ശ്രീമദ്
ഭാഗവതം
സ്കന്ദം 10 / അദ്ധ്യായം
87 / ശ്ലോകം 14-41
*******************************************************************************************
ശ്ലോകം 14
ശ്രീ ശ്രുതയ ഊചുഃ
ജയ ജയ ജഹ്യജാമജിത! ദോഷഗൃഭീതഗുണാം
ത്വമസി യദാത്മനാ സമവരുദ്ധസമസ്തഭഗ
അഗജഗദോകസാമഖിലശക്ത്യവബോധക! തേ
ക്വചിദജയാffഅനാ ച ചരതോfനുചരന്നിഗമഃ
വിവർത്തനം
വേദങ്ങൾ പറഞ്ഞു: ഹേ അജയ്യനായവനേ, അങ്ങേക്ക് ജയമുണ്ടാകട്ടെ,
എല്ലാ ഐശ്വര്യങ്ങളും പൂർണ്ണമായി സ്വഭാവേന അങ്ങയിൽ നിറഞ്ഞിരിക്കുന്നു. ബദ്ധാത്മാക്കൾക്ക്
ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനായി പ്രകൃതിഗുണങ്ങളെ നിയന്ത്രിക്കുന്ന ശാശ്വതമായ മായാശക്തിയെ
ദയവായി കീഴ്പെടുത്തിയാലും. സർവചരാചരങ്ങളുടെയും ശക്തികളെ ഉണർത്തുവനേ, അങ്ങയുടെ ഭൗതികവും
ആത്മീയവുമായ ശക്തികളാൽ ലീലയാടുമ്പോൾ വേദങ്ങൾക്ക് ചിലപ്പോൾ അങ്ങയെ തിരിച്ചറിയാനാകുന്നു.
ശ്ലോകം 15
ബഹദൂപലബ്ധമേതദവയന്ത്യവശേഷതയാ
യത് ഉദയാസ്തമയൗ വികൃതർമുദി വാവികൃതാത്
അത ഋഷയോ ദധുസ്ത്വയി മനോവചനാചരിതം
കഥമയഥാ ഭവന്തി ഭുവി ദത്തപദാനി നൃണാം
വിവർത്തനം
ഈ കാണപ്പെടുന്ന ലോകം പരമപുരുഷനുമായി ഒന്നാണെന്ന് തിരിച്ചറിയപ്പെടുന്നു.
കാരണം, പരബ്രഹ്മമാണ് എല്ലാറ്റിന്റെയും ആത്യന്തികമായ ആധാരം. കളിമണ്ണിൽ നിന്ന് എത്രതരം
വസ്തുക്കളുണ്ടാക്കിയാലും, അവ തിരിച്ച് കളിമണ്ണിൽ ലയിക്കുമ്പോഴും, കളിമണ്ണ് മാറ്റമില്ലാതെ
തുടരുന്നതുപോലെ എല്ലാ സൃഷ്ടികളും പരബ്രഹ്മത്തിൽ നിന്നുത്ഭവിച്ച് അതിൽ തന്നെ വിലയം പ്രാപിക്കുമ്പോഴും
പരബ്രഹ്മം മാറ്റമില്ലാതെ തുടരുന്നു. അതിനാൽ വൈദിക കാലത്തെ ഋഷിമാർ ചിന്തയും വാക്കുകളും
പ്രവർത്തികളുമെല്ലാം അങ്ങയിൽ മാത്രം ലക്ഷ്യമാക്കുന്നു. മനുഷ്യർ എവിടെ കാലടികൾ വെച്ചാലും
അതവർ വസിക്കുന്ന ഭൂമിയിലല്ലാതെ മറ്റെവിടെയാകാൻ?
ശ്ലോകം 16
ഇതി തവ സൂരയന്ത്ര്യധിപതേ fഖിലലോകമല
ക്ഷപണകഥാമൃതാബ്ധിമവഗാഹ്യ തപാംസി ജഹുഃ
കിമുത പുനഃ സ്വധാമവിധുതാശയകാലഗുണാഃ
പരമ! ഭജേന്തി യേ പദമജസസുഖാനുഭവം
വിവർത്തനം
അതിനാൽ ഹേ ത്രിലോകനാഥ, ബുദ്ധിമാന്മാർ പ്രപഞ്ച കന്മഷങ്ങളെ
നശിപ്പിക്കുന്ന അങ്ങയുടെ കഥാമൃത സമുദ്രത്തിൽ ആഴത്തിൽ മുങ്ങി എല്ലാ താപങ്ങളെയും കൈവെടിയുന്നു.
അപ്പോൾപ്പിന്നെ ഹേ പരമോത്കൃഷ്ട, ആത്മീയബലത്താൽ മനസ്സിലെ ദുശ്ശീലങ്ങളകറ്റി, സമയ ബന്ധനത്തിൽ
നിന്നു മോചിതരായി അങ്ങയുടെ യഥാർത്ഥ സ്വരൂപത്തെ ഭജിക്കാൻ കഴിയുന്നവരും അതിൽ നിരന്തരമായ
പരമാനന്ദം അനുഭവിക്കുന്നവരുമായഅതിൽ നിരന്തരമായ പരമാനന്ദം അനുഭവിക്കുന്നവരുമായ വ്യക്തികളുടെ
കാര്യം പറയാനുണ്ടോ?
ശ്ലോകം 17
ദൃതയ ഇവ ശ്വസന്ത്യസഭ്യതോ യദി തേനുവിധാ
മഹദഹമാദയോfണ്ഡമസ്യജൻ യദനുഗ്രഹത
പുരുഷവിധോfന്വയോf ത്രചരമോfന്നമയാദിഷു യഃ
സദസതഃ പരം ത്വമഥ യദേഷ്യവശേഷമൃതം.
വിവർത്തനം
അങ്ങയുടെ വിശ്വസ്തരാനുചരന്മാരായി മാറുന്നുണ്ടെങ്കിൽ അത്രമേ
ശാ സോച്ഛ്വാസം ചെയ്ത് ജീവിക്കുന്നവർ വാസ്തവത്തിൽ ജീവിക്കുന്നുള്ളു. അല്ലാത്തവരുടെ ശ്വസനം
ഉലയുടേതു പോലെയാണ്. മഹത്തത്തം, അ കാരം മുതലായ മുലകങ്ങൾക്ക് ബ്രഹ്മാണ്ഡത്തെ സൃഷ്ടിക്കാൻ
കഴിഞ്ഞത് അങ്ങയുടെ കരുണ മൂലമാണ്. അന്നമയ തുടങ്ങിയ പഞ്ചകോശങ്ങളിൽ അങ്ങാണ് പരമമായത്.
ജീവാത്മാവിനോടൊപ്പം ഭൗതികാവരണങ്ങൾക്കു ള്ളിലേക്കു കടന്നു ചെന്ന് അവൻ കൈകൊള്ളുന്ന അതേരൂപങ്ങൾ
അ ങ്ങും കൈകൊള്ളുന്നു. സ്ഥല, സൂക്ഷ്മ രൂപങ്ങളിലുള്ള ഭൗതിക സൃഷ്ടി കളിൽ നിന്നു വ്യത്യസ്തനായ
അങ്ങ് അവയുടെ ആധാരമായ യാഥാർഥ്യ മാണ്.
ശ്ലോകം 18
ഉദരമുപാസതേ യ ഋഷിവർത്മസു കൂർപ്പദൃശഃ
പരിസരപദ്ധതിം ഹൃദയമാരുണയോ ദഹരം
തത ഉദഗാദനന്ത! തവ ധാമ ശിരഃ പരമം
പുനരിഹ യത് സമേത്യ ന പതന്തി കൃതാന്തമുഖേ
വിവർത്തനം
മഹാമുനികൾ മുന്നോട്ട് വെച്ച മാർഗങ്ങൾ പിന്തുടരുന്നവരിൽ
സൂക്ഷ് മ ദൃഷ്ടി കുറവായവർ ഉദരഭാഗത്ത് ഭഗവാനെ സങ്കല്പിച്ച് ഉപാസിക്കുന്നു. ആരുണികളാകട്ടെ,
പ്രാണനാഡികളുടെ ഉത്ഭവസ്ഥാനമായ സൂക്ഷ്മ കേ ന്ദ്രത്തെ, ഹൃദയത്തെ ഭഗവാന്റെ സന്നിധിയായികണ്ട്
ധ്യാനിക്കുന്നു. ഹേ അമേയനായ ഭഗവാനേ, ഈ ഉപാസകർ ബോധത്തെ ഉയർത്തികൊണ്ട്വ ന്ന് ശിരസ്സിന്റെ
മുകൾഭാഗത്ത് വരുമ്പോൾ അവർക്കങ്ങയെ നേരിട്ടു കാണാൻ കഴിയുന്നു. മൂർധാവിൽകൂടി പരമലക്ഷ്യത്തിലേക്ക്
കടന്നു കഴിഞ്ഞാൽ അവർ പിന്നീടൊരിക്കലും മൃത്യുവിന്റെ വായിലേക്ക് അതായത് ഈ ലോകത്തിലേക്ക്
തിരിച്ചു വരേണ്ടാത്ത സ്ഥലത്തെത്തുന്നു.
ശ്ലോകം 19
സ്വകൃതവിചിത്രയോനിഷു വിശന്നിവ ഹേതുതയാ
തരതമതശ്ചകാസ്യനലവത് സ്വകൃതാനുകൃതിഃ
അഥ വിതഥാസ്വമൂഷ്വവിതഥം തവ ധാമ സമം
വിരജധിയോfനുയന്ത്യഭിവിപണ്യവ ഏകരസം
വിവർത്തനം
അങ്ങു സൃഷ്ടിച്ച വിവിധങ്ങളായ ജീവജാലങ്ങളിൽ പ്രവേശിച്ച്
അവയെ പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ചുകൊണ്ട് ഉച്ചനീചഭേദങ്ങളോടെ കാണപ്പെടുന്ന പ്രതീതി
നൽകുന്നു. അഗ്നി താൻ ദഹിപ്പിക്കുന്ന വസ്തുക്കളുടെ ആകൃതിയിൽ കാണപ്പെടുന്നതു പോലെയാണത്.
അതിനാൽ അവികലമായ ബുദ്ധിയുള്ളവരും ഭൗതികാസക്തികൾ വിട്ടൊഴിഞ്ഞവരുമായ വ്യക്തികൾ അനിത്യങ്ങളായ
ജീവസ്വരൂപങ്ങളിൽ വച്ച് സമവും മാറ്റമില്ലാത്തതു മായ അങ്ങയുടെ സ്വരൂപത്തെ നിത്യമായ യാഥാർഥ്യമായി
തിരിച്ചറിയുന്നു.
ശ്ലോകം 20
സ്വകൃതപുരേഷ്വമീഷ്വബഹിരന്തരസംവരണം
തവ പുരുഷം വദന്ത്യഖിലശക്തിധ്യതോfംശകൃതം
ഇതി നൃഗതിം വിവിച്യ കവയോ നിഗമാവപനം
ഭവത ഉപാസതേങ്ഘിമഭവം ഭുവി വിശ്വസിതാഃ
വിവർത്തനം
സ്വന്തം കർമത്താൽ താൻ നേടിയ ഭൗതിക ശരീരങ്ങളിൽ വസിക്കു
മ്പോഴും ജീവാത്മാവ് സ്ഥലവും സൂക്ഷ്മവുമായ വസ്തുക്കളാൽ മറയ് ക്കപ്പെടുന്നില്ല. ഇത് വേദങ്ങൾ
വർണിക്കുമ്പോലെ അവൻ സർവശക്തനായ അങ്ങയുടെ അംശമായതു കൊണ്ടാണ്. ഇതാണ് ജീവാത്മാവിന്റെ അവസ്ഥ
യെന്ന് മനസ്സിലാക്കിയ വിദ്വാന്മാരായ മുനികൾ വിശ്വാസമുറപ്പിക്കുകയും ഈ ലോകത്തിലെ വൈദിക
യാഗങ്ങളൊക്കെ സമർപ്പിക്കപ്പെടുന്നു, മുക്തിസ്രോതസ്സായ അങ്ങയുടെ ആ പാദാരവിന്ദങ്ങളെ ഭജിക്കുകയും
ചെയ്യുന്നു.
ശ്ലോകം 21
ദുരവഗമാത്മതത്ത്വനിഗമായ തവാത്തതനോ-
ശ്ചരിതമഹാമൃതാബ്ധി പരിവർത്തപരിശ്രമണാഃ
ന പരിലഷന്തി കേചിദപവർഗ്ഗമപീശ്വര!തേ
ചരണസരോജഹംസകുലസംഗവിസൃഷ് ടഗൃഹാഃ
വിവർത്തനം
ഭഗവാനേ, ചില ഭാഗ്യവാന്മാർ അഗാധമായ ആത്മതത്ത്വം പ്രചരിപ്പിക്കാനായി
അങ്ങു സ്വീകരിച്ച വിവിധ രൂപങ്ങളിൽ അങ്ങഭിനയിച്ച ലീലകളുടെ അമൃതസാഗരത്തിൽ മുങ്ങി ഭൗതിക
ജീവിത ക്ലേശങ്ങളിൽ നിന്ന് ആശ്വാസം നേടിയിട്ടുണ്ട്. അങ്ങയുടെ പാദാരവിന്ദങ്ങളിൽ അരയന്നങ്ങളെപ്പോലെ
രമിക്കുന്ന ഭക്തസംഘങ്ങളുമായുള്ള സംസർഗത്താൽ, മോക്ഷത്തോടുപോലും താത്പര്യഹീനരായിത്തീർന്ന്
ഈ ദുർലഭാത്മാക്കൾ വീടും കുടുംബവും നൽകുന്ന സുഖത്തെ ഉപേക്ഷിക്കുന്നു.
ശ്ലോകം 22
ത്വദനുപഥം കുലായമിദമാത്മസുഹൃത് പ്രിയവ-
ച്ചരതി തഥോൻമുഖേ ത്വയി ഹിതേ പ്രിയ ആത്മനി
ച
ന ബത രമന്ത്യഹോ അസദുപാസനായാ££ത്മഹനോ
യദനുശയാ ഭ്രമന്ത്യുരുഭയേ കുശരീരഭൃതഃ
വിവർത്തനം
അങ്ങയുടെ ഭക്തിയുതസേവനത്തിന് ഉപയോഗിക്കുകയാണെങ്കിൽ ഈ മനുഷ്യശരീരം
സത്തായും ( ആത്മാവായും ) സുഹൃത്തായും പ്രിയനായും ഭവിക്കും. പക്ഷേ, ബദ്ധാത്മാക്കളോട്,
ഏറ്റവും കാരുണ്യവുള്ളവനും, എല്ലാ വിധത്തിലും സ്നേഹപൂർവ്വം സഹായിക്കുന്നവനും ആണെങ്കിലും
അവരുടെ യഥാർത്ഥ ആത്മാവായ അങ്ങയിൽ പ്രീതിപ്പെടുന്നതിൽ നിർഭാഗ്യവശാൽ ആളുകൾ പൊതുവേ വിമുഖരാണ്.
പകരം മായയെ ഉപാസിച്ച് അവർ ആത്മഘാതകരായിത്തീരുന്നു. ഹാ കഷ്ടം!, അവരുടെ അസദുപാസനയിൽ നിരന്തരം
വിജയം പ്രതീക്ഷിക്കുകയാൽ, അവർ വിവിധതരം അധമശരീരങ്ങൾ സ്വീകരിച്ച് മഹാഭയദായകമായ ഈ ലോകത്തിൽ
അവർ അലഞ്ഞുതിരിഞ്ഞു കൊണ്ടേയിരിക്കുന്നു.
ശ്ലോകം 23
നിഭൃതമരുൻമനോ£ക്ഷദൃഢയോഗയുജോ
ഹൃദി യൻ-
മുനയ ഉപാസതേ തദരയോ£ പി യയുഃ സ്മരണാത്
സ്ത്രിയ ഉരഗേന്ദ്രഭോഗഭുജദണ്ഡവിഷക്തധിയോ
വയമപി തേ സമാഃ സമദൃശോ£ ങ്ഘ്രിസരോജസുധാഃ
വിവർത്തനം
ശ്വാസവും മനസ്സും ഇന്ദ്രിയങ്ങളുമടക്കി സദാ യോഗനിഷഠരായ
മുനികൾ എത്തിചേരുന്ന അതേ പരമസത്യത്തിൽ തന്നെയാണ് സദാ ഹരിയെപ്പറ്റി ചിന്തിക്കുന്ന ശത്രുക്കളും
എത്തിച്ചേരുന്നത്. സർപ്പങ്ങളെപ്പോലെയുളള ശക്തങ്ങളായ അങ്ങയുടെ കൈകളോടുളള പ്രേമപൂർണമായ
ആകർഷണംമൂലം ഭവാന്റെ സഖിമാർ ആസ്വദിക്കുന്ന പാദാരവിന്ദസുധ തന്നെയാണ് അങ്ങയെ എങ്ങും നിറഞ്ഞിരിക്കുന്നവനായി
കാണുന്ന ശ്രുതികളായ ഞങ്ങളും നേടുന്നത്. കാരണം അങ്ങ് അവരെയും ഞങ്ങളെയും ഒരേ പോലെ വീക്ഷിക്കുന്നു.
ശ്ലോകം 24
ക ഇഹ നു വേദ ബതാവരജൻമലയോ£ ഗ്രസരം
യത ഉദഗാദൃഷിർയമനു ദേവഗണാ ഉഭയേ
തർഹി ന സന്ന ചാസദുഭയം ന ച കാലജവഃ
കിമപി ന തത്ര ശാസ്ത്രമവകൃഷ്യ ശയീത യദാ
വിവർത്തനം
ഈ ലോകത്തിലുള്ള എല്ലാവരും അടുത്തു ജനിച്ചവരും വൈകാതെ മരിക്കാനുള്ളവരുമാണ്.
