നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ശ്രീമദ് ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
ക്രോധം
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം രണ്ട് / ശ്ലോകം 62
*************************************************
ധ്യായതോ വിഷയാൻപുംസഃ സംഗസ്തേഷൂപജായതേ
സoഗാത്സംജായതേ കാമഃ കാമാത്ക്രോധോഽഭിജായതേ
വിഷയാൻ - വിഷയങ്ങളെ; ധ്യായതഃ - ധ്യാനിക്കുന്നു; പുംസഃ - പുരുഷന്, തേഷു - അവയിൽ (ഇന്ദ്രിയവിഷയങ്ങളിൽ); സംഗഃ ഉപ ജായതേ - സംഗം (ആസക്തി) ഉണ്ടാകുന്നു; സംഗാത് - സംഗത്തിൽ നിന്ന്; കാമഃ – കാമം; സംജായതേ - ഉദ്ഭവിക്കുന്നു; കാമാത് - കാമത്തിൽ നിന്ന്; ക്രോധഃ - ക്രോധം; അഭിജായതേ - ജനിക്കുന്നു.
ഇന്ദിയവിഷയങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവർക്ക് അവയിൽ ആസക്തിയുണ്ടാവുന്നു. ആസക്തിയിൽ നിന്ന് കാമവും അതിൽ നിന്ന് ക്രോധവും ഉളവാകുന്നു.
ഭാവാർത്ഥം:
കൃഷ്ണാവബോധമില്ലാത്തവർ ഇന്ദ്രിയവിഷയങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ ഭൗതികതൃഷ്ണയ്ക്ക് വശപ്പെടുന്നു. ഇന്ദ്രിയങ്ങൾക്ക് ഏതെങ്കിലുമൊന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കണം. അതീന്ദ്രിയ പ്രേമാത്മകമായ ഭഗവത്സേവനത്തിലേർപ്പെടുന്നില്ലെങ്കിൽ അവ തീർച്ചയായും ഭൗതികതയെ സേവിക്കാൻ തുടങ്ങും. ഈ ഭൗതിക ലോകത്തിൽ പരമശിവനും ബ്രഹ്മാവും - സ്വർഗ്ഗലോകവാസികളായ ദേവന്മാരുടെ കഥ പറയാനില്ല - ഉൾപ്പെടെ ഏവരും ഇന്ദ്രിയവിഷയങ്ങൾക്ക് വശപ്പെട്ടവരാണ്. ഈ ജീവിത്രപ്രശ്നത്തിന് കൃഷ്ണാവബോധ മുൾക്കൊള്ളുക മാത്രമേ പരിഹാരമുള്ളൂ. പരമശിവൻ സമാധിസ്ഥനായിരുന്നിട്ടും പാർവ്വതീദേവി അദ്ദേഹത്തിൽ ഇന്ദ്രിയസുഖേച്ഛയെ ഉണർത്തുകയും തത്ഫലമായി കാർത്തികേയൻ ജനിക്കുകയുമുണ്ടായി. ഹരിദാസ് ഠാക്കൂർ, ഭഗവാന്റെ യുവഭക്തനായിരുന്നപ്പോൾ മായാദേവി യുടെ അവതാരം പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും കൃഷ്ണ ഭഗവാനിലുള്ള കറയറ്റു ഭക്തിമൂലം ഹരിദാസൻ ആ പരീക്ഷണത്തിൽ നിഷ്പ്രയാസം വിജയിക്കുകയാണുണ്ടായത്. യമുനാചാര്യന്റെ മുമ്പ് ഉദ്ധരിച്ച പദ്യത്തിൽ പ്രതിപാദിച്ചിട്ടുള്ളതുപോലെ ആത്മാർത്ഥതയുള്ള ഒരു ഭക്തൻ ഭഗവദ്സമ്പർക്കത്തിലുണ്ടാകുന്ന ആത്മീയാനന്ദം ആസ്വദി ക്കുന്നതിനാൽ എല്ലാ ഭൗതികസുഖങ്ങളേയും അവഗണിക്കുന്നു. അതത്രേ ഭക്തന്റെ വിജയരഹസ്യം. അതിനാൽ കൃഷ്ണാവബോധ മുദിക്കാത്ത ഒരാൾ, ഇന്ദ്രിയങ്ങളെ കൃതിമമായി നിരോധിക്കാൻ കരുത്തുറ്റവനായാലും ശരി, ഒടുവിൽ തോല്പവിയടയുകയേയുള്ളൂ. ഇന്ദ്രിയ സുഖത്തെക്കുറിച്ചുള്ള ഒരു നേരിയ ചിന്തപോലും അയാളെ അസ്വസ്ഥനാക്കി കാമപൂർത്തിയിലേക്ക് നയിക്കും.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment