Home

Saturday, March 20, 2021

ക്രോധം

 



നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം


ക്രോധം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം രണ്ട് / ശ്ലോകം 56

*************************************************


ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ

വീതരാഗഭയക്രോധഃ സ്ഥിതധീർമുനിരുച്യതേ


 ദുഃഖേഷുഃ - തിവിധ  ക്ലേശങ്ങളിൽ; അനുദിഗ്നമനഃ - അചഞ്ചലമായ മനസ്സുള്ളവനായി; സുഖേഷു - സുഖങ്ങളിൽ; വിഗതസ്പൃഹഃ - ആഗ്രഹം നശിച്ചവനായി; വീത രാഗ ഭയപ്രേകാ ധഃ - രാഗം, ഭയം, പ്രേകാധം ഇവ നശിച്ചിരിക്കുന്നവനായി; (സ്ഥിതിചെയ്യുന്നവനെ); സ്ഥിതധീഃ മുനി - സ്ഥിത ധീയായ മുനി എന്ന്; ഉച്യതേ - പറയപ്പെടുന്നു.


  ത്രിവിധ ക്ലേശങ്ങൾക്കു നടുവിലും മനസ്സ് പ്രക്ഷുബ്ധമാവാതേയും, സുഖത്തിൽ അമിതമായി സന്തോഷിക്കാതേയും, ആസക്തി ഭയം ക്രോധം ഇവയിൽ നിന്നു വിമുക്തനായും ഇരിക്കുന്ന വ്യക്തിയെ സ്ഥിതപ്രജ്ഞനെന്നു പറയുന്നു.


ഭാവാർത്ഥം:


 പല വിധം ഊഹാപോഹങ്ങളാൽ വ്യാകുലചിത്തനായിട്ടും ശരിയായൊരു നിഗമനത്തിലെത്തിച്ചേരാത്ത ആളെ സൂചിപ്പിക്കുന്നതത്രേ 'മുനി’ എന്ന നാമം. ഓരോ മുനിക്കും മറ്റുള്ളവരുടേതിൽ നിന്ന് ഭിന്നമായൊരു വീക്ഷണകോണ് ഉണ്ടാവുമെന്നും മറ്റു മുനികളിൽ നിന്ന് ഇങ്ങനെ ഒരു വ്യത്യാസമില്ലാത്തയാൾ മുനി എന്ന പേരിന് ശരിക്കും അർഹനല്ലെന്നും പറയപ്പെടുന്നു. നാ സൗ മുനിര്യസ്യ  മതം ന ഭിന്നം  (മഹാഭാരതം, വനപർവ്വം 313.117) ഇവിടെ ഭഗവാൻ വർണ്ണിക്കുന്ന മുനി, ഒരു സാധാരണ മുനിയല്ല, 'സ്ഥിതധ? യാണ്. ഊഹാപോഹ വ്യാപാരങ്ങളെല്ലാം നിർത്തി, സദാ കൃഷ്ണാവബോധ ത്തിൽ ജീവിക്കുകയാണദ്ദേഹം. പ്ര ശാന്തനിശ്ശേഷ മനോരഥാന്തര (സ്തോത്ര രത്നം. 43) ബുദ്ധിപരങ്ങളായ പര്യവേക്ഷണങ്ങളുടെ മണ്ഡലം കടന്നുപോയ ഈ മുനിക്ക് ഭഗവാൻ വാസുദേവൻ (കൃഷ്ണൻ) ആണ് സർവ്വവുമായിട്ടുള്ളത് എന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു. വാസുദേവഃ സർവമിതി സ മഹാത്മാ സുദുർലഭഃ അദ്ദേഹത്തെ സ്ഥിതധീയായ മുനിയെന്നു പറയാം. അത്രമേൽ കൃഷ്ണാവബോധമുദിച്ച ഒരാളെ തിവിധ ദുഃഖങ്ങൾ അലട്ടുകയില്ല, ചെയ്തതുപോയ ദുഷ്കർമ്മങ്ങൾമൂലം താൻ കൂടുതൽ ശിക്ഷയർഹിക്കുന്നുണ്ടെന്ന ബോധത്തോടെ, ക്ലേശാനുഭവങ്ങളെല്ലാം ഭഗവാന്റെ കാരുണ്യമായി അയാൾ സ്വീകരിക്കുന്നു. ആ കരുണ കൊണ്ട് തന്റെ ക്ലേശങ്ങൾ എത്രയും ലഘുകരിക്കപ്പെടുന്നതായി കാണുകയുംചെയ്യുന്നു. സന്തോഷാവസരത്തിൽ താനതിനർഹനല്ലെന്ന് കരുതി, അത് ഭഗവതപ്രസാദമെന്നുറയ്ക്കുന്നു.


 സുഖകരമായൊരവസ്ഥയിലെത്തിയതുകൊണ്ട് കൂടുതൽ ഭഗവദ്സേവനംചെയ്യാനിടവന്നത് കൃഷ്ണന്റെ അനുഗ്രഹത്താൽ മാത്രമാണെന്ന് ഭക്തൻ മനസ്സിലാക്കുന്നു. ആ സേവനത്തിന്റെ കാര്യത്തിലാവട്ടെ, അയാളെപ്പോഴും ധീരനാണ്. കർമ്മനിരതനാണ്, സക്തിവിരക്തികൾക്ക് വശപ്പെടുകയുമില്ല. വിഷയങ്ങളെ സ്വാർത്ഥപൂർത്തിക്കായി സ്വീകരിക്കുന്നതാണ് സക്തി. അത്തരം സക്തിയില്ലായ്മ വിരക്തിയും. കൃഷ്ണാവബോധത്തിലുറച്ചു നിൽക്കുന്ന ഭക്തന് സക്തിയോ വിരക്തിയോ ഇല്ല. എന്തെന്നാൽ ആ ജീവിതം ഭഗവദ്സേവനത്തിന് സമർപ്പിതമാണ്. അതുകൊണ്ട് തന്റെ ഉദ്യമങ്ങൾക്ക് സാഫല്യമുണ്ടായില്ലെങ്കിലും ഭക്തന് ക്രോധമുദിക്കാറില്ല. ജയമോ പരാജയമോ ആകട്ടെ, കൃഷ്ണാവബോധമാർന്നയാൾ എപ്പോഴും സ്ഥിരനിഷ്ഠനായിരിക്കും.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment