🍁🍁🍁🍁🍁🍁
കൃഷ്ണായ വാസുദേവായ
ദേവകീനന്ദനായ ച
നന്ദഗോപകുമാരായ
ഗോവിന്ദായ നമോ നമഃ
വിവർത്തനം
🍁🍁🍁🍁🍁🍁🍁
ഇന്ദ്രിയങ്ങളെയും, ഗോക്കളെയും ഉത്സാഹഭരിതനാക്കുന്നവനും, നന്ദമഹാരാജാവിന്റെയും, വൃന്ദാവനത്തിലെ മറ്റ് ഗോപന്മാരുടെയും ബാലനും, ദേവകിയുടെ ആനന്ദനിധിയും, വസുദേവപുത്രനുമായിത്തീർന്ന ഭഗവാന് എന്റെ ആദരപൂർവമായ വന്ദനങ്ങളർപ്പിക്കാൻ അനുവദിച്ചാലും!
(ശ്രീമദ് ഭാഗവതം / 1.8.21)
ശ്രീ കൃഷ്ണ ജന്മ ലീലാരഹസ്യം
🍁🍁🍁🍁🍁🍁
ശ്രീകൃഷ്ണൻ കംസന്റെ കാരാഗ്രഹത്തിൽ ദേവകിക്കും വസുദേവർക്കും മകനായി അവതരിച്ച ചരിത്രം എല്ലാവർക്കും അറിവുള്ളതാണ്. ഇത് ശാസ്ത്രങ്ങളിൽ പലയിടത്തും പ്രതിപാദിച്ചിട്ടുമുണ്ട്. ദേവകി പുത്രനായ കൃഷ്ണൻ യശോദയുടെ വളർത്തു മകനായി വൃന്ദാവനത്തിൽ ലീലകൾ ആടിയതും എല്ലാവർക്കും അറിയാം.
ഗൗഢീയ വൈഷ്ണവ പരമ്പരകളിലെ ആചാര്യന്മാർ മറ്റൊരു കാര്യവും കൂടി പറയുന്നുണ്ട് . അതായത്, കൃഷ്ണൻ ദേവകിയുടെ പുത്രനായി അവതരിച്ചതിനോടൊപ്പം തന്നെ, യശോദയുടെ പുത്രനായി ഗോകുലത്തിലും അവതരിച്ചുവത്രെ. അപ്രകാരം കൃഷ്ണനും യോഗമായാദേവിയും ഒരുമിച്ച് യശോദയുടെ സന്താനങ്ങളായി അവതരിച്ചു. വസുദേവർ മഥുരയിൽ നിന്ന് കൊണ്ടുവന്ന കൃഷ്ണനെ യശോദയുടെ അടുത്ത് കിടത്തിയപ്പോൾ രണ്ടു കൃഷ്ണന്മാരും ഒന്നായി ഭവിച്ചു. യോഗമായയെ വസുദേവർ മഥുരയിലേക്ക് കൊണ്ടുപോയി. ഈ വിവരങ്ങൾ 'ഹരിവംശം' എന്ന വൈഷ്ണവ ഗ്രന്ഥത്തിൽ ലഭ്യമാണ്. കൂടാതെ ഗൗഢീയ വൈഷ്ണവ ആചാര്യന്മാരായ ജീവ ഗോസ്വാമി, വിശ്വനാഥ ചക്രവർത്തി ഠാക്കൂർ എന്നിവരും ഈ വിഷയത്തെ കുറിച്ച് തങ്ങളുടെ വിശകലനങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
വൃന്ദാവന കൃഷ്ണനും മഥുരാ കൃഷ്ണനും തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന ചോദ്യം സ്വാഭാവികമായും ഉദിച്ചേക്കാം. വ്യത്യാസം അവർ തമ്മിലുള്ള ഭാവത്തിലാണ്. വൃന്ദാവനത്തിലെ കൃഷ്ണന്റെ ഭാവത്തിൽ വ്യത്യാസമാണ് മഥുരയിലും ദ്വാരകയിലുള്ള കൃഷ്ണന്റെ ഭാവം. വൃന്ദാവന കൃഷ്ണൻ "സ്വയം ഭഗവാൻ കൃഷ്ണൻ" എന്നും മഥുരയിലും ദ്വാരകയിലും കൃഷ്ണൻ "വാസുദേവ കൃഷ്ണൻ" എന്നും അറിയപ്പെടുന്നു. വൃന്ദാവനത്തിലെ അനന്യമായ ലീലകൾ ആടിയ കൃഷ്ണൻ ലീലാ പുരുഷോത്തമനാണ്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment