വാ നൃലോകമജിതേന്ദ്രിയഃ
യോ നാദ്രിയേത
ത്വത്പാദൗ സ ശോച്യോ ഹ്യാത്മവഞ്ചകഃ
വിവർത്തനം
ഭഗവാന്റെ വരപ്രസാദമായ മനുഷ്യജന്മം ലഭിച്ചിട്ടും
സ്വന്തം ഇന്ദ്രിയങ്ങളെ ജയിക്കാത്തവന്റേയും അങ്ങയുടെ പാദങ്ങളെ ആദരിക്കാത്തവന്റേയും അവസ്ഥ
ശോചനീയമാണ്. കാരണം അവൻ സ്വയം വഞ്ചിക്കുന്നു.
ശ്ലോകം
42
യസ്ത്വാം
വിസൃജതേ മർത്ത്യ ആത്മാനം പ്രിയമീശ്വരം
വിപര്യയേന്ദ്രിയാർത്ഥാർത്ഥം
വിഷമത്ത്യമൃതം ത്യജൻ
വിവർത്തനം
ആത്മാവും ആത്മമിത്രവും നിയന്താവുമായ അങ്ങയെ
വിപരീത സ്വഭാവത്തോടു കൂടിയ, ഇന്ദ്രിയ സുഖം നൽകുന്ന വസ്തുക്കൾക്കുവേണ്ടി ഉപേക്ഷിക്കുന്ന
മർത്ത്യൻ അമൃതത്തെ ത്യജിച്ച് വിഷം ഭുജിക്കുന്നവനാകുന്നു.
ശ്ലോകം
43
അഹം
ബ്രഹ്മാഥ വിബുധാ മുനയശ്ചാമലാശയാഃ
സർവ്വാത്മനാ
പ്രപന്നാസ്ത്വാമാത്മാനം പ്രേഷ്ഠമീശ്വരം
വിവർത്തനം
ഞാനും ബ്രഹ്മാവും മറ്റു ദേവന്മാരും വിശുദ്ധരായ
മുനിമാരും പ്രിയപ്പെട്ട ആത്മാവും നിയന്താവുമായ അങ്ങയെ സർവ്വാത്മനാ ശരണം പ്രാപിച്ചവരാണ്.
ശ്ലോകം
44
തം ത്വാ
ജഗത്സ്ഥിത്യുദയാന്തഹേതും
സമം
പ്രശാന്തം സുഹൃദാത്മദൈവം
അനന്യമേകം
ജഗദാത്മകേതം
ഭവാപവർഗ്ഗായ
ഭജാമ ദേവം
വിവർത്തനം
ഭൗതിക ക്ലേശങ്ങളിൽ നിന്നു മുക്തരാകാൻ വേണ്ടി
ഞങ്ങൾ പരമപുരുഷനായ അങ്ങയെ ഭജിക്കുന്നു. പ്രപഞ്ചത്തിന്റെ പരിപാലകനും അതിന്റെ ഉദ്ഭവത്തിനും
നാശത്തിനും ഹേതുവുമാണ് അങ്ങ്. സമചിത്തനും സദാ പ്രശാന്തനും ആയ അങ്ങാണ് യഥാർത്ഥ മിത്രവും
ആത്മാവും ആരാധ്യപുരുഷനും. അദ്വിതീയനായ അങ്ങ് സർവ്വലോകങ്ങൾക്കും ആത്മാക്കൾക്കും ആശ്രയമാണ്.
ശ്ലോകം
45
അയം
മമേഷ്ടാ ദയിതോfനുവർത്തീ
മയാഭയം
ദത്തമമുഷ്യ ദേവ!
സമ്പാദ്യതാം
തദ് ഭവതഃ പ്രസാദോ
യഥാ
ഹി തേ ദൈത്യപതൗ പ്രസാദഃ
വിവർത്തനം
ഈ ബാണാസുരൻ എനിക്കു പ്രിയപ്പെട്ടവനും എന്നെ
അനുസരിക്കു ന്നവനുമാകുന്നു. അവനു ഞാൻ ഭയവിമുക്തി നൽകിയിട്ടുണ്ട്. അതിനാൽ ഹേ ഭഗവാനേ,
അങ്ങിവനോടു കരുണ കാണിക്കണം. അസുരാധിപതിയായ പ്രഹ്ലാദനിലെന്നപോലെ ഇവനിലും അങ്ങ് പ്രസാദിക്കേണമേ.