Home

Thursday, January 28, 2021

ഭക്തിയുതസേവനം


 

ഭക്തിയുതസേവനം


 

പുഷ്യ അഭിഷേകം


 പുഷ്യ അഭിഷേകം


🍁🍁🍁🍁🍁🍁


 പൗഷം മാസം ,  പൗർണമി ദിവസം പുഷ്യ നക്ഷത്രത്തിൽ (പൂയം നക്ഷത്രം) ശ്രീകൃഷ്ണഭഗവാന്റെ പ്രീതിക്കു വേണ്ടി നടത്തുന്ന ഒരു ഉത്സവമാണ് പുഷ്യാഭിഷേകം . ഇന്നേദിവസം  പുരിയിലെ ജഗന്നാഥക്ഷേത്രത്തിൽ ഭഗവാൻ ജഗന്നാഥനെ മൂന്നുലോകത്തിന്റേയും രാജാവായി അഭിഷേകം ചെയ്യുന്ന ഒരു ചടങ്ങ് നടത്താറുണ്ട് .എല്ലാ ദേവതകളും ഇതിൽ പങ്കെടുക്കുവാൻ വരുമെന്നാണ്  വിശ്വാസം


 ശ്രീല പ്രഭുപാദർ പുഷ്യാഭിഷേകം ആഘോഷിക്കുന്നതിനെക്കുറിച്ച് ഇപ്രകാരം പറയുന്നു . " കൃഷ്ണൻ ഗോപികമാരുടെ കയ്യിലെ ഒരു കളിപ്പാവ മാത്രമാണ് . ഒരുദിവസം ഗോപികമാർ തീരുമാനിച്ചു , ' നമുക്ക് കൃഷ്ണനെ അണിയിച്ചൊരുക്കാം' ".  അർച്ചവിഗ്രഹങ്ങളെ വിവിധയിനം സുഗന്ധ പുഷ്പങ്ങളാലും ആഭരണങ്ങളാലും വസ്ത്രങ്ങളാലും സമൃദ്ധമായി അലങ്കരിക്കുക എന്നതാണ് പുഷ്യാഭിഷേകം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്."


 " അതിനുശേഷം സമൃദ്ധമായി പ്രസാദ സദ്യ നൽകുകയും കൃഷ്ണൻ എത്രമാത്രം അഴകുള്ളവനാണ് എന്നത് പൗരജനങ്ങൾ ദർശിക്കുവാനായി ഭഗവാനെ എഴുന്നള്ളിച്ച് നഗരപ്രദക്ഷിണം നടത്തുകയും വേണം. " .


 മായാപൂരിലെ പുഷ്യാഭിഷേകം


 സാധാരണയായി ശ്രീധാമ മായാപൂരിൽ വർഷത്തിൽ ആദ്യമായി ആഘോഷിക്കപ്പെടുന്ന മുഖ്യമായ ഒരു ഉത്സവമാണ് പുഷ്യാഭിഷേകം . ഇത് ആനന്ദത്തിന്റെ ഉത്സവമാണ് .  എല്ലാ ഭക്തർക്കും ശ്രീ രാധാമാധവ വിഗ്രഹങ്ങൾക്ക് വ്യക്തിപരമായ രീതിയിൽ സേവനങ്ങൾ അർപ്പിക്കാനായിട്ടുള്ള ഒരു അവസരം ഈ ഉത്സവം പ്രദാനം ചെയ്യുന്നു . ആദ്ധ്യാത്മിക ലോകത്തിൽ എപ്രകാരം സേവന വിനിമയങ്ങൾ നടക്കും എന്നതിന്റെ ഒരു നേർക്കാഴ്ചയാണിത്.  ഗോലോക വൃന്ദാവനത്തിലെ ഭക്തിയുത സേവനത്തിന്റെ യഥാർത്ഥ പ്രകൃതി എന്താണെന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു .  ഭക്തന്മാർ ഭക്തിപൂർവ്വം തയ്യാറാക്കി എടുക്കുന്ന നൂറുകണക്കിന് കിലോഗ്രാം സുഗന്ധ പുഷ്പങ്ങളാൽ ശ്രീ രാധാമാധവർക്കും അഷ്ട സഖിമാർക്കും അഭിഷേകം നടത്തുന്നു . ഇപ്രകാരം രാധാകൃഷ്ണൻമാരുടെ ആദ്ധ്യാത്മിക ലീലകളുമായി ബന്ധപ്പെട്ട ഉത്സവങ്ങളെല്ലാം വളരെ ഗംഭീരമായും വർണ്ണശബളമായും നടത്തണമെന്ന് ശ്രീല പ്രഭുപാദർ അദ്ദേഹത്തിന്റെ ശിഷ്യനും മായാപൂർ ചന്ദ്രോദയ മന്ദിരത്തിന്റെ മുഖ്യപൂജാരിയുമായ ജനന്നിവാസ പ്രഭുവിന് നിർദ്ദേശം നൽകിയിരുന്നു.


 അഭിഷേകത്തിന്റെ തലേന്നാൾ എല്ലാ ഭക്തരും ഒത്തുചേർന്ന് അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. ഇരുന്നൂറിലധികം ഭക്തന്മാർ വിവിധയിനം പുഷ്പങ്ങളെ നന്നാക്കി ഇതളുകൾ വേർതിരിച്ചെടുക്കുന്നു . ചന്ദ്ര മല്ലിക ,  ചെണ്ടുമല്ലി , പനിനീർ പുഷ്പങ്ങൾ തുടങ്ങി വിവിധ ഇനം പുഷ്പങ്ങൾ ഇതിനായി ഉപയോഗിക്കുന്നു . ഇതിനായി രാജ്യത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് പുഷ്പങ്ങൾ ഇവിടെയെത്തുന്നു


 രാത്രി സമയങ്ങളിൽ പോലും ഭക്തന്മാർ ഉറക്കമൊഴിച്ച് ഈ സേവകൾ ചെയ്യുന്നതായി കാണാം. അഭിഷേകത്തിനു പുറമേ ,  ഇപ്രകാരം തയ്യാറാക്കുന്ന വർണ്ണപുഷ്പങ്ങൾ ഉപയോഗിച്ച് വിഗ്രഹങ്ങളെ അണിയിക്കുന്നതിനായി അതിമനോഹരങ്ങളും വിസ്മയകരങ്ങളുമായ വസ്ത്രങ്ങൾ നിർമ്മിക്കപ്പെടുന്നു . മംഗളാരതിക്ക് ശേഷം  ഈ വസ്ത്രങ്ങൾ വിഗ്രഹങ്ങളെ അണിയിക്കുന്നു .ഓരോ വർഷവും വ്യത്യസ്തമായ തരത്തിലുള്ള രൂപരേഖയാണ്  വസ്ത്രങ്ങക്കുണ്ടാകുക. ആഭരണങ്ങൾ , കിരീടം തുടങ്ങി എല്ലാം പുഷ്പങ്ങൾ കൊണ്ട് നിർമ്മിക്കുന്നു . ശ്രീ മാധവൻ ,  ശ്രീമതി രാധിക , അഷ്ട സഖിമാർ എന്നിവരെയെല്ലാം കേശാദിപാദം പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുന്നു.

