🌼🌼🌼🌼🌼🌼🌼🌼🌼
വിഗ്രഹത്തിൽ ചാർത്തിയ പൂമാല ധരിക്കണം.ഉദ്ധവർ കൃഷ്ണനോട് പറയുന്നു(ഭാഗവതം 11.6 .46) "കൃഷ്ണാ, പൂക്കൾ, പൂമാലകൾ ,വിശുദ്ധ വസ്തുക്കൾ വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിങ്ങനെ അവിടുന്ന് ഉപയോഗിച്ചതും ആസ്വദിച്ചതും ആയ എല്ലാ സാധനങ്ങളും ഞാൻ എടുത്തിട്ടുണ്ട് .അങ്ങയുടെ ഉച്ഛിഷ്ടം ഞാൻ ഭുജിക്കുന്നു. ഞാൻ അങ്ങയുടെ ഭൃത്യനാണ് .ഇങ്ങനെയിരിക്കെ ഭൗതിക ശക്തിയുടെ മായ എന്നെ പിടികൂടുകയില്ലെന്ന് എനിക്കുറപ്പുണ്ട്. തിലകമോ, ഗോപീചന്ദനമോ ,കളഭമോ ശരീരമാകെ പൂശുന്നവനും കൃഷ്ണന് ചാർത്തിയ പൂമാല അണിയുന്നവനും ഒരിക്കലും ഭൗതീക ശക്തിയുടെ മായക്ക് കീഴ്‌പ്പെടേണ്ടി വരില്ലയെന്നത് തീർച്ച .അങ്ങനെയുള്ളവർക്ക് മരണസമയത്ത് യമദൂതന്മാരുടെ വിളി കേൾക്കേണ്ടി വരികയുമില്ല .വൈഷ്ണവതത്വങ്ങൾ മുഴുവനും അതേപടി സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽകൂടി, കൃഷ്ണന് സമർപ്പിച്ച ഭക്ഷ്യവസ്തുക്കൾ -കൃഷ്ണ പ്രസാദം കഴിക്കുന്നവൻ ക്രമേണ ,വൈഷ്ണവന്റെ വിതാനത്തിലേക്ക് ഉയർത്തപ്പെടും.
സ്കന്ദപുരാണത്തിൽ ബ്രഹ്മാവ് നാരദനോട് പറയുന്നു 'കൃഷണൻ അണിഞ്ഞിരുന്ന പൂമാലകൾ കഴുത്തിലണിയുന്നവൻ എല്ലാതരം രോഗങ്ങളിൽ നിന്നും, അതുപോലെ സർവ്വ പാപങ്ങളിൽ നിന്നു മുക്തനായി ക്രമേണ മാലിന്യങ്ങളിൽ നിന്ന് മോചനം നേടുന്നു .
(ഭക്തിരസാമൃത സിന്ധു/അദ്ധ്യായം 9)
No comments:
Post a Comment