💐💐💐💐💐💐💐💐💐💐
ഗുണമെന്ന വാക്കിന് കയർ എന്നും ഒരർത്ഥമുണ്ട്. ബദ്ധനായ ജീവൻ വ്യാമോഹത്തിന്റെ പാശങ്ങളാൽ കെട്ടിവരിയപ്പെട്ടിരിക്കുകയാണ്. കൈകാലുകൾ ബന്ധിക്കപ്പെട്ട ഒരാൾക്ക് സ്വയം സ്വതന്ത്രനാകാൻ വയ്യ. ബന്ധനത്തിൽപ്പെടാത്ത ഒരാൾ അയാളെ സഹായിക്കണം. ബദ്ധന് ബദ്ധനെ സഹായിക്കാൻ കഴിയില്ല. രക്ഷകൻ സ്വതന്ത്രനായിരിക്കണം. അതിനാൽ കൃഷ്ണനോ കൃഷ്ണനെ പ്രതിനിധീകരിക്കുന്ന വിശ്വാസ്യനായ ഗുരുവിന്നോ മാത്രമേ ബദ്ധനായ ജീവാത്മാവിനെ മോചിപ്പിക്കാൻ കഴിയൂ. അങ്ങനെയൊരു വിശിഷ്ട സഹായിയില്ലാതെ, ഭൗതികപ്രകൃതിയുടെ ബന്ധനത്തിൽ നിന്ന് ആർക്കും വിട്ടുപോകാൻ സാദ്ധ്യമല്ല. ഭക്തിപൂർവ്വകമായ സേവനം അഥവാ കൃഷ്ണാവബോധംകൊണ്ട്, മോചനം നേടാം. അപ്രതിരോധ്യമായ ശക്തിയെ വരുത്തിയിൽ നിർത്തി ബദ്ധനായ ജീവാത്മാവിന് മുക്തി നൽകാൻ മായാധീശനായ കൃഷ്ണന് കഴിവുണ്ട്. ജീവാത്മാവ് മൗലികമായി തന്റെ അരുമപ്പുത്രനായതുകൊണ്ടുള്ള പിതൃ വാത്സല്യത്താലും സ്വയം സമർപ്പിതനായ ഒരു ജീവനിലുള്ള അഹേതുകമായ കാരുണ്യത്താലുമാണ് ഭഗവാൻ ഇങ്ങനെ ബന്ധനമുക്തി ഏകുന്നത്. കൃഷ്ണന്റെ പാദപദ്മങ്ങളിൽ സ്വയം സമർപ്പിക്കുക മാത്രമാണ് ഭൗതികപ്രകൃതിയുടെ അലംഘനീയമായ പിടുത്തത്തിൽ നിന്ന് വിടുതി നേടാനുള്ള ഒരേയൊരു ഉപായം.
( ഭാവാർത്ഥം / ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം ഏഴ് / ശ്ലോകം 14
No comments:
Post a Comment