നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ
പരിഹാരം
ഭയം
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം പതിനൊന്ന് / ശ്ലോകം 50
*************************************************
സഞ്ജയ ഉവാച
ഇത്യർജുനം വാസുദേവസ്തഥോക്ത്വാ
സ്വകം രൂപം ദർശയാമാസ ഭൂയഃ
ആശ്വാസയാമാസ ച ഭീതമേനം
ഭുത്വാ പുനഃ സൗമ്യവപുർ മഹാത്മാ
സഞ്ജയൻ (ധൃതരാഷ്ട്രോട്) പറഞ്ഞു : ഇങ്ങനെ അർജുനനോട് പറഞ്ഞിട്ട് പരമദിവ്യോത്തമപുരുഷനായ കൃഷ്ണൻ തന്റെ യഥാർത്ഥമായ ചതുർഭുജരൂപം കാണിച്ചു. പിന്നീട്, ഭീതനായിരുന്ന അർജുനന് ധൈര്യം വരുത്തുവാനായി ഇരുകൈകളോടുകൂടിയ തന്റെ സാധാരണ രൂപം കൈക്കൊള്ളുകയുംചെയ്തു.
കൃഷ്ണൻ ദേവകീവാസുദേവന്മാരുടെ പുത്രനായി ആദ്യം അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ചതുർഭുജനായ നാരായണ രൂപത്തിലത്രേ. പിന്നെ മാതാപിതാക്കളുടെ അപേക്ഷയനുസരിച്ച ഒരു സാധാരണ മനുഷ്യശിശുവിന്റെ രൂപം കൈക്കൊണ്ടു. അർജുനനും, തന്നെ ചതുർഭുജാകൃതിയിൽ കാണുന്നതിലല്ല സവിശേഷ താത്പര്യമെന്ന് കൃഷ്ണനറിയാമായിരുന്നു. എങ്കിലും അപേക്ഷിച്ച നിലയ്ക്ക് അതും കാട്ടിക്കൊടുത്ത് പഴയസുഹൃത്തെന്ന നിലയിലുള്ള ദ്വിഭുജാകൃതി തന്നെ സ്വീകരിക്കുകയാണുണ്ടായത്. ‘സൗമ്യവപുഃ’ എന്ന പദം വളരെ അർത്ഥവത്താണ്. ഏറ്റവും സുന്ദരമായ ശരീരമത്രേ സൗമ്യവപുസ്സ്. കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ എല്ലാവരും കൃഷ്ണന്റെ ശരീരസൗകുമാര്യത്തിൽ ആകൃഷ്ടരായി. ലോകനിയന്താവായ അദ്ദേഹം ഭക്തനായ അർജുനന്റെ ഭയം ശമിപ്പിച്ച് വീണ്ടും തന്റെ അത്യന്തസുന്ദരമായ കൃഷ്ണ രൂപം കാട്ടിക്കൊടുത്തു. പ്രേമാഞ്ജനച്ഛുരിത ഭക്തി വിലോചനേന എന്ന് ബ്രഹ്മസംഹിത (5.38) പാടുന്നു. പ്രേമത്തിന്റെ അഞ്ജനമെഴുതിയ കണ്ണുകൾക്ക് മാത്രമേ സുന്ദരമായ ശ്രീകൃഷ്ണ രൂപം കാണാൻ കഴിയു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment