ഇക്കാര്യങ്ങളൊന്നും ഉപേക്ഷിക്കപ്പെടരുത്
നിയമങ്ങളും ക്രമങ്ങളും പാലിച്ചുകൊണ്ട് നമ്മുടെ ആദ്ധ്യാത്മിക ചുമതലകൾ നിർവ്വഹിക്കുന്നതിലും ഹരേകൃഷ്ണ മഹാമന്ത്രം ജപിക്കുന്നതിലും നാമെങ്ങനെ ശ്രദ്ധാലുക്കളിയിരിക്കണം എന്നത് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും.ഇത് ചെയ്യാതിരിക്കുന്ന പക്ഷം നാം ക്രമാനുഗതമായി താഴേക്ക് പതിക്കും. നമ്മൾ അതിരാവിലെ ഉണരണം. സ്നാനം ചെയ്യണം മംഗളാരതി യിൽ പങ്കെടുക്കണം വിഗ്രഹത്തെ ആരാധിക്കണം.ഹരേ കൃഷ്ണ മന്ത്രം ജപിക്കണം വൈദിക സാഹിത്യങ്ങൾ പഠിക്കണം.ഹരേ കൃഷ്ണ മന്ത്രം ജപിക്കണം. വൈദീക സാഹിത്യങ്ങൾ പഠിക്കണം. ആചാര്യന്മാരും ആദ്ധ്യാത്മിക ഗുരുവും അനുശാസിക്കുന്ന നിയമങ്ങൾ പിന്തുടരണം.ഈ പ്രക്രിയയിൽ നിന്ന് വ്യതിചലിച്ചാൽ എത്ര ഉന്നതി ആർജ്ജിച്ചിട്ടുണ്ടെങ്കിൽ പോലും നാം താഴേക്ക് പതിക്കും ഭഗവദ്ഗീതയിൽ പ്രസ്താവിച്ചിട്ടുള്ളത് പോലെ;
' യജ്ഞ-ദാന-തപഃ-കർമ്മ ന ത്യാജ്യം കാര്യം ഏവ തത്
യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാം'
" യജ്ഞവും, ദാനവും, തപശ്ചര്യകളും ഉപേക്ഷിക്കപ്പെടരുത്. അവ നിർവഹിക്കപ്പെടണം. തീർച്ചയായും യജ്ഞവും ദാനവും തപസ്സും മഹാത്മാക്കളെ പോലും പവിത്രീകരിക്കും. ജീവിതത്തിൻറെ സന്യാസ ക്രമത്തിലുള്ള ഒരുവൻ പോലും ക്രമീകൃത തത്വങ്ങൾ ഒരിക്കലും കൈവെടിയരുത്. അവൻ വിഗ്രഹത്തെ ആരാധിക്കുകയും, അവൻറെ സമയവും ജീവിതവും കൃഷ്ണൻറെ സേവനത്തിന് സമർപ്പിക്കുകയും ചെയ്യണം.ജീവിതനിഷ്ഠകളുടേയും തപസ്സുകളുടേയും നിയമങ്ങളും ക്രമങ്ങളും പാലിക്കുന്നത് തുടരുകയും ചെയ്യണം.ഇക്കാര്യങ്ങളൊന്നും ഉപേക്ഷിക്കപ്പെടരുത്.സന്ന്യാസക്രമം സ്വീകരിച്ചതുകൊണ്ട് താൻ വളരെ ഉന്നതിയിൽ ആയെന്ന് ആരും സ്വയം ചിന്തിക്കരുത്.
(ഭാവാർത്ഥം/ ശ്രീമദ്ഭാഗവതം 5.8.8)
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
🍁🍁🍁🍁🍁🍁🍁🍁🍁🍁
https://t.me/joinchat/SE9x_uS_gyO6uxCc
വെബ്സൈറ്റ്
🍁🍁🍁🍁🍁🍁
https://suddhabhaktimalayalam.com
No comments:
Post a Comment