🍁🍁🍁🍁🍁🍁🍁🍁🍁
ഭഗവദ്ഗീത (14.4) ൽ ഭഗവാൻ പറയുന്നു: സർവ യോനിഷു കൗന്തേയ മൂർത്തയ: സംഭവന്തി യാ: താസാം ജന്മ മഹദ് യോനിർ അഹം ബീജ - പ്രദ : പിതാ “അല്ലയോ കുന്തീപുത്രാ, നാനാവിധത്തിലുള്ള ജീവിവർഗങ്ങൾക്ക് ഈ ഭൗതിക ലോകത്തിൽ ജന്മം സാധ്യമാക്കുന്നതും , അവയുടെ ബീജദാതാവായ പിതാവായിരിക്കുന്നതും ഞാനാണെന്ന് അറിയണം"ചെടികൾ, വൃക്ഷങ്ങൾ, കീടങ്ങൾ, ജലജീവികൾ, ദേവൻമാർ, മൃഗങ്ങൾ, പക്ഷികൾ, മറ്റ് ജീവസത്തകൾ ഇവയെല്ലാം പരമോന്നതനായ ഭഗവാന്റെ പുത്രന്മാരും അവിഭാജ്യ ഘടകങ്ങളുമാണ്. എന്നാൽ അവർ വിഭിന്ന മനോഭാവങ്ങളോടെ പോരാടുന്നതിനാൽ അവർക്ക് വിഭിന്ന രീതിയിലുള്ള ശരീരങ്ങൾ നൽകപ്പെട്ടിരിക്കുന്നു ( മന: ഷഷ്ഠാനിന്ദ്രിയാണി പ്രകൃതി – സ്ഥാനി കർഷതി ). അപ്രകാരം അവർ പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ ഗർഭവതിയാക്കപ്പെടുന്ന പ്രകൃതിയുടെ , അഥവാ ഭൗതിക പ്രകൃതിയുടെ പുത്രന്മാരാകുന്നു. ഈ ഭൗതിക ലോകത്തിലെ ഓരോ ജീവസത്തയും നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിലാണ്. പരിണാമപ്രക്രിയയിലെ ജനിമൃതികളുടെ ആവർത്തന ചക്രത്തിൽ നിന്നുള്ള ഏക മുക്തി , അഥവാ ആശ്വാസം പൂർണസമർപ്പണമാണ്.
( ശ്രീമദ് ഭാഗവതം / 8.3.13 / ഭാവാർത്ഥം
No comments:
Post a Comment