🍁🍁🍁🍁🍁🍁🍁🍁
ഒരിക്കൽ ദരിദ്രയായ ഒരു പഴക്കച്ചവടക്കാരി കൃഷ്ണനെക്കുറിച്ച് കേൾക്കാനിടയായി. അങ്ങനെ അവർ കൃഷ്ണനെ കാണാനായി തൻ്റെ പഴക്കുട്ടയും കൊണ്ട് ഗോകുലത്തിൽ വന്നെത്തി. വേലിക്കപ്പുറത്ത് നിൽക്കുന്ന പഴക്കച്ചവടക്കാരിയെ കണ്ട കൃഷ്ണൻ തൻ്റെ കുഞ്ഞു കൈകളിൽ ധാന്യമണികൾ എടുത്തുകൊണ്ട് പഴം വാങ്ങാനായി അവരുടെ പക്കൽ ചെന്നു. പക്ഷെ പഴക്കച്ചവടക്കാരിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും കുഞ്ഞു കൈകളിൽ ഉണ്ടായിരുന്ന ധാന്യമണികളെല്ലാം വീണു പോയിരുന്നു. എങ്കിലും ആ അമ്മ കൃഷ്ണൻ്റെ കൈകളിലുണ്ടായിരുന്ന ഏതാനും ധാന്യമണികൾ സ്വീകരിച്ചുകൊണ്ട് കൃഷ്ണന്റെ കൈകളിൽ നിറയെ പഴങ്ങൾ നൽകി. അവർ അപ്രകാരം ചെയ്തയുടൻ തന്നെ അവരുടെ പഴകൂടയിൽ സ്വർണ്ണവും രത്നങ്ങളും നിറഞ്ഞു. ഹൃദയം നിറഞ്ഞ് അവർ നൽകിയ ഉപഹാരം സ്വീകരിച്ച കൃഷ്ണൻ അവരുടെ കുട്ടയിൽ ഐശ്വര്യം നിറച്ചു.
ഈ സംഭവത്തിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം - സ്നേഹത്തോടും വാത്സല്യത്തോടും കൃഷ്ണന് എന്തു കൊടുത്താലും അതു കോടി മടങ്ങായി കൃഷ്ണൻ മടക്കിത്തരും. - ആത്മീയമായും ഭൗതികമായും. അ ടിസ്ഥാനപരമായി നടക്കുന്നത് സ്നേഹം കൈമാറലാണ്.
🍁🍁🍁🍁🍁🍁🍁🍁
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment