Home

Wednesday, April 28, 2021

സൂര്യഗ്രഹണവേളയിൽ വൃന്ദാവനവാസികൾ കൃഷണനെ സന്ധിക്കുന്നു.


 സൂര്യഗ്രഹണവേളയിൽ വൃന്ദാവനവാസികൾ 
കൃഷണനെ സന്ധിക്കുന്നു.




കൃഷ്ണ ബലരാമൻമാർ വൃന്ദാവനവാസികളെ സന്ധിക്കുന്നു


*********************

യാദവൻമാരും മറ്റ് രാജാക്കന്മാരും ഒരു സൂര്യഗ്രഹണ വേളയിൽ കുരുക്ഷേത്രത്തിൽ ഒത്തുചേരുകയും കൃഷ്ണകഥകൾ ചർച്ചചെയ്യുകയും ചെയ്തു. കൃഷ്ണൻ നന്ദ മഹാരാജാവിനെ യും മറ്റ് വൃന്ദാവന വിശ്വാസികളെയും കുരുക്ഷേത്രത്തിൽ കണ്ടുമുട്ടുകയും അവർക്ക് അത് പ്രദാനം ചെയ്യുകയും ചെയ്തു . ഒരു സമ്പൂർണ്ണ സൂര്യഗ്രഹണം ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞ് ഉൾപ്പെടെയുള്ള ജനങ്ങൾ സവിശേഷമായ പുണ്യം നേടാനായി കുരുക്ഷേത്രത്തിൽ ഒത്തുചേർന്നു സ്നാനാദി കർമ്മങ്ങൾ അനുഷ്ഠിച്ച് കഴിഞ്ഞപ്പോൾ യദുക്കൾ മത്സ്യം,ഉശീനരം തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള രാജാക്കന്മാരും ,കൂടാതെ വിരഹ വേദന അനുഭവിക്കുന്ന നന്ദ മഹാരാജാവും ഗോപ സമൂഹവും വന്നിരിക്കുന്നത് ശ്രദ്ധിച്ചു. പഴയ മിത്രങ്ങളെ കണ്ട് യാദവന്മാർ അത്യാഹ്ലാദം പൂർവ്വം ഓരോരുത്തരെയായി ആശ്ലേഷിക്കുകയും ആനന്ദാശ്രുക്കൾ പൊഴിക്കുകയും ചെയ്തു അവരുടെ പത്നിമാരും അത്യധികം സന്തോഷത്തോടെ പരസ്പരം ആലിംഗനം ചെയ്തു.


സഹോദരനായ വസുദേവരുടേയും മറ്റു കുടുംബാംഗങ്ങളെയും കണ്ട് കുന്തിദേവി ദുഃഖങ്ങളൊക്കെ മറന്നു പോയി. എങ്കിലും അവർ ഇങ്ങനെ പറഞ്ഞു "സഹോദരാ എന്റെ കഠിനയാതനകളുടെ വേളകളിൽ നിങ്ങളൊക്കെ എന്നെ മറന്നു പോയത് കൊണ്ട് നിർഭാഗ്യവതിയാണ് ഞാൻ .വിധി തുണക്കാത്ത ഒരാളെ ബന്ധുക്കൾ പോലും മറന്നു പോകുന്നു.


വസുദേവൻ ഇങ്ങനെ മറുപടിയോതി. "പ്രിയ സഹോദരി എല്ലാവരും വിധിയുടെ കളിപ്പാട്ടങ്ങൾ ആണല്ലോ.കംസൻ അതികഠിനമായി പീഡിപ്പിച്ചത് മൂലം യാദവരായ ഞങ്ങളൊക്കെ ചിന്നിച്ചിതറി പല ദേശങ്ങളിൽ ചെന്ന് അഭയം തേടേണ്ടി വന്നു .അതിനാൽ ഭഗവതിയുമായി ബന്ധം പുലർത്താൻ ഒരു വഴിയുമില്ലാതെ പോയി. കൃഷ്ണ ഭഗവാനെയും പത്നിമാരും കണ്ടപ്പോൾ അവിടെ സന്നിഹിതരായ രാജാക്കന്മാർ അത്ഭുത സ്തബ്ധരായി. ഭഗവാൻറെ വ്യക്തിപരമായ സംഗം ലഭിച്ച യാദവരെ അവർ വാഴ്ത്തി. നന്ദ മഹാരാജാവിനെ ദർശിച്ച യാദവർ ആനന്ദഭരിതരാവുകയും അദ്ദേഹത്തെ അവരോരോരുത്തരായി മൂറുകിപോണരോകയും ചെയ്തു.വസുദരവനും നന്ദനെ അത്യധികം ആഹ്ലാദത്തോടെ ആശ്ലേഷിക്കുകയും കംസൻ തന്നെ പീഡിപ്പിച്ചിരുന്ന വേളയിൽ കൃഷ്ണ ബലരാമന്മാരെ നന്ദൻ സ്വന്തം സംരക്ഷണത്തിൽ വളർത്തിയതിനെ അനുസ്മരിക്കുകയും ചെയ്തു. കൃഷ്ണ ബലരാമന്മാർ യശോദാ മാതാവിനെ ആശ്ലേഷിക്കുകയും വണങ്ങുകയും ചെയ്തു. പക്ഷേ വികാരപാരവശ്യത്താൽ കണ്ഠമിടറി അവർക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. നന്ദനും യശോദയും രണ്ടു പുത്രന്മാരെയും മടിയിലിരുത്തി ആശ്ലേഷിച്ചു വിരഹ ദുഃഖത്തിൽ നിന്നും ആശ്വാസം നേടി രോഹിണിയും ദേവകി, യശോദയെ ആശ്ലേഷിക്കുകയും അവർ തങ്ങൾക്ക് നൽകിയ ആ സൗഹൃദം അനുസ്മരിക്കുകയും ചെയ്തു. കൃഷ്ണ ബലരാമന്മാരെ വളർത്തിവലുതാക്കുന്നതിലൂടെ യശൗദ കാണിച്ച കരുണക്ക് പ്രതിഫലം നൽകാൻ ഇന്ദ്രന്റെ സമ്പത്തുകൊണ്ടും സാധ്യമല്ല എന്ന് അവർ പറഞ്ഞു.

അനന്തരം പരമപുരുഷൻ ഒരു വിജനമായ സ്ഥലത്ത് വെച്ച് ഗോപയുവതികളെ സന്ധിച്ചു. താൻ സർവ്വവ്യാപിയും സർവ്വശക്തനും സർവ്വശക്തിപ്രഭവ കേന്ദ്രവുമായതിനാൽ അവർക്ക് തന്നിൽ നിന്ന് ഒരിക്കലും പിരിയുക സാധ്യമല്ല എന്ന് പറഞ്ഞ് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ഏറെക്കാലത്തിനുശേഷം ഭഗവാനുമായി ഒത്തുചേർന്ന് ഗോപികമാർ തങ്ങളുടെ ഹൃദയങ്ങളിൽ ഭഗവാൻറെ പാദാരവിന്ദങ്ങൾ സന്നിഹിതമാകണെ എന്നുമാത്രം പ്രാർത്ഥിച്ചു.


(ശ്രീമദ് ഭാഗവതം , സ്കന്ദം 10 അദ്ധ്യായം 82 ന്റെ സംഗ്രഹം)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam

Tuesday, April 27, 2021

കൃഷ്ണന്റെ സത്വവൈശിഷ്ട്യം



































ഭക്തിയുതസേവനം

 




ബർഹായിതേ തേ നയനേ നരാണാം

ലിംഗാനി വിഷ്ണോർന നിരീക്ഷതോ യേ

പാദൗ നൃണാം തൗ ദ്രുമജന്മഭാജൗ

ക്ഷേത്രാണി നാനുവ്രജതോ ഹരേര്യൗ 


വിവർത്തനം 


പരമദിവ്യോത്തമപുരുഷൻ വിഷ്ണുവിന്റെ ലാക്ഷണികമായ ചിത്രീകരണങ്ങൾ ( അദ്ദേഹത്തിന്റെ നാമം, രൂപങ്ങൾ, ഗുണങ്ങൾ മുതലായവയെ ) വീക്ഷിക്കാത്ത നയനങ്ങളെ മയിൽപ്പീലിയിൽ മുദ്രാങ്കിതമായ നേത്രങ്ങളെപ്പോലെയും, പുണ്യസ്ഥലങ്ങളിൽ ( ഭഗവാനെ സ്മരിക്കുന്ന സ്ഥലങ്ങളിൽ ) സഞ്ചരിക്കാത്ത പാദങ്ങളെ വൃക്ഷാകാണ്ഡങ്ങളെപ്പോലെയും കരുതപ്പെടുന്നു.


ഭാവാർത്ഥം 


വിഗ്രഹാരാധനാസരണി, വിശേഷിച്ചും ഗൃഹസ്ഥരായ ഭക്തർക്കായി ശക്തമായി നിർദേശിച്ചിരിക്കുന്നു. സാധ്യമായിടത്തോളം, ഓരോ ഗൃഹസ്ഥനും ആത്മീയഗുരുവിന്റെ നിർദേശാനുസരണം, രാധാ - കൃഷ്ണൻ, ലക്ഷ്മീ നാരായണൻ, അല്ലെങ്കിൽ വിശേഷമായി സീതാ- രാമൻ എന്നീ വിഷ്ണുരൂപങ്ങളെ, അല്ലെങ്കിൽ നരസിംഹം, വരാഹം, ഗൗർ - നിതായ്, മത്സ്യം, കൂർമം, സാളഗ്രാമ - ശില പോലെയുള്ള ഭഗവദ് രൂപങ്ങളെ, അല്ലെങ്കിൽ മറ്റ് വിഷ്ണുരൂപങ്ങളായ ത്രിവിക്രമൻ, കേശവൻ, അച്യുതൻ, വാസുദേവൻ, നാരായണൻ, ദാമോദരൻ പോലെയുള്ള വീണുരൂപങ്ങളെ വൈഷ്ണവ തന്ത്രങ്ങളിൽ, അഥവാ പുരാണങ്ങളിൽ നിർദേശിച്ചിരിക്കുന്നതുപോലെ പ്രതിഷ്ഠിക്കുകയും, അർച്ച - വിധിയുടെ അനുശാസനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി ഗൃഹസ്ഥന്റെ കുടുംബം മുഴുവനും ആരാധിക്കുകയും വേണം.  പ്രന്തണ്ടു വയസ്സിനു മുകളിലുള്ള കുടുംബത്തിലെ ഏതെങ്കിലുമൊരംഗം, ഉത്തമവിശ്വാസയോഗ്യനായ ആത്മീയഗുരുവിൽനിന്നും നിശ്ചയമായും ദീക്ഷ സ്വീകരിക്കുകയും, ഗൃഹത്തിലെ മറ്റെല്ലാ അംഗങ്ങളും നിത്യേന ഭഗവദ്സേവനത്തിൽ - പ്രഭാതത്തിൽ 4 മണി മുതൽ രാത്രി 10 മണിവരെ - മംഗള  ആരതി, നിരഞ്ജന, അർച്ചന, പൂജ, കീർത്തനം, ശൃംഗാരം, ഭോഗ - വൈകാലി, സന്ധ്യാ - ആരതി, പാഠം, ഭോഗം - നിവേദ്യം ( രാതിയിൽ ), ശയന - ആരതി മുതലായവ നിർവഹിക്കുകയും വേണം, നിർവ്യാജനായ ആത്മീയഗുരുവിന്റെ നിർദേശത്തിൻ കീഴിലുള്ള അത്തരം വിഗ്രഹാരാധനാനുഷ്ഠാനം, ഗൃഹസ്ഥരെ, അവരുടെ യഥാർഹമായ അസ്തിത്വത്തെ പവിത്രമാക്കാനും, ആത്മീയജ്ഞാനത്തിൽ അതി ശീഘ്രം മുന്നേറാനും വളരെയധികം സഹായിക്കും. ഒരു പുതുഭക്തന്, വെറും സൈദ്ധാന്തികമായി പാഷാനം പര്യാപ്തമല്ല. പുസ്തകജ്ഞാനം സൈദ്ധാന്തികവും, അതേസമയം അർച്ചന പ്രക്രിയ പ്രായോഗികവുമാകുന്നു.  സൈദ്ധാനസികവും, പ്രായോഗികവുമായ ജ്ഞാനത്തിന്റെ സമ്മിശ്രണത്താൽ ആത്മീയജ്ഞാനം വളർത്തിയെടുക്കണം. ആത്മീയപരിപൂർണതാസാക്ഷാത്കാരപ്രാപ്തിക്കായി ഉത്തരവാദം ചെയ്യപ്പെട്ട മാർഗമാണത്. സ്വഭവനത്തിലേക്ക് - ഭഗവദ്ധാമത്തിലേക്കുള്ള പാതയിൽ ആനുക്രമികമായി മുന്നേറുന്നതിന് സ്വശിഷ്യനെ എപ്രകാരമാണ് നയിക്കേണ്ടതെന്ന് നല്ലവണ്ണം അറിയാവുന്ന നിപുണനായ ആത്മീയഗുരുവിനെ പൂർണമായും ആശ്രയിച്ചിരിക്കുന്ന ഒരു പുതുഭക്തന്റെ ഭക്തിയുതസേവനപരിശീലനം, തൊഴിലായി കരുതി, കുടുംബച്ചെലവുകൾ നിർവഹിക്കാനായി ഒരുവൻ വ്യാജ ആത്മീയഗുരുവായിത്തീരരുത്. ആസന്നമായ മൃത്യുവിന്റെ മുഷ്ടിബന്ധനത്തിൽ നിന്നും ശിഷ്യനെ രക്ഷിക്കുന്ന പ്രവീണനായ ആത്മീയഗുരുവായിരിക്കണം ഒരുവൻ. ശീ വിശ്വനാഥ ചക്രവർത്തി ഠാക്കൂർ, ആത്മീയഗുരുവിന്റെ യഥാർഥ ഗുണങ്ങൾ വിശദമാക്കിയിട്ടുണ്ട്. ആ വർണനകളിൽ ഒരു ശ്ലോകം ഇപ്രകാരം വ്യാഖ്യാനിക്കുന്നു: 


ശ്രീ - വിഗ്രഹാരാധന - നിത്യ - നാനാ-

ശൃംഗാര - തൻ - മന്ദിര - മാർജനാദൗ

യുക്തസ്യ ഭക്താംശ് ച നിയുഞ്ജതോപി

വന്ദേ ഗുരോഃ ശ്രീ- ചരണാരവിന്ദം 



ശ്രീ വിഗ്രഹം, അർച്ചാ അഥവാ ഉചിതമായ ഭഗവദ് ആരാധ്യരൂപമാകുന്നു. ശിഷ്യൻ ( ഭക്തൻ ) ശൃംഗാരത്തിലൂടെയും - അതായത്, ഭഗവദ് വിഗ്രഹത്തെ യഥോചിതമായി ആടയാഭരണങ്ങളാൽ അലങ്കരിക്കുന്നതിലുംടെയും, മന്ദിര - മാർജനത്തിലൂടെയും - അതായത്, ഭഗവദ്ക്ഷേത്രത്തെ യഥോചിയമായി കഴുകിത്തുടച്ച് വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും നിത്യേന ഭഗവദ് ആരാധനയിൽ വ്യാപൃതനാകണം. ഭഗവാന്റെ അതീന്ദ്രിയനാമം, രൂപങ്ങൾ, ഗുണങ്ങൾ, ലീലകൾ മുതലായവയുടെ ഉത്തരോത്തരമായ സാക്ഷാത്കാരത്തിന് ഭക്തനെ സഹായിക്കുന്നതിനായി ആത്മീയഗുരു ഇവയെല്ലാം കൃപയോടെയും, വ്യക്തിഗതമായും ( പ്രത്യേകമായും ) ഒരു പുതുഭക്തന് പറഞ്ഞകൊടുക്കുന്നു. 


ധർമഗ്രന്ഥങ്ങളിൽ ആത്മീയ നിർദേശങ്ങളും, താളാത്മക കീർത്തനങ്ങളും ചേർന്ന, വിശേഷിച്ചും വസ്ത്രാലങ്കാരങ്ങളും ക്ഷേത്രാലങ്കാരങ്ങളും ഉൾപ്പെട്ട, ഭഗവദ് സേവനത്തിൽ വ്യാപൃതമായ ഏക അപ്രമത്തതയ്ക്ക്  ( ശ്രദ്ധയ്ക്ക് ) സാധാരണ വ്യക്തിയെ അതിനിന്ദ്യമായ സിനിമാസക്തികളിൽനിന്നും,  റേഡിയോയിലൂടെ സർവയിടങ്ങളിലും പ്രക്ഷേപണം ചെയ്യുന്ന അപസ്വരങ്ങളായ ലൈംഗികച്ചുവയുള്ള ഗാനങ്ങളിൽനിന്നും രക്ഷിക്കാൻ കഴിയും. ഭവനത്തിൽ ഒരു ക്ഷേത്രം പരിപാലിക്കാൻ ഒരുവൻ അശക്തനാണെങ്കിൽ  മുകളിൽ പ്രസ്താവിച്ച എല്ലാ അനുഷ്ഠാനങ്ങളും നിത്യേന അനുഷ്ഠിക്കപ്പെടുന്ന മറ്റൊരു ക്ഷേത്രത്തിൽ അയാൾ പോകണം.  ഒരു ഭക്തന്റെ ക്ഷേത്രസന്ദർശനവും, നല്ലവണ്ണം അലങ്കരിച്ച, പരിശുദ്ധമായ ക്ഷേത്രത്തിൽ ആടയാഭരണങ്ങളാൽ സമൃദ്ധമായി ഭൂഷണം ചെയ്ത ഭഗവദ്


രൂപദർശനവും, സ്വാഭാവികമായും ലൗകികമായ മനസ്സിന് അരമീയ ചോദന പകരുന്നു. വൃന്ദാവനം പോലെയുള്ള പുണ്യസഥലങ്ങൾ ജനങ്ങൾ സന്ദർശിക്കണം. അവിടെ അത്തരം ക്ഷേത്രങ്ങളും വിഗ്രഹാരാധനകളും വിശേഷമായി പരിരക്ഷിച്ചിരിക്കുന്നു. അത്തരം ക്ഷേത്രങ്ങൾ ആറ് ഗോസ്വാമിമാരെപ്പോലുള്ള വിജ്ഞരായ ഭഗവദ് ഭക്തരുടെ നിർദേശത്തിൻ കീഴിൽ, രാജാക്കന്മാരെപ്പോലുള്ള ധനാഢ്യന്മാരും വ്യവസായ പ്രമുഖരും പണ്ടുകാലത്ത് പണികഴിപ്പിച്ചു. മഹാഭക്തരുടെ കാലടികളെ പിന്തുടർന്ന് അത്തരം ക്ഷേത്രങ്ങളുടെയും, തീർഥാടനസ്ഥങ്ങളായ പുണ്യസ്ഥലങ്ങളിൽ അനുഷ്ഠിച്ചിരുന്ന ഉത്സവങ്ങളുടെയും ആനുകൂല്യം മുതലെടുക്കേണ്ടത് സാമാന്യജനത്തിന്റെ കർത്തവ്യമാകുന്നു. വെറും കാഴ്ച കാണാനുള്ള കൗതുകത്തോടെ, പവിത്രമായ ഈ എല്ലാ തീർഥാടനസ്ഥലങ്ങളും, ക്ഷേത്രങ്ങളും ആരും സന്ദർശിക്കരുത്. നേരെ മറിച്ച്, ഈശ്വര ശാസ്ത്രത്തെ,  ശരിക്കും അറിയാവുന്ന യഥായോഗ്യനായ വ്യക്തിയുടെ മാർഗനിർദേശത്തിൻ കീഴിൽ, ഭഗവാന്റെ അതീന്ദ്രിയലീലകളാൽ അക്ഷയമായ അത്തരം പുണ്യസ്ഥലങ്ങളും, ക്ഷേത്രങ്ങളും  ഒരുവൻ സന്ദർശിക്കണം. ഇതിനെ 'അനുവ്രജ'യെന്ന് വിശേഷിപ്പിക്കുന്നു.  'അനു ' എന്നാൽ പിന്തുടരുക എന്നർഥം.  ആകയാൽ , ക്ഷേത്രങ്ങളും, തീർഥാടന സ്ഥാനങ്ങളായ പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്നതിൽപ്പോലും, ഉത്തമ വിശ്വാസയോഗ്യനായ ആത്മീയഗുരുവിന്റെ നിർദേശങ്ങളെ അനുകരിക്കുന്നത്, അഥവാ അനുസരിക്കുന്നത് അത്യന്തം ഉചിതമാണ്. അവ്വിധം സഞ്ചരിക്കാത്ത ഒരുവൻ, ഭഗവാനാൽ ശിക്ഷിക്കപ്പെട്ട, ചലനസ്വാത്രന്ത്യമില്ലാത്ത വൃക്ഷത്തെപ്പോലെയാണ്. മനുഷ്യരുടെ സഞ്ചരിക്കാനുള്ള പ്രവണത, കാഴ്ചകൾ കാണാനുള്ള പര്യടനത്തിനായി, വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ദുർവിനിയോഗം ചെയ്യുന്നു. അത്തരം സഞ്ചാര പ്രവണതകളുടെ ഉത്തമമായ ഉദ്ദേശ്യത്തെ, മഹാ ആചാര്യന്മാരാൽ സ്ഥാപിതമായ പുണ്യസ്ഥലങ്ങളെ സന്ദർശിച്ചുകൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞിരിക്കുന്നു. അപ്രകാരം ആത്മീയ കാര്യങ്ങളിൽ അജ്ഞരായ, ധനസമ്പാദനത്തിൽ മാത്രം ശ്രദ്ധ പതിപ്പിച്ച നാസ്തികരായ മനുഷ്യരുടെ പ്രചാരണത്താൽ വഴിതെറ്റിക്കപ്പെടുന്നില്ല.


( ശ്രീമദ്‌ഭാഗവതം 2/3/22 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ,


കേട്ടാലും കേട്ടാലും മതി വരാത്ത കൃഷ്ണലീലകൾ




വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാർദ്ദന
ഭൂയഃ കഥയ തൃപ്തിർഹി ശൃണ്വതോ നാസ്തി മേ ഽമൃതം.


വിവർത്തനം
🌼🌼🌼🌼🌼🌼


അങ്ങയെപ്പറ്റി കേട്ടിട്ട് എനിക്കൊരിക്കലും മതിവരുന്നില്ല. കേൾക്കുന്തോറും അങ്ങയുടെ വാക്കുകളാകുന്ന അമൃതത്തെ ആസ്വദിക്കുവാൻ തോന്നുന്നു. ഹേ, ജനാർദ്ദനാ, അങ്ങയുടെ വിഭൂതികളെപ്പറ്റി, അവയുടെ യൗഗികപ്രഭാവത്തെപ്പറ്റി വീണ്ടും വിശദമായി വിവരിച്ചു തന്നാലും.

ഭാവാർത്ഥം

🌼🌼🌼🌼🌼🌼


നൈമിഷാരണ്യത്തിൽവെച്ച് ശൗനകാദികളായ ഋഷികൾ സൂത ഗോസ്വാമിയോട് ഇതേ വിധത്തിൽ തന്നെ പറയുന്നുണ്ട്. (ഭാഗവതം 1.1.19)

വയം തുന വിതൃപ്യാമ ഉത്തമശ്ലോകവിക്രമേ
യച്ഛൃണ്വതാം രസജ്ഞാനാം സ്വാദുസ്വാദുപദേപദേ

"വിശിഷ്ട സ്തോത്രങ്ങളാൽ വാഴ്ത്തപ്പെടുന്ന കൃഷ്ണന്റെ ദിവ്യ ലീലകളെ നിരന്തരം കേട്ടുകൊണ്ടിരുന്നാലും ആർക്കും മതിവരില്ല. കൃഷ്ണനുമായി ദിവ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ലീലകളുടെ വിവരണത്തെ ഓരോ കാൽവെയ്പിലും ആസ്വദിക്കാൻ കഴിയും”. അർജുനൻ പരമപ്രഭുവായ കൃഷ്ണനെപ്പറ്റി വിശേഷിച്ച് അദ്ദേഹത്തിന്റെ വിശ്വവ്യാപ്തമായ രൂപത്തെപ്പറ്റി അറിയാൻ ഉത്സുകനാണ്.

കൃഷ്ണനെക്കുറിച്ചുള്ള വിവരണമെന്തും അമൃതോപമം തന്നെ. പ്രായോഗികപരിശീലനംകൊണ്ട് സാധിക്കാവുന്നതാണ് ഈ അമൃതാസ്വാദനം. ആധുനിക കഥകൾക്കും നോവലുകൾക്കും ചരിത്രങ്ങൾക്കും അതീന്ദ്രിയങ്ങളായ ഭഗവദ് ലീലകളെക്കുറിച്ചുള്ള വിവരണങ്ങളുമായി വലിയ വ്യത്യാസമുണ്ട്. ഭൗതിക കഥാശ്രവണം കാലക്രമേണ മടുപ്പുണ്ടാക്കുമെന്നിരിക്കെ, കൃഷ്ണന്റെ കഥകൾ കേൾക്കുന്നവർക്ക് ഒരിക്കലും മതിവരുന്നില്ല. അതുകൊണ്ടാണ് ലോകചരിത്രത്തിൽ എമ്പാടും ഭഗവദവതാരകഥകൾക്ക് പ്രാധാന്യം കൊടുത്ത് കാണുന്നത്. ഭഗവാന്റെ വിവിധാവതാരകാലങ്ങളിൽ ചെയ്യപ്പെട്ട ലീലകളുടെ ചരിത്രങ്ങളാണ് പുരാണങ്ങൾ. പലവുരു വായിച്ചാലും അവയ്ക്ക് പുതുമ നഷ്ടപ്പെടാറില്ല.


( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പത്ത് / ശ്ലോകം 18 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ലോകനന്മക്കായി കൃഷ്ണകഥാ പ്രചരണം


 

കീർത്തനപുണ്യം


 

ഭക്തിയുത സേവനത്തിന്റെ ഔന്നത്യം





എൻറെ അതീന്ദ്രിയ ശരീരം( സത്- ചിത് -ആനന്ദ വിഗ്രഹം) ശരിക്കും മനുഷ്യരൂപം പോലെ തോന്നിക്കുമെങ്കിലും അതൊരു ഭൗതീക മനുഷ്യശരീരമല്ല.ആരാലും ഉൾക്കൊള്ളാൻ കഴിയാത്തതാണത് .ഒരു പ്രത്യേക തരത്തിലുള്ള ശരീരം സ്വീകരിക്കാൻ ഞാൻ പ്രകൃതിയാൽ നിർബന്ധിതനാകുന്നില്ല .എൻറെ സ്വച്ഛ് പ്രകാരം എനിക്കിഷ്ടമുള്ള ശരീരം സ്വീകരിക്കുന്നു. എൻറെ ഹൃദയം എപ്പോഴും ആധ്യാത്മികം ആണ്. ഞാൻ എപ്പോഴും എന്റെ ഭക്തന്മാരുടെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കുന്നു. അതിനാൽ ഭക്തന്മാർക്ക് വേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഭക്തിയുത സേവനം എൻറെ ഹൃദയത്തിൽ കാണാൻ കഴിയുന്നു. അതിനുപുറമേ അധാർ മികവും ഭക്തി ശൂന്യവും ആയ എല്ലാ പ്രവർത്തികളും ഞാൻ എന്റെഹൃദയത്തിൽ നിന്നും ഉപേക്ഷിച്ചിരിക്കുന്നു . അവ എനിക്ക് ആകർഷകമല്ല .ഈ അതിന്ദ്രീയ യോഗ്യതകൾ എല്ലാം ഉള്ളതിനാൽ ജനങ്ങൾ ,പൊതുവേ എല്ലാ ജീവികളിലും വെച്ച് ശ്രേഷ്ഠനായ ഋഷഭദേവൻ,പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ എന്ന് വിളിച്ച് പ്രാർഥിക്കുന്നു.


( ശ്രീമദ് ഭാഗവതം 5. 5.19)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ,


Sunday, April 25, 2021

ക്ഷേത്രം


 ക്ഷേത്രം


☘☘☘☘☘☘


സൃഷ്ടിയുടെ കാര്യത്തിൽ രണ്ടുതരം ശക്തികൾ വർത്തിക്കുന്നുണ്ട്. ഭഗവാൻ ഈ ഭൗതിക ലോകം അദ്ദേഹത്തിൻറെ ബാഹ്യമായ ഭൗതികമായ ശക്തിയാൽ സൃഷ്ടിക്കുമ്പോൾ, ആദ്ധ്യാത്മിക ലോകം അദ്ദേഹത്തിൻറെ ആന്തരിക ശക്തിയുടെ ആവിഷ്കാരമാണ് .ആന്തരിക ശക്തിയുമായി അദ്ദേഹം സദാ സമ്പർക്കത്തിലായിരിക്കുമെങ്കിൽ ബാഹ്യശക്തിയിൽ നിന്ന് എല്ലായിപ്പോഴും അകന്ന് നിൽക്കും. ആയതിനാൽ ഭഗവത്ഗീത( 9.4) ൽ ഭഗവാൻ പറയുന്നു ,

"മത് - സ്ഥാനി സർവ്വ-ഭൂതാനി ന ചാഹം തേഷ്വ അവസ്ഥിത"

"എല്ലാ ജീവ തത്തകളും എന്നിൽ അല്ലെങ്കിൽ എൻറെ ശക്തിയിൽ ജീവിക്കുന്നു. പക്ഷേ ഞാൻ എല്ലായിടത്തും ഇല്ല". അദ്ദേഹം വ്യക്തിപരമായി എല്ലായ്പ്പോഴും ആദ്ധ്യാത്മിക ലോകത്തിലാണ് സ്ഥിതിചെയ്യുന്നത് . ഭൗതിക ലോകത്തിലും എവിടെയെല്ലാം പരമോന്നത ഭഗവാൻ സന്നിഹിതനാകുന്നുണ്ടോ അവിടെയെല്ലാം ആധ്യാത്മിക ലോകമാണെന്ന് മനസ്സിലാക്കണം. ഉദാഹരണത്തിന് ഭഗവാൻ പരിശുദ്ധരായ ഭക്തന്മാരാൽ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു.അതിനാൽ ക്ഷേത്രം ആധ്യാത്മിക ലോകമാണെന്ന് മനസ്സിലാക്കണം.


(ഭാവാർത്ഥം/ ശ്രീമദ് ഭാഗവതം 4. 11. 26)



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁



https://suddhabhaktimalayalam.com

സ്യമന്തക രത്നത്തിന്റെ കഥ


 സ്യമന്തക രത്നത്തിന്റെ കഥ


🍁🍁🍁🍁🍁🍁🍁


സ്യമന്തകരത്നത്തിന്റെ പേരു പറഞ്ഞ് സത്രാജിത്ത് എന്ന രാജാവ് കൃഷ്ണനോട് അപരാധം ചെയ്തുവെന്ന് ശ്രീശുകദേവ ഗോസ്വാമി  പരാമർശിച്ചപ്പോൾ അക്കഥ മുഴുവൻ കേൾക്കാൻ പരീക്ഷിത്ത് മഹാരാജാവ് ഉത്സുകനാവുകയും മഹർഷി അതു മുഴുവൻ വിവരിക്കുകയും ചെയ്തു.


തന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയായ സൂര്യദേവനെ പ്രസാദിപ്പിച്ച് സത്രാജിത്ത് എന്ന യാദവൻ സ്യമന്തകരത്നം നേടി. അതിനെ ഒരു പതകമാക്കി മാലയിൽ കോർത്തു കഴുത്തിലണിഞ്ഞ് ദ്വാരകയിൽ സഞ്ചരിച്ചപ്പോൾ അയാൾ സൂര്യദേവനാണെന്ന് നഗരവാസികൾ തെറ്റിദ്ധരിച്ചു; സൂര്യദേവൻ ഭഗവാനെക്കാണാൻ വരുന്നുവെന്നവർ കൃഷ്ണനോട് ഉണർത്തിച്ചു. അതു സൂര്യദേവനല്ലെന്നും സ്യമന്തകരത്നം ധരിച്ചതുമൂലം ഉജ്ജ്വലപ്രഭയാർന്ന സത്രാജിത്തെന്ന രാജാവാണെന്നും കൃഷ്ണൻ മറുപടി പറഞ്ഞു.


ദ്വാരകയിലെ തന്റെ വസതിയിൽ സത്രാജിത്ത് ഒരു പ്രത്യേക പൂജാസ്ഥലത്ത് സ്യമന്തകരത്നത്തെ പ്രതിഷ്ഠിച്ചു. ദിനംതോറും ആ രത്നം വിപുലമായ അളവിൽ സ്വർണ്ണമുല്പാദിപ്പിക്കും. അതിനെ പൂജിക്കുന്നിടത്ത് അമംഗളങ്ങളൊന്നും സംഭവിക്കുകയില്ലെന്ന വിശേഷശക്തിയും സ്യമന്തകത്തിനുണ്ടായിരുന്നു.


ഒരിക്കൽ കൃഷ്ണൻ, ആ രത്നം യദുകുലരാജാവായ ഉഗ്രസേനന് സമ്മാനിക്കാൻ സത്രാജിത്തിനോടാവശ്യപ്പെട്ടു. എന്നാൽ അത്യാഗ്രഹം മൂലം സത്രിജിത്ത് അതനുസരിച്ചില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സത്രാജിത്തിന്റെ അനുജൻ പ്രസേനൻ സ്യമന്തകരത്നം കഴുത്തിലണിഞ്ഞ് കുതിരപ്പുറത്തു കയറി വനത്തിലേയ്ക്ക് നായാട്ടിനായി പുറപ്പെട്ടു. മാർഗ്ഗമദ്ധ്യേ ഒരു സിംഹം പ്രസേനനെ കൊന്ന് രത്നവുമെടുത്ത് ഒരു ഗുഹയിൽ ചെന്നു കയറി. കരടികളുടെ രാജാവായ ജാംബവാൻ വസിക്കുന്ന ഗുഹയായിരുന്നു അത്. ജാംബവാൻ സിംഹത്തെ കൊന്ന് രത്നം തന്റെ പുത്രനു കളിക്കാൻ കൊടുത്തു.


സഹോദരൻ മടങ്ങിവരാതായപ്പോൾ സ്യമന്തകരത്നത്തിനായി കൃഷ്ണൻ അവനെ കൊന്നതാണെന്ന് സത്രാജിത്ത് വിചാരിച്ചു. ഈ കിംവദന്തി ജനങ്ങൾക്കിടയിൽ വ്യാപിക്കുന്നതറിഞ്ഞ കൃഷ്ണൻ തന്റെ പേരിലുള്ള അപകീർത്തിയില്ലാതാക്കുവാനായി ഏതാനും പൗരന്മാരോടൊത്ത് പ്രസേനനെക്കണ്ടെത്താൻ പുറപ്പെട്ടു. മാർഗ്ഗമദ്ധ്യേ പ്രസേനന്റെയും കുതിരയുടെയും ജഡങ്ങൾ കിടക്കുന്നതവർ കണ്ടു. തുടർന്ന് ജാംബവാൻ കൊന്ന സിംഹത്തിന്റെ മൃതശരീരവും കണ്ടു. പൗരന്മാരോടു പുറത്തു നിൽക്കാൻ പറഞ്ഞ് കൃഷ്ണൻ ഗുഹയിലേക്കു കടന്നു.


അവിടെ ഒരു കുട്ടിയുടെയരികിൽ സ്യമന്തകരത്നം കിടക്കുന്നതു കൃഷ്ണൻ കണ്ടു. കൃഷ്ണൻ അതെടുക്കാൻ ശ്രമിച്ചപ്പോൾ കുട്ടിയുടെ പരിചാരിക ഉറക്കെ നിലവിളിക്കുകയും ഉടനെ ജാംബവാൻ സ്ഥലത്തെത്തുകയും ചെയ്തു. കൃഷ്ണനെ ഒരു സാധാരണ മനുഷ്യനായിക്കരുതി ജാംബവാൻ യുദ്ധം ചെയ്യാനാരംഭിച്ചു. ഇരുപത്തെട്ട് ദിവസം തുടർച്ചയായി യുദ്ധം ചെയ്ത് ഒടുവിൽ ഭഗവാന്റെ താഡനങ്ങളേറ്റ് ജാംബവാൻ തളർന്നു. ഇപ്പോൾ കൃഷ്ണൻ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ തന്നെയാണെന്നു തിരിച്ചറിഞ്ഞ് ജാംബവാൻ ഭഗവാനെ സ്തുതിക്കാനാരംഭിച്ചു. തന്റെ കരാരവിന്ദത്താൽ തലോടി ജാംബവാന്റെ ഭയമകറ്റിയിട്ട്, ഭഗവാൻ രത്നത്തിന്റെ കാര്യം വിശദീകരിച്ചു. അകമഴിഞ്ഞ ഭക്തിയോടെ ജാംബവാൻ സ്യമന്തകരത്നവും തന്റെ കന്യകയായ പുത്രി ജാംബവതിയെയും ഭഗവാനു സമ്മാനിച്ചു.


പുറത്തു കാത്തുനിന്ന അനുചരന്മാരാകട്ടെ, പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും കൃഷ്ണൻ പുറത്തു വരാഞ്ഞപ്പോൾ നിരാശരായി ദ്വാരകയിലേക്ക് മടങ്ങി. കൃഷ്ണന്റെ മിത്രങ്ങളും കുടുംബാംഗങ്ങളും കടുത്ത ദുഃഖത്തിലാഴുകയും കൃഷ്ണൻ സുരക്ഷിതനായി തിരിച്ചെത്താൻ ദുർഗ്ഗാദേവിയോട് നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തു. അവർ പൂജ നടത്തിക്കൊണ്ടിരിക്കവേ നവവധുവുമായി കൃഷ്ണൻ നഗരത്തിൽ പ്രവേശിച്ചു. അദ്ദേഹം സത്രാജിത്തിനെ രാജസഭയിലേക്ക് വിളിപ്പിച്ചു. എന്നിട്ട് സ്യമന്തകരത്നം വീണ്ടെടുത്ത ആ കഥ മുഴുവൻ വിവരിച്ചിട്ട് രത്നം മടക്കിക്കൊടുത്തു. അത്യധികമായ ലജ്ജയോടും കുറ്റബോധത്തോടും സത്രാജിത്ത് രത്നം ഏറ്റുവാങ്ങി. തിരിച്ചു വീട്ടിലെത്തിയ സത്രാജിത്ത് ഭഗവാന്റെ പാദാരവിന്ദങ്ങളോട് താൻ കാട്ടിയ അപരാധത്തിനു പരിഹാരമായി രത്നവും അതോടൊപ്പം തന്റെ പുത്രിയെയും ഭഗവാനു നൽകാൻ തീരുമാനിച്ചു. സത്രാജിത്തിന്റെ പുത്രിയും സർവദിവ്യഗുണങ്ങളും ഒത്തിണങ്ങിയവളുമായ സത്യഭാമയെ ശ്രീകൃഷ്ണൻ സ്വീകരിച്ചു. പക്ഷേ രത്നം സത്രാജിത്തിന്നു തന്നെ മടക്കിക്കൊടുത്തു.


( ശ്രീമദ് ഭാഗവതം / ദശമ സ്കന്ധം / അധ്യായം 56 )



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁



https://suddhabhaktimalayalam.com

Friday, April 23, 2021

പരമ പൂജ്യ ജയ പതാക സ്വാമിയുടെ എഴുപത്തിരണ്ടാം വ്യാസപൂജാ മഹോത്സവം


 

പരമപൂജ്യ ജയപതാകസ്വാമിയുടെ ജീവചരിത്രം



പരമപൂജ്യ ജയപതാകസ്വാമിയുടെ ജീവചരിത്രം


🍁🍁🍁🍁🍁🍁🍁



ദിവ്യപൂജ്യ ജയപതാക സ്വാമി വടക്കേ അമേരിക്കയിലെ വിസ്കോൻസിനിലെ മിൽവൗകീയിൽ ഐശ്വര്യപൂർണമായ ചുറ്റുപാടുകളിൽ 1949 ഏപ്രിൽ 9-ന് രാമനവമിക്ക് ശേഷം വന്ന ഏകാദശി നാളിൽ ഭൂജാതനായി. അദ്ദേഹത്തിന്റെ പിതാവ് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഔദ്യോഗിക ശിക്ഷണം അവസാനിപ്പിച്ച പരിശീലകനായ ഒരു പുരോഹിതനും, അദ്ദേഹത്തിന്റെ പിതാ മഹൻ കോടിക്കണക്കിന് ഡോളറുകളുടെ ആസ്തിയുള്ള ഒരു പെയിന്റ് ഫാക്ടറിയുടെ സ്ഥാപക അദ്ധ്യക്ഷനുമായിരുന്നു.


കുട്ടിക്കാലത്ത് അദ്ദേഹം അനിതരസാധാരണമായ ബുദ്ധിവൈഭവവും, തത്ത്വശാസ്ത്രത്തിലും ആധ്യാത്മിക വിഷയങ്ങളിലും അതീവ താത്പര്യവും പ്രകടിപ്പിച്ചു. പതിനൊന്നാമത്തെ വയസിൽ അദ്ദേഹം തനിക്കുണ്ടായ ഒരു ത്വക് രോഗം മുത്തശ്ശന്റെ നിർദേശമനുസരിച്ച് ദൈവത്തിന്റെ ദിവ്യനാമത്തിൽ അഭയം പ്രാപിച്ച് സ്വയം ഭേദമാക്കി.


പ്രശസ്തമായ സെന്റ് ജോൺസ് അക്കാഡമിയിൽ നിന്ന് ബിരുദം നേടിയതിനു ശേഷം അദ്ദേഹം പൂർണ സ്കോളർഷിപ്പുകളോടെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ പ്രവേശിച്ചു. അവിടെ നവാഗത വിദ്യാർഥിയായിരുന്ന അദ്ദേഹത്തിന്റെ മനസ് ബുദ്ധന്റെ ജീവിതത്തെക്കുറിച്ചു കേട്ട പ്രഭാഷണത്താൽ പാടേ ഇളക്കിമറിക്കപ്പെട്ടു. അതോടെ പഠനത്തിലുള്ള എല്ലാ താത്പര്യവും നഷ്ടമായ അദ്ദേഹം ഒരാദ്ധ്യാത്മിക ഗുരുവിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പാശ്ചാത്യലോകത്ത് ഒരു യഥാർഥ ആത്മീയഗുരുവിനെ കണ്ടെത്താൻ കഴിയാഞ്ഞ അദ്ദേഹം തന്റെ ഗുരുവിനെ കണ്ടെത്താൻ ഇന്ത്യയിലേക്ക് പോകാൻ തീരുമാനിച്ചു.


ഇന്ത്യയിലേക്ക് പോകാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം ദിവ്യപൂജ്യ ശ്രീ ശ്രീമദ് എ.സി. ഭക്തിവേദാന്തസ്വാമി പ്രഭുപാദരുടെ ശിഷ്യന്മാരെ കണ്ടുമുട്ടുകയും സൻഫ്രാൻസിസ്കോയിലെ രഥയാത്രാ ദിനത്തിൽ അവരോടൊത്തു ചേരുകയും ചെയ്തു. അതിനുശേഷം താമസംവിനാ അദ്ദേഹം ശ്രീല പ്രഭുപാദരെ സന്ധിക്കുന്നതിന് മോണ്ട്രിയൽ ക്ഷേത്രത്തിലേക്ക് പോയി. ആ സമയത്ത് ക്ളേശങ്ങൾ നേരിട്ടുകൊണ്ടിരുന്ന പുതിയ ക്ഷേത്രത്തിന് ആവശ്യമായ പണം സ്വരൂപിക്കാൻ അദ്ദേഹത്തിന് നിസാരമായ ജോലികൾ പോലും ചെയ്യേണ്ടി വന്നു.



അധികം താമസിയാതെ ഇസ്കോണിന്റെ സ്ഥാപകാചാര്യൻ ദിവ്യപൂജ്യ ശ്രീശ്രീമദ് എ.സി. ഭക്തിവേദാന്തസ്വാമി പ്രഭുപാദരാൽ ആദ്ധ്യാത്മിക ദീക്ഷ നൽകപ്പെട്ട അദ്ദേഹം ജയപതാക ദാസ് ബ്രഹ്മചാരി എന്ന നാമത്താൽ അനുഗ്രഹിക്കപ്പെട്ടു. ശ്രീല പ്രഭുപാദർക്ക് വ്യക്തിപരമായ സേവനങ്ങൾ ചെയ്യുന്നതിനു പുറമെ അദ്ദേഹം പൂജാരിയായും പിന്നീട് മോൺട്രിയൽ ക്ഷേത്രത്തിന്റെ പ്രസിഡ ണ്ടായും സേവനം അനുഷ്ഠിക്കുകയുണ്ടായി. ശ്രീല പ്രഭുപാദരുടെ ആജ്ഞ പ്രകാരം അദ്ദേഹം ടോറന്റോയിലും, കാനഡയിലും, ചിക്കാഗോയിലും ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിന് സഹായിച്ചു.


1970-ൽ ശ്രീല പ്രഭുപാദർ, ഭഗവാൻ ചൈതന്യന്റെ ജന്മസ്ഥലമായ മായാപ്പൂരിലും, കൃഷ്ണഭഗവാന്റെ ബാല്യകാല ലീലാഭൂമിയായ വൃന്ദാവനത്തിലും അന്താരാഷ്ട്ര കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള തന്റെ ഇന്ത്യയിലേക്കുളള മടക്കയാത്രയുടെ തയ്യാറെടുപ്പിനുവേണ്ടി ജയപതാകദാസനെ ഇൻഡ്യയിലേക്കയച്ചു. ശ്രീല പ്രഭുപാദരുടെ പേരിൽ മാർഗം തെളിക്കാനുള്ള ജോലിയിലേക്ക്, ആ സമയത്ത് ഇന്ത്യയിൽ ഇസ്കോണിൽ ഉണ്ടായിരുന്ന ഒരേ ഒരു അംഗമായ അച്യുതാന്ദ ദാസന്റെ കൂടെ അദ്ദേഹം ചേർന്നു. ഈ രണ്ട് യുവ ബ്രഹ്മചാരികളും ഒരുമിച്ച് കൽക്കത്തയിൽ കീർത്തനവും, പ്രഭാഷണവും, പൊതു-സ്വകാര്യ പരിപാടികളും, ആജീവനാന്ത അംഗങ്ങളെ ചേർക്കുന്ന സേവനജോലികളും നിർവഹിച്ചു. പിന്നീട് ശ്രീല പ്രഭുപാദർ ഇൻഡ്യയിലെത്തി അന്താരാഷ്ട്ര കൃഷ്ണാവബോധസമിതി ഔപചാരികമായി ബോംബെയിൽ രജിസ്റ്റർ ചെയ്തു. 1970-ൽ രാധാഷ്ടമിനാളിൽ ജയപതാക ദാസന് ശ്രീല പ്രഭുപാദരാൽ സന്ന്യാസ ദീക്ഷയും ജയപതാക സ്വാമി മഹാരാജ് എന്ന നാമവും നൽകപ്പെട്ടു. ഇസ്കോണിന്റെ കൽക്കത്ത ക്ഷേത്ര പ്രസിഡണ്ടായി നിയമിക്കപ്പെട്ട അദ്ദേഹം, 30,000 ജനങ്ങൾ പങ്കെടുത്ത രണ്ട് ബൃഹത്തായ ശ്രീല പ്രഭുപാദ പ്രഭാഷണപരിപാടികൾ സംഘടിപ്പിക്കുന്നതിൽ സഹായിച്ചു.


1971-ൽ ഇസ്കോണിന്റെ അന്താരാഷ്ട്ര പ്രചാരണ പ്രസ്ഥാനത്തിന്റെ ലോക ആസ്ഥാന കേന്ദ്രം നിർമിക്കുന്നതിനുളള സ്ഥലം ശ്രീധാമ മായാപൂരിൽ ലഭ്യമായി. “ജയപതാക സ്വാമീ, ഞാൻ നിങ്ങൾക്ക് ഭഗവദ് സാമ്രാജ്യം നൽകിയിരിക്കുന്നു, ഇനി നിങ്ങളിത് അഭിവൃദ്ധിപ്പെടുത്തുക" എന്നു പറഞ്ഞുകൊണ്ട് ശ്രീല പ്രഭുപാദർ ശ്രീ മായാപൂർ പദ്ധതി സ്വന്തം ജീവിത കർമമായി ഏറ്റെടുക്കാൻ ജയപതാക സ്വാമിയെ ഏൽപിച്ചു. ശ്രീ മായാപ്പൂർ ചന്ദ്രോദയ മന്ദിരത്തിന്റെ പ്രാരംഭ വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീ ശ്രീ രാധാമാധവ വിഗ്രഹങ്ങൾ ക്ഷേത്രത്തിലേക്ക് കൊണ്ടുവരവെ, ജയപതാക സ്വാമി, താൻ പാശ്ചാത്യനാടുകളിൽ പ്രചാരണം നടത്തുന്നതിനും വളരെ വളരെ മുമ്പ് ഒരു സ്വപ്നത്തിൽ ദർശിച്ച വിഗ്രഹങ്ങളാണവയെന്ന് തിരിച്ചറിയുകയുണ്ടായി.


അതിനു ശേഷം ജയ പതാക സ്വാമി കൃഷ്ണാവബോധ പ്രസ്ഥാനം ഇന്ത്യയിലും ലോകത്തെമ്പാടും വ്യാപിപ്പിക്കുന്നതിന് അക്ഷീണം യത്നിച്ചു. അദ്ദേഹം ഇന്ത്യൻ ഭാഷകളും പ്രാദേശിക സംസ്കാരവും പഠിച്ച് ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രഭാഷണങ്ങൾ നടത്താൻ വർഷങ്ങളോളം ചെലവഴിച്ചു. ബംഗ്ളാദേശ് യുദ്ധത്തിനു ശേഷം അഭയാർഥികളും വിശക്കുന്നവരുമായ ജനങ്ങൾക്ക് ഭക്ഷണം നൽകാൻ അദ്ദേഹം ഇസ്കോൺ ഭക്ഷണ സഹായ പദ്ധതി ഇന്ത്യയിൽ രൂപീകരിച്ചു. യാതൊരു വിവേചനവുമില്ലാതെ ആവശ്യമുളളവർക്കെല്ലാം പോഷകാഹാരം നൽകാൻ പ്രതിവർഷം ശരാശരി നാല് ദശലക്ഷം തളിക ഭക്ഷണം വിതരണം ചെയ്യുന്ന പരിപാടി ഒരു ദശകത്തിലേറെ തുടർന്നു കൊണ്ടിരിക്കുന്നു.


ജയപതാക സ്വാമി ഇസ്കോണിന്റെ ഭരണനിർവഹണ സമിതി അംഗമായും, ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റിന്റെ ഒരു ട്രസ്റ്റിയായും നിയമിതനായി. ഒരു ആദ്ധ്യാത്മിക ദീക്ഷാഗുരു കൂടിയായ അദ്ദേഹത്തിന് ലോകത്തിലുടനീളം ധാരാളം ശിഷ്യന്മാരുണ്ട്.


ഇന്ത്യയിലെ ഗ്രാമീണ ജനങ്ങൾക്കിടയിൽ ഏറെ അറിയപ്പെടുന്ന ജയപതാക സ്വാമി അവരാൽ സ്നേഹിക്കപ്പെടുന്നു. 1978-ലെ വൻ പ്രളയത്തിന്റെ സമയത്തും, അതിനു ശേഷവും അനവധി തവണയും, പ്രളയജലത്തിലാണ് ഗ്രാമീണർക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യാൻ ബോട്ടുകളുടെ അപര്യാപ്തതയിലും സാഹസിക യത്നം നടത്തിയ അദ്ദേഹത്തിന് പലപ്പോഴും തന്റെ ജീവൻ പണയം വയ്ക്കേണ്ടി വന്നിട്ടുണ്ട്. ജയപതാക സ്വാമി ഇൻഡ്യയിലെ ജനങ്ങൾക്കു വേണ്ടി ചെയ്തിട്ടുളള ഇതും മറ്റനേകം നിസ്വാർഥ സേവനങ്ങളും, അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് പ്രമുഖരായ ധാരാളം ഇന്ത്യക്കാരും അതുപോലെ തന്നെ പതിനായിരക്കണക്കിന് ഗ്രാമീണരും ഇന്ത്യൻ ഗവൺമെന്റിനോട് അപേക്ഷിക്കുവാൻ കാരണമായി.


ജയപതാക സ്വാമി വ്യാപകമായി കൃഷ്ണാവബോധം പ്രചാരണം ചെയ്തു കൊണ്ടും, ധാരാളം വ്യക്തികളെ ഹരേ കൃഷ്ണ മഹാമന്ത്ര ജപം സ്വീകരിക്കാൻ പ്രചോദിപ്പിച്ചുകൊണ്ടും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് നടത്തുന്ന തന്റെ യാത്ര തുടരുന്നു. ശ്രീല പ്രഭുപാദരുടെ ഗ്രന്ഥങ്ങൾ അനേകം ഇൻഡ്യൻ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. അദ്ദേഹം അനേകം നഗരങ്ങളിൽ രഥയാത്രാ ഉത്സവങ്ങൾ നടത്തുന്നതിന്, പ്രത്യേകിച്ചും ലോകത്തിലെ ഏറ്റവും വലിയ വാർഷികോത്സവങ്ങളിൽ ഒന്നായിക്കഴിഞ്ഞ കൽക്കത്താ രഥയാത്രയ്ക്ക് പ്രചോദനമേകുകയും ചെയ്യുന്നു. ഭഗവാൻ ചൈതന്യ മഹാപ്രഭുവിന്റെ ആവിർഭാവത്തിന്റെ അഞ്ഞൂറാം സ്മരണോത്സവത്തിലെ 6000 കിലോമീറ്റർ പദയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചത് അദ്ദേഹമാണ്. ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഠാകുറിന്റെ ബംഗാളി കാവ്യമായ, വൈഷ്ണവ കേ? ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ വൃന്ദാവന ഭജനം എന്നിവയുടെ വിവർത്തനവും വ്യാഖ്യാനവും ഉൾപ്പെടെ, അനേകം പ്രമുഖ വൈഷ്ണവ ഗ്രന്ഥങ്ങളുടെ ഇംഗ്ളീഷിലേക്കുളള വിവർത്തനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