🍁🍁🍁🍁🍁🍁
ഒരു പിതാവ് അവന്റെ എല്ലാ പുത്രന്മാരും അവന്റെ നിർദേശത്തിൻ കീഴിൽ സന്തോഷമുളളവരായി കഴിയണമെന്ന് ആഗ്രഹിക്കുന്നു. അതുപോലെ ഈശ്വരന്, കൃഷ്ണന്, പരമദിവോത്തമപുരുഷനായ ഭഗവാന്, എല്ലാ ജീവസത്തകളും സന്തുഷ്ടരായി ജീവിക്കുന്നതു കാണാനുള്ള അവകാശമുണ്ട്. പക്ഷേ ഈ ഭൗതികലോകത്തിൽ സന്തോഷപൂർവം കഴിയാനുളള യാതൊരു സാധ്യതയുമില്ല. പിതാവും പുത്രന്മാരും ശാശ്വതരാണ്, പക്ഷേ ഒരു ജീവ സത്തെ പരമാനന്ദപൂർണവും ജ്ഞാനപൂർണവുമായ ശാശ്വത ജീവിത ത്തിന്റെ നിലവാരത്തിലേക്ക് ഉയർന്നു വരാത്തിടത്തോളം അവന് സന്തോഷമുണ്ടാകുന്ന പ്രശ്നമേയില്ല. ജീവസത്തകളിൽ ശ്രേഷ്ഠനായ പുരുഷോത്തമന് സാധാരണ ജീവസത്തകളിൽ നിന്ന് യാതൊന്നും നേടാനില്ലെങ്കിലും,അവരുടെ മാർഗങ്ങളുടെ ശരിതെറ്റുകൾ വിവേചിക്കുവാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ശരിയായ മാർഗം നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞതു പോലെ, പരമദിവോത്തമപുരുഷനായ ഭഗവാനെ സംതൃപ്തിപ്പെടുത്തു ന്നതിനുള്ള കർമങ്ങളുടെ പാതയാണ്. - സ്വാനുഷ്ഠിതസ്യ ധർമസ്യ സംസിദ്ധിർ ഹരി-തോഷണം ഒരു ജീവസത്തയ്ക്ക് തൊഴിൽപരമായ ഏതുതരം കർമത്തിലും ഏർപ്പെടാമെങ്കിലും, പക്ഷേ അവൻ സ്വന്തം കർമത്തിൽ പരിപൂർണത ആഗ്രഹിക്കുന്നപക്ഷം, അവൻ നിർബന്ധമായും പരമദിവ്യോത്തമപുരുഷനായ ഭഗവാനെ സന്തുഷ്ഠനാക്കണം. അപ്രകാരം അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്ന ഒരുവന് ജീവിക്കുവാൻ എല്ലാ നല്ല സൗകര്യങ്ങളും ലഭ്യമാകും; മറിച്ച് അദ്ദേഹത്തെ അതൃപ്തിപ്പെടുത്തുന്നവൻ അനഭിലഷണീയങ്ങളായ സാഹചര്യങ്ങളിൽ അകപ്പെടും.
( ശ്രീമദ് ഭാഗവതം 4.21.27 / ഭാവാർത്ഥം )
No comments:
Post a Comment