 

മംഗളാരതിക്ക് ശേഷം എല്ലാ ഭക്തന്മാരും ഭഗവാൻറെ വിസ്മയകരമായ ഈ ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു . ഭക്തന്മാരുടെ ഈ കൂട്ടായ പരിശ്രമങ്ങളെ ശ്രീരാധാമാധവ വിഗ്രഹങ്ങൾ അവരുടെ കാരുണ്യമാർന്ന അരവിന്ദ നേത്രങ്ങളാൽ ദർശിക്കുകയും,  അതിന് തങ്ങളുടെ നിരുപാധികവും അളവറ്റതുമായ കാരുണ്യം നൽകാനായി എപ്പോഴും സന്നദ്ധരായിരിക്കുകയും ചെയ്യുന്നു . ഈ ഉത്സവം ഒരിക്കലും വിട്ടു കളയാവുന്നതല്ല.


 പുഷ്പാഭിഷേകം വിജയിക്കട്ടെ !!!


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com


Wednesday, January 27, 2021

എല്ലായിപ്പോഴും എന്നെ ആരാധിക്കുക - ശ്രീകൃഷ്ണൻ


 


തസ്മാത് സർവേഷു കാലേഷു മാമനുസ്മര യുധ്യ ച

മയ്യർപിതമനോബുദ്ധിര്‍മാമേവൈഷ്യസ്യസംശയഃ


വിവർത്തനം

🍁🍁🍁🍁🍁🍁


അതിനാൽ അർജുനാ, ശ്രീകൃഷ്ണ രൂപത്തിൽ എന്നെ നീ എപ്പോഴും ഓർമ്മിക്കുക; അതോടൊപ്പം തന്റെ നിയതകർമ്മമായ യുദ്ധം നിർവ്വഹിക്കുകയുംചെയ്യുക. സ്വകർമ്മങ്ങളെല്ലാം എനിക്കായർപ്പിച്ചും മനോ ബുദ്ധികൾ എന്നിലുറപ്പിച്ചുമിരുന്നാൽ നീ എന്നെ പ്രാപിക്കും, സംശയമില്ല.


ഭാവാർത്ഥം


🍁🍁🍁🍁🍁🍁


അർജുനനോടുള്ള ഈ ഉപദേശം ഭൗതിക കർമ്മങ്ങളിലേർപ്പെട്ടിരിക്കുന്ന എല്ലാവരെ സംബന്ധിച്ചും പ്രസക്തമാണ്. തങ്ങളുടെ നിർദ്ദിഷ്ടകർമ്മം നിറവേറ്റുന്നതിൽ നിന്ന് പിൻതിരിയാൻ ആരേയും ഭഗവാൻ പ്രേരിപ്പിക്കുന്നില്ല. ഒരാൾക്ക് ഈ പ്രവൃത്തികൾ തുടരുന്നതോടൊപ്പം ഹരേകൃഷ്ണ മന്ത്രമുച്ചരിച്ചുകൊണ്ട് ഭഗവതസ്മരണ പുലർത്തുകയുമാവാം. ഇത് ജീവനെ ഭൗതിക കല്മഷങ്ങൾ ബാധിക്കാതിരിക്കാനും, മനോബുദ്ധികളെ ഭഗവാനിൽ ഏകാഗ്രീകരിക്കാനുമുതകും. കൃഷ്ണനാമോച്ചാരണം ഭക്തന്നെ പരമോത്കൃഷ്ടമായ കൃഷ്ണലോകത്തിലെത്തിക്കുന്നു എന്നതിന് സംശയമില്ല.


( ഭഗവദ് ഗീതാ യഥാരൂപം / 8 7)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


സദാചാരം


 

Sunday, January 24, 2021

ഭഗവാനർപ്പിച്ച പൂമാലകൾ സ്വീകരിക്കൽ


 ഭഗവാനർപ്പിച്ച പൂമാലകൾ സ്വീകരിക്കൽ


🌼🌼🌼🌼🌼🌼🌼🌼🌼


വിഗ്രഹത്തിൽ ചാർത്തിയ പൂമാല ധരിക്കണം.ഉദ്ധവർ കൃഷ്ണനോട് പറയുന്നു(ഭാഗവതം 11.6 .46) "കൃഷ്ണാ, പൂക്കൾ, പൂമാലകൾ ,വിശുദ്ധ വസ്തുക്കൾ വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിങ്ങനെ അവിടുന്ന് ഉപയോഗിച്ചതും ആസ്വദിച്ചതും ആയ എല്ലാ സാധനങ്ങളും ഞാൻ എടുത്തിട്ടുണ്ട് .അങ്ങയുടെ ഉച്ഛിഷ്ടം ഞാൻ ഭുജിക്കുന്നു. ഞാൻ അങ്ങയുടെ ഭൃത്യനാണ് .ഇങ്ങനെയിരിക്കെ ഭൗതിക ശക്തിയുടെ മായ എന്നെ പിടികൂടുകയില്ലെന്ന് എനിക്കുറപ്പുണ്ട്. തിലകമോ, ഗോപീചന്ദനമോ ,കളഭമോ ശരീരമാകെ പൂശുന്നവനും കൃഷ്ണന് ചാർത്തിയ പൂമാല അണിയുന്നവനും ഒരിക്കലും ഭൗതീക ശക്തിയുടെ മായക്ക്  കീഴ്‌പ്പെടേണ്ടി വരില്ലയെന്നത്  തീർച്ച .അങ്ങനെയുള്ളവർക്ക് മരണസമയത്ത് യമദൂതന്മാരുടെ വിളി കേൾക്കേണ്ടി വരികയുമില്ല .വൈഷ്ണവതത്വങ്ങൾ മുഴുവനും അതേപടി സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽകൂടി, കൃഷ്ണന് സമർപ്പിച്ച ഭക്ഷ്യവസ്തുക്കൾ -കൃഷ്ണ പ്രസാദം കഴിക്കുന്നവൻ  ക്രമേണ ,വൈഷ്ണവന്റെ വിതാനത്തിലേക്ക് ഉയർത്തപ്പെടും.


 സ്കന്ദപുരാണത്തിൽ ബ്രഹ്മാവ് നാരദനോട് പറയുന്നു 'കൃഷണൻ അണിഞ്ഞിരുന്ന പൂമാലകൾ കഴുത്തിലണിയുന്നവൻ എല്ലാതരം രോഗങ്ങളിൽ നിന്നും, അതുപോലെ സർവ്വ പാപങ്ങളിൽ നിന്നു മുക്തനായി ക്രമേണ മാലിന്യങ്ങളിൽ നിന്ന് മോചനം നേടുന്നു .


(ഭക്തിരസാമൃത സിന്ധു/അദ്ധ്യായം 9)


പൂതനാമോക്ഷം


 പൂതനാമോക്ഷം


🍁🍁🍁🍁🍁🍁🍁


കംസൻ ഗോകുലത്തിലേയ്ക്ക് പൂതന എന്നു പേരായ ഒരു രാക്ഷസിയെ അയയ്ക്കുകയും അവൾ അങ്ങുമിങ്ങും നടന്ന് നവജാതശിശുക്കളെ കൊന്നൊടുക്കുകയും ചെയ്തു. ഒരു ദിവസം ബഹിരാകാശത്തു നിന്ന് നന്ദമഹാരാജാവിന്റെ വാസസ്ഥലമായ ഗോകുലത്തിലെത്തിയ പൂതന തന്റെ മായാശക്തികൊണ്ട് അതിസുന്ദരിയായ ഒരു യുവതിയുടെ വേഷം സ്വീകരിച്ചു. ധൈര്യം സംഭരിച്ച് ആരോടും അനുവാദം ചോദിക്കാതെ അവൾ കൃഷ്ണൻ കിടക്കുന്ന മുറിയിൽകടന്നു. കൃഷ്ണന്റെ അനുഗ്രഹത്താൽ അവൾ വീട്ടിലോ മുറിയിലോ കടക്കുന്നത് ആരും തടഞ്ഞില്ല. കാരണം, അതായിരുന്നു കൃഷ്ണന്റെ ആഗ്രഹം. ചാരം മൂടിയ അഗ്നിപോലെ കാണപ്പെട്ട ഉണ്ണികൃഷ്ണൻ കണ്ണുകളുയർത്തി പൂതനയെ നോക്കിക്കൊണ്ട് 'ഈ സുന്ദരിയായ സ്ത്രീയെ, രാക്ഷസിയെ താൻ കൊല്ലേണ്ടി വരുമല്ലോ' എന്നു ചിന്തിച്ചു. യോഗമായയുടെയും ഭഗവാന്റേയും സ്വാധീനശക്തി മൂലം വശീകരിക്കപ്പെട്ട പൂതന കൃഷ്ണനെ മടിയിലെടുത്തപ്പോൾ രോഹിണിയോ യശോദയോ അവളെ തടഞ്ഞില്ല. മാറിടത്തിൽ വിഷം പുരട്ടിവന്ന പൂതന കൃഷ്ണനു മുലകൊടുത്തു.ഉണ്ണികൃഷ്ണൻ അതിശക്തമായി വലിച്ചുറ്റിക്കുടിക്കാൻ തുടങ്ങുകയും അസഹ്യമായ വേദന മൂലം അവൾ സ്വന്തം രൂപം സ്വീകരിച്ച് നിലം പതിക്കുകയും ചെയ്തു. ഭഗവാന്റെ കാരുണ്യം അഹൈതുകവും അത്യപൂർവവും ആയതിനാൽ കൊല്ലാൻ വന്ന പൂതനയ്ക്കും അവിടുന്നു മോക്ഷം നൽകി. അതും ആത്മീയ ലോകത്തിൽ തന്റെ ധാത്രിയുടെ  സ്ഥാനമാണ് ഭഗവാൻ പൂതനയ്ക്ക് സമ്മാനിച്ചത്.

ശ്രീല ഭക്തി വിനോദ ഠാക്കൂർ പൂതനയെ കപട ഗുരുവിനോട് ഉപമിച്ചിരിക്കുന്നു. കപട ഗുരു ഒരു വ്യക്തിയാകാം. ഒരുവന്റെ അപക്വമായ മനസ്സും  ആകാം. ഇന്ദ്രിയാസ്വാദനവും കൈവല്യമോക്ഷവും പഠിപ്പിക്കുന്ന ഗുരു പൂതനയ്ക്കു സമാനനാണ്. ഉപരിപ്ലവമായി നോക്കുമ്പോൾ പൂതന  ഭഗവാന്റെ അഭ്യുദയകാംക്ഷിയായി തോന്നിയേക്കാം. കാരണം  അവർ ഭഗവാന് പാലൂട്ടുകയായിരുന്നല്ലോ. പക്ഷേ അത് വിഷം കലർന്നതായിരുന്നു . അതുപോലെതന്നെ  കപട ഗുരു അഭ്യുദയകാംക്ഷിയാണെന്ന് തോന്നുമെങ്കിലും  അയാൾ നൽകുന്ന ശിക്ഷണത്തിൽ ശുദ്ധ ഭക്തി മാത്രമല്ല, ഭൗതികതയുടെ വിഷവും കലർന്നിരിക്കും.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



Saturday, January 23, 2021

ബ്രഹ്മ മുഹൂർത്തത്തിന്റെ മഹത്വം


 

എകാദശിയുടെ പ്രാധാന്യം


 

എകാദശിയുടെ പ്രാധാന്യം


 

പുത്രദ ഏകാദശി


 ഏകാദശി മാഹാത്മ്യം

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🍁🍁🍁🍁🍁🍁🍁


പുത്രദ ഏകാദശി



പൗഷ മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന പുത്രദ ഏകാദശിയെക്കുറിച്ച് , ഭവിഷ്യോത്തര പുരാണത്തിൽ ഭഗവാൻ ശ്രീകൃഷ്ണനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംഭാഷണത്തിൽ വിവരിക്കുന്നുണ്ട്.


ഭഗവാൻ ശ്രീകൃഷ്ണൻ യുധിഷ്ഠിരനോട് അരുളിച്ചെയ്തു. "പ്രിയപ്പെട്ട രാജാവേ , പൗഷ മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശി , പുത്രദ ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ഈ ഏകാദശി അനുഷ്ഠിക്കുന്നത് മൂലം ഒരുവന്റെ സകല പാപപ്രതികരണങ്ങളും ഇല്ലാതാക്കപ്പെടുന്നു. ഈ ഏകാദശി അനുഷ്ഠിക്കുന്നവർ പണ്ഡിതനും പ്രശസ്തനുമായിത്തീരുന്നു. ഈ മംഗളകരമായ ഏകാദശിയുടെ മഹാത്മ്യം ദയവായി ശ്രവിച്ചാലും.


