Home

Saturday, March 20, 2021

ക്രോധം


 

നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

ക്രോധം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം രണ്ട് / ശ്ലോകം 63

*************************************************



ക്രോധാദ്ഭവതി സംമോഹഃ സംമോഹാത്സ്മ്യതിവിഭ്രമഃ

സ്മൃതി ഭ്രംശാദ്ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശ്യതി


  ക്രോധാത് - ക്രോധത്തിൽ നിന്ന്; സംമോഹഃ - സമ്മോഹം; ഭവതി - ഭവിക്കുന്നു; സമ്മോഹാത് - സമ്മോഹത്തിൽ നിന്ന്; സ്മൃതിവിഭ്രമഃ - ഓർമ്മപ്പിഴ; സ്മൃതി ഭ്രംശാത് - ഓർമ്മപ്പിഴയിൽ നിന്ന്; ബുദ്ധിനാശഃ - ബുദ്ധിനാശം (ഭവിക്കുന്നു). ബുദ്ധിനാശാത് - ബുദ്ധിനാശംമൂലം; പ്രണശ്യതി - നശിക്കുന്നു.


  ക്രോധത്തിൽ നിന്ന് സമ്മോഹവും, അതിൽ നിന്ന് ഓർമ്മപ്പിഴയും, ഓർമ്മപ്പിഴയിൽ നിന്ന് ബുദ്ധിനാശവുമുണ്ടാകുന്നു. ബുദ്ധി നാശത്താൽ, വീണ്ടും ഭൗതികതയുടെ കയത്തിലേക്ക് വീണ്, നാശം പ്രാപിക്കുന്നു.


ഭാവാർത്ഥം:


   ശ്രീലരൂപ ഗോസ്വാമി ഇങ്ങനെ നിർദ്ദേശം തന്നിട്ടുണ്ട്.


പ്രാപഞ്ചികതയാ ബുദ്ധ്യാ ഹരിസംബന്ധിവസ്‌തുനഃ 

മുമുക്ഷിഭിഃ പരിത്യാഗോ വൈരാഗ്യം ഫൽഗുകഥ്യതേ


(ഭക്തിരസാമൃതസിന്ധു  1.2.258)


 ഭഗവദ്സേവനത്തിനുപയുക്തമാകാത്തതായി ഒന്നും തന്നെയി ല്ലെന്ന് കൃഷ്ണാവബോധത്തിന്റെ വികാസത്താൽ ഭക്തന് മനസ്സിലാവും. കൃഷ്ണാവബോധമെന്തെന്നറിയാത്തവനാണ് ഭൗതിക വിഷയങ്ങളിൽ നിന്നൊഴിയാൻവേണ്ടി കൃതിമോപായങ്ങൾ തേടുന്നത്. ഫലമോ? പ്രാപഞ്ചികബന്ധങ്ങളിൽ നിന്ന് മോചിക്കാനാഗ്രഹിക്കുന്നു വെങ്കിലും അവർ പരിത്യാഗത്തിന്റെ പൂർണ്ണതയിലെത്തുന്നില്ല. അവരുടെ നാമമാത്രമായ ഈ ത്യാഗത്തെ ഫൽഗു അഥവാ അപ്രധാനമായ വൈരാഗ്യം എന്നു പറയുന്നു. കൃഷ്ണാവബോധമാർന്നയാൾക്കാകട്ടെ, ഏതൊന്നിനേയും ഭഗവദ് സേവനത്തിൽ എങ്ങനെ ഉപയോഗിക്കാ മെന്നറിയാം. അതുകൊണ്ട് അയാൾ ഭൗതികതാ ബോധത്തിന് അടിമയാകുന്നില്ല. ഉദാഹരണമായി ഒരു അവ്യക്തിഗതവാദിക്ക് ഭഗവാൻ, അഥവാ കേവലതത്ത്വം അരൂപിയാകയാൽ ഭോക്താവല്ല. അതുകൊ ണ്ടയാൾ നല്ല ഭക്ഷ്യപദാർത്ഥങ്ങളെ ഉപേക്ഷിക്കാൻ യത്നിക്കും. മറിച്ച കൃഷ്ണനാണ് സർവ്വോത്തമനായ ആസ്വാദകനെന്ന് അറിയുന്ന ഭക്തൻ വിശിഷ്ട ഭോജ്യങ്ങളെ ഭഗവാന് സമർപ്പിച്ചശേഷം ഉച്ഛിഷ്ടമായത് (പ്രസാദം) കൈക്കൊള്ളുന്നു. ഇങ്ങനെ എല്ലാം ആത്മീയമായിത്തീരു  ന്നതുകൊണ്ട് പതനമാകുന്ന അപകടസാദ്ധ്യതയില്ല. ഭക്തൻ കൃഷ്ണാവ കണ്ട ഭ ബോധത്തോടെ പ്രസാദമുണ്ണുന്നു. മറ്റേയാൾ ഭൗതികമെന്ന് കരുതി ca6шејоla അതിനെ ത്യജിക്കുന്നു. അങ്ങനെ അവ്യക്തിഗതവാദിക്ക് (ഈശ്വരന് രൂപമില്ലെന്ന് കരുതുന്നവർക്ക്) കൃതിമമായ പരിത്യാഗംകൊണ്ട് ജീവിതം  ആസ്വദിക്കാൻ കഴിയാതെ വരുന്നു. അതുകൊണ്ട് ചെറിയൊരു മനോവി  ക്ഷോഭം മതി, അയാളെ വീണ്ടും ഭൗതികജീവിതത്തിന്റെ കയത്തിലേക്ക്തള്ളിയിടാൻ. അങ്ങനെയുള്ള ഒരാത്മാവ് മുക്തിയോടടുത്ത സ്ഥാനത്തി  ലെത്തിയാൽപ്പോലും ഭക്തിഭരിതമായ സേവനത്തിന്റെ താങ്ങില്ലാത്തതു  കൊണ്ട് വീണ്ടും താഴെ വീഴുന്നു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment