സൂര്യഗ്രഹണവേളയിൽ വൃന്ദാവനവാസികൾ
കൃഷണനെ സന്ധിക്കുന്നു.
കൃഷ്ണ ബലരാമൻമാർ വൃന്ദാവനവാസികളെ സന്ധിക്കുന്നു
*********************
യാദവൻമാരും മറ്റ് രാജാക്കന്മാരും ഒരു സൂര്യഗ്രഹണ വേളയിൽ കുരുക്ഷേത്രത്തിൽ ഒത്തുചേരുകയും കൃഷ്ണകഥകൾ ചർച്ചചെയ്യുകയും ചെയ്തു. കൃഷ്ണൻ നന്ദ മഹാരാജാവിനെ യും മറ്റ് വൃന്ദാവന വിശ്വാസികളെയും കുരുക്ഷേത്രത്തിൽ കണ്ടുമുട്ടുകയും അവർക്ക് അത് പ്രദാനം ചെയ്യുകയും ചെയ്തു . ഒരു സമ്പൂർണ്ണ സൂര്യഗ്രഹണം ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞ് ഉൾപ്പെടെയുള്ള ജനങ്ങൾ സവിശേഷമായ പുണ്യം നേടാനായി കുരുക്ഷേത്രത്തിൽ ഒത്തുചേർന്നു സ്നാനാദി കർമ്മങ്ങൾ അനുഷ്ഠിച്ച് കഴിഞ്ഞപ്പോൾ യദുക്കൾ മത്സ്യം,ഉശീനരം തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള രാജാക്കന്മാരും ,കൂടാതെ വിരഹ വേദന അനുഭവിക്കുന്ന നന്ദ മഹാരാജാവും ഗോപ സമൂഹവും വന്നിരിക്കുന്നത് ശ്രദ്ധിച്ചു. പഴയ മിത്രങ്ങളെ കണ്ട് യാദവന്മാർ അത്യാഹ്ലാദം പൂർവ്വം ഓരോരുത്തരെയായി ആശ്ലേഷിക്കുകയും ആനന്ദാശ്രുക്കൾ പൊഴിക്കുകയും ചെയ്തു അവരുടെ പത്നിമാരും അത്യധികം സന്തോഷത്തോടെ പരസ്പരം ആലിംഗനം ചെയ്തു.
സഹോദരനായ വസുദേവരുടേയും മറ്റു കുടുംബാംഗങ്ങളെയും കണ്ട് കുന്തിദേവി ദുഃഖങ്ങളൊക്കെ മറന്നു പോയി. എങ്കിലും അവർ ഇങ്ങനെ പറഞ്ഞു "സഹോദരാ എന്റെ കഠിനയാതനകളുടെ വേളകളിൽ നിങ്ങളൊക്കെ എന്നെ മറന്നു പോയത് കൊണ്ട് നിർഭാഗ്യവതിയാണ് ഞാൻ .വിധി തുണക്കാത്ത ഒരാളെ ബന്ധുക്കൾ പോലും മറന്നു പോകുന്നു.
വസുദേവൻ ഇങ്ങനെ മറുപടിയോതി. "പ്രിയ സഹോദരി എല്ലാവരും വിധിയുടെ കളിപ്പാട്ടങ്ങൾ ആണല്ലോ.കംസൻ അതികഠിനമായി പീഡിപ്പിച്ചത് മൂലം യാദവരായ ഞങ്ങളൊക്കെ ചിന്നിച്ചിതറി പല ദേശങ്ങളിൽ ചെന്ന് അഭയം തേടേണ്ടി വന്നു .അതിനാൽ ഭഗവതിയുമായി ബന്ധം പുലർത്താൻ ഒരു വഴിയുമില്ലാതെ പോയി. കൃഷ്ണ ഭഗവാനെയും പത്നിമാരും കണ്ടപ്പോൾ അവിടെ സന്നിഹിതരായ രാജാക്കന്മാർ അത്ഭുത സ്തബ്ധരായി. ഭഗവാൻറെ വ്യക്തിപരമായ സംഗം ലഭിച്ച യാദവരെ അവർ വാഴ്ത്തി. നന്ദ മഹാരാജാവിനെ ദർശിച്ച യാദവർ ആനന്ദഭരിതരാവുകയും അദ്ദേഹത്തെ അവരോരോരുത്തരായി മൂറുകിപോണരോകയും ചെയ്തു.വസുദരവനും നന്ദനെ അത്യധികം ആഹ്ലാദത്തോടെ ആശ്ലേഷിക്കുകയും കംസൻ തന്നെ പീഡിപ്പിച്ചിരുന്ന വേളയിൽ കൃഷ്ണ ബലരാമന്മാരെ നന്ദൻ സ്വന്തം സംരക്ഷണത്തിൽ വളർത്തിയതിനെ അനുസ്മരിക്കുകയും ചെയ്തു. കൃഷ്ണ ബലരാമന്മാർ യശോദാ മാതാവിനെ ആശ്ലേഷിക്കുകയും വണങ്ങുകയും ചെയ്തു. പക്ഷേ വികാരപാരവശ്യത്താൽ കണ്ഠമിടറി അവർക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. നന്ദനും യശോദയും രണ്ടു പുത്രന്മാരെയും മടിയിലിരുത്തി ആശ്ലേഷിച്ചു വിരഹ ദുഃഖത്തിൽ നിന്നും ആശ്വാസം നേടി രോഹിണിയും ദേവകി, യശോദയെ ആശ്ലേഷിക്കുകയും അവർ തങ്ങൾക്ക് നൽകിയ ആ സൗഹൃദം അനുസ്മരിക്കുകയും ചെയ്തു. കൃഷ്ണ ബലരാമന്മാരെ വളർത്തിവലുതാക്കുന്നതിലൂടെ യശൗദ കാണിച്ച കരുണക്ക് പ്രതിഫലം നൽകാൻ ഇന്ദ്രന്റെ സമ്പത്തുകൊണ്ടും സാധ്യമല്ല എന്ന് അവർ പറഞ്ഞു.
അനന്തരം പരമപുരുഷൻ ഒരു വിജനമായ സ്ഥലത്ത് വെച്ച് ഗോപയുവതികളെ സന്ധിച്ചു. താൻ സർവ്വവ്യാപിയും സർവ്വശക്തനും സർവ്വശക്തിപ്രഭവ കേന്ദ്രവുമായതിനാൽ അവർക്ക് തന്നിൽ നിന്ന് ഒരിക്കലും പിരിയുക സാധ്യമല്ല എന്ന് പറഞ്ഞ് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ഏറെക്കാലത്തിനുശേഷം ഭഗവാനുമായി ഒത്തുചേർന്ന് ഗോപികമാർ തങ്ങളുടെ ഹൃദയങ്ങളിൽ ഭഗവാൻറെ പാദാരവിന്ദങ്ങൾ സന്നിഹിതമാകണെ എന്നുമാത്രം പ്രാർത്ഥിച്ചു.
(ശ്രീമദ് ഭാഗവതം , സ്കന്ദം 10 അദ്ധ്യായം 82 ന്റെ സംഗ്രഹം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
No comments:
Post a Comment