Home

Saturday, April 3, 2021

വിഷാദം

 




നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

വിഷാദം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം അഞ്ച്  / 

ശ്ലോകം 21

*************************************************

ബാഹ്യസ്പർശേഷ്വസക്താത്മാ വിന്ദത്യാത്മനി യത്സുഖം

സ ബ്രഹ്മയോഗയുക്താത്മാ സുഖമക്ഷയമശ്നുതേ


  വിവർത്തനം

മുക്തനായ ഒരാൾക്ക് ഭൗതികമായ ഇന്ദിയസുഖങ്ങളിൽ ആ സക്തിയുണ്ടാവില്ല. അയാൾ സമാധി പൂണ്ട് ആത്മാവിൽത്തന്നെ എപ്പോഴും ആനന്ദമനുഭവിക്കുന്നു. പരമതത്ത്വത്തിൽ ഏകാഗ്രമായി മനസ്സൂന്നുന്നതുകൊണ്ട് ആത്മസാക്ഷാത്കാരം ലഭിച്ച വ്യക്തി അളവറ്റ ആനന്ദം അനുഭവിക്കുന്നു.


കൃഷ്ണാവബോധത്തിലെ ഒരു മഹാഭക്തനായ ശ്രീ യമുനാചാര്യർ ഇങ്ങനെ പറയുന്നു.


യദവധി മമ ചേതഃ കൃഷ്ണപാദാരവിന്ദയോ

  നവനവരസധാമന്യുദ്യതം രന്തുമാസീത്

 തദവധിബതനാരീസംഗമേ സ്മര്യമാണേ

ഭവതി മുഖവികാര സൃഷ്ഠു നിഷ്ഠീവനം ച


"ഞാൻ അതീന്ദ്രിയപ്രേമത്തോടെ കൃഷ്ണസേവനത്തിലേർപ്പെടുകയാൽ കൃഷ്ണന്റെ നിത്യനൂതനമായ ആനന്ദത്തെ സാക്ഷാത്കരിക്കുന്നതുകൊണ്ട് ലൈംഗികസുഖത്തെപ്പറ്റി ഓർക്കുന്ന മാത്രയിൽ എന്റെ ചുണ്ടുകൾ കോടുന്നു. വെറുപ്പുകൊണ്ട് ഞാൻ തുപ്പിപ്പോകുന്നു."


ബ്രഹ്മയോഗം അല്ലെങ്കിൽ കൃഷ്ണാവബോധം സിദ്ധിച്ചവർ പ്രേമഭരിതമായ കൃഷ്ണസേവനത്തിൽ മുഴുകുന്നതുകൊണ്ട് ഭൗതിക ഭോഗങ്ങളിൽ അവർക്ക് ആസ്വാദ്യത പൂർണ്ണമായും നഷ്ടപ്പെടുന്നു. ഭൗതിക ഭോഗങ്ങളിൽ ലൈംഗികസുഖമാണ് മുഖ്യം. അതിന്റെ മാസ്മര ശക്തിക്ക് വഴങ്ങിയാണ് ഈ പ്രപഞ്ചം തന്നെ പ്രവർത്തിച്ചുപോരുന്നത്. ഈയൊരു ഉദ്ദേശ്യമില്ലാതെ ഭൗതികവാദികൾക്ക് പ്രവർത്തിക്കാനാവില്ല. പക്ഷേ കൃഷ്ണാവബോധമുദിച്ച ഒരാൾക്ക് താൻ ഉപേക്ഷിക്കുന്ന ഈ ലൈംഗികസുഖം കൂടാതെത്തന്നെ ഊർജ്ജസ്വലമായി പ്രവൃത്തികൾ ചെയ്യാം. ആദ്ധ്യാത്മിക പരീക്ഷണമാണിത്. ആത്മസാക്ഷാത്കാരവും ലൈംഗികസുഖവും പൊരുത്തപ്പെട്ടുപോകാറില്ല. കൃഷ്ണാവബോധം സിദ്ധിച്ച ആൾ മുക്താത്മാവാകയാൽ ഏതു വിധമുള്ള വിഷയസുഖ ങ്ങളിലും അനാസക്തനായിരിക്കും.

No comments:

Post a Comment