ശ്രീരുദ്ര ഗീത
ശ്രീമദ്
ഭാഗവതം / സ്കന്ദം 4 / അദ്ധ്യായം 24 / ശ്ലോകം
33-77
*******************************************************************************************
ശ്ലോകം 33
ശ്രീരുദ്ര ഉവാച
ജിതം ത
ആത്മവിദ്ധുര്യസ്വസ്തയേ
സ്വസ്തിരസ്തു
മേ
ഭവതാ രാധസാ
രാദ്ധം
സർവസ്മാ
ആത്മനേ
നമഃ
വിവർത്തനം
മഹാദേവൻ
താഴെ പറയുന്ന പ്രാർത്ഥനകളോടെ പരമദിവ്യോത്തമപുരുഷനായ ഭഗവാനെ അഭിസംബോധന ചെയ്തുഃ അല്ലയോ പരമദിവ്യോത്തമപുരുഷനായ ഭഗവാനേ അവിടത്തേക്ക് എല്ലാ മഹത്വങ്ങളും. സ്വയം സാക്ഷാത്കൃതരായ സർവ ആത്മാക്കളിലും വച്ച് ഏറ്റവും ഉന്നതൻ അങ്ങാകുന്നു. അങ്ങ് ആത്മസാക്ഷാത്കാരം സിദ്ധിച്ചവർക്ക് എപ്പോഴും മംഗളകാരിയായതിനാൽ, എനിക്കും മംഗളങ്ങൾ വരുത്തണമെന്ന് ഞാൻ ആശിക്കുന്നു. അവിടന്ന് നൽകിയിട്ടുളള സമ്പൂർണങ്ങളായ ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ അങ്ങ് ആരാധ്യർഹനാണ്. അങ്ങ് പരമാത്മാവാണ്; ആകയാൽ പരമോന്നതനായ ജീവസത്തയെന്ന നിലയിൽ അങ്ങേയ്ക്ക് ഞാനെന്റെ പ്രണാമങ്ങൾ അർപിക്കുന്നു.
ശ്ലോകം 34
നമഃ പങ്കജനാഭായ
ഭൂതസൂക്ഷ്മേന്ദ്രിയാത്മനേ
വാസുദേവായ ശാന്തായ
കൂടസ്ഥായ
സ്വരോചിഷേ
വിവർത്തനം
എന്റെ
ഭഗവാനേ, അങ്ങയുടെ നാഭിയിൽ നിന്നങ്കുരിച്ച താമരപ്പൂവിന്റെ പ്രാഭവത്താൽ സൃഷ്ടിയുടെ മൂലം അങ്ങാകുന്നു. ഇന്ദ്രിയങ്ങളുടെയും ഇന്ദ്രിയ വസ്തുക്കളുടെയും പരമനിയന്താവും, സർവവ്യാപിയായ വാസുദേവനും അവിടന്നാണ്. പരമശാന്തനായ അങ്ങ്, അങ്ങയുടെ സ്വയം പ്രകാശിത അസ്തിത്വം മൂലം ആറു വിധത്തിലുളള പരിണാമങ്ങളാലും അസ്വസ്ഥനാക്കപ്പെടുന്നില്ല.
ശ്ലോകം 35
സങ്കർഷണായ സൂക്ഷ്മമായ
ദുരന്തായാന്തകായ
ച
നമോ വിശ്വപ്രബോധായ
പ്രദ്യുമ്നായാന്തരാത്മനേ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, അങ്ങ് സൂക്ഷ്മ ഭൗതികഘടകങ്ങളുടെ മൂലവും സംയോജനത്തിന്റെയും അതുപോലെതന്നെ ശിഥിലീകരണത്തിന്റെയും മുഖ്യദേവനുമായ സങ്കർഷണനും, ബുദ്ധിയുടെ യജമാനനും മുഖ്യദേവനുമെന്ന് അറിയപ്പെടുന്ന പ്രദ്യുമ്നനുമാകുന്നു. അതിനാൽ അങ്ങേയ്ക്ക് ഞാനെന്റെ സാദര പ്രണാമങ്ങൾ അർപിക്കുന്നു.
ശ്ലോകം 36
നമോ നമോ£ നിരുദ്ധായ ഹൃഷീകേശേന്ദ്രിയാത്മനേ
നമഃ പരമഹംസായ പുർണ്ണായ നിഭൃതാത്മനേ
വിവർത്തനം
എന്റെ
ഭഗവാനേ, അനിരുദ്ധൻ എന്നറിയപ്പെടുന്ന പരമോന്നത നിയന്ത്രണ ദേവനെന്ന നിലയിൽ അങ്ങ് ഇന്ദ്രിയങ്ങളുടെയും മനസിന്റെയും നായകനാകുന്നു. ആകയാൽ അങ്ങേക്ക് ഞാനെന്റെ പ്രണാമങ്ങൾ വീണ്ടും വീണ്ടും അർപിക്കുന്നു. സ്വന്തം വക്ത്രത്തിൽ നിന്നുള്ള അഗ്നിജ്വാലകളാൽ സമഗ്ര സൃഷ്ടിയെയും നശിപ്പിക്കാനുളള അങ്ങയുടെ കഴിവിന്റെ പേരിൽ അങ്ങ് സങ്കർഷണനെന്നും അനന്തനെന്നും അറിയപ്പെടുന്നു.
ശ്ലോകം 37
സ്വർഗാപവർഗദ്വാരായ
നിത്യം
ശുചിഷദേ
നമഃ
നമോ ഹിരണ്യവീര്യായ
ചാതുർഹോത്രായ
തന്തവേ
വിവർത്തനം
എന്റെ
ഭഗവാനേ, അല്ലയോ അനിരുദ്ധാ, അന്യഗ്രഹങ്ങളുടെയും മോക്ഷത്തിന്റെയും കവാടങ്ങൾ തുറക്കുന്ന അധികാരി അങ്ങാകുന്നു. അവിടന്ന് ജീവസത്തയുടെ പരിശുദ്ധ ഹൃദയത്തിൽ എപ്പോഴുമുണ്ട്. അതിനാൽ അങ്ങേയ്ക്ക് ഞാനെന്റെ പ്രണാമങ്ങളർപിക്കുന്നു. സ്വർണം പോലെയും, അപ്രകാരം അഗ്നിരൂപത്തിലുമുളള ശുക്ളത്തിന്റെ ഉടമയായ അവിടന്ന് ചാതുർഹോത്രത്തോടെ ആരംഭിക്കുന്ന വൈദിക യജഞങ്ങളെ സഹായിക്കുന്നു. ആകയാൽ അങ്ങേയ്ക്ക് ഞാനെന്റെ പ്രണാമങ്ങളർപിക്കുന്നു.
ശ്ലോകം 38
നമ ഊർജ്ജ
ഇഷേ
ത്രയ്യാഃ
പതയേ
യജ്ഞരേതസേ
തൃപ്തിദായ ച
ജീവാനാം
നമഃ
സർവരസാത്മനേ
വിവർത്തനം
എന്റെ
ഭഗവാനേ , പിതൃലോകങ്ങളും അതുപോലെ ദേവലോകങ്ങളും നൽകുന്നത് അവിടന്നാണ്. അവിടന്ന് ചന്ദ്രന്റെ പ്രബല ദേവനും, മൂന്നു വേദങ്ങളുടെയും യജമാനനുമാകുന്നു. എല്ലാ ജീവസത്തകളുടെയും സംതൃപ്തിയുടെ മൂല സ്രോതസും അങ്ങാകയാൽ അങ്ങേയ്ക്കെന്റെ പ്രണാമങ്ങൾ.
ശ്ലോകം 39
സർവസത്വാത്മദേഹായ
വിശേഷായ
സ്ഥവീയസേ
നമസ്ത്രൈലോക്യപാലായ
സഹ
ഓജോബലായ
ച
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, എല്ലാ ജീവസത്തകളുടെയും വ്യക്തിഗത ശരീരങ്ങളടങ്ങുന്ന ബൃഹത്തായ വിശ്വരൂപമാണങ്ങ്. ത്രിലോകങ്ങളുടെയും പരിപാലകനായ അങ്ങ് ആ നിലയ്ക്ക് മനസ്,
ഇന്ദ്രിയങ്ങൾ, ശരീരം, പ്രാണവായു എന്നിവയെ അവയ്ക്കുള്ളിൽ നിലനിർത്തുന്നു. ആയതിനാൽ, ഞാൻ അങ്ങേക്കെന്റെ സാദരപ്രണാമങ്ങളർപിക്കുന്നു.
ശ്ലോകം 40
അർത്ഥലിംഗായ നഭസേ
നമോfന്തർബ്ബഹിരാത്മനേ
നമഃ പുണ്യായ
ലോകായ
അമുഷ്മൈ
ഭൂരിവർച്ചസേ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, അങ്ങ് അങ്ങയുടെ അതീന്ദ്രിയ സ്പന്ദനങ്ങളുടെ വിസ്തരണത്തിലൂടെ എല്ലാത്തിന്റെയും യഥാർത്ഥ പൊരുൾ വെളിവാക്കുന്നു. അവിടന്ന് അകത്തും പുറത്തുമുളള സർവവ്യാപിയായ ആകാശവും, ഈ ഭൗതികലോകത്തിലും അതിനുപരിയിലും നിർവഹിക്കപ്പെടുന്ന
എല്ലാ പുണ്യകർമങ്ങളുടെയും ആത്യന്തിക ലക്ഷ്യവുമാകുന്നു. ആകയാൽ അങ്ങേയ്ക്ക് ഞാനെന്റെ സാദരപ്രണാമങ്ങൾ വീണ്ടും വീണ്ടും സമർപിക്കുന്നു.
ശ്ലോകം 41
പ്രവൃത്തായ നിവൃത്തായ
പിതൃദേവായ
കർമ്മണേ
നമോ£ധർമ്മവിപാകായ
മൃത്യവേ
ദുഃഖദായ
ച
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, അവിടന്ന് പുണ്യപ്രവൃത്തികളുടെ ഫലങ്ങളുടെ നിരീക്ഷകനാണ്. അവിടന്ന് ഇഷ്ടവും അനിഷ്ടവും അവയുടെ പരിണിത കർമങ്ങളുമാണ്. ജീവിതത്തിന്റെ അധാർമികത മൂലമുളള ദുഃഖാവസ്ഥയ്ക്ക് നിദാനവും, ആയതിനാൽ മരണവും അവിടന്നാകുന്നു. അങ്ങേയ്ക്ക് ഞാനെന്റെ ആദരപണാമങ്ങൾ അർപിക്കുന്നു.
ശ്ലോകം 42
നമസ്ത ആശിഷാമീശ
മനവേ
കാരണാത്മനേ
നമോ ധർമ്മായ
ബൃഹതേ
കൃഷ്ണായാകുണ്ഠമേധസേ
പുരുഷായ പുരാണായ
സാംഖ്യയോഗേശ്വരായ
ച
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, വരദായകരിൽ വച്ച് ഏറ്റവും ഉന്നതനായ വരദായകനാണ് അങ്ങ്, ഭോക്താക്കളിൽ വച്ച് ഏറ്റവും ഉന്നതനും പുരാതനനും. അങ്ങ് സർവകാരണങ്ങളുടെയും പരമകാരണമായ കൃഷ്ണഭഗവാനാകയാൽ, ലോകത്തിന്റെ എല്ലാ അതിഭൗതിക തത്ത്വശാസ്ത്രങ്ങളുടെയും ഗുരുവുമാകുന്നു. അങ്ങ് എല്ലാ ധാർമിക തത്ത്വങ്ങളിലും മഹത്തും, പരമോന്നത മനസ്സും, ഏതവസ്ഥയിലും ഒരിക്കലും സ്തംഭിക്കാത്ത ബുദ്ധിയുളളവനുമാകുന്നു. ആകയാൽ അങ്ങേയ്ക്ക് ഞാനെന്റെ പ്രണാമങ്ങൾ ആവർത്തിച്ച് സമർപിക്കുന്നു.
ശ്ലോകം 43
ശക്തിത്രയസമേതായ മീഢുഷേളഹംകൃതാത്മനേ
ചേത ആകൂതിരൂപായ നമോ വാചോവിഭൂതയേ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, അങ്ങ് പ്രവൃത്തി ചെയ്യുന്നവന്റെ പരമ നിയന്താവും, ഇന്ദ്രിയ പ്രവർത്തനങ്ങളും, ഇന്ദ്രിയ പ്രവർത്തനങ്ങളുടെ ( കർമങ്ങൾ ) ഫലങ്ങളുമാകുന്നു. ആകയാൽ അങ്ങ് ശരീരത്തിന്റെയും, മനസിന്റെയും, ഇന്ദ്രിയങ്ങളുടെയും നിയന്താവാകുന്നു. രുദ്രനെന്ന് അറിയപ്പെടുന്ന അഹംഭാവത്തിന്റെ പരമനിയന്ത്രകനും അങ്ങാകുന്നു. അങ്ങ് ജ്ഞാനത്തിന്റെ സ്രോതസും വൈദികശാസനങ്ങളുടെ കർമങ്ങളുമാകുന്നു.
ശ്ലോകം 44
ദർശനം നോ
ദിദൃക്ഷണാം
ദേഹി
ഭാഗവതാർച്ചിതം
രൂപം പ്രിയതമം
സ്വാനാം
സർവേന്ദ്രിയഗുണാഞ്ജനം
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്തന്മാർ ആരാധിക്കുന്ന രൂപത്തിൽ അങ്ങയെ ദർശിക്കുവാൻ ഞാൻ ആഗ്രഹിക്കന്നു. അങ്ങേയ്ക്ക് വേറെ അനവധി രൂപങ്ങളുണ്ട്, ഭക്തന്മാർ വിശേഷാൽ ഇഷ്ടപ്പെടുന്ന അങ്ങയുടെ രൂപം കാണുവാൻ ഞാൻ ആശിക്കുന്നു. ആ രൂപം ദർശിപ്പിക്കുവാൻ
ദയവായി എന്നോട് കാരുണ്യമുണ്ടാകണം, എന്തു കൊണ്ടെന്നാൽ ഭക്തന്മാർ ആരാധിക്കപ്പെടുന്ന ആ രൂപത്തിനു മാത്രമേ
ഇന്ദ്രിയങ്ങളുടെ എല്ലാ ആവശ്യങ്ങളും നിർവഹിച്ച് അവയെ സംതൃപ്തമാക്കാൻ കഴിയു.
ശ്ലോകം 45-46
സ്നിഗ്ദ്ധപ്രാവൃഡ്ഘനശ്യാമം
സർവസൗന്ദര്യസംഗ്രഹം
ചാർവായതചതുർബ്ബാഹും
സുജാതരുചിരാനനം
പദ്മകോശപലാശാക്ഷം
സുന്ദരഭ്രു
സുനാസികം
സുദ്വിജം സുകപോലാസ്യം
സമകർണ്ണവിഭൂഷണം
വിവർത്തനം
വർഷകാലത്ത്
ഭഗവാന്റെ സൗന്ദര്യം കാർമേഘ സദൃശമാണ്. വർഷപാതം മിന്നിത്തിളങ്ങുമ്പോൾ അദ്ദേഹത്തിന്റെ ശരീരാവയവങ്ങളും മിന്നിത്തിളങ്ങും. തീർച്ചയായും, എല്ലാ സൗന്ദര്യങ്ങളുടെയും ആകെത്തുകയാണദ്ദേഹം. ഭഗവാന് നാലു കരങ്ങളും, കമലദളങ്ങൾ കണക്കുളള കണ്ണുകളോടുകൂടിയ അനുപമസുന്ദരമായ മുഖവും, മനോഹരമായ ഉയർന്ന നാസികയും, മനസിനെ ആകർഷിക്കുന്ന മന്ദഹാസവും, മനോഹരമായ നെറ്റിയും, തുല്യ മനോഹരങ്ങളും പൂർണാലംകൃതങ്ങളുമായ കാതുകളുമുണ്ട്.
ശ്ലോകം 47-48
പ്രീതിപ്രഹസിതാപാംഗമളകൈരൂപശോഭിതം
ലസത് പങ്കജകിഞ്ജല്കദുകൂലം
മൃഷ്ടകുണ്ഡലം
സ്ഫുരത്കിരീടവലയഹാരനൂപുരമേഖലം
ശംഖചക്രഗദാപദ്മമാലാമണ്യുത്തമർദ്ധിമത്
വിവർത്തനം
ഭക്തന്മാർക്കുമേൽ
ഇടംകണ്ണിട്ട് പാർശ്വകടാക്ഷം നടത്തുമ്പോഴും കാരുണ്യപൂർണമായ തൂമന്ദഹാസം ചൊരിയുമ്പോഴും ഭഗവാന്റെ മനോഹാരിയ പരമശ്രേഷ്ടമാകുന്നു. കറുത്ത ചുരുൾമുടിയുളള അദ്ദേഹത്തിന്റെ വസ്ത്രം കാറ്റിൽ പാറുമ്പോൾ താമരപ്പൂക്കളിൽ നിന്ന് കടുംമഞ്ഞ പരാഗങ്ങൾ പാറിപ്പറക്കുന്നതുപോലെ തോന്നിക്കും. ഭഗവാന്റെ തിളക്കുന്ന കർണ കുണ്ഡലങ്ങൾ, പ്രകാശിക്കുന്ന കിരീടം, വളകൾ, ഹാരങ്ങൾ, പാദസരങ്ങൾ, അരക്കച്ച, വിവിധ ആഭരണങ്ങൾ, ശംഖ്ചക്രഗദാപദ്മങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ മാറിലെ കൗസ്തുഭ രത്നത്തിന്റെ സ്വാഭാവിക ഭംഗി വർധിപ്പിക്കുന്നു.
ശ്ലോകം 49
സിംഹസ്കന്ധത്വിഷോ
ബിഭ്രത്സൗഭഗഗ്രീവകൗസ്തുഭം
ശ്രിയാനപായിന്യാക്ഷിപ്തനികഷാശ്മൊരസൊല്ലസത്
വിവർത്തനം
ഭഗവാന്
ഒരു സിംഹത്തിന്റേതുപോലുളള തോളുകളുണ്ട്. എപ്പോഴും തിളങ്ങിക്കൊണ്ടിരിക്കുന്ന മാലകളും, കണ്ഠാഭരണങ്ങളും. തങ്കമുദ്രകളും മറ്റും ഈ തോളുകളിലുണ്ട്. ഇവയ്ക്കെല്ലാം
പുറമെ കൗസ്തുഭ മണിമുത്തിന്റെയും, ഭാഗ്യദേവതയുടെ അടയാളങ്ങളായി വിരിമാറിലുളള ശ്രീവത്സ രേഖകളുടെയും ശോഭ അദ്ദേഹത്തിന്റെ കാന്തി വർധിപ്പിക്കുന്നു. ഈ രേഖകളുടെ തിളക്കം,
സ്വർണത്തിന്റെ മാറ്റുരയ്ക്കുന്ന ഉരകല്ലിന്റെ കിരണങ്ങളെക്കാൾ ഉൽക്കൃഷ്ടങ്ങളാണ്. തീർച്ചയായും അത്തരം കാന്തി ഒരു ഉരകല്ലിന്റെ തിളക്കത്തെ നിഷ്പ്രഭമാക്കും.
ശ്ലോകം 50
പൂരരേചകസംവിഗ്നവലിവല്ഗുദമോദരം
പ്രതിസംക്രാമയദ്വിശ്വം
നാഭ്യാവർത്തഗഭീരയാ
വിവർത്തനം
ഭഗവാന്റെ,
അരയാലിലയ്ക്ക് സമാനമായ അടിവയറിലെ മൂന്നു ചുളിവുകൾ വളരെ മനോഹരങ്ങളാണ്. അദ്ദേഹം ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുമ്പോൾ അവയുടെ ഭംഗിയേറും. ഭഗവാന്റെ നാഭിയിലെ ചുരുളുകൾ വളരെ ആഴമുളളതായതിനാൽ മുഴുവൻ ലോകവും അതിൽ നിന്ന് അങ്കുരിച്ച് വികസിക്കുന്നതു പോലെയും തുടർന്ന് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നതുപോലെയും കാണപ്പെടുന്നു.
ശ്ലോകം 51
ശ്യാമശ്രോണ്യധിരോചിഷ്ണുദുകൂലസ്വർണ്ണമേഖലം
സമചാർവംഘ്രിജംഘൊരുനിമ്ജാനുസുദർശനം
വിവർത്തനം
ഭഗവാന്റെ
അരക്കെട്ടിന്റെ കീഴ്ഭാഗം ഇരുണ്ടതും മഞ്ഞ വസ്ത്രത്താൽ ആച്ഛാദനം ചെയ്യപ്പെട്ടതും അതിനു മീതെ സുവർണ ചിത്രപ്പണി ചെയ്ത അരക്കച്ച കെട്ടിയതുമാകുന്നു. അദ്ദേഹത്തിന്റെ സൗഷ്ഠവമുളള പങ്കജപാദങ്ങളും കാൽവണ്ണകളും, സന്ധികളും കാലുകളും അനിതരസാധാരണ സുന്ദരങ്ങളാണ്. തീർച്ചയായും ഭഗവാന്റെ പൂർണ ശരീരം നന്നേ ഘടനയൊത്തതായി കാണപ്പെടുന്നു.
ശ്ലോകം 52
പദാ ശരത് പദ്മപലാശരോചിഷാ
നഖദ്യുഭിർനോ£ന്തരഘം വിധുന്വതാ
പ്രദർശയ സ്വീയമപാസ്തസാധ്വസം
പദം ഗുരോ മാർഗഗുരുസ്തമോജുഷാം
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, വസന്തകാലത്ത് വിടരുന്ന താമരമലരിന്റെ രണ്ടിതളുകൾപോലെ അതിമനോഹരങ്ങളാണ് അങ്ങയുടെ പങ്കജപാദങ്ങൾ. അങ്ങയുടെ പാദാരവിന്ദങ്ങളുടെ നഖങ്ങളിൽ നിന്ന് നിർഗളിക്കുന്ന മഹാതേജസ് ബദ്ധാത്മാവിന്റെ ഹൃദയത്തിലെ അന്ധകാരത്തെ തുരത്തിക്കളയുന്നു. പ്രിയപ്പെട്ട ഭഗവാനേ, ഭക്തന്റെ ഹൃദയത്തിലെ എല്ലാ വിധത്തിലുളള തമസിനെയും എല്ലായ്പ്പോഴും അകറ്റുന്ന അങ്ങയുടെ ആ രൂപം ദയവായി
എനിക്ക് ദൃശ്യമാക്കണേ. പ്രിയപ്പെട്ട ഭഗവാനേ, അങ്ങ് എല്ലാവരുടെയും പരമോന്നതനായ ആദ്ധ്യാത്മികഗുരുവാകുന്നു; ആയതിനാൽ അജ്ഞതയുടെ അന്ധകാരത്താൽ ആവരണം ചെയ്യപ്പെട്ടിട്ടുളള എല്ലാ ബദ്ധാത്മാക്കളെയും ആദ്ധ്യാത്മികഗുരു എന്ന നിലയിൽ അങ്ങേക്ക് പ്രകാശിതരാക്കാൻ കഴിയും.
ശ്ലോകം 53
ഏതദ്രൂപമനുധ്യേയമാത്മശുദ്ധിമഭീപ്സതാം
യദ് ഭക്തിയോഗോ£ഭയദഃ
സ്വധർമ്മമനുതിഷ്ഠതാം
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, സ്വന്തം നിലനിൽപിനെ ശുദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ മുകളിൽ വിവരിച്ചതുപോലെ സദാ അങ്ങയുടെ പങ്കജപാദങ്ങളിൽ ധ്യാനനിരതരാകണം. തങ്ങളുടെ തൊഴിൽപരമായ ധർമങ്ങൾ അനുഷ്ഠിക്കുന്നതിൽ ഗൗരവമുളളവരും, ഭയത്തിൽ നിന്ന് മുക്തി കാംക്ഷിക്കുന്നവരും നിർബന്ധമായും ഈ ഭക്തിയോഗം സ്വീകരിക്കണം.
ശ്ലോകം 54
ഭവാൻ ഭക്തിമതാ
ലഭ്യോ
ദുർലഭഃ
സർവദേഹിനാം
സ്വാരാജ്യസ്യാപ്യഭിമത
ഏകാന്തേനാത്മവിദ്ഗതിഃ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, സ്വർഗരാജ്യത്തിന്റെ രാജാവിനുപോലും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ ഭക്തിയുതസേവനം നേടാൻ ആഗ്രഹമുണ്ട്. സ്വയം ബ്രഹ്മം തന്നെയാണെന്ന് ( അഹം ബ്രഹ്മാസ്മി ) തിരിച്ചറിയുന്നവരുടെപോലും ആത്യന്തിക ലക്ഷ്യം അങ്ങാകുന്നു. എങ്ങനെതന്നെയായാലും അങ്ങയെ പ്രാപിക്കുക അവർക്ക് വളരെ ദുഷ്കരമാണ്, അതേ സമയം ഒരു ഭക്തന് വളരെ അനായാസം അങ്ങയെ നേടുവാൻ സാധിക്കും.
ശ്ലോകം 55
തം ദുരാരാധ്യമാരാധ്യ
സതാമപി
ദുരാപയാ
ഏകാന്തഭക്ത്യാ
കോ
വാഞ്ഛേത്
പാദമൂലം
വിനാ
ബഹിഃ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, പരിശുദ്ധ ഭക്തിയുതസേവനം മോചിതരായ വ്യക്തികൾക്കുപോലും അനുഷ്ഠിക്കുവാൻ പ്രയാസമാണ്, പക്ഷേ ഭക്തിയുതസേവനം ഒന്നുകൊണ്ടു മാത്രമേ അങ്ങയെ സംതൃപ്തനാക്കാൻസാധിക്കൂ. ജീവിതത്തിന്റെ പരിപൂർണത ഗൗരവമായി കണക്കിലെടുക്കുന്ന ആരാണ് ആത്മസാക്ഷാത്കാരത്തിന് മറ്റു പ്രക്രിയ സ്വീകരിക്കുക?
ശ്ലോകം 56
യത്ര നിർവിഷ്ടമരണം
കൃതാന്തോ
നാഭിമന്യതേ
വിശ്വം വിധ്വംസയൻ
വീര്യശൗര്യവിസ്ഫൂർജ്ജിതഭ്രുവാ
വിവർത്തനം
വെറുതെ
കൺപോളകളൊന്നു തുറക്കുന്ന നേരംകൊണ്ടുമാത്രം അജയ്യനായ കാലത്തിന്റെ മൂർത്ത രൂപമായ അദ്ദേഹത്തിന് സമഗ്രലോകത്തെയും ജയിച്ചടക്കാൻ കഴിയും. എങ്ങനെതന്നെയായാലും അങ്ങയുടെ പങ്കജപാദങ്ങളിൽ പരിപൂർണ്ണമായി ശരണം പ്രാപിച്ച ഭക്തനെ പ്രബലനായ കാലത്തിന് സമീപിക്കാനാകില്ല.
ശ്ലോകം 57
ക്ഷണാർധേനാപി
തുലയേ
ന
സ്വർഗ്ഗം
നാപുനർഭവം
ഭഗവത്സംഗിസംഗസ്യ
മർത്ത്യാനാം
കിമുതാശിക്ഷഃ
വിവർത്തനം
ഒരുവൻ
യാദൃശ്ചികമായി ഒരു നിമിഷത്തിന്റെ അംശ നേരത്തേക്കെങ്കിലും ഒരു ഭക്തനുമായി സമ്പർക്കം പുലർത്തിയാൽ അവൻ പിന്നീടൊരിക്കലും കർമത്തിന്റെയോ ജ്ഞാനത്തിന്റെയോ ഫലങ്ങൾക്ക് വിഷയീഭവിക്കില്ല. ആ സ്ഥിതിക്ക്, ജനിമൃതികളുടെ
നിയമങ്ങൾക്ക് വിഷയപാത്രങ്ങളായ ദേവന്മാരുടെ അനുഗ്രഹങ്ങളിൽ അവന് പിന്നെന്തിനാണ് താൽപര്യം?
ശ്ലോകം 58
അഥാനഘാംഘ്രേസ്തവ
കീർത്തിതീർഥയോ-
രന്തർ ബഹിഃസ്നാനവിധൂത
പാപ്മനാം
ഭൂതേഷ്വനുക്രോശസുസത്വശീലിനാം
സ്യാത്സംഗമോ£നുഗ്രഹ
ഏഷ
നസ്തവ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, എല്ലാ ശുഭകാര്യങ്ങളുടെയും , പാപത്തിന്റെ കളങ്കനാശത്തിന്റെയും കാരണം അങ്ങയുടെ പങ്കജപാദങ്ങളാകുന്നു. ആകയാൽ, അങ്ങയുടെ ചരണാംബുജങ്ങളുടെ ആരാധനയാൽ പരിപൂർണ പരിശുദ്ധരും, ബദ്ധാത്മാവുകളോട് പരമകാരുണികരുമായ ഭക്തന്മാരുമായുള്ള സഹവാസത്താൽ എന്നെ അനുഗ്രഹിക്കണമെന്ന് യാചിക്കുന്നു. അത്തരം ഭക്തരോടുളള സഹവാസത്തിന് എന്നെ അനുവദിക്കുന്നതായിരിക്കും അങ്ങയുടെ യഥാർത്ഥ അനുഗ്രഹമെന്ന് ഞാൻ വിചാരിക്കുന്നു.
ശ്ലോകം 59
ന യസ്യ
ചിത്തം
ബഹിരർത്ഥവിഭ്രമം
തമോഗുഹായാം ച
വിശുദ്ധമാവിശത്
യദ്ഭക്തിയോഗാനുഗൃഹീതമഞ്ജസാ
മുനിർവിചഷ്ടേ
നനു
തത്ര
തേ
ഗതിം
വിവർത്തനം
ഭക്തീദേവിയാൽ
അനുഗ്രഹിക്കപ്പെട്ടവനും,
ഭക്തിയുതസേവന പ്രക്രിയയാൽ ഹൃദയം പരിപൂർണമായി ശുദ്ധമാക്കപ്പെട്ടവനുമായ ഭക്തൻ, ഇരുട്ടിന്റെ കിണർപോലുളള ബാഹ്യശക്തിയാൽ പരിഭ്രാന്തനാക്കപ്പെടില്ല. എല്ലാ ഭൗതിക മാലിന്യങ്ങളും ഈ രീതിയിൽ പൂർണമായി
ശുദ്ധീകരിക്കപ്പെട്ടു കഴിയുമ്പോൾ
ഒരു ഭക്തൻ വളരെ സന്തോഷപൂർവം അങ്ങയുടെ നാമം, യശസ്, രൂപം, കർമങ്ങൾ മുതലായവ മനസിലാക്കാൻ കഴിവുള്ളവനാകും.
ശ്ലോകം 60
യത്രേദം വ്യജ്യതേ
വിശ്വം
വിശ്വസ്മിന്നവഭാതി
യത്
തത് ത്വം
ബ്രഹ്മ
പരം
ജ്യോതിരാകാസമിവ
വിസ്തൃതം
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, നിർവ്യക്തിഗത ബ്രഹ്മം സൂര്യപ്രകാശം പോലെയോ, അല്ലെങ്കിൽ ആകാശം പോലെയോ എല്ലായിടത്തും വ്യാപിക്കുന്നു. ഈ പ്രപഞ്ചം മുഴുവൻ
വ്യാപിച്ചുകിടക്കുന്ന,
ഏതിലാണോ മഴുവൻ പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്
ആ നിർവ്യക്തിഗത ബ്രഹ്മം അങ്ങാണ്.
ശ്ലോകം 61
യോ മായയേദം
പുരുരൂപയാസൃജത്
ബിഭർത്തി ഭൂയഃ
ക്ഷപയത്യവിക്രിയഃ
യദ് ഭേദബുദ്ധിഃ
സദിവാത്മദുഃസ്ഥയാ
ത്വമാത്മതന്ത്രം
ഭഗവൻ
പ്രതീമഹി
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, അങ്ങേക്ക് നനാവിധ ശക്തികളുണ്ട്, ആ ശക്തികൾ അനേകരുപങ്ങളിൽ
ആവിഷ്ക്കരിക്കപ്പെട്ടു.
ആ ശക്തികളാൽ അങ്ങ് ഈ ഭൗതികപ്രപഞ്ചത്തെ സൃഷ്ടിച്ചു, അത്
സുസ്ഥിരമാണെന്ന് തോന്നിക്കും വിധം അങ്ങ് അതിനെ പരിപാലിക്കുന്നു, ആത്യന്തികമായി അങ്ങ് അതിനെ സംഹരിക്കും. അത്തരം പരിവർത്തനങ്ങളാൽ അങ്ങ് ഒരിക്കലും അസ്വസ്ഥനാക്കപ്പെടുന്നില്ലെങ്കിലും,
ജീവസത്തകൾ അവയാൽ സംഭ്രമിപ്പിക്കപ്പെടുകയും, അതുമൂലം ഈ ഭൗതികപ്രപഞ്ചം അങ്ങയിൽ
നിന്ന് വിഭിന്നമോ വേറിട്ടതോ ആണെന്ന് കാണുകയും ചെയ്യുന്നു. എന്റെ ഭഗവാനേ, അങ്ങ് എല്ലായ്പ്പോഴും സ്വതന്തനാണ്, ആ സത്യം എനിക്ക്
വ്യക്തമായി കാണാൻ കഴിയും.
ശ്ലോകം 62
ക്രിയാകലാപൈരിദമേവ
യോഗിനഃ
ശ്രദ്ധാന്വിതാഃ
സാധു
യജന്തി
സിദ്ധയേ
ഭൂതേന്ദ്രിയാന്തഃകരണോപലക്ഷിതം
വേദേ ച
തന്ത്രേ
ച
ത
ഏവ
കോവിദാഃ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, അഞ്ച് മൂലഘടകങ്ങളായ ഇന്ദ്രിയങ്ങൾ, മനസ്, ബുദ്ധി, മിത്ഥ്യഹങ്കാരം ( ഭൗതികമായ ), എല്ലാത്തിന്റെയും മേധാവിയും അങ്ങയുടെ ഭാഗിക വിസ്തരണവുമായ പരമാത്മാവ് എന്നിവ അടങ്ങുന്നതാണ് അങ്ങയുടെ വിശ്വരൂപം. ഭക്തന്മാർ ഒഴികെയുളള യോഗികൾ - കർമയോഗികളും ജ്ഞാനയോഗികളും - അവരവരുടെ പദവികൾക്കനുസരിച്ചുളള കർമങ്ങളാൽ അങ്ങയെ ആരാധിക്കുന്നു.എല്ലായിടത്തും ആരാധ്യാർഹൻ അങ്ങ് മാത്രമാണെന്ന് വേദങ്ങളിലും ശാസ്ത്രങ്ങളിലും പ്രസ്താവിച്ചിരിക്കുന്നു. എല്ലാ വേദങ്ങളുടെയും വിദഗ്ധ ഭാഷ്യമാണത്.
ശ്ലോകം 63
ത്വമേക ആദ്യഃ
പുരുഷഃ
സുപ്തശക്തി-
സ്തയാ രജസ്സത്ത്വതമോ
വിഭിദ്യതേ
മഹാനഹം ഖം
മരുദഗ്നിവാർദ്ധരാഃ
സുരർഷയോ ഭൂതഗണാ
ഇദം
യതഃ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേട, സർവ കാരണങ്ങളുടെയും കാരണമായ ഒരേയൊരു പരമപുരുഷൻ അങ്ങാകുന്നു. ഈ ഭൗതികലോകത്തിന്റെ സൃഷ്ടിക്കു മുമ്പ്
അങ്ങയുടെ ഭൗതികശക്തി സുഷുപ്താവസ്ഥയിലായിരുന്നു. അങ്ങയുടെ ഭൗതികശക്തി വികാരവിക്ഷുബ്ധമായപ്പോൾ, സത്, രജസ്, തമസ് എന്നീ ത്രിഗുണങ്ങൾ കർമനിരതമാവുകയും തദ്ഫലമായി സമഗ്ര ഭൗതികശക്തിയും - അഹങ്കാരം, സൂക്ഷ്മാകാശം, വായു, അഗ്നി, ജലം, ഭൂമി - വിഭിന്ന ദേവന്മാരും മഹർഷിമാരും ആവിഷ്കൃതമാവുകയും ചെയ്തു. അപ്രകാരം ഭൗതികലോകം സൃഷ്ടിക്കപ്പെട്ടു.
ശ്ലോകം 64
സൃഷ്ടം സ്വശക്ത്യേദമനുപ്രവിഷ്ട-
ശ്ചതുർവിധം പരമാത്മാംശകേന
അഥോ വിദുസ്തം
പുരുഷം
സന്തമന്തർ-
ഭൂങ്ക്തേഹൃഷീകൈർമധു
സാരഘം
യഃ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, അങ്ങയുടെ സ്വന്തം ശക്തിയാൽ സൃഷ്ടി നടത്തിയ ശേഷം നാലു വിധത്തിലുളള രൂപങ്ങളിൽ അങ്ങ് സൃഷ്ടിക്കുള്ളിൽ പ്രവേശിച്ചു. ജീവസത്തകളുടെ ഹൃദയങ്ങളിലിരുന്ന്, അവരെയും അവർ എങ്ങനെയാണ് അവരുടെ ഇന്ദ്രിയങ്ങളെ ആസ്വദിക്കുന്നതെന്നും അങ്ങേയ്ക്ക് അറിയാൻ കഴിയും. തേൻകൂട്ടിൽ തേൻ ശേഖരിച്ചതിനു ശേഷമുള്ള തേനീച്ചയുടെ ആസ്വാദനം പോലെയാണ് ഈ ഭൗതിക സൃഷ്ടിയിൽ
സന്തോഷമെന്നുപറയപ്പെടുന്നത്.
ശ്ലോകം 65
സ ഏഷ ലോകാനതിചണ്ഡവേഗോ
വികർഷസി ത്വം ഖലു കാലയാനഃ
ഭൂതാനി ഭൂതൈരനുമേയതത്ത്വാ
ഘനാവലീർവായുരിവാവിഷഹ്യഃ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, അങ്ങയുടെ പരമമായ പ്രമാണികത്വം പ്രത്യക്ഷത്തിൽ അനുഭവവേദ്യമല്ലെങ്കിലും, നിശ്ചിത കാലത്തിനുള്ളിൽ എല്ലാം നശിപ്പിക്കപ്പെടുമെന്ന് ലോകത്തിന്റെ പ്രവൃത്തികളിൽ നിന്ന് ഒരുവന് അനുമാനിക്കാൻ കഴിയും. കാലത്തിന്റെ ശക്തി ഉഗ്രമാകയാൽ എല്ലാം തന്നെ മറ്റെന്തിനാലെങ്കിലും നശിപ്പിക്കപ്പെടും - ഒരു മൃഗം മറ്റൊരു മൃഗത്താൽ ഭക്ഷിക്കപ്പെടുന്നതുപോലെ. ആകാശത്തെ മേഘപടലങ്ങളെ കാറ്റ് ചിതറിക്കുന്നതുപോലെ കാലം എല്ലാത്തിനെയും ശിഥിലമാക്കും.
ശ്ലോകം 66
പ്രമത്തമുച്ചൈരിതികൃത്യചിന്തയാ
പ്രവൃദ്ധലോഭം വിഷയേഷു ലാലസം
ത്വമപ്രമത്തഃ സഹസാഭിപദ്യസേ
ക്ഷുല്ലേലിഹാനോ£ ഹിരിവാഖുമന്തകഃ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, ഈ ഭൗതികലോകത്തിലെ എല്ലാ
ജീവസത്തകളും എല്ലായ്പ്പോഴും ഓരോരോ കാര്യനിർവഹണങ്ങളുടെ നെട്ടോട്ടത്തിലും, ഒരു കാര്യമല്ലെങ്കിൽ മറ്റൊരു കാര്യം ചെയ്യുന്നതിനുളള തിരക്കിലുമാണ്. അനിയിന്ത്രിതമായ ആർത്തിയുടെ ഫലമാണിത്. ജീവസത്തകളിൽ ഭൗതികാസ്വാദനത്തിനുളള ദുരാഗ്രഹം എപ്പോഴുമുണ്ടായിരിക്കും. പക്ഷേ എപ്പോഴും ജാഗ്രത്തായിരിക്കുന്ന അങ്ങയുടെ നായകത്വം പെട്ടെന്നു തന്നെ അവനെ പിടികൂടുകയും, പാമ്പ് എലിയെ വിഴുങ്ങുന്ന ലാഘവത്തിൽ വിഴുങ്ങിക്കളയുകയും ചെയ്യും.
ശ്ലോകം 67
കസ്ത്വത്പദാബ്ജം
വിജഹാതി
പണ്ഡിതോ
യസ്തേ£വമാനവ്യയമാനകേതനഃ
വിശങ്കയാസ്മദ്ഗുരുരർച്ചതി
സ്മ
യദ്-
വിനോപപത്തിം മനവശ്ചതുർദശ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, എത്ര അറിവുളള വ്യക്തിയ്ക്കും അങ്ങയ ആരാധിക്കണമെന്ന് അറിവില്ലാത്തപക്ഷം അവന്റെ ജീവിതം നശിച്ചുപോകും. ഇതറിയുന്ന അവന് എങ്ങനെ അങ്ങയുടെ പങ്കജപാദങ്ങളുടെ ആരാധന ഒഴിവാക്കാൻ കഴിയും? ഞങ്ങളുടെ പിതാവും ആദ്ധ്യാത്മികഗുരുവുമായ ബ്രഹ്മാവുപോലും അങ്ങയെ മടികൂടാതെ ആരാധിക്കുകയും, പതിനാല് മനുക്കളും അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പിന്തുടരുകയും ചെയ്തു.
ശ്ലോകം 68
അഥ ത്വമസി നോ
ബ്രഹ്മൻ പരമാത്മൻ വിപശ്ചിതാം.
വിശ്വം രുദ്രഭയധ്വസ്ടമകുതശ്ചിദ്ഭയാ
ഗതിഃ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട ഭഗവാനേ, വാസ്തവത്തിൽ അങ്ങ് പരബ്രഹ്മവും പരമാത്മാവുമാണെന്ന് പണ്ഡിതരായിട്ടുളള എല്ലാ വ്യക്തികൾക്കും അറിയാം. സമഗ്രലോകവും സർവതിന്റെയും സംഹാരകനായ രുദ്രദേവവാനെ ഭയപ്പെടുന്നുണ്ടെങ്കിലും ജ്ഞാനികളായ ഭക്തന്മാർക്ക് അങ്ങാണ് സർവതിന്റെയും ഭയരഹിതമായ ലക്ഷ്യം.
ശ്ലോകം 69
ഇദം ജപത ഭദ്രം വോ വിശുദ്ധാ നൃപനന്ദനാഃ!
സ്വധർമ്മമനുതിഷ്ഠന്തോ ഭഗവത്യർപിതാശയാഃ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട രാജപുത്രന്മാരേ, രാജാക്കന്മാരെന്ന നിലയിലുളള നിങ്ങളുടെ തൊഴിൽപരമായ ധർമം ശുദ്ധഹൃദയത്തോടെ നിർവഹിക്കുക. ഭഗവാന്റെ പങ്കജപാദങ്ങളിൽ മനസുറപ്പിച്ച് ഈ പ്രാർത്ഥന ചൊല്ലുക.
ഭഗവാൻ നിങ്ങളിൽ വളരെ സംപ്രീതനാകയാൽ അത് നിങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളും കൈവരുത്തും.
ശ്ലോകം 70
തമേവാത്മാനമാത്മസ്ഥം
സർവഭൂതേഷ്വവസ്ഥിതം
പൂജയധ്വം ഗൃണന്തശ്ച
ധ്യായന്തശ്ചാസകൃദ്ധരിം
വിവർത്തനം
ആകയാൽ,
അല്ലയോ രാജപുത്രന്മാരേ, പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ഹരി എല്ലാവരുടെയും ഹൃദയങ്ങളിൽ സ്ഥിതി ചെയ്യുന്നു. അദ്ദേഹം നിന്റെ ഹൃദയത്തിലുമുണ്ട്. അതിനാൽ സദാ ഭഗവാന്റെ മഹത്വങ്ങൾ കീർത്തിക്കുകയും, അദ്ദേഹത്തിനുമേൽ തുടർച്ചയായി ധ്യാനിക്കുകയും ചെയ്യുക.
ശ്ലോകം 71
യോഗാദേശമുപാസാദ്യ
ധാരയന്തോ
മുനിവ്രതാഃ
സമാഹിതധിയഃ സർവ
ഏതദഭ്യസതാദൃതാഃ
വിവർത്തനം
എന്റെ
പ്രിയപ്പെട്ട രാജകുമാരന്മാരേ, ദിവ്യനാമത്തിന്റെ കീർത്തന യോഗ സമ്പ്രദായം ഒരു പ്രാർത്ഥനയുടെ രൂപത്തിൽ ഞാൻ നിങ്ങൾക്ക് വർണിച്ചു തന്നു. നിങ്ങളോരോരുത്തരും ഈ പ്രധാനപ്പെട്ട സ്തോത്രം
മന സിൽ സ്വീകരിക്കുകയും, മഹാമുനിമാരായി തീരുന്നതിനുവേണ്ടി പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യണം. ഭയഭക്തിബഹുമാനങ്ങളോടും ശ്രദ്ധയോടുംകൂടി മഹർഷിമാരെപ്പോലെ മൗനത്തിൽ വർത്തിച്ചാൽ നിങ്ങൾക്ക് ഈ സമ്പ്രദായം അഭ്യസിക്കാം.
ശ്ലോകം 72
ഇദമാഹ പുരാസ്മാകം ഭഗവാൻ വിശ്വസൃക്പതിഃ
ഭൃഗ്വാദീനാമാത്മജാനാം സിസൃക്ഷുഃ സംസിസൃക്ഷതാം
വിവർത്തനം
ഈ
പ്രാർത്ഥന ആദ്യം ഞങ്ങളോട് പറയപ്പെട്ടത് എല്ലാ സൃഷ്ടാക്കളുടെയും യജമാനനായ ബ്രഹ്മാവിനാലാണ്. ഭൃഗുവിന്റെ നേതൃത്വത്തിലുള്ള സ്രഷ്ടാക്കൾക്ക് സൃഷ്ടി നടത്തേണ്ടിയിരുന്നതിനാൽ അവർക്ക് ഈ പ്രാർത്ഥന നിർദ്ദേശിക്കപ്പെട്ടു.
ശ്ലോകം 73
തേ വയം
നോദിതാഃ
സർവേ
പ്രജാസർഗേ
പ്രജേശ്വരാഃ
അനേന ധ്വസ്തതമസഃ
സിസൃക്ഷ്മോ
വിവിധാഃ
പ്രജാഃ
വിവർത്തനം
പ്രജാപതിമാരോട്
സൃഷ്ടി നടത്താൻ ബ്രഹ്മദേവൻ ആജ്ഞാപിച്ചപ്പോൾ ഞങ്ങൾ പരമദിവ്യോത്തമപുരുഷനായ ഭഗവാനെ പുകഴ്ത്തി ഈപർത്ഥനകൾ കീർത്തിക്കുകയും എല്ലാ അജ്ഞതകളിൽ നിന്നും സമ്പൂർണ സ്വതന്ത്രരാവുകയും ചെയ്തു. അപ്രകാരം വിവിധ തരം ജീവ സന്തകളെ സൃഷ്ടിക്കുവാൻ ഞങ്ങൾക്കു കഴിഞ്ഞു.
ശ്ലോകം 74
അഥേദം നിത്യദാ യുക്തോ ജപന്നവഹിതഃ പുമാൻ
അചിരാച്ഛ്രേയ ആപ്നോതി വാസുദേവപരായണഃ
വിവർത്തനം
ഭഗവാൻ
കൃഷ്ണനിൽ സദാ മനസ് നിമഗ്നമാക്കുന്ന അദ്ദേഹത്തിന്റെ ഭക്തൻ അത്യന്തം ഭക്തിയോടും ശ്രദ്ധയോടും കൂടി ഈ പ്രർത്ഥന ചൊല്ലുന്നപക്ഷം
അവൻ താമസംവിനാ ജീവിതത്തിന്റെ പരമോന്നത പരിപൂർണത പുൽകും.
ശ്ലോകം 75
ശ്രേയസാമിഹ സർവേഷാം ജ്ഞാനം നിഃ ശ്രയസം പരം
സുഖം തരതി ദുഷ്പാരം ജ്ഞാനനൗർവ്യസനാർണവം
വിവർത്തനം
ഈ
ഭൗതികലോകത്തിൽ വിവിധ തരത്തിലുള്ള നേട്ടങ്ങളുണ്ട്. അവയിൽ ഏറ്റവം മഹത്തായത് ജ്ഞാനമാണെന്ന് പരിഗണിക്കപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അറിവിന്റെ തോണിയിൽ മാത്രമേ ഒരുവന് അജ്ഞാന സമുദ്രം തരണം ചെയ്യാൻ കഴിയൂ. അറിവില്ലാത്തപക്ഷം ആ സമുദ്രം മറി
കടക്കാൻ കഴിയില്ല.
ശ്ലോകം 76
യ ഇമം
ശ്രദ്ധയാ
യുക്തോ
മദ്ഗീതം
ഭഗവത്സ്തവം
അധീയാനോ ദുരാരാധ്യം
ഹരിമാരാധയത്യസൗ
വിവർത്തനം
പരമദിവ്യോത്തമപുരുഷനായ
ഭഗവാന് ഭക്തിയുതസേവനം അനുഷ്ഠിക്കാനും അദ്ദേഹത്തെ ആരാധിക്കാനും വളരെ ബുദ്ധിമുട്ടാണെങ്കിലും, ഞാൻ ചിട്ടപ്പെടുത്തി ആലപിച്ച ഈ പ്രാർത്ഥന സ്പന്ദിപ്പിക്കുകയോ
പാരായണം ചെയ്യുകയോ ചെയ്യുന്ന ഒരുവന് പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ കാരുണ്യം നിഷ്പ്രയാസം ആവാഹിക്കുവാൻ കഴിയും.
ശ്ലോകം 77
വിന്ദതേ പുരുഷോ£
മുഷ്മാദ്
യദ്യദിച്ഛത്യസത്വരം
മദ്ഗീതഗീതാത്
സുപ്രീതാച്ഛ്രേയസാമേകവല്ലഭാത്
വിവർത്തനം
പരമദിവ്യോത്തമപുരുഷനായ
ഭഗവാൻ എല്ലാ മംഗളകരങ്ങളായ അനുഗ്രഹങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട വസ്തുവാണ്. ഞാൻ ആലപിച്ച ഈ ഗാനം പാടുന്ന
ഒരു മനുഷ്യജീവിക്ക് പരമദിവ്യോത്തമപുരുഷനായ ഭഗവാനെ പ്രീതിപ്പെടുത്തുവാൻ കഴിയും. ഭഗവാന്റെ ഭക്തിയുതസേവനത്തിൽ ഉറച്ച അത്തരമൊരു ഭക്തന് പരമോന്നതനായ ഭഗവാനിൽ നിന്ന് അവൻ ഇച്ഛിക്കുന്നതെന്തും ആർജിക്കുവാനാകും.
No comments:
Post a Comment