 ഭാദ്രവതി എന്ന നഗരത്തിൽ സുകേതുമന എന്ന രാജാവ് രാജ്യമാണ്ടിരുന്നു. അദ്ദേഹത്തിൻറെ റാണിയായിരുന്നു സൈവ്യ. പുത്രഭാഗ്യം ഇല്ലാത്തതിനാൽ രാജാവും റാണിയും അവരുടെ ജീവിതം ദുഃഖപൂർണമായി കഴിച്ചുകൂട്ടി. അവർ തങ്ങളുടെ ഏതാണ്ട് മുഴുവൻ സമയവും ഈശ്വര ചിന്തയിലും  മതപ്രകാരമുള്ള പ്രവർത്തികളിലും ചിലവഴിച്ചു. ഇപ്രകാരം രാജാവും റാണിയും പുത്രനില്ലാത്തതിൻറെ ദുഃഖത്താൽ വല്ലാതെ ബാധിക്കപ്പെട്ടിരുന്നതിനാൽ അവർ പിതൃക്കൾക്ക് അർപ്പിക്കുന്ന ജലം പോലും ചൂടുള്ളതായി മാറി. പിതൃക്കളും സുകേതുമനക്ക് ശേഷം തങ്ങൾക്ക് തർപ്പണം നൽകാൻ ആരും ഇല്ലാതാകും എന്ന് ചിന്തിച്ചു കുണ്ഠിതരായി. പിതൃക്കളുടെ ഈ ഉൾവ്യഥ മനസ്സിലാക്കിയ രാജാവ് കൂടുതൽ വ്യഥിത ഹൃദയനായി. തന്റെ സുഹൃത്തുക്കളുടെയോ, അഭ്യുദയകാംക്ഷികളുടെയോ ,   മന്ത്രിമാരുടെയോ സാമീപ്യം അദ്ദേഹത്തിന് ആനന്ദം നൽകിയില്ല . നിരാശയിലും  വിലാപത്തിലും മുങ്ങിത്താണ രാജാവ് പുത്രൻ ഇല്ലാത്ത മനുഷ്യജീവിതം നിരർത്ഥകമാണെന്ന് കരുതി .  ദേവന്മാരോടും മിത്രങ്ങളോടും മനുഷ്യരോടുമുള്ള  കടപ്പാടിൽ നിന്ന് മുക്തനാകാൻ പുത്രരഹിതനായ ഒരുവന് അസാധ്യമാണ് .  വിഷ്ണുഭഗവാനോടുള്ള അനന്യമായ  ഭക്തിയും, പുണ്യ കർമ്മങ്ങളുടെ സഞ്ചയവുമില്ലെങ്കിൽ ഒരുവന് പുത്രനോ ,  ധനമോ , ജ്ഞാനമോ നേടാൻ സാധിക്കുകയില്ല. ഇപ്രകാരം നിഗമനത്തിലെത്തിയ രാജാവ് ആരുമറിയാതെ ഏകനായി ഒരു കുതിരയിലേറി  വനത്തിലേക്ക് പുറപ്പെട്ടു .  സുകേതുമന പക്ഷികളാലും മൃഗങ്ങളാലും നിറഞ്ഞ ഇടതൂർന്ന ഒരു വനത്തിലേക്ക് പ്രവേശിച്ചു . അവിടെ വിശ്രമിക്കാനായി   ഉചിതമായ ഒരു സ്ഥലം അന്വേഷിച്ചുകൊണ്ടിരുന്നു . ആ ഇടതൂർന്ന വനത്തിൽ ആൽ , പിപ്പല ,  ഈന്തപ്പന ,  പുളി ,  പന ,  സാലവൃക്ഷം, മൗലിശിരി  (ഇലഞ്ഞി) , സപ്ത പർണ്ണി (ഏഴിലംപാല ), തിലക ,  തമാല ,  സരല ,  ഹിങ്ങ്ഘോട , അർജുന, ലവഹേര , ബഹേദ , സാലകി , പാതാള ,  കടേച്ചു , പലാശ മുതലായ വൃക്ഷങ്ങളേയും വ്യാഘ്രം ,  സിംഹങ്ങൾ , കാട്ടാന , മാൻ , കാട്ടുപന്നി , കുരങ്ങുകൾ ,  സർപ്പങ്ങൾ , പുലികൾ ,  മുയലുകൾ  മുതലായ മൃഗങ്ങളെയും രാജാവ് കണ്ടു. വിശ്രമിക്കുന്നതിനുപകരം രാജാവ് അവിടമാകെ അലഞ്ഞുതിരിഞ്ഞു .  ചെന്നായ്ക്കളുടെ ഓരിയിടലുകളും  മൂങ്ങകളുടെ മൂളലുകളും അദ്ദേഹത്തെ ഭയപ്പെടുത്തുകയും അതേസമയം ആശ്ചര്യപ്പെടുത്തുകയും ചെയ്തു .  ഇപ്രകാരം എല്ലാ ദിശകളിലും അലഞ്ഞുതിരിഞ്ഞ രാജാവിന് അധികം താമസിയാതെ കലശലായി ദാഹിക്കുവാൻ തുടങ്ങി.  അദ്ദേഹം ഇപ്രകാരം ചിന്തിക്കുവാൻ തുടങ്ങി .  " ദേവകളെയെല്ലാം യജ്ഞത്താലും ആരാധനയാലും സന്തുഷ്ടനാക്കിയിട്ടും , എന്റെ രാജ്യത്തിലെ പ്രജകളെ സ്വന്തം മക്കളെപ്പോലെ പരിപാലിച്ചിട്ടും , ബ്രാഹ്മണരെ നല്ല ഭോജനപദാർത്ഥങ്ങൾ കൊണ്ടും ദക്ഷിണ കൊണ്ടും സംതൃപ്തരാക്കിയിട്ടും ഞാൻ ഇപ്രകാരം ക്ലേശങ്ങളെ അനുഭവിക്കേണ്ടിവരുന്നുവല്ലോ !! " ഈ ചിന്തകളിൽ മുഴുകികൊണ്ട് രാജാവ് അങ്ങുമിങ്ങും അലയാൻ തുടങ്ങി . ആകസ്മികമായി , മാനസസരോവരം പോലെ മനോഹരമായതും ഭംഗിയുള്ള താമര പൂക്കളാൽ നിറഞ്ഞതുമായ ഒരു തടാകം അദ്ദേഹത്തിൻറെ ദൃഷ്ടിയിൽപ്പെട്ടു . അരയന്നങ്ങളും ചക്രവാകങ്ങളും ചകോര പക്ഷികളും അവിടെ ക്രീഡിച്ചുകൊണ്ടിരുന്നു . ആ തടാകക്കരയിലിരുന്ന് വേദമന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരുന്ന സാധുക്കളെ കണ്ട രാജാവ് , കുതിരപ്പുറത്തു നിന്നിറങ്ങി അവരെ ഓരോരുത്തരെയും പ്രണമിച്ചു . രാജാവിൻറെ പെരുമാറ്റത്തിൽ പ്രസന്നരായ ആ സാധുക്കൾ അദ്ദേഹത്തോട് ആരാഞ്ഞു . " അല്ലയോ രാജാവേ അങ്ങയിൽ ഞങ്ങൾ സംപ്രീതരായിരിക്കുന്നു . എന്തെങ്കിലും വരം ആവശ്യപ്പെട്ടു കൊള്ളുക . " 


 രാജാവ് ആരാഞ്ഞു . " ആരാണ് നിങ്ങൾ ? എവിടെ നിന്നാണ് നിങ്ങൾ വന്നിരിക്കുന്നത് ?."  സാധുക്കൾ മറുപടി പറഞ്ഞു. " ഞങ്ങൾ വിശ്വദേവതകളാണ് . ഇവിടെ സ്നാനം ചെയ്യാൻ വന്നിരിക്കുന്നു . ഇന്ന് പുത്രദ ഏകാദശിയാണ്. പുത്രനെ കാംക്ഷിക്കുന്ന ഒരുവൻ ഈ ഏകാദശീ വ്രതം അനുഷ്ഠിച്ചാൽ അവന് തീർച്ചയായും പുത്രഫലപ്രാപ്തിയുണ്ടാകുന്നതാണ് . " രാജാവ് മറുപടി പറഞ്ഞു ." ഞാൻ പല വിധത്തിലുള്ള കാര്യങ്ങൾ ഇതിനുവേണ്ടി ചെയ്തിട്ടുള്ളതാണ് . എന്നാൽ ഇതുവരെ അതൊന്നും വിജയപ്രദമായില്ല . നിങ്ങൾ എല്ലാവരും എന്നിൽ പ്രസന്നരായതിനാൽ എനിക്ക് സുന്ദരനായ ഒരു പുത്രനെ തന്ന് അനുഗ്രഹിച്ചാലും. അപ്പോൾ ആ സാധുക്കൾ പറഞ്ഞു . " ഇന്ന് പുത്രദ ഏകാദശിയാണ് .



അല്ലയോ രാജാവേ ,  ഈ ഏകാദശി അതീവ ശ്രദ്ധയോടുകൂടി അനുഷ്ഠിക്കുക.ഭഗവാൻ വിഷ്ണുവിന്റെ കാരുണ്യത്താലും  ഞങ്ങളുടെ അനുഗ്രഹത്താലും അങ്ങേയ്ക്ക് തീർച്ചയായും സൽപുത്രനെ ലഭിക്കുന്നതാണ് . "


അതിനു ശേഷം രാജാവ് മഹർഷിമാരുടെ നിർദ്ദേശപ്രകാരം മംഗളകരമായ പുത്രദ ഏകാദശി വ്രതം അനുഷ്ഠിച്ചു . അടുത്ത ദിവസം വ്രതം മുറിച്ചതിന് ശേഷം ആ സാധുക്കൾക്ക് തുടർച്ചയായി പ്രണാമങ്ങൾ അർപ്പിച്ചിട്ട്  രാജാവ് തന്റെ കൊട്ടാരത്തിലേക്ക് മടങ്ങി . 


കാലം കടന്നു പോകെ സൈവ്യ മഹാറാണി ഗർഭിണിയാവുകയും , പുത്രദ ഏകാദശി അനുഷ്ഠിച്ചത് മൂലം ശേഖരിക്കപ്പെട്ട പുണ്യത്തിന്റെ സ്വാധീനത്താലും  സാധുക്കളുടെ അനുഗ്രഹത്തിനാലും രാജാവ് പുണ്യ ശാലിയും ബുദ്ധിശാലിയുമായ ഒരു മകനെ പ്രാപ്തമാക്കുകയും ചെയ്തു. അതിനു ശേഷം രാജാവ് സന്തോഷപൂർവ്വം തന്റെ രാജ്യം ഭരിച്ചു . അദ്ദേഹത്തിന്റെ പിതൃക്കളും സംതൃപ്തരായി .


ഭഗവാൻ ശ്രീകൃഷ്ണൻ തുടർന്നു . അല്ലയോ യുധിഷ്ഠിര മഹാരാജാവേ , ഒരുവൻ പുത്രദ ഏകാദശി വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ അവന് പുത്ര ലബ്ദിയും സ്വർഗ്ഗലോക പ്രാപ്തിയും ഉണ്ടാകും . "


ഈ ഏകാദശിയുടെ മാഹാത്മ്യം ശ്രവിക്കുകയോ കീർത്തിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും അശ്വമേധ യജ്ഞം നടത്തിയതിന്റെ ഫലം ലഭിക്കുന്നതാണ്.



🍁🍁🍁🍁🍁🍁🍁🍁


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഈ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://suddhabhaktimalayalam.com


https://t.me/joinchat/SE9x_uS_gyO6uxCc

Wednesday, January 20, 2021

ശരിയായ പ്രായശ്ചിത്തം


 ശരിയായ പ്രായശ്ചിത്തം


🍁🍁🍁🍁🍁🍁🍁


ശ്രീമദ് ഭാഗവതത്തിൽ (6.1.9-10) പരീക്ഷിത്തു മഹാരാജാവ് ശുകദേവ ഗോസ്വാമിയോട് ബുദ്ധിപൂർവ്വകങ്ങളായ ഒട്ടു വളരെ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അവയിൽ ഒരു ചോദ്യം ഇതായിരുന്നു: “ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുവാൻ കഴിയുകയില്ലെങ്കിൽ ജനങ്ങൾ എന്തിനാണു പിന്നെ പ്രായശ്ചിത്തങ്ങൾ ചെയ്യുന്നത്?”. ഇവിടെ ഒരു ദൃഷ്ടാന്തം പറയാം. മോഷണത്തിന് താൻ ശിക്ഷിക്കപ്പെടുമെന്ന് കള്ളന് അറിയാം. മറ്റൊരു കള്ളനെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നത് അവൻ നേരിട്ടു കണ്ടിരിക്കുകയും ചെയ്യും. എന്നാലും അവൻ ചൗര്യം തുടരുന്നു. കണ്ടും കേട്ടുമാണ് അനുഭവങ്ങൾ ശേഖരിക്കപ്പെടുന്നത്. മന്ദബുദ്ധികൾ നേരിട്ടു കണ്ടാൽ മാത്രം അനുഭവസ്ഥരായിത്തീരുന്നു. എന്നാൽ കൂടുതൽ ബുദ്ധിയുള്ളവന് കേൾവികൊണ്ടു തന്നെ അനുഭവസമ്പന്നനായിത്തീരാം.നിയമഗ്രന്ഥങ്ങളിൽ നിന്നും ശാസ്ത്രങ്ങളിൽ നിന്നും ചൗര്യം നല്ലതല്ലെന്നും, അറസ്റ്റു ചെയ്യപ്പെട്ട ചോരൻ ശിക്ഷിക്കപ്പെടുമെന്നും വായിച്ചു കേട്ടു മനസ്സിലാക്കിയാൽ അവൻ മോഷണത്തിൽ നിന്നു നിശ്ചയമായും പിന്മാറി നില്ക്കും. ബുദ്ധി കുറഞ്ഞവൻ മോഷണം നിറുത്തണമെങ്കിൽ ആദ്യം അറസ്റ്റു ചെയ്തു ശിക്ഷിക്കപ്പെടുകതന്നെ വേണം. എന്നാൽ മൂഢനും നീചനുമായ ഒരുവനാകട്ടെ കണ്ടും കേട്ടുമുണ്ടാകുന്ന അനുഭവങ്ങൾക്കു പുറമേ ശിക്ഷിക്കപ്പെട്ടാൽപ്പോലും ചോരണം തുടർന്നു നടത്തുന്നു. ഇത്തരത്തിലുള്ളവൻ പ്രായശ്ചിത്തത്തെത്തുടർന്നു സർക്കാർ നല്കുന്ന ശിക്ഷ അനുഭവിച്ചു കഴിഞ്ഞാലും ജയിലിനകത്തു നിന്നു പുറത്തേക്കു വരേണ്ട താമസം, വീണ്ടും കളവു നടത്താതിരിക്കുകയില്ല. ജയിലിന്നകത്തു ശിക്ഷിക്കപ്പെടുന്നത് ദോഷപ്രായശ്ചിത്തമാണെങ്കിൽ അങ്ങനെ ഒരു പ്രായശ്ചിത്തം കൊണ്ട് ഇവന് എന്താണു പ്രയോജനം? അതു കൊണ്ടാണ് പരീക്ഷിത്തു മഹാരാജാവ് ഇങ്ങനെ ചോദിച്ചത്:


ദൃഷ്ടശ്രുതാഭ്യാം യത് പാപം 

ജാനന്നപ്യാത്മനോ f ഹിതം

 കരോതി ഭൂയോ വിവശാ

പ്രായശ്ചിത്തമഥോ കഥം.


ക്വചിന്നിവർത്തതേ f ഭദ്രാത്

ക്വചിച്ചരതി തത് പുനഃ 

പ്രായശ്ചിത്തമഥോ f പാർഥം

മന്യേ കുഞ്ജരശൗചവത്.


പ്രായശ്ചിത്തത്തെ പരീക്ഷിത്ത് ഗജ സ്നാനത്തോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. ആന പുഴയിൽ വളരെ വെടിപ്പായി കുളിക്കും. പക്ഷേ കരയിലേക്കു കയറേണ്ട താമസം, അത് മണ്ണു വാരി തന്റെ ശരീരത്തിലേക്ക് ഇടുകയും ചെയ്യും. അപ്പോൾ ആ കുളിക്കു പിന്നെ എന്തു വിലയാണുള്ളത്. അതു പോലെ ഹരേ കൃഷ്ണ മഹാമന്ത്രം കാര്യമായി ജപിക്കുകയും, ജപം സർവ്വ പാപങ്ങളെയും നശിപ്പിക്കുമെന്നു വിചാരിച്ച് അവിഹിതങ്ങളായ ഒട്ടുവളരെ സംഗതികൾ പ്രവർത്തിക്കുകയും ചെയ്യുന്ന സാധകന്മാർ എത്രയോ ഉണ്ട്. പത്തു തരം പാപങ്ങളിൽ വച്ച് ഭഗവന്നാമങ്ങൾ ജപിച്ചുകൊണ്ടിരിക്കുമ്പോൾ ചെയ്യാവുന്ന പാപങ്ങളെ നാമനോ ബലാദ്യസ്യ ഹി പാപബുദ്ധി എന്ന വാക്യമനുസരിച്ച്, “ഹരേ കൃഷ്ണ  മഹാമന്ത്ര ബലത്തിന്മേൽ ചെയ്യുന്ന പാപ്രപ്രവർത്തനങ്ങൾ” എന്നു പറയാം. ഇതുപോലെ ചില ക്രിസ്ത്യാനികളുണ്ട്.അവർ തങ്ങളുടെ പാപങ്ങൾ ഏറ്റു പറയുവാൻ വേണ്ടി പള്ളിയിൽ പോകുന്നു. പുരോഹിതന്റെ മുമ്പിൽ പാപങ്ങൾ ഏറ്റു പറയുന്നതു കൊണ്ടും ചില വ്രതങ്ങൾ അനുഷ്ഠിക്കുന്നതു കൊണ്ടും പ്രതിവാര പാപകർമ്മഫലങ്ങളിൽ നിന്നു മോചനം ലഭിക്കുമെന്നാണ് ഇക്കൂട്ടരുടെ വിചാരം. ശനിയാഴ്ച കഴിഞ്ഞ് ഞായറാഴ്ചആകുന്നതോടുകൂടി അവർ തങ്ങളുടെ ദുഷ്പ്രവർത്തനങ്ങൾ പുനരാരം ഭിക്കുകയായി- അടുത്ത ശനിയാഴ്ച അവയെല്ലാം ക്ഷമിക്കപ്പെടുമെന്നുള്ള പ്രതീക്ഷയോടെ. അക്കാലത്തെ ഏറ്റവും ബുദ്ധിമാനായ രാജാവായിരുന്നു പരീക്ഷിത്ത്. അദ്ദേഹം ഇത്തരം പ്രായശ്ചിത്തങ്ങളെയാണ് അപലപിച്ച ത്. പരീക്ഷിത്തു മഹാരാജാവിന്റെ ആദ്ധ്യാത്മികഗുരുവാകുന്നതിനു വേണ്ട യോഗ്യതകളെല്ലാം തികഞ്ഞ ശുകദേവ ഗോസ്വാമി, രാജാവിന്റെ ചോദ്യത്തിനു ശരിയായ ഉത്തരം നല്കുകയുണ്ടായി; പശ്ചാത്താപത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ശരിയാണെന്ന് ഉറപ്പിച്ചു പ്രസ്താവിക്കുകയും ചെയ്തു. ഒരു പാപകർമ്മത്തിനു തക്കതായ പരിഹാരം ഒരു ശുഭകർമ്മമല്ല. നിദാണമായ കൃഷ്ണാവബോധത്തെ ജാഗരൂകമാക്കുകയാണ് ശരിയായ പ്രായശ്ചിത്തം.


(ഭാവാർത്ഥം / ഉപദേശാമൃതം)


🍁🍁🍁🍁🍁🍁🍁🍁


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഈ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://suddhabhaktimalayalam.com


https://t.me/joinchat/SE9x_uS_gyO6uxCc

ആത്മീയ ഗുരുവിനുണ്ടാകേണ്ട യോഗ്യതകൾ


 

Friday, January 15, 2021

നമ്മുടെ പദ്ധതികൾക്ക് തീ വയ്ക്കുന്ന പ്രകൃതിയുടെ നിയമം


 നമ്മുടെ പദ്ധതികൾക്ക് തീ വയ്ക്കുന്ന പ്രകൃതിയുടെ നിയമം


🍁🍁🍁🍁🍁🍁🍁


ഒരു സാധാരണ മനുഷ്യന് ഭഗവാനെ മനസ്സിലാക്കാൻ കഴിയില്ല. മായാശക്തിയുടെ സ്വാധീനത്തിലകപ്പെട്ട സ്വന്തം ജീവിതസ്ഥിതിയെക്കുറിച്ചാണ് അയാൾ ആദ്യം അറിഞ്ഞിരിക്കേണ്ടത്. ലഭ്യമായ കർമങ്ങളാൽ മാത്രം സന്തോഷവാനായിരിക്കമെന്ന് ഓരോരുത്തരും കരുതുന്നു. പക്ഷേ അവർക്ക്, കർമങ്ങളുടെയും പ്രതികർമങ്ങളുടെയും വലയിൽ കൂടുതൽ കൂടുതൽ അകപ്പെട്ട്, കൂടുതൽ കൂടുതൽ സങ്കീർണതകളിലേക്ക് വീണ് നട്ടം തിരിയാനല്ലാതെ, ജീവിതത്തിന്റെ പ്രശ്നത്തിന് യഥാർഥ പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല. ഇത് വ്യക്തമാക്കുന്ന അർഥവത്തായൊരു ഗാനമുണ്ട്:  “ജീവിതം സന്തോഷപൂർണമാക്കണമെന്ന അതിയായ ആഗ്രഹത്താൽ ഞാനീ ഭവനം നിർമിച്ചു. പക്ഷേ, ദൗർഭാഗ്യത്താൽ അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധ ഇതിനെ ഒരു ചാരക്കൂമ്പാരമാക്കി". പ്രകൃതിയുടെ നിയമം അതാണ്. ഭൗതിക ലോകത്തിൽ സന്തോഷവാന്മാരായിരിക്കാൻ എല്ലാവരും പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. പക്ഷേ, പ്രകൃതിയുടെ നിയമം അവയ്ക്ക് തീ വയ്ക്കുന്നു. ഫലകാംക്ഷിയായ കർമി അയാളുടെ പദ്ധതികളിൽ സന്തോഷവാനല്ല. സന്തോഷവും സംതൃപ്തിയും ഭ്രമിച്ച് പരക്കം പായുന്ന അയാൾക്ക് അവ കിട്ടുന്നില്ല.


( ശ്രീമദ് ഭാഗവതം 3/5/2/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ഭക്തൻമാരുമായുള്ള സഹവർത്തിത്വം


 ഭക്തൻമാരുമായുള്ള സഹവർത്തിത്വം


🍁🍁🍁🍁🍁🍁🍁


എല്ലാ മനുഷ്യജീവികളും പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ അഭീഷ്ടങ്ങൾക്ക് വിധേയരായിരിക്കണം. ഭഗവാന് സമർപ്പിതരാകാൻ വിമുഖരാകുന്നതും, അതുമൂലം ഭൗതികാസ്തിത്വത്തിന്റെ സമസ്ത ദുഃഖങ്ങളും അനുഭവിക്കേണ്ടിവരുന്നതും  മുമ്പ് ചെയ്തിട്ടുള്ള തെറ്റുകളുടെ ഫലമായാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ ഭക്തിയുതസേവനത്തിൽ ഏർപ്പെടുക എന്നതൊഴിച്ച് ആർക്കും ഒന്നും ചെയ്യാനില്ല. അതിനാൽ ഭഗവാനുവേണ്ടിയുള്ള ഭക്തിയുതസേവനം ഒഴികെയുള്ള എല്ലാ പ്രവൃത്തികളും അദ്ദേഹത്തിന്റെ പരമമായ ഇച്ഛയ്ക്കെതിരെയുള്ള കൂടിയതോ, കുറഞ്ഞതോ ആയ ശത്രുതാ നടപടികളാണ്. സാമ്രാജ്യത്വ തത്ത്വശാസ്ത്രവും നിഗൂഢ ശാസ്ത്രവും എല്ലാ ഫലപ്രതീക്ഷാ പ്രവൃത്തികളും ഭഗവാന് സമർപ്പിതമാക്കുന്നതിനോട് വിരുദ്ധതയുള്ള വികാരങ്ങളാണ്. ഭഗവാന്റെ താത്പര്യങ്ങളോട് ശത്രുത്വമുള്ള അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ഭഗവാന് സമർപ്പിതമായ ഭൗതിക പ്രകൃതിയുടെ നിയമങ്ങളാൽ ഏറിയോ, കുറഞ്ഞോ ശിക്ഷിക്കപ്പെട്ടിരിക്കും. അവരോട് സഹതാപമുള്ളവരാണ് ഭഗവദ്ഭക്തന്മാർ. അതുകൊണ്ട് അവരെ ഭഗവാനിലേക്ക്, ഭഗവദ്ധാമത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കളങ്കരഹിതരായ മഹാഭക്തന്മാർ ലോകത്തിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കും. ആ പരിശുദ്ധ ഭക്തന്മാർ ഭഗവാന്റെ സന്ദേശവാഹകരാകയാൽ അവരോടുള്ള സഹവർത്തിത്വം നിമിത്തം, ഭഗവാന്റെ ഭൗതിക ശക്തിയായ മായയുടെ സ്വാധീനത്താൽ പതിതരായിട്ടുള്ള സാധാരണ ജനങ്ങൾക്ക് ഭഗവാൻ സ്വയം ലഭ്യമാക്കും.



( ശ്രീമദ്‌ ഭാഗവതം  3/5/3/ ഭാവാർത്ഥം )

Monday, January 11, 2021

സമ്പൂർണ്ണ ജ്ഞാനത്തിൽ വർത്തിക്കുന്നവൻ ആരാണ് ?


 സമ്പൂർണ്ണ ജ്ഞാനത്തിൽ വർത്തിക്കുന്നവൻ ആരാണ് ?


***********


യഃ സർവത്രാനഭിസ്നേഹസ്തത്   തത്പ്രാപ്യ  ശുഭാശുഭം 

നാഭിനന്ദതി ന ദ്വേഷ്ടി തസ്യ   പ്രജഞാ പ്രതിഷ്‌ഠിതാ


 ഈ ഭൗതിക ലോകത്തിൽ തനിക്കു ലഭിക്കുന്ന നല്ലതോ ചീത്തയോ ആയ ഒന്നിനാലും ബാധിക്കപ്പെടാതേയും അവയെ പുകഴ്ത്തകയോ പുച്ഛിക്കുകയോചെയ്യാതേയും വർത്തിക്കുന്നവനാണ് സമ്പൂർണ്ണ ജ്ഞാനത്തിൽ ഉറച്ചു നിൽക്കുന്നത്.


ഭാവാർത്ഥം: 

*****


 നല്ലതോ ചീത്തയോ ആയ പരിവർത്തനങ്ങൾ ഭൗതികലോകത്തിൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അത്തരം ഭൗതിക പരിവർത്തനങ്ങളിൽ അസ്വസ്ഥനാകാതെ നന്മത്തിന്മകളുടെ ബാധയേൽക്കാതെയുള്ള ഭക്തനെ  കൃഷ്ണാവബോധമുറച്ചവനെന്ന് കരുതാം. ദ്വന്ദ്വങ്ങൾ നിറഞ്ഞ ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന കാലത്തോളം നന്മതിന്മകൾ അനുഭവപ്പെടാനിടയുണ്ട്. എന്നാൽ സർവ്വമംഗളകാരിയായ, നിരപേക്ഷസത്യമായ കൃഷണനിൽ മാത്രം താത്പര്യമുള്ള കൃഷ്ണാവ ബോധത്തിലുറച്ച ഭക്തനെ  അവ ബാധിക്കുകയില്ല. ആ വിധത്തിലുള്ള കൃഷ്ണാവബോധം 'സമാധി’ എന്നറിയപ്പെടുന്ന തികഞ്ഞ അതീന്ദ്രിയാ വസ്ഥയിലേക്ക് ജീവാത്മാവിനെ എത്തിക്കുന്നു.


( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം രണ്ട് / ശ്ലോകം 57 )

മരണത്തെ അഭിമുഖീകരിക്കുന്നത് എപ്രകാരം ?


 

മരണം


 

മരണം


 

Sunday, January 10, 2021

ശ്രീ ബ്രഹ്മസംഹിത / ശ്ലോകം 38


 

ശ്രീ ബ്രഹ്മസംഹിത / ശ്ലോകം 37


 

ശ്രീ ബ്രഹ്മസംഹിത / ശ്ലോകം 36


 

കൃഷ്ണാവബോധത്തിലെ സുഖം


 

കൊലാവേചാ ശ്രീധരൻ 

********


കൃഷ്ണാവബോധത്തോടെ നടത്തുന്ന ഭക്തിയുത സേവനത്തിൽ നിന്നു ലഭിക്കുന്ന സുഖം അതീന്ദ്രിയവും, അളവറ്റതുമാണ്. ഇതുപോലെയുള്ള ദിവ്യാനന്ദം മറ്റൊന്നിൽനിന്നും കിട്ടുകയില്ല. അതുകൊണ്ടുതന്നെ, യഥാർത്ഥ ഭക്തൻ മറ്റു സിദ്ധികൾ ഒന്നും ആഗ്രഹിക്കുന്നുമില്ല. മറ്റു പ്രവൃത്തികളിൽനിന്നു ലഭിക്കുന്ന അനുഭൂതികളുടെ പാരാവാരം കൃഷ്ണാവബോധത്തിൽനിന്നു സിദ്ധിക്കുന്ന ഒരു തുള്ളി ആനന്ദത്തിലും എത്രയോ താഴെയാണ്. ഇവ തമ്മിൽ താരതമ്യപ്പെടുത്താൻ തന്നെ കഴിയുകയില്ല. അതിനാലാണ്, അല്പമെങ്കിലും ഭക്തിയുതസേവനം നടത്തുന്നയാൾക്ക്, മതബോധം, സാമ്പത്തിക പുരോഗതി, ഐന്ദ്രിയ സംതൃപ്തി, എന്തിനേറെ, മോക്ഷംപോലും പകർന്നു തരുന്ന മറ്റു സിദ്ധികളെ ചവിട്ടിത്തെറിപ്പിക്കാൻ കഴിയുന്നത്.


   ചൈതന്യ മഹാപ്രഭുവിന് കൊലാവേചാ ശ്രീധരൻ എന്നു പേരായ ഒരു മഹാഭക്തൻ ഉണ്ടായിരുന്നു. തീരെ ദരിദ്രൻ. വാഴയിലകൊണ്ടു കുമ്പിൾ കുത്തി വിൽക്കുകയായിരുന്നു ജോലി. കാര്യമായ വരുമാനമൊന്നുമില്ല. എന്നിട്ടും, വരുമാനത്തിന്റെ പകുതിയും ഗംഗാപൂജയ്ക്ക് ചെലവഴിച്ചിരുന്നു. എത്ര സമ്പത്ത് വേണമെങ്കിലും കൊടുക്കാമെന്ന് ഒരിക്കൽ ചൈതന്യ മഹാപ്രഭു ഈ ശിഷ്യനോട് പറഞ്ഞതാണ്. എന്നാൽ, ഭൗതിക സമ്പത്ത് ആവശ്യമില്ലെന്നു പറഞ്ഞ് ശ്രീധരൻ തിരസ്കരിച്ചതേയുള്ളൂ. ഇന്നത്തെ സ്ഥിതിയിൽ സംതൃപ്തനാണെന്നും, ചൈതന്യ മഹാപ്രഭുവിന്റെ പാദാരവിന്ദങ്ങളിൽ അചഞ്ചലമായ ഭക്തി മാത്രമേ തനിക്കു വേണ്ടൂ എന്നും ആയിരുന്നു ശ്രീധരന്റെ മറുപടി. അതാണ് യഥാർത്ഥ ഭക്തന്റെ മനോഭാവം. ഇരുപത്തിനാലു മണിക്കൂറിലും ഭക്തിയുത സേവനത്തിൽ മുഴുകാൻ കഴിഞ്ഞാൽ, അതിലധികം അവർക്ക് ഒന്നും ആഗ്രഹമില്ല. ഈശ്വരനിൽ ലയിച്ചുള്ള മുക്തി പോലും അവർക്കു വേണ്ട. ഭക്തി മാത്രം മതി. നാരദ പഞ്ചരാത്രം ഇപ്രകാരം പറയുന്നു:-- ഭക്തിയുത സേവനത്തിൽ അല്പമെങ്കിലും പുരോഗതി കൈവരിച്ചയാൾ, മതാനുശാസനങ്ങളിൽനിന്നോ, സാമ്പത്തിക പുരോഗതിയിൽ നിന്നോ, ഐന്ദ്രിയ സംതൃപ്തനത്തിൽനിന്നോ, അഞ്ചു തരം മുക്തികളിൽനിന്നോ ലഭിക്കുന്ന സുഖം ആഗ്രഹിക്കുകയില്ല. അത്തരത്തിലുള്ള സുഖങ്ങളൊന്നും അവരുടെ മനസ്സിൽ കടന്നുകൂടാൻ ധൈര്യപ്പെടുകയില്ല. മഹാരാജ്ഞിയുടെ സേവകരും, പരിചാരകരും വിനയപൂർവ്വം ഓച്ചാനിച്ചുകൊണ്ട് രാജ്ഞിയുടെ പിമ്പേ നടക്കുന്നതുപോലെ, ഇപ്പറഞ്ഞവയിൽനിന്നു കിട്ടുന്ന സുഖങ്ങളെല്ലാം ഈശ്വരനിൽ നടത്തുന്ന ഭക്തിയുത സേവനത്തിന്റെ പിമ്പേ പാഞ്ഞെത്തുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, യഥാർത്ഥ ഭക്തന് ഒരുവക സുഖത്തിന്റേയും കുറവുണ്ടായിരിക്കുകയില്ല. കൃഷ്ണനെ ഭക്തിപൂർവ്വം സേവിക്കുക എന്നതിൽ കവിഞ്ഞ മറ്റൊന്നും അയാൾക്കു വേണ്ട, അഥവാ മറ്റെന്തെങ്കിലും ആഗ്രഹം ഉണ്ടായാൽ, അയാളാവശ്യപ്പെടാതെതന്നെ ഭഗവാൻ ആ ആഗ്രഹം നിറവേറ്റുകയും ചെയ്യും.


( ഭക്തിരസാമൃത സിന്ധു / അദ്ധ്യായം 1)




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ,