Home

Saturday, December 19, 2020

ശ്രീ ബ്രഹ്മസംഹിത / ശ്ലോകം 33


 

ശ്രീ ബ്രഹ്മസംഹിത / ശ്ലോകം 32


 

ശ്രീ ബ്രഹ്മസംഹിത / ശ്ലോകം 31


 

ഓഡന ഷഷ്ഠി



ഭഗവാൻ ജഗന്നാഥന് ശൈത്യകാലത്തിന് യോജിച്ചതായ വസ്ത്രങ്ങൾ അണിയിക്കുന്ന ദിവസമാണ് ഓഡന ഷഷ്ഠി. ഒരിക്കൽ  ചൈതന്യമഹാപ്രഭുവും അദ്ദേഹത്തിൻറെ സഹചരന്മാരും പുരിയിൽ ഈ ഉത്സവം ആഘോഷിച്ചു കൊണ്ടിരിക്കെ കൃഷ്ണലീലയിൽ രാധാറാണിയുടെ പിതാവായ വൃഷഭാനു രാജാവായിരുന്ന പുണ്ഡരീക വിദ്യാനിധിക്ക് സവിശേഷമായ ഭഗവദ് കാരുണ്യം ലഭിച്ചു.



ശ്രീല പ്രഭുപാദർ ഈ സംഭവം ഇപ്രകാരം വിശദീകരിക്കുന്നു . ശൈത്യകാലത്തിൻറെ ആരംഭത്തിൽ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ ഓഡന ഷഷ്ഠി എന്ന ഒരു ചടങ്ങ് അനുഷ്ഠിക്കുന്ന പതിവുണ്ട് . ഈ നാൾ മുതൽ ഭഗവാൻ ജഗന്നാഥൻ , ബലദേവൻ , സുഭദ്ര ദേവി എന്നിവർക്ക് ശൈത്യകാല വസ്ത്രങ്ങൾ അണിയിക്കണം എന്ന നിഷ്കർഷിക്കപ്പെടുന്നു. ഈ വസ്ത്രം നെയ്ത്തുകാരിൽ നിന്ന് നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്. അർച്ചന വിധിപ്രകാരം പുതിയ വസ്ത്രം കഴുകി അതിലെ കഞ്ഞിപ്പശ നീക്കിയ ശേഷമാണ് ഭഗവാനെ അണിയിക്കേണ്ടത്. ക്ഷേത്ര പുരോഹിതൻ ഈ വിധിയെ അവഗണിച്ച് കഴുകാത്ത പുതുവസ്ത്രം ഭഗവാൻ ജഗന്നാഥന് അണിയിച്ചതായി പുണ്ഡരീക വിദ്യാനിധി കണ്ടു . ഭക്തന്മാരിൽ കുറ്റം കണ്ടു പിടിക്കണം എന്ന് വിചാരിച്ച വിദ്യാനിധി ഇതിനാൽ കോപാകുലനായി. (ഭാവാർത്ഥം/ ചൈതന്യ ചരിതാമൃതം / മദ്ധ്യ ലീല 16 .78 )



ചൈതന്യ ചരിതാമൃതത്തിൽ ഇതിനെക്കുറിച്ച് വിവരണമുണ്ട്. ഗദാധര പണ്ഡിതന് വീണ്ടും ദീക്ഷ പ്രദാനം ചെയ്തതിനുശേഷം വിദ്യാനിധി ഓഡന ഷഷ്ഠി ദിവസം , ഉത്സവം കണ്ടു. ഭഗവാൻ ജഗന്നാഥന് കഞ്ഞിപ്പശ മുക്കിയ വസ്ത്രം അണിയിക്കുന്നത് കണ്ട പുണ്ഡരീക വിദ്യാനിധിക്ക് അതിൽ അല്പം വിരോധം തോന്നി. ഇപ്രകാരം അദ്ദേഹത്തിൻറെ മനസ്സ് മലിനമായി തീർന്നു. അന്നേ ദിവസം രാത്രി , സഹോദരന്മാരായ ജഗന്നാഥനും ബലദേവനും പുണ്ഡരീക വിദ്യാനിധിയുടെ സമീപം വരികയും മുഖത്തൊരു പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ മുഖത്താഞ്ഞു പ്രഹരിക്കാനാരംഭിക്കുകയും ചെയ്തു . പ്രഹരത്താൽ അദ്ദേഹത്തിന്റെ രണ്ട് കവിളുകളും വീങ്ങിയെങ്കിലും മനസ്സിനുള്ളിൽ വിദ്യാനിധി അളവറ്റ ആനന്ദം അനുഭവിച്ചു . ഈ സംഭവം വൃന്ദാവന ദാസ് ഠാക്കൂർ വളരെ വിശദമായി വർണിച്ചിട്ടുണ്ട്.



ഭഗവാൻ തന്റെ സേവകന്മാർക്കെതിരെയുള്ള അപരാധങ്ങൾ പൊറുക്കുകയില്ല എന്ന് ഈ സംഭവത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. അത് ഒരു ഉന്നത ഭക്തൻ  പ്രവർത്തിച്ചതാണെങ്കിലും ,  അത് മാനസികമായി മാത്രമാണെങ്കിൽ പോലും ഭഗവാൻ അദ്ദേഹത്തെ ശിക്ഷിക്കുന്നു . അതുപോലെത്തന്നെ ഒരു ശുദ്ധ ഭക്തൻ അത്തരം ശിക്ഷകൾ , തൻറെ ഭക്തൻ മാരോടുള്ള (അപരാധം പ്രവർത്തിക്കുന്ന ഭക്തനും അപരാധം സഹിക്കേണ്ടിവരുന്ന ഭക്തനും) ഭഗവാൻറെ സ്നേഹത്തിൽ നിന്നും കരുതലിൽ നിന്നും ഉളവാകുന്ന അദ്ദേഹത്തിൻറെ കാരുണ്യമാണെന്ന് മനസ്സിലാക്കി അതിയായ ആനന്ദത്തോടെ സ്വീകരിക്കുന്നു .തൻറെ തെറ്റുകൾ തിരുത്തിയതിന് അദ്ദേഹം ഭഗവാനോട് നന്ദി പറയുകയും വീണ്ടും ഇത്തരം അപരാധങ്ങൾ പ്രവർത്തിക്കാതിരിക്കാൻ അത്യധികം ജാഗരൂകനായിരിക്കുകയും അതേസമയം ഹൃദയാന്തരേ അവാച്യമായ ആനന്ദാനുഭൂതി അനുഭവിക്കുകയും ചെയ്യുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്