Wednesday, March 31, 2021
Tuesday, March 30, 2021
ഭഗവദ്ഗീതയിൽ ചർച്ച ചെയ്യപ്പെടുന്ന അഞ്ച് അടിസ്ഥാനതത്ത്വങ്ങൾ
ഭഗവദ്ഗീതയിൽ ചർച്ച ചെയ്യപ്പെടുന്ന അഞ്ച് അടിസ്ഥാനതത്ത്വങ്ങൾ
1.ഈശ്വരൻ
2.ജീവ സത്ത
3.ഭൗതികപ്രകൃതി
4.കാലം
5.കർമ്മം
1.ഈശ്വരൻ
പരമപുരുഷൻ അതായത് കൃഷ്ണൻ ബ്രഹ്മൻ പരമ നിയന്താവ് പരമാത്മാവ് ഇങ്ങനെ എന്ന നാമധേയം വേണമെങ്കിലും ഉപയോഗിക്കാം സർവ്വ കൃഷ്ണൻ ആണെന്ന് സ്ഥാപിക്കപ്പെടുന്നു.ഈ വിശ്വപ്രകൃതിയിൽ അത്ഭുതകരമായ സംഗതികൾ കാണുമ്പോൾ അതിനു പിന്നിൽ ഒരു നിയന്താവുണ്ടെന്ന് നാം അറിയണം. നിയന്ത്രിതമാവാതെ യാതൊന്നും പ്രകടിപ്പിക്കുകയില്ലെന്ന് തന്നെ അതിന് കാരണം .നിയന്താവിനെ പരിഗണിക്കാതിരുന്നത് ബാലിശമത്രെ. ഉദാഹരണത്തിന് ഒരു കുട്ടിക്ക് ഒരു മോട്ടോർ വാഹനം അത്ഭുതമാണ്. എന്തെന്നാൽ അതിന് കുതിരയോ മറ്റു ജന്തുക്കളെ വലിക്കാതെ തന്നെ ഓടാൻ കഴിയുന്നു. എന്നാൽ ബുദ്ധിയുള്ള മനുഷ്യന് മോട്ടോർ വാഹനത്തിൻറെ ഘടനയുടെ സ്വഭാവം അറിയാം. പിന്നിൽ ഒരു മനുഷ്യൻ അതായത് ഡ്രൈവർ പരമപുരുഷൻ ഉണ്ടെന്ന് അയാൾ അറിയുന്നു. തൻ നിർദ്ദേശമനുസരിച്ച് എല്ലാം പ്രവർത്തിക്കുന്നു
(അവതാരിക/ഭഗവദ്ഗീത)
2.ജീവ സത്ത
ജീവനെ അതായത് ജീവസത്തകളെ ഭഗവത്ഗീതയിലെ ഇനി വരുന്ന അധ്യായങ്ങളിൽ നാം കാണാൻ പോകുന്നത് പോലെ ഭഗവാൻ അദ്ദേഹത്തിൻറ വിഭിന്നാംശങ്ങളായി സ്വീകരിച്ചിരിക്കുന്നു .സ്വർണ്ണത്തിൻറെ ഒരു ചെറിയ അംശവും സ്വർണം തന്നെ. സമുദ്രജലത്തിലെ ഒരു ചെറിയ തുള്ളിയും ഉപ്പുള്ളതാണ്. അതുപോലെ പരമ നിയന്താവായ ഈശ്വരൻ ശ്രീകൃഷ്ണ ഭഗവാനെ അവിഭാജ്യഭാഗമാകയാൽ ജീവസത്തകളായ നമുക്കും പരമപുരുഷന്റെ എല്ലാ ഗുണങ്ങളും അതിസൂക്ഷ്മമായ അളവിൽ കാണുന്നു .കാരണം നാം അതി സൂക്ഷ്മമായ ഈശ്വരന്മാരാണല്ലോ.
