നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
വിഷാദം
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം രണ്ട് /
*************************************************
മാത്രാസ്പർശാസ്തു കൗന്തേയ ശീതോഷ്ണസുഖദുഃഖദാഃ
ആഗമാപായിനോ ഽനിത്യാസ്‌താംസ്‌തിതിക്ഷസ്വ ഭാരത.
വിവർത്തനം
ഹേ കുന്തീപുത്രാ, ക്ഷണികങ്ങളായ സുഖദുഃഖങ്ങളുടെ വരവും പോക്കും മഞ്ഞുകാലത്തിന്റേയും വേനൽക്കാലത്തിന്റേയും ഗതി വിഗതികൾ പോലെയത്രേ. ഇന്ദ്രിയാനുഭൂതികളിൽ നിന്ന് അവയുണ്ടാകുന്നു. ഹേ ഭാരതാ, അവയെ അസ്വസ്ഥനാകാതെ സഹിക്കാൻ ഒരാൾ പഠിക്കണം.
ഭാവാർത്ഥം:
തന്റെ കർത്തവ്യനിർവ്വഹണത്തിനിടയിൽ ഉണ്ടാകുന്ന ക്ഷണികങ്ങളായ സുഖദുഃഖങ്ങളുടെ വരവും പോക്കും സഹിക്കാൻ ഒരാൾ പഠിക്കണം. കൊടും തണുപ്പുള്ള മാഘമാസത്തിലും (ജനുവരി - ഫെബ്രുവരി) പ്രാതഃ സ്നാനം ചെയ്യണമെന്നാണ് വൈദികനിയമം. വലിയ തണുപ്പുള്ള കാലമാണത്, എങ്കിലും മതപ്രമാണങ്ങളിൽ അടിയുറച്ചു വിശ്വാസമുള്ള ഒരു വ്യക്തി പ്രാതഃസ്നാനത്തിനു വിസമ്മതിക്കുന്നില്ല. വേനൽച്ചു്ട് ഏറ്റവും അസഹ്യമാകുന്ന മേയ് - ജൂൺ മാസങ്ങളിലും കുടുംബിനികൾ അടുക്കളെപ്പണി നടത്തുന്നു. കാലാവസ്ഥ മൂലമുണ്ടാകുന്ന അസൗകര്യങ്ങളെ വകവെയ്ക്കാതെ ഓരോരുത്തരും സ്വന്തം കടമ നിറവേറ്റേണ്ടതുണ്ട്. അതുപോലെ യുദ്ധം ചെയ്യുക എന്നത് ക്ഷത്രിയരുടെ ധർമ്മമാണ്. സുഹൃത്തുക്കളോടോ ബന്ധക്കളോടോ യുദ്ധംചെയ്യേണ്ടിവന്നാലും തന്റെ നിയതകർമ്മങ്ങളിൽ നിന്നും വ്യതിചലി ക്കാൻ പാടില്ല. വിജ്ഞാനവേദിയിലേയ്ക്കുയരാൻവേണ്ടി ഒരാൾ തനിക്ക് വിധിക്കപ്പെട്ട ധാർമ്മികനിയമങ്ങൾ അനുസരിക്കുക തന്നെ വേണം. ജ്ഞാനംകൊണ്ടും ഭക്തികൊണ്ടും മാത്രമേ മനുഷ്യന് മായാബന്ധങ്ങ ളിൽ നിന്ന് മുക്തിയുള്ളൂ.
അർജുനനെ സംബോധനചെയ്യാൻ ഉപയോഗിച്ച രണ്ടു പേരുകളും ഇവിടെ പ്രാധാന്യമർഹിക്കുന്നു. 'കൗന്തേയ' എന്ന പദം മാതൃഭാഗത്തു നിന്നുള്ള രക്തബന്ധത്തേയും"ഭാരത' എന്ന പദം പിതാവിന്റെ ഭാഗത്തു നിന്നുള്ള മാഹാത്മ്യത്തേയും സൂചിപ്പിക്കുന്നു. രണ്ടു വിധത്തിലും മഹനീയമായ പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. ആ മഹനീയ പൈതൃകം ശരിയായ കൃത്യനിർവ്വഹണത്തിനുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല.
No comments:
Post a Comment