Home

Friday, January 15, 2021

ഭക്തൻമാരുമായുള്ള സഹവർത്തിത്വം


 ഭക്തൻമാരുമായുള്ള സഹവർത്തിത്വം


🍁🍁🍁🍁🍁🍁🍁


എല്ലാ മനുഷ്യജീവികളും പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ അഭീഷ്ടങ്ങൾക്ക് വിധേയരായിരിക്കണം. ഭഗവാന് സമർപ്പിതരാകാൻ വിമുഖരാകുന്നതും, അതുമൂലം ഭൗതികാസ്തിത്വത്തിന്റെ സമസ്ത ദുഃഖങ്ങളും അനുഭവിക്കേണ്ടിവരുന്നതും  മുമ്പ് ചെയ്തിട്ടുള്ള തെറ്റുകളുടെ ഫലമായാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ ഭക്തിയുതസേവനത്തിൽ ഏർപ്പെടുക എന്നതൊഴിച്ച് ആർക്കും ഒന്നും ചെയ്യാനില്ല. അതിനാൽ ഭഗവാനുവേണ്ടിയുള്ള ഭക്തിയുതസേവനം ഒഴികെയുള്ള എല്ലാ പ്രവൃത്തികളും അദ്ദേഹത്തിന്റെ പരമമായ ഇച്ഛയ്ക്കെതിരെയുള്ള കൂടിയതോ, കുറഞ്ഞതോ ആയ ശത്രുതാ നടപടികളാണ്. സാമ്രാജ്യത്വ തത്ത്വശാസ്ത്രവും നിഗൂഢ ശാസ്ത്രവും എല്ലാ ഫലപ്രതീക്ഷാ പ്രവൃത്തികളും ഭഗവാന് സമർപ്പിതമാക്കുന്നതിനോട് വിരുദ്ധതയുള്ള വികാരങ്ങളാണ്. ഭഗവാന്റെ താത്പര്യങ്ങളോട് ശത്രുത്വമുള്ള അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ഭഗവാന് സമർപ്പിതമായ ഭൗതിക പ്രകൃതിയുടെ നിയമങ്ങളാൽ ഏറിയോ, കുറഞ്ഞോ ശിക്ഷിക്കപ്പെട്ടിരിക്കും. അവരോട് സഹതാപമുള്ളവരാണ് ഭഗവദ്ഭക്തന്മാർ. അതുകൊണ്ട് അവരെ ഭഗവാനിലേക്ക്, ഭഗവദ്ധാമത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കളങ്കരഹിതരായ മഹാഭക്തന്മാർ ലോകത്തിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കും. ആ പരിശുദ്ധ ഭക്തന്മാർ ഭഗവാന്റെ സന്ദേശവാഹകരാകയാൽ അവരോടുള്ള സഹവർത്തിത്വം നിമിത്തം, ഭഗവാന്റെ ഭൗതിക ശക്തിയായ മായയുടെ സ്വാധീനത്താൽ പതിതരായിട്ടുള്ള സാധാരണ ജനങ്ങൾക്ക് ഭഗവാൻ സ്വയം ലഭ്യമാക്കും.



( ശ്രീമദ്‌ ഭാഗവതം  3/5/3/ ഭാവാർത്ഥം )

No comments:

Post a Comment