(അവതാരിക/ഭഗവദ്ഗീത)
ജീവ സത്ത ഒരു ആനയ്ക്കുള്ളിലായാലും ഉറുമ്പിന്റെയുള്ളിലായാലും ഒരേ വലിപ്പത്തിലാണ് സ്ഥിതി ചെയ്യുന്നത്. നാം പലതവണ ചർച്ച ചെയ്തിട്ടുള്ളത് പോലെ തലനാരിഴ യുടെ തുമ്പിന്റെ പതിനായിരത്തിൽ ഒരംശം മാത്രമേ ജീവാത്മാവിന് വലിപ്പമുള്ളൂ
കേശാഗ്രശതഭാഗസ്യ ശതതാ കൽപിതസ്യ ച
ഭാഗോജീവസ വിജ്ഞേയഃ സ ചാനന്തായ കൽപതേ
അതാണ് വലിപ്പം.... ജീവാത്മാവിന്റെ വലിപ്പം വളരെ വളരെ സൂക്ഷ്മമാണ്. മുടിനാരിഴയുടെ തുമ്പിലെ പതിനായിരത്തിൽ ഒരു ഭാഗം.. ഒന്ന് സങ്കൽപ്പിച്ചു നോക്കൂ..... അതിനാൽ ആ അംശമാണ് ഒരു ഉറുമ്പിൻ ഉള്ളിലും ബ്രഹ്മാവിനെ ഉള്ളിലും ആനയുടെ ഉള്ളിലും ഉള്ളത്
(ഭഗവത്ഗീത പ്രഭാഷണം1.44 .ലണ്ടൻ. ജൂലൈ 31 .1973)
3.പ്രകൃതി
വിശ്വത്തിൻറെ ആവിഷ്കാരം മിഥ്യയായിട്ടല്ല താൽക്കാലികമായെങ്കിലും സത്യമായി തന്നെയാണ് അംഗീകരിക്കപ്പെടുന്നത്. അതിനെ ആകാശത്തിലൂടെ ചരിക്കുന്ന വിത്തുകൾ മുളപ്പിക്കുന്ന ഒരുവർഷക്കാല മേഘത്തോട് ഉപമിച്ചിരിക്കുന്നു. മഴക്കാലം തീരുന്നതോടെ മേഘങ്ങൾ എല്ലാം തിരോഭവിക്കുന്നതോടെ മഴയിൽ വളർന്ന ചെടികളെല്ലാം ഉണങ്ങിപ്പോകുന്നു. അതേപ്രകാരം ഭൗതിക പ്രകടനങ്ങളും നിയതമായ വേളകളിൽ ഉണ്ടാവുകയും സ്വൽപകാലം നിലനിൽക്കുകയും അതിനുശേഷം തിരോഭവിക്കുകയും ചെയ്യുന്നു. ഇപ്രകാരമാണ് ഭൗതികപ്രകൃതിയുടെ പ്രവർത്തനം. ഭഗവത്ഗീതയിൽ ഇതിനെ താഴ്ന്ന പ്രകൃതി എന്ന് വിവരിക്കുന്നു. ഭൗതികപ്രകൃതി എപ്പോഴും പുരുഷനിൽ ഭാര്യയുടെ പ്രവൃത്തികൾ ഭർത്താവിനാൽ എന്നപോലെ നിയന്ത്രിക്കപ്പെടുന്നു. പ്രബലനായ പുരുഷനാൽ നിയന്ത്രിക്കപ്പെടുന്നതുകൊണ്ട് പ്രകൃതി എപ്പോഴും സമാശ്രയഭാവത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭൗതിക പ്രകൃതി മൂന്നു ഗുണങ്ങൾ അടങ്ങിയതാണ് സത്വ രജസ്തമോ ഗുണങ്ങൾ.
(അവതാരിക/ഭഗവദ്ഗീത)
4.കാലം (സമയം എന്ന ഘടകം)
'കാലേന മഹതാ' അതിശക്തിയാർന്നത്.... കാലം എന്നാൽ സമയം എന്നർത്ഥം സമയത്തിന് അതിൻറെതായ പ്രഭാവം ഉണ്ട്. അതിയായ സ്വാധീനശക്തി .സമയത്തിന്റെ വ്യാപാരം എന്തെന്നാൽ നീ എന്ത് ചെയ്യുന്നുവോ എന്ത് ഉണ്ടാക്കുന്നുവോ , സമയം നിങ്ങളെ കൊല്ലാൻ ശ്രമിക്കും. അത്രമാത്രം... നിങ്ങൾ ഒരു ഭവനം നിർമ്മിക്കുന്നു. അതിസുന്ദരമായ ഭവനം ..എന്നാൽ അത് പഴക്കം എത്തുമ്പോൾ കൊല്ലപ്പെടുന്നു അഥവാ നാമാവശേഷമാകുന്നു. നിങ്ങൾക്ക് ഒരു നല്ല ദേഹം ഉണ്ട് .അത്യാകർഷകമായ ദേഹം ..നല്ല ദേഹം ...എന്നാൽ സമയം നിങ്ങളെ കൊല്ലാൻ ശ്രമിക്കുന്നു. ഇതാണ് കാലത്തിന്റെ പ്രഭാവം .അർജുനൻ ഭഗവാൻറെ വിശ്വരൂപം ദർശിച്ചപ്പോൾ അദ്ദേഹം ചോദിച്ചു." അങ്ങ് ആരാണ്?"
"ഞാൻ കാലമാണ് സർവ്വതിനേയും സംഹരിക്കുന്ന കാലം"...... അത്രമാത്രം.... ഇതായിരുന്നു ഭഗവാന്റെ മറുപടി .അതുകൊണ്ട് കാലത്തിൻറെ ദൗത്യം കൊല്ലുക എന്നതാണ്. അതിനാൽ ഇവിടെ ഇപ്രകാരം പറഞ്ഞിരിക്കുന്നു .'മഹതാ' എന്നാൽ കാരണം എന്നർത്ഥം. അതുപോലെ കാലേന എന്നാൽ കാല പ്രഭാവത്താൽ ......... ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു.കാരണം ഇത് ഒരു പോരാട്ടമാണ്. നിലനിൽപ്പിനായുള്ള പോരാട്ടം ......ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്തെന്നാൽ ,നമ്മൾ നിലനിൽപ്പിനായി ശ്രമിക്കുന്നു .എന്നാൽ കാലം നമ്മെ വധിക്കുന്നതിനായിട്ടുള്ള യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നു .ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനാൽ കാലത്തിൻറെ ദൗത്യം കൊല്ലുന്നതാണ് .....
.......എന്നാൽ ആ സമ്പ്രദായം ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോൾ സമയ പ്രഭാവത്താൽ കൊല്ലപ്പെട്ടിരിക്കുന്നു.
(ഭഗവത്ഗീത പ്രഭാഷണം മോൺട്രിയൽ ആഗസ്റ്റ് 1968)
5.കർമ്മം
കർമ്മഫലം വളരെക്കാലം ചെന്നതയിരിക്കാം സ്മരണാതീതകാലം മുതൽക്കുതന്നെ നാം ചെയ്ത പ്രവർത്തികളുടെ ഫലങ്ങളാണ് നാമിപ്പോൾ സുഖമായോ ദുഃഖം ആയോ അനുഭവിക്കുന്നത് എന്നാൽ നമ്മുടെ കർമ്മ ഫലങ്ങളെ നമുക്ക് മാറ്റാൻ കഴിയും അനുസരിച്ചിരിക്കും ഇത് ജ്ഞാനത്തിന്റെ പൂർണ്ണത അനുസരിച്ചിരിക്കും .നാം വിവിധ പ്രവൃത്തികളിൽ മഗ്നരാണ് .പക്ഷേ അവയുടെ പ്രവർത്തനങ്ങളിൽ നിന്നും മുക്തനാകാൻ ഏതുതരം കർമ്മങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് നമുക്ക് അറിഞ്ഞുകൂടാ തന്നെ. അത് ഭഗവത്ഗീതയിൽ വിവരിക്കുന്നുണ്ട്
(അവതാരിക/ഭഗവദ്ഗീത)
ഭൗതികാവബോധത്തോടെയിരിക്കെ ജീവാത്മാവിന് ഭൗതീക ലോകത്തിൽ നാനാവിധ ജന്മങ്ങൾ എടുക്കേണ്ടി വരുന്നു. ഇതാണ് കർമ്മം. ഭൗതിക പ്രകൃതിയോടോ ആധ്യാത്മിക പ്രകൃതിയോടോ ബന്ധപ്പെടുന്നതനുസരിച്ച് ഭൗതികമോ ആധ്യാത്മികമോ ആയ ശരീരം ജീവാത്മാവ് സ്വീകരിക്കും. ഭൗതിക പ്രകൃതിസ്ഥനാകുമ്പോൾ 84,00,000 വിഭാഗങ്ങളിൽ ഏതെങ്കിലുമൊന്നിൽ പിറവിയെടുക്കും. ആധ്യാത്മിക പ്രകൃതി ആണെങ്കിൽ ഒരേയൊരു ശരീരമേ ആത്മാവിന് സ്വീകരിക്കുവാനുള്ളൂ. ഭൗതിക പ്രകൃതിയിൽ മനുഷ്യനായും മൃഗമായും പക്ഷിയായും ദേവനായും സ്വകർമ്മാനുസൃതമായി വിവിധരൂപങ്ങളിൽ ജനിക്കുന്നു.ഭൗതിക സ്വർഗ്ഗ ലോകങ്ങൾ പ്രാപിച്ച് സുഖസൗകര്യങ്ങൾ അനുഭവിക്കാനായി മനുഷ്യൻ ചിലപ്പോൾ യജ്ഞങ്ങൾ അനുഷ്ഠിക്കുകയും പുണ്യം തീരുമ്പോൾ മനുഷ്യൻ വീണ്ടും ഭൂമിയിൽ വന്നത് പിറവിയെടുക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് കർമ്മം.
(ഭാവാർത്ഥം/ഭഗവദ്ഗീത.8.3)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
Subscribe to:
Posts (Atom)