അപ്പോൾപ്പിന്നെ എല്ലാറ്റിനും മുമ്പേ തന്നെയുണ്ടായിരുന്നവനും ആദ്യ ഋഷിയായ ബ്രഹ്മാവിനും
താണവരും ഉയർന്നവരുമായ ദേവഗണങ്ങൾക്കും ജന്മം
നൽകിയവനുമായ അങ്ങയെ ആർക്കാണറിയാനാവുക? എല്ലാം ഉള്ളിലേയ്ക്ക് വലിച്ച് അങ്ങു ശയിക്കുമ്പോൾ
സ്ഥൂലമോ സൂക്ഷ്മമോ ആയ വസ്തുക്കളോ, ഇവയാലുണ്ടാക്കപ്പെട്ട ശരീരങ്ങളോ കാലവേഗമോ വേദശാസ്ത്രങ്ങളോ
ഒന്നും ബാക്കിയാവുന്നില്ല.
ശ്ലോകം 25
ജനിമസതഃ സതോ മൃതിമതാത്മനി യേ ച ഭിദാം
വിപണമൃതം സ്മരന്ത്യുപദിശന്തി ത ആരുപിതൈഃ
ത്രിഗുണമയഃ പുമാനിതി ഭിദാ യദബോധകൃതാ
ത്വയി ന തതഃ പരത്ര സ ഭവേദവബോധരസേ
വിവർത്തനം
അസത്തായ വസ്തുവിൽ നിന്നാണ് സൃഷ്ടിയുണ്ടായതെന്നും ആത്മാവിന്റെ
ഗുണങ്ങൾ നശിപ്പിക്കപ്പെടാവുന്നതാണെന്നും ആത്മാവിന്റെയും വസ്തുവിന്റെയും വെവ്വേറെ ഘടകങ്ങൾ
കൊണ്ടാണ് വ്യക്തിയെ സൃഷ്ടിച്ചിരിക്കുന്നതെന്നും ഭൗതികവ്യവഹാരങ്ങളൊക്കെ യഥാർഥമാണെന്നും
പ്രാമാണികരെന്ന് പറയപ്പെടുന്ന ചിലർ പ്രഖ്യാപിക്കുന്നുണ്ട്. പക്ഷേ സത്യത്തെ മറയ്ക്കുന്ന
തെറ്റായ ആശയങ്ങളെ ആശ്രയിച്ചാണവർ അങ്ങനെ ഉപദേശിക്കുന്നത്. ജീവാത്മാവിനെ സൃഷ്ടിച്ചിരിക്കുന്നത്
പ്രകൃതിയുടെ ത്രിഗുണങ്ങളിൽ നിന്നാണെന്ന സങ്കല്പം അജ്ഞതമൂലം ഉണ്ടായതാണ്. ആ ഭേദചിന്തയ്ക്ക്
നിന്തിരുവടിയിൽ യാതൊരു സ്ഥാനവുമില്ല. മിഥ്യാഭ്രമങ്ങൾക്കതീതനായ അങ്ങ് സദാ പൂർണബോധത്തിൽ
ഇരുന്നരുളുന്നു.
ശ്ലോകം 26
സദിവ മനസ്ത്രിവ്യത്ത്വയി വിഭാത്യസദാമനുജാത്
സദഭിമൃശന്ത്യശേഷമിദമാത്മതയാ ££ ത്മവിദഃ
ന ഹി വികൃതിം ത്യജന്തി കനകസ്യ തദാത്മതയാ
സ്വകൃതമനുപ്രവിഷ്ടമിദമാത്മതയാവസിതം
വിവർത്തനം
ഈ പ്രപഞ്ചത്തിലെ സാമാന്യ പ്രതിഭാസങ്ങൾ മുതൽ സങ്കീർണ്ണമായ
മനുഷ്യശരീരം വരെയുള്ള സർവവും ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളുടെ ആവിഷ്കാരമാണ്. ഈ പ്രതിഭാസങ്ങൾ
യാഥാർഥ്യമെന്ന് പ്രതീതിയുണ്ടാക്കുന്നുവെങ്കിലും അവ ആദ്ധ്യാത്മിക സത്യത്തിന്റെ വ്യാജ
പ്രതി ഫലനം മാത്രമാണ്. അവിടുന്നാകുന്ന യാഥാർഥ്യത്തിനുമേൽ മനസ്സിന്റെ ആരോപമാണത്. എങ്കിലും,
പരമാത്മാവിനെ അറിയുന്നവർ സമസ്ത ഭൗതിക സൃഷ്ടിയും പരമാത്മാവിൽ നിന്ന് വേറിട്ടതല്ലെന്ന
നിലയിൽ, സത്യമാണെന്ന് കരുതുന്നു. സ്വർണം കൊണ്ടുണ്ടാക്കിയ വസ്തുക്കളുടെ അടി സ്ഥാന സ്വരൂപം
സ്വർണം തന്നെയായതിനാൽ അവയെ തിരസ്കരിക്കേണ്ട തില്ലല്ലോ. അതുപോലെ ഭഗവാൻ സൃഷ്ടിച്ച ശേഷം
സ്വയം പ്രവേശിക്കുകയുണ്ടായ ഈ ലോകം നിസംശയം ഭഗവാനിൽ നിന്ന് വേറിട്ട ഒന്നല്ല.
ശ്ലോകം 27
തവ പരി യേ ചരന്ത്യഖിലസത്ത്വനികേതതയാ
ത ഉത പദാ££ ക്രമന്ത്യവിഗണയ്യ
ശിരോ നിരൃതേഃ
പരിവയസേ പശൂനിവ ഗിരാ വിബുധാനപി താം-
സ്ത്വയി കൃതസൗഹൃദാഃ ഖലു പുനന്തി ന യേ വിമുഖാഃ
വിവർത്തനം
സർവജീവജാലങ്ങളുടെയും ആശ്രയമായി അങ്ങയെ കണ്ട് ആരാധിക്കുന്നവർ
മരണത്തെ അവഗണിച്ച് അതിന്റെ ശിരസ്സിൽ കാലുകൾ വയ്ക്കന്നു. പക്ഷേ വിദ്വാന്മാരാണെങ്കിലും
ഭക്തിഹീനന്മാരെങ്കിൽ അങ്ങവരെ മൃഗങ്ങളെയന്ന പോലെ വേദവചനങ്ങളാൽ കെട്ടിയിടുന്നു. അങ്ങയിൽ
പ്രേമമുള്ള ഭക്തന്മാരാണ് തങ്ങളെയും മറ്റുള്ളവരെയും ശുദ്ധീകരിക്കുന്നത്. അങ്ങയോടു വിമുഖത
കാട്ടുന്നവരല്ല.
ശ്ലോകം 28
ത്വമകരണഃ സ്വരാഡഖിലകാരകശക്തിധര-
സ്തവ ബലിമുദ്വഹന്തി സമദന്ത്യജയാനിമിഷാഃ
വർഷഭുജോ£ ഖിലക്ഷിതിപതേരിവ
വിശ്വസൃജോ
വിദധതി യത്ര യേ ത്വധികൃതാ ഭവതശ്ചകിതാഃ
വിവർത്തനം
ഭൗതികമായ ഇന്ദ്രിയങ്ങളുള്ളവനല്ലെങ്കിലും അങ്ങ് ഏവരുടെയും
ഇന്ദ്രിയശക്തികളുടെ സ്വയം പ്രകാശിക്കുന്ന അധിപനാണ്. ദേവന്മാരും ഭൗതിക പ്രകൃതിയും അങ്ങേക്ക്
ഭോഗോപഹാരങ്ങൾ അർപ്പിക്കുകയും അതേ സമയം തങ്ങളുടെ ആരാധകർ അർപ്പിക്കുന്നവ ആസ്വദിക്കുകയും
ചെയ്യുന്നു. സാർവഭൗമനായ ചക്രവർത്തിക്ക് കപ്പം കൊടുക്കുകയും അതേ സമയം തങ്ങളുടെ പ്രജകളുടെ
പക്കൽ നിന്ന് ലഭിക്കുന്ന കാഴ്ച ദ്രവ്യങ്ങൾ ഭുജിക്കുകയും ചെയ്യുന്ന സാമന്തരാജാക്കന്മാരെപ്പോലെയാണിവർ.
ഇങ്ങിനെ പ്രപഞ്ചസൃഷ്ടികർത്താക്കൾ അങ്ങയെ ഭയന്ന്, അവരെയേൽപ്പിച്ചതായ സേവനങ്ങൾ വിശ്വസ്തതയോടെ
നിർവഹിക്കുന്നു.
ശ്ലോകം 29
സ്ഥിരചരജാതയഃ സ്യുരജയോത്ഥനിമിത്തയുജോ
വിഹര ഉദീക്ഷയാ യദി പരസ്യ വിമുക്ത! തതഃ
ന ഹി പരമസ്യ കശ്ചിദപരോ ന പരശ്ച ഭവേദ്
വിയത ഇവാപദസ്യ തവ ശൂന്യതുലാം ദധതഃ
വിവർത്തനം
ഹേ നിത്യമുക്തനും ഇന്ദ്രിയാതീതനുമായ ഭഗവാനേ, അങ്ങ് മായയെ
ഒന്നു കടാക്ഷിക്കുകയെന്ന ലീല എപ്പോൾ ആടുന്നുവോ അപ്പോൾ മാത്രം അവൾ വിവിധങ്ങളായ ചരാചരങ്ങളെ
അവരുടെ ഭൗതികമോഹങ്ങളെ ഉണർത്തികൊണ്ട് ഉദ്ഭവിപ്പിക്കുന്നു. പരമദിവോത്തമപുരുഷനായ അങ്ങ്
ആരെയും ഉറ്റസുഹൃത്തായും ആരെയും അപരിചിതനായും കാണുന്നില്ല, ആകാശത്തിന് ഗോചരങ്ങളായ ഗുണങ്ങളുമായി
ബന്ധമില്ലാത്തതുപോലെൻ, ഇങ്ങനെ നോക്കിയാൽ അങ്ങേക്ക് ശൂന്യതയോട് സാമ്യമുണ്ട്.
ശ്ലോകം 30
അപരിമിതാ ധ്രുവാസ്തനുഭൃതോ യദി സർവ്വഗതാ-
സ്തർഹി ന ശാസ്യതേതി നിയമോ ധ്രുവ! നേതരഥാ
അജനി ച യന്മയം തദവിമുച്യ നിയന്തൃ ഭവേത്
സമമനുജാനതാം യദമതം മതദുഷ്ടതയാ
വിവർത്തനം
അല്ലയോ മാറ്റമില്ലാത്ത ഭഗവാനേ, ഈ അസംഖ്യം ജീവജാലങ്ങൾ സർവവ്യാപികളും
ഒരിക്കലും മാറ്റം വരാത്ത രൂപങ്ങളുള്ളവരും ആണെങ്കിൽ അങ്ങ് അവരുടെ പരമാധികാരിയാകാൻ സാധ്യതയില്ല.
പക്ഷേ അവയെല്ലാം അങ്ങയുടെ ആത്മാംശങ്ങളായതുകൊണ്ടും അവയുടെ രൂപങ്ങൾ മാറ്റങ്ങൾക്കു വിധേയമായവയായതുകൊണ്ടും
അങ്ങു തന്നെയാണവയെ നിയന്ത്രിക്കുന്നത്. ഉദ്പാദനത്തിന്റെ ഘടകങ്ങൾ പ്രദാനം ചെയ്യുന്നതാരാണോ
നിശ്ചയമായും ആ വ്യക്തിയാണതിന്റെ നിയന്താവ്.
കാരണം ഉല്പന്നത്തിന് മൂലഘടകത്തിൽ നിന്ന് വ്യത്യസ്തമായി നിലനിൽക്കാൻ കഴിയില്ലാല്ലോ.
തന്റെ അംശങ്ങളിലൊക്കെയും തുല്യമായി കുടികൊള്ളുന്ന പരമപുരുഷനെ അറിയുമെന്ന് ചിന്തിക്കുന്നവൻ
വെറും മായയിലാണ്. കാരണം ഒരുവൻ ഭൗതികമായി നേടുന്ന
അറിവൊക്കെയും അപൂർണ്ണമാണ്.
ശ്ലോകം 31
ന ഘടത ഉദ്ഭവഃ പ്രകൃതിപുരുഷയോരജയോർ-
ഉഭയയുജാ ഭവന്ത്യസുഭൃതോ ജലബുദ്ബുദവത്
ത്വയി ത ഇമേ തതോ വിവിധനാമഗുണൈഃ പരമേ
സരിത ഇവാർണവേ മധുനി ലില്യുരശേഷരസാഃ
വിവർത്തനം
ഭൗതിക പ്രകൃതിയോ അവളെ ആസ്വദിക്കാൻ ശ്രമിക്കുന്ന ആത്മാവോ
ഒരിക്കലും ജനിക്കുന്നില്ല. എങ്കിലും ഇവ തമ്മിൽ ചേരുമ്പോൾ ജീവനുളള ശരീരങ്ങൾ സംഭവിക്കുന്നു.
ജലം വായുവുമായി കൂടിച്ചേരുമ്പോൾ കുമിളകൾ ഉണ്ടാകും പോലയാണത്. വിവിധങ്ങളായ നാമങ്ങളോടും
ഗുണങ്ങളോടും കൂടി ഈ ബദ്ധാത്മക്കൾ, നദികൾ സമുദ്രത്തിലെന്ന പോലെയും വിവിധ പുഷ്പങ്ങളിലെ
മധു ആത്യന്തികമായി തേനിലെന്നപോലെയും പരമോന്നതനായ അങ്ങയിൽ തിരിച്ച് ലയിക്കുന്നു.
ശ്ലോകം 32
നൃഷു തവ മായയാ ഭ്രമമമീഷ്വവഗത്യ ഭൃശം
ത്വയി സുധിയോ£ ഭവേ ദധതി ഭാവമനുപ്രഭവം
കഥമനുവർത്തതാം ഭവഭയം തവ യദ് ഭ്രുകുടിഃ
സൃജതി മുഹുസ്ത്രിനേമിരഭവച്ഛരണേഷു ഭയം
വിവർത്തനം
അങ്ങയുടെ മായ എല്ലാ മനുഷ്യനെയും വ്യാമോഹിപ്പിക്കുന്നതെങ്ങനെയെന്നറിയുന്നു.
വിവേകശാലികൾ ജനനമരണങ്ങളിൽ നിന്നു മോചിപ്പിക്കാൻ കഴിവുള്ള അങ്ങയെ തീവ്രഭക്തിയോടെ സേവിക്കുന്നു.
തീർച്ചയായും അങ്ങയുടെ വിശ്വസ്ത സേവകരിൽ സംസാര ഭയം എങ്ങനെയുണ്ടാകാനാണ്! മറിച്ച് അങ്ങയിലഭയം
തേടാൻ വിസമ്മതിക്കുന്നവരെ അങ്ങയുടെ മൂന്നു അരികുകളോടുകൂടിയ കാലചക്രമാകുന്ന പുരികക്കൊടികളുടെ
ഘനങ്ങൾ വീണ്ടും വീണ്ടും ഭയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ശ്ലോകം 33
വിജിതഹൃഷീകവായുഭിരദാന്തമനസ്തുരഗം
യ ഇഹ യതന്തി യന്തുമതിലോലമുപായ ഖിദഃ
വ്യസനശതാന്വിതാഃ സമവഹായ ഗുരോശ്ചരണം
വണിജ ഇവാജ! സന്ത്യകൃതകർണധരാ ജലധൗ
വിവർത്തനം
ഇന്ദ്രിയങ്ങളെയും ശ്വാസത്തിനെയും ക്രമീകരിച്ചവർക്കുപോലും
നിയന്ത്രിക്കാനാവാത്ത, മെരുങ്ങാത്ത കുതിരയെപ്പോലെയാണ് മനസ്സ്. ഗുരുപാദങ്ങളെ ഉപേക്ഷിച്ചിട്ട്
അനിയന്ത്രിതമായ മനസ്സിനെ സ്വയം കീഴടക്കാനൊരുങ്ങുന്നവർ അവരുടെ കഠിന പരിശീലനങ്ങളിൽ എണ്ണമറ്റ
പ്രതിബന്ധങ്ങൾ നേരിടും. ഹേ ജന്മരഹിതനായ ഭഗവാനേ, തോണി തുഴയുന്നവനില്ലാതെ നടുക്കടലിൽപ്പെട്ട
കച്ചവടസംഘത്തെപ്പോലെയാണവർ.
ശ്ലോകം 34
സ്വജനസുതാത്മദാരധനധാമധരാസുരഥൈ-
സ്ത്വയി സതി കിം നൃണാം ശ്രയത ആത്മനി സർവരസേ
ഇതി സദജാനതാം മിഥുനതോ രതയേ ചരതാം
സുഖയതി കോ ന്വിഹ സ്വവിഹതേ സ്വനിരസ്തഭഗേ
വിവർത്തനം
അങ്ങയെ ശരണം പ്രാപിക്കുന്നവർക്ക് അതീന്ദ്രിയാനന്ദത്തിന്റെ
മൂർത്തി മത്ഭാവമായ പരമാത്മാവായി അങ്ങ് സ്വയം വെളിപ്പെടുത്തുന്നു. അത്തരം ഭക്തർക്ക്
അവരുടെ സേവകർ, സന്താനങ്ങൾ, ശരീരങ്ങൾ, ഭാര്യമാർ, ധനം, ഗേഹം, ഭൂസ്വത്ത്, ആരോഗ്യം, വാഹനം
എന്നിവയൊക്കെക്കൊണ്ട് എന്താണ് ഉപയോഗം? അങ്ങയെക്കുറിച്ചുള്ള സത്യത്തെ അംഗീകരിക്കാതെ
മൈഥുനസുഖങ്ങൾ തേടിപ്പോകുന്നവർക്ക് നിസ്സാരവും നാശോന്മുഖവുമായ ഈ ലോകത്തിൽ യഥാർത്ഥസന്തോഷം
നൽകുന്ന എന്താണുണ്ടാവുക?
ശ്ലോകം 35
ഭുവി പുരുപുണ്യതീർഥസദനാന്യുഷയോ വിമദാ-
സ്ത ഉത ഭവത് പദാംബുജഹൃദോ£ ഘഭിദങ്ഘ്രിജലഃ
ദധതി സകൃന്മനസ്ത്വയി യ ആത്മനി നിത്യസുഖേ
ന പുനരുപാസതേ പുരുഷസാരഹരാവസഥാൻ
വിവർത്തനം
ദുരഹങ്കാരത്തിൽ നിന്നു മുക്തരായ ഋഷികൾ പുണ്യതീർഥ സ്ഥലങ്ങളിലും
പരമപുരുഷൻ അദ്ദേഹത്തിന്റെ ലീലകൾ പ്രകടിപ്പിച്ച സ്ഥലങ്ങളിലും അടിക്കടി സന്ദർശനം നടത്തികൊണ്ടാണ്
ഭൂമിയിൽ വസിക്കുന്നത്. അങ്ങയുടെ പാദാരവിന്ദങ്ങളെ സദാ മനസ്സിൽ ധരിക്കുക കാരണം അവരുടെ
കാൽകഴുകിയ ജലം സർവപാപനാശകരമാണ്. സമസ്ത അസ്തിത്വത്തിന്റെയും നിത്യസുഖപ്രദായകനായ ആത്മാവായ
അങ്ങയുടെ നേർക്ക് ഒരുവട്ടമെങ്കിലും മനസ്സ്, തിരിച്ചവർ പിന്നീടൊരിക്കലും ഒരു മനുഷ്യന്റെ
സർവ സദ്ഗുണങ്ങളെയും അപഹരിക്കുന്ന കുടുംബജീവിതത്തെ സേവിക്കുന്നതിനായി തന്നെത്തന്നെ സമർപ്പണം
ചെയ്യുകയില്ല.
ശ്ലോകം 36
സത ഇദമുത്ഥിതം സദിതി ചേന്നനു തർക്കഹതം
വ്യഭിചരതി ക്വ ച ക്വ ച മൃഷാ ന തഥോഭയയുക്
വ്യവഹൃതയേ വികല്പ ഇഷിതോ£ ന്ധപരമ്പരയാ
ഭ്രമയതി ഭാരതീ ത ഉരുവൃത്തിഭിരുക്ഥജഡാൻ
വിവർത്തനം
നിത്യസത്യത്തിൽ നിന്നുണ്ടായതിനാൽ ഈ ലോകവും നിത്യസത്യമാണെന്ന
വാദമുയർന്നു വന്നേയ്ക്കാം. പക്ഷേ ആ വാദത്തെ യുക്തിയുക്തമായി ഖണ്ഡിക്കാവുന്നതാണ്. കാരണവും
ഫലവും തമ്മിൽ വ്യത്യാസമില്ലെന്ന് തോന്നുമെങ്കിലും അതു ചിലപ്പോൾ സത്യമാവില്ല. ചിലപ്പോൾ
യഥാർത്ഥമായ ഒന്നിൽ നിന്നു ജനിക്കുന്ന വസ്തു മിഥ്യയായെന്നു വരാം. മാത്രമല്ല ഈലോകം എന്നെന്നും
യഥാർത്ഥമാവുക വയ്യ. കാരണം നിരപേക്ഷ സത്യത്തിന്റെ സ്വഭാവം മാത്രമല്ല, ആസത്യത്തെ മറയ്ക്കുന്ന
മായയുടെ സ്വഭാവവും അതു പ്രദർശിപ്പിക്കുന്നു. യഥാർത്ഥത്തിൽ അജ്ഞാനികളായ മനുഷ്യരുടെ പരമ്പര
സ്വന്തം ഭൗതികാവശ്യങ്ങൾക്കുവേണ്ടിയുണ്ടാക്കിയ സാങ്കല്പികമായ ഒരേർപ്പാടു മാത്രമാണീ ലോകത്തിലെ
ദൃശ്യരൂപങ്ങൾ. യജ്ഞാനുഷ്ഠാനങ്ങളുടെ മന്ത്രോച്ചാരണങ്ങൾ കേട്ട് മനസ്സ് മന്ദീഭവിച്ച ജനങ്ങളെ
അങ്ങയുടെ വേദങ്ങളിലെ പണ്ഡിതോചിതമായ വചസ്സുകൾ അവയുടെ വിവിധ അർത്ഥങ്ങളാലും വിവക്ഷകളാലും
ഭ്രമിപ്പിക്കുന്നു.
ശ്ലോകം 37
ന യദിദമഗ്ര ആസ ന ഭവിഷ്യദതോ നിധനാ-
ദനിമിതമന്തരാ ത്വയി വിഭാതി മൃഷൈകരസേ
അത ഉപമീയതേ ദ്രവിണജാതിവികല്പപഥൈർ-
വിതഥമനോവിലാസമൃത മിത്യവയന്ത്യബുധാഃ
വിവർത്തനം
ഈ പ്രപഞ്ചം സൃഷ്ടിക്കുമുമ്പ് ഉണ്ടായിരുന്നില്ല. പ്രളയത്തിനുശേഷം
ഉണ്ടാവുകയുമില്ല. അതിനാൽ മദ്ധ്യകാലത്ത് സദാ മാറ്റമില്ലാത്ത ആത്മീയാനന്ദത്തോടെ കഴിയുന്ന
അങ്ങയുടെ ഉളളിൽ കാണപ്പെടുന്നതായി സങ്കൽപ്പിക്കുന്ന ഒരു ആവിഷ്കാരം മാത്രമാണതെന്ന് ഞങ്ങൾ
നിരൂപിക്കുന്നു. വിവിധങ്ങളായ ഭൗതികവസ്തുക്കൾ
വൈവിധ്യമാർന്ന രൂപങ്ങളായി പരിണമിക്കും പോലെയാണ് ഈ പ്രപഞ്ചമെന്ന് ഞങ്ങൾ കരുതുന്നു. ഈ
ഭാവനാവിലാസം സത്യമെന്നു കരുതുന്നവർ ബുദ്ധിഹീനരാണ്.
ശ്ലോകം 38
യദജയാ ത്വജാമനുശയീത ഗുണാംശ്ച ജുഷൻ
ഭജതി സരൂപതാം തദനു മൃത്യുമപേതഭഗഃ
ത്വമുത ജഹാസി താമഹിരിവ ത്വചമാത്തഭഗോ
മഹസി മഹീയസേ£ ഷ്ടഗുണിതേ£ പരിമേയഭഗഃ
വിവർത്തനം
മായയായ ഭൗതിക പ്രകൃതി സൂക്ഷ്മരൂപിയായ ജീവാത്മാവിനെ തന്നിലമരാൻ
പ്രേരിപ്പിക്കുന്നു. തദ്ഫലമായി അവന് അവളുടെ ഗുണങ്ങളോടുകൂടിയ രൂപങ്ങളുണ്ടാകുന്നു. തുടർന്ന്
ജീവാത്മാവിന് അവന്റെ എല്ലാ ആത്മീയ ഗുണങ്ങളും നഷ്ടപ്പെടുകയും മരണങ്ങൾക്ക് ആവർത്തിച്ച്
കീഴ്പ്പെടേണ്ടിവരികയും ചെയ്യുന്നു. അങ്ങാകട്ടെ, ഒരു സർപ്പം പടം പൊഴിക്കുന്നതുപോലെ ഭൗതികശക്തിയെ
ഒഴിവാക്കുന്നു. അഷ്ടസിദ്ധികളോടെ മഹനീയമായ പദവിയിൽ അങ്ങ് അളവില്ലാത്ത ഐശ്വര്യം ആസ്വദിക്കുന്നു.
ശ്ലോകം 39
യദി ന സമുദ്ധരന്തി യതയോ ഹൃദി കാമജടാ
ദുരധിഗമോ£ സതാം ഹൃദി
ഗതോ£ സ്മൃതകണ്ഠമണിഃ
അസുതൃപയോഗിനാമുഭയതോ£ പ്യസുഖം ഭഗവ-
ന്നനപഗതാന്തകാദനധിരൂഢപദാദ്ഭവതഃ
വിവർത്തനം
ഭൗതികാസക്തികൾ വേരോടെ പറിച്ചെറിയുന്നില്ലെങ്കിൽ സന്യാസികൾ
അവിശുദ്ധമനസ്കരായി തുടരും. അങ്ങയെ മനസ്സിലാക്കാൻ അങ്ങവരെ അനുവദിക്കുകയില്ല. അവരുടെ
ഹൃദയത്തിൽ അങ്ങ് സ്ഥിതിചെയ്യുന്നുവെങ്കിലും ഒരാൾ കഴുത്തിലണിഞ്ഞിട്ട് അതവിടെയുണ്ടെന്ന്
പാടേ മറന്നുപോയ രത്നത്തെപ്പോലെയാണങ്ങവർക്ക്. ഹേ ഭഗവാനേ, ഇന്ദ്രിയസുഖത്തിനായി മാത്രം
യോഗാഭ്യാസം ചെയ്യുന്നവർ ഈ ജന്മത്തിലും, വരും ജന്മത്തിലും വിടാതെ പിന്തുടരുന്ന മരണഭയത്തിൽ
നിന്നും ഒരിക്കലും ആരുടെ സാമ്രാജ്യമാണോ അവർക്കത് പ്രാപിക്കാനാവത്തത് ആ അങ്ങയിൽ നിന്നും,
കഠിന ശിക്ഷകൾ അനുഭവിക്കണം.
ശ്ലോകം 40
ത്വദവഗമീ ന വേത്തി ഭവദുത്ഥശുഭാശുഭയോർ-
ഗുണവിഗുണാന്വയാംസ്തർഹി ദേഹഭൃതാം ച ഗിരഃ
അനുയുഗമന്വഹം സഗുണഗീതപരമ്പരയാ
ശ്രവണഭൃതോ യതസ്ത്വമപവർഗ്ഗതിർ മനുജൈഃ
വിവർത്തനം
അങ്ങയെ സാക്ഷാത്കരിച്ച ഒരുവന് ചെയ്ത പുണ്യപാപങ്ങളുടെ ശുഭാ
ശുഭ ഫലങ്ങൾ പ്രശ്നമേയല്ല. കാരണം അങ്ങ് മാത്രമാണല്ലോ ഈ ശുഭാ ശുഭങ്ങളെ നിയന്ത്രിക്കുന്നത്.
സാമാന്യജനങ്ങൾ തന്നെപ്പറ്റി എന്തുപറയുന്നുവെന്നത് അത്തരമൊരു ഭക്തൻ കണക്കാക്കുകയില്ല.
മനുവംശപരമ്പരയിലെ അംഗങ്ങൾ യുഗങ്ങൾ തോറും പാടിപ്പോരുന്ന അങ്ങയുടെ കീർത്തികൾ കേട്ട് അവൻ
തന്റെ കർണങ്ങളെ നിത്യവും പൂരിതമാക്കുന്നു. അപ്രകാരം അവന്റെ പരമഗതി അങ്ങായിത്തീരുന്നു.
ശ്ലോകം 41
ദ്യുപതയ ഏവ തേ ന യയുരന്തമനന്തതയാ
ത്വമപി യദന്തരാണ്ഡനിചയാ നനു സാവരണാഃ
ഖ ഇവ രജാംസി വാന്തി വയസാ സഹ യച്ഛ്രുതയ
സ്ത്വയി ഹി ഫലന്ത്യതന്നിരസനേന ഭവന്നിധനാഃ
വിവർത്തനം
അങ്ങ് അപരിമിതനാകയാൽ സ്വർഗാധിപതികളോ അങ്ങു തന്നെയുമോ അങ്ങയുടെ
മഹത്ത്വത്തിന്റെ അന്ത്യം അറിയുന്നില്ല. സ്വന്തം ആവരണങ്ങൾക്കുള്ളിലുള്ള എണ്ണമറ്റ പ്രപഞ്ചങ്ങൾ
അന്തരീക്ഷധൂളികൾപോലെ കാലചക്രത്തിനാൽ അങ്ങയ്ക്കുള്ളിൽ ചുറ്റിത്തിരിയാൻ നിർബന്ധിതരാകുന്നു.
ശ്രുതികൾ പരമസത്യമല്ലാത്ത എല്ലാറ്റിനെയും നിരസിക്കുന്ന അവരുടെ മുറയനുസരിച്ച് അങ്ങാണവരുടെ
അന്തിമ നിർണയമെന്ന് വെളിപ്പടുത്തിക്കൊണ്ട് വിജയം നേടുന്നു.