വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാർദ്ദന
ഭൂയഃ കഥയ തൃപ്തിർഹി ശൃണ്വതോ നാസ്തി മേ ഽമൃതം.
വിവർത്തനം
അങ്ങയെപ്പറ്റി കേട്ടിട്ട് എനിക്കൊരിക്കലും മതിവരുന്നില്ല. കേൾക്കുന്തോറും അങ്ങയുടെ വാക്കുകളാകുന്ന അമൃതത്തെ ആസ്വദിക്കുവാൻ തോന്നുന്നു. ഹേ, ജനാർദ്ദനാ, അങ്ങയുടെ വിഭൂതികളെപ്പറ്റി, അവയുടെ യൗഗികപ്രഭാവത്തെപ്പറ്റി വീണ്ടും വിശദമായി വിവരിച്ചു തന്നാലും.
ഭാവാർത്ഥം
നൈമിഷാരണ്യത്തിൽവെച്ച് ശൗനകാദികളായ ഋഷികൾ സൂത ഗോസ്വാമിയോട് ഇതേ വിധത്തിൽ തന്നെ പറയുന്നുണ്ട്. (ഭാഗവതം 1.1.19)
വയം തുന വിതൃപ്യാമ ഉത്തമശ്ലോകവിക്രമേ
യച്ഛൃണ്വതാം രസജ്ഞാനാം സ്വാദുസ്വാദുപദേപദേ
"വിശിഷ്ട സ്തോത്രങ്ങളാൽ വാഴ്ത്തപ്പെടുന്ന കൃഷ്ണന്റെ ദിവ്യ ലീലകളെ നിരന്തരം കേട്ടുകൊണ്ടിരുന്നാലും ആർക്കും മതിവരില്ല. കൃഷ്ണനുമായി ദിവ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ലീലകളുടെ വിവരണത്തെ ഓരോ കാൽവെയ്പിലും ആസ്വദിക്കാൻ കഴിയും”. അർജുനൻ പരമപ്രഭുവായ കൃഷ്ണനെപ്പറ്റി വിശേഷിച്ച് അദ്ദേഹത്തിന്റെ വിശ്വവ്യാപ്തമായ രൂപത്തെപ്പറ്റി അറിയാൻ ഉത്സുകനാണ്.
കൃഷ്ണനെക്കുറിച്ചുള്ള വിവരണമെന്തും അമൃതോപമം തന്നെ. പ്രായോഗികപരിശീലനംകൊണ്ട് സാധിക്കാവുന്നതാണ് ഈ അമൃതാസ്വാദനം. ആധുനിക കഥകൾക്കും നോവലുകൾക്കും ചരിത്രങ്ങൾക്കും അതീന്ദ്രിയങ്ങളായ ഭഗവദ് ലീലകളെക്കുറിച്ചുള്ള വിവരണങ്ങളുമായി വലിയ വ്യത്യാസമുണ്ട്. ഭൗതിക കഥാശ്രവണം കാലക്രമേണ മടുപ്പുണ്ടാക്കുമെന്നിരിക്കെ, കൃഷ്ണന്റെ കഥകൾ കേൾക്കുന്നവർക്ക് ഒരിക്കലും മതിവരുന്നില്ല. അതുകൊണ്ടാണ് ലോകചരിത്രത്തിൽ എമ്പാടും ഭഗവദവതാരകഥകൾക്ക് പ്രാധാന്യം കൊടുത്ത് കാണുന്നത്. ഭഗവാന്റെ വിവിധാവതാരകാലങ്ങളിൽ ചെയ്യപ്പെട്ട ലീലകളുടെ ചരിത്രങ്ങളാണ് പുരാണങ്ങൾ. പലവുരു വായിച്ചാലും അവയ്ക്ക് പുതുമ നഷ്ടപ്പെടാറില്ല.
( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പത്ത് / ശ്ലോകം 18 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment