Home

Monday, May 31, 2021

അതീന്ദ്രിയ ഭക്തിയുതസേവനം


 

സംസാരേ fസ്മിൻ മഹാ - ഘോരേ 

ജന്മ മൃത്യു - സമാകുലേ 

പൂജനം വാസുദേവസ്യ 

താരകം വാദിഭിഃ സ്മൃതം 


അന്ധകാരപൂർണവും, വിപത്തുകളാൽ പരിപൂരിതവും, ജനന - മരണങ്ങളാൽ സമ്മിശ്രവും, വിഭിന്ന ഉത്കണ്ഠകളാൽ നിറഞ്ഞതുമായ ഭൗതിക ലോകത്തിൽ, വലിയ പ്രതിബന്ധങ്ങളിൽനിന്നും പുറത്തുവരാനുള്ള ഏക മാർഗം ഭഗവാൻ വാസുദേവന്റെ പ്രേമയുക്തമായ അതീന്ദ്രിയ  ഭക്തിയുതസേവനം സ്വീകരിക്കുകയാകുന്നു. എല്ലാ വിഭാഗം തത്ത്വജ്ഞാനികളാലും ഇത് അംഗീകരിക്കപ്പെട്ടതാകുന്നു. ( സ്കന്ദപുരാണം)


ശ്രീ സ്കന്ദ പുരാണം / ശ്രീമദ് ഭാഗവതം 2.9.36/ ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

പരിശുദ്ധ ഭക്തൻമാരുടെ ലക്ഷണങ്ങൾ

 

യത്രോത്തമശ്ളോക ഗുണാനുവാദഃ

പ്രസ്തൂയതേ ഗ്രാമ്യകഥാ വിഘാതഃ

നിഷേവ്യമാണോfനുദിനം മുമുക്ഷോർ-

മതീം സതീം യച്ഛതി വാസുദേവേ.


വിവർത്തനം


🍁🍁🍁🍁🍁🍁🍁🍁


പരിശുദ്ധ ഭക്തന്മാർ എന്ന് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത് ആരെയൊക്കെയാണ്? പരിശുദ്ധ ഭക്തന്മാരുടെ ഒരു സഭയിൽ രാഷ്ട്രീയവും സാമൂഹിക ശാസ്ത്രവും പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രശ്നമേ ഉദിക്കുന്നില്ല .പരിശുദ്ധ ഭക്തന്മാരുടെ സഭയിൽ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ ഗുണങ്ങളും, രൂപങ്ങളും, ലീലകളും മാത്രമേ ചർച്ചചെയ്യപ്പെടുകയുള്ളൂ .അദ്ദേഹം വളരെ ശ്രദ്ധാപൂർവ്വം സ്തുതിക്കപ്പെടുകയും,ആരാധിക്കപ്പെടുകയും ചെയ്യുന്നു. പരിശുദ്ധ ഭക്തന്മരുടെ സഹവാസത്തിൽ അത്തരം വിഷയങ്ങൾ ആദരവോടെ നിരന്തരം ശ്രവിക്കുന്ന,,ആത്യന്തീക സത്യത്തിൽ അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി പോലും ക്രമേണ വാസുദേവന്റെ സേവനത്തിലേക്ക് ആകർഷിക്കപ്പെടും.

 


ഭാവാർത്ഥം 


🍁🍁🍁🍁🍁🍁🍁🍁


പരിശുദ്ധ ഭക്തൻമാരുടെ ലക്ഷണങ്ങൾ ഈ ശ്ളോകത്തിൽ വിവരിച്ചിരിക്കുന്നു . പരിശുദ്ധനായ ഒരു ഭക്തന് ഭൗതിക വിഷയങ്ങളിൽ ഒരിക്കലും താൽപര്യം ഉണ്ടായിരിക്കില്ല . ശ്രീ ചൈതന്യ മഹാപ്രഭു അദ്ദേഹത്തിൻറെ ഭക്തന്മാരെ ഭൗതീകവിഷയങ്ങൾ സംസാരിക്കുന്നതിൽ നിന്ന് കർശനമായി വിലക്കിയിട്ടുണ്ട് .ഗ്രാമ്യ -വാർത്ത നാ കഹിബേഃ ഒരുവൻ അനാവശ്യമായി ഭൗതിക ലോകത്തിൻറെ വർത്തമാനങ്ങളിൽ ഏർപ്പെടരുത് .ഈ രീതിയിൽ അവൻ സമയം പാഴാക്കരുത്.ഭക്തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത് .ഒരു ഭക്തന് കൃഷ്ണനെ പരമ ദിവ്യ പുരുഷനായ ഭഗവാനെ സേവിക്കുക എന്നതല്ലാതെ മറ്റൊരാഗ്രഹവുമില്ല .ഭഗവാനെ 24 മണിക്കൂറും സേവിക്കുന്നതും  മഹത്വീകരിക്കുന്നതിലും ജനങ്ങളെ മുഴുകിപ്പിക്കാൻ വേണ്ടിയാണ് ഈ കൃഷ്ണ ബോധ പ്രസ്ഥാനം ആരംഭിച്ചത് .ഈ സ്ഥാപനത്തിലെ ശിഷ്യഗണങ്ങൾ രാവിലെ 5 മണിക്ക് ആരംഭിക്കുന്ന കൃഷ്ണ ബോധ പരിപോഷണം രാത്രി പത്തുമണിവരെ തുടരുന്നു. വാസ്തവത്തിൽ അവർക്ക് അനാവശ്യമായ രാഷ്ട്രീയവും,സാമൂഹിക ശാസ്ത്രവും ആനുകാലിക കാര്യങ്ങളും ചർച്ച ചെയ്യാൻ അവസരം ഇല്ല.അവ അവയുടെ വഴിയിലൂടെ സഞ്ചരിക്കും. കൃഷ്ണനെ നിഷ്കർഷയോടെയും ഗൗരവ പൂർണമായും സേവിക്കുക എന്നതുമാത്രമാണ് അവൻറെ താല്പര്യം.



(ശ്രീമദ് ഭാഗവതം.5.12.13)



Saturday, May 29, 2021

അജാമിളന്റെ ജീവിത ചരിത്രം


 

ഭക്തിയുതസേവനത്തിന്റെ ശക്തി തെളിയിക്കുന്നതിന് ശുകദേവ ഗോസ്വാമി അജാമിളന്റെ ചരിത്രം വിവരിച്ചു. കന്യാകുബ്ജത്തിൽ (ഇന്നത്തെ കനൗജ്) വസിച്ചിരുന്ന അജാമിളനെ ഒരു പരിപൂർണ ബ്രാഹ്മണനാക്കുന്നതിന് അവന്റെ രക്ഷിതാക്കൾ വേദങ്ങൾ അഭ്യസിപ്പിക്കുകയും ക്രമീകൃത തത്ത്വങ്ങൾ പാലിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും, പൂർവകർമങ്ങളുടെ ഫലമായി അവൻ എങ്ങനെയോ ഒരഭിസാരികയാൽ ആകർഷിക്കപ്പെടുകയും അവളുമായുള്ള സഹവാസം നിമിത്തം ക്രമീകൃത തത്ത്വങ്ങളെല്ലാം ഉപേക്ഷിച്ച് അങ്ങേയറ്റം അധഃപതിക്കുകയും ചെയ്തു. അജാമിളൻ ആ അഭിസാരികയിൽ പത്തു പുത്രന്മാരെ ജനിപ്പിച്ചു. അവരിൽ ഏറ്റവും ഇളയവന്റെ പേര് നാരായണൻ എന്നായിരുന്നു. സ്വന്തം മരണസമയത്ത് യമദൂതന്മാരുടെ വരവ് കണ്ട് ഭയന്നുവിറച്ച അജാമിളൻ അവന് ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന ഇളയ പുത്രൻ നാരായണന്റെ പേര് വിളിച്ച് നിലവിളിച്ചു. അങ്ങനെ അവൻ യഥാർത്ഥ നാരായണനെ വിഷ്ണുഭഗവാനെ സ്മരിച്ചു. അവന്റെ നാരായണനാമജപം പൂർണവും അപരാധരഹിതവും ആയിരുന്നില്ലെങ്കിലും, അതു പ്രവർത്തിച്ചു. അവൻ നാരായണന്റെ ദിവ്യനാമം ജപിച്ചയുടനെ വിഷ്ണുവിന്റെ ആജ്ഞാപാലകർ ആ രംഗത്ത് പ്രത്യക്ഷരായി. അവരും യമരാജന്റെ ആജ്ഞാപാലകരും തമ്മിൽ അവിടെയൊരു സംവാദം നടക്കുകയും അത് ശ്രവിച്ച അജാമിളൻ മോചിതനാവുകയും ചെയ്തു. അതോടെ അവന് ഫലേച്ഛാ കർമങ്ങളുടെ ദോഷഫലങ്ങളെക്കുറിച്ചും, അതോടൊപ്പം ഭക്തിയുത സേവന പ്രക്രിയ എത്ര ഉൽകൃഷ്ടമാണെന്നും മനസിലാക്കാൻ കഴിഞ്ഞു.


വിഷ്ണുദൂതന്മാർ പറഞ്ഞു, “ശിക്ഷാർഹനല്ലാത്ത ഒരു വ്യക്തി യമരാജന്റെ സഭയിൽ ശിക്ഷിക്കപ്പെടാൻ പോകുന്നതിനാൽ ഇപ്പോൾ ഭക്തന്മാരുടെ സഭയിൽ പോലും അധർമ പ്രവൃത്തികൾ നടക്കുന്നു. ജനങ്ങളിൽ മുഖ്യപങ്കും നിസഹായരാണ്, അവർ സംരക്ഷണത്തിന് ഭരണകൂടത്തെ ആശ്രയിക്കുന്നു, പക്ഷേ ഭരണകൂടം ഇത് മുതലെടുത്ത് അവർക്ക് ദ്രോഹം ചെയ്താൽ അവർ എവിടേക്ക് പോകും? നിങ്ങൾ അജാമിളനെ ശിക്ഷിക്കാൻ യമരാജന്റെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുയാണെങ്കിലും, അവൻ ശിക്ഷിക്കപ്പെടരുതെന്ന് ഞങ്ങൾ വ്യക്തമായി കാണുന്നു."


അജാമിളൻ പരമോന്നതനായ ഭഗവാന്റെ ദിവ്യനാമത്തെ മഹത്വപ്പെടുത്തിയതുകൊണ്ടാണ് അവൻ ശിക്ഷാർഹനല്ലാതായത്. വിഷ്ണുദൂതന്മാർ അത് താഴെ പറയും പ്രകാരം വിശദീകരിക്കുന്നു: “നാരായണന്റെ ദിവ്യ നാമം ഒരിക്കൽ ജപിച്ചതുകൊണ്ടു മാത്രം ഈ ബ്രാഹ്മണൻ പാപപങ്കിലമായ ജീവിതത്തിന്റെ എല്ലാ പ്രതിപ്രവർത്തനങ്ങളിൽ നിന്നും മോചിതനായി. വാസ്തവത്തിൽ അവൻ ഈ ജീവിതത്തിലെ പാപങ്ങളിൽ നിന്നു മാത്രമല്ല, പല പല ആയിരക്കണക്കിന് മറ്റു ജീവിതങ്ങളിലെ പാപങ്ങളിൽ നിന്നും മുക്തനായി. അവൻ അവന്റെ എല്ലാ പാപകർമങ്ങൾക്കുമുള്ള ശരിയായ പ്രായശ്ചിത്തം നിർവഹിച്ചു കഴിഞ്ഞു. ഒരുവൻ ശാസ്ത്രങ്ങളുടെ നിർദേശാനുസരണം പ്രായശ്ചിത്തം അനുഷ്ഠിച്ചാൽ വാസ്തവത്തിൽ അവൻ പാപപ്രതികരണങ്ങളിൽ നിന്നു സ്വതന്ത്രനാവില്ല. പക്ഷേ അവൻ ഭഗവാന്റെ ദിവ്യനാമം ജപിക്കുന്നപക്ഷം, അത്തരം ജപത്തിന്റെ ക്ഷണപ്രഭ കൊണ്ടു മാത്രം അവൻ അവന്റെ എല്ലാ പാപപ്രതികരണങ്ങളിൽ നിന്നും മുക്തനാകും. ഭഗവാന്റെ ദിവ്യനാമ മഹത്ത്വങ്ങളുടെ കീർത്തനം സകല സൗഭാഗ്യങ്ങളെയും ഉണർത്തും. അതുകൊണ്ട് എല്ലാ പാപപ്രതികരണങ്ങളിൽ നിന്നും പരിപൂർണമായി മോചിതനായതിനാൽ അജാമിളൻ യമരാജനാൽ ശിക്ഷിക്കപ്പെടരുത്.


ഇങ്ങനെ പറഞ്ഞുകൊണ്ടു നിൽക്കുന്നതിനിടയിൽ വിഷ്ണുദൂതന്മാർ അജാമിളനെ യമദൂതന്മാരുടെ പാശങ്ങളിൽ നിന്ന് മോചിപ്പിച്ച ശേഷം അവരുടെ സ്വന്തം ധാമത്തിലേക്ക് പോയി. എങ്ങനെ തന്നെയായാലും അജാമിള ബ്രാഹ്മണൻ വിഷ്ണു ദൂതന്മാർക്ക് തന്റെ ആദരപ്രണാമങ്ങൾ അർപ്പിച്ചു. ജീവിതാന്ത്യത്തിൽ നാരായണനാമം ജപിക്കാൻ സാധിച്ച താൻ എത്ര ഭാഗ്യവാനാണെന്ന് മനസിലാക്കാൻ അവനു കഴിഞ്ഞു. തീർച്ചയായും അവന് തന്റെ സൗഭാഗ്യത്തിന്റെ അർത്ഥം ബോധ്യമായി. യമദൂതന്മാരും വിഷ്ണുദൂതന്മാരും തമ്മിൽ നടത്തിയ സംവാദം ശരിക്കും ഗ്രഹിച്ച അവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ ഒരു പരിശുദ്ധ ഭക്തനായിത്തീർന്നു. താൻ എത്ര പാപിയായിരുന്നുവെന്നു ചിന്തിച്ച് വളരെയധികം ദുഃഖിച്ച് അവൻ വീണ്ടും വീണ്ടും സ്വയം വിലപിക്കുകയും ചെയ്തു.


വിഷ്ണുദൂതന്മാരുമായുള്ള സമ്പർക്കം മൂലം തന്റെ മൗലികമായ അവബോധം ഉണർന്ന അജാമിളൻ അവസാനം സർവതും പരിത്യജിച്ച് ഹരിദ്വാറിലേക്ക് പോയി. അവിടെ അവൻ സദാ പരമദിവ്യോത്തമപുരുഷനായ ഭഗവാനെ ധ്യാനിച്ച് യാതൊരു വ്യതിചലനവുമില്ലാതെ ഭക്തിയുത സേവനത്തിൽ മുഴുകി. അനന്തരം വിഷ്ണുദൂതന്മാർ അവിടെയെത്തി അവനെ ഒരു സ്വർണ സിംഹാസനത്തിൽ ഇരുത്തി വൈകുണ്ഠത്തിലേക്ക് കൊണ്ടുപോയി.


ചുരുക്കത്തിൽ, പാപിയായിരുന്ന അജാമിളൻ സ്വന്തം പുത്രനെ ഉദ്ദേശിച്ചാണ് നാരായണഭഗവാന്റെ നാമം വിളിച്ചതെങ്കിലും, പ്രാരംഭഘട്ടത്തിൽ നാമാഭാസമാണ് ജപിച്ചിരുന്നതെങ്കിലും, അവന്റെ മോചനത്തിന് അത് ധാരാളമായിരുന്നു. അതുകൊണ്ട് ഭഗവാന്റെ ദിവ്യനാമം ഭക്തിയോടും വിശ്വാസത്തോടും കൂടി ജപിക്കുന്ന ഒരുവൻ നിശ്ചയമായും ഉയർത്തപ്പെടും. അവൻ അവന്റെ ബദ്ധമായ ഈ ഭൗതിക ജീവിതത്തിൽത്തന്നെ സംരക്ഷിക്കപ്പെടും


യമരാജൻ അദ്ദേഹത്തിന്റെ ദൂതന്മാരെ ഉപദേശിക്കുന്നു


വളരെ നിരാശരായിരുന്ന യമദൂതന്മാർ യമരാജന്റെ സമക്ഷം നടന്നതെല്ലാം വിവരിച്ചു.ഇതെല്ലാം ശ്രവിച്ച യമരാജൻ അവരെ ഇപ്രകാരം സമാധാനിപ്പിച്ചു . “അജാമിളൻ തന്റെ പുത്രനെയാണ് വിളിച്ചിരുന്നതെങ്കിലും അത് ഭഗവാൻ, നാരായണന്റെ ദിവ്യനാമമായതിനാൽ ആ നാമോച്ചാരണത്തിന്റെ മിന്നൽ പ്രകാശം ഒന്നുകൊണ്ടു മാത്രം അവനെ പിടികൂടാനുളള നിങ്ങളുടെ ശ്രമത്തിൽ നിന്ന് അവനെ രക്ഷിച്ച വിഷ്ണുവിന്റെ ആജ്ഞാവാഹകരുടെ സഹവാസം അവന് തൽക്ഷണം ലഭിച്ചു. ഇത് വളരെ ശരിയാണ്. ദീർഘകാലമായി പാപം ചെയ്യുന്ന ഒരു വ്യക്തിപോലും ഭഗവാന്റെ ദിവ്യനാമം പൂർണമായല്ലെങ്കിൽ പോലും അപരാധരഹിതമായി ജപിക്കുന്ന പക്ഷം അവന് മറ്റൊരു ഭൗതികജന്മം എടുക്കേണ്ടി വരികയില്ലെന്നത് ഒരു വാസ്തവമാണ്."


ഭഗവാന്റെ ദിവ്യനാമം ജപിച്ചതിലൂടെ അജാമിളൻ വിഷ്ണു ഭഗവാന്റെ നാല് ദൂതന്മാരെ സന്ധിച്ചു. വളരെ സുന്ദരന്മാരായിരുന്ന അവർ അവനെ രക്ഷിക്കാൻ പെട്ടെന്ന് ആഗതരായി. യമരാജൻ ഇപ്പോൾ അത് വിവരിക്കുന്നു: “വിഷ്ണുദൂതന്മാരെല്ലാം ഭഗവാന്റെ, ഈ ഭൗതികലോകത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾ സംബന്ധിച്ച് പരമോന്നത വ്യക്തിയുടെ പരിശുദ്ധ ഭക്തന്മാരാണ്. ദേവേന്ദ്രനോ, വരുണനോ, ശിവനോ, ബ്രഹ്മാവിനോ, സപ്തർഷികൾക്കോ, എനിക്കോ, സ്വയം പര്യാപ്തനും ഭൗതികേന്ദ്രിയങ്ങൾക്ക് അതീതനുമായ പരമോന്നതനായ ഭഗവാന്റെ അതീന്ദ്രിയ പ്രവർത്തനങ്ങൾ മനസിലാക്കാൻ കഴിയില്ല. ഭൗതികേന്ദ്രിയങ്ങളാൽ ആർക്കും അദ്ദേഹത്തെക്കുറിച്ച് ദീപ്തമായ ബോധം നേടാനാവില്ല. ഭഗവാൻ, മായികശക്തിയുടെ യജമാനൻ എല്ലാവരുടെയും സൗഭാഗ്യങ്ങൾക്കു വേണ്ട അതീന്ദ്രിയ യോഗ്യതകളുടെ ഉടമയാണ്. അദ്ദേഹത്തിന്റെ ഭക്തരും ആ രീതിയിൽ യോഗ്യതകൾ നേടിയവരാണ്. ഭക്തന്മാർ, ഈ ഭൗതികലോകത്തിൽ നിന്ന് പതിതാത്മാക്കളെ രക്ഷിക്കണമെന്ന കാര്യത്തിൽ മാത്രം ഉൽകണ്ഠയുളളവർ, ബദ്ധാത്മാവുകളെ രക്ഷിക്കുന്നതിന് മാത്രം ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷത്തിൽ ജന്മമെടുക്കുന്നു. ഒരുവൻ കുറെയെക്കെ ആദ്ധ്യാത്മിക ജീവിതത്തിൽ തൽപരനാണെങ്കിൽ ഭഗവാന്റെ ഭക്തന്മാർ അവനെ പല രീതികളിലും സംരക്ഷിക്കുന്നു.


യമരാജൻ തുടർന്നു, “സനാതന ധർമത്തിന്റെ സത്ത, അഥവാ ശാശ്വത ധർമം അത്യന്തം ഗോപ്യമാണ്. ആ രഹസ്യധർമ സമ്പ്രദായം മനുഷ്യ സമൂഹത്തിന് വെളിപ്പെടുത്താൻ ഭഗവാന് സ്വയമല്ലാതെ ആർക്കും കഴിയില്ല. ഭഗവാന്റെ കാരുണ്യത്താലാണ് അതീന്ദ്രിയ ധർമ സമ്പ്രദായം അദ്ദേഹത്തിന്റെ പരിശുദ്ധ ഭക്തന്മാർക്ക്, പ്രത്യേകിച്ചും പന്ത്രണ്ട് മഹാജനങ്ങൾക്ക് ബ്രഹ്മദേവൻ, നാരദമുനി, മഹാദേവൻ, കുമാരന്മാർ, കപിലൻ, മനു,പ്രഹ്ലാദൻ, ജനകൻ, ഭീഷ്മർ, ബലി, ശുകദേവ ഗോസ്വാമി, ഞാൻ - മനസ്സിലാക്കാൻ കഴിയുന്നത്. ജൈമിനിയുടെ നേതൃത്വത്തിലുളള മറ്റ് അഭിജ്ഞരായ പണ്ഡിതന്മാരെല്ലാം മിക്കവാറും എല്ലായ്പ്പോഴും വ്യാമോഹശക്തിയാൽ മറയ്ക്കപ്പെട്ടവരാകയാൽ, അവർ ത്രയീ എന്നു വിളിക്കപ്പെടുന്ന ഋഗ്, യജുർ, സാമം എന്നീ വേദത്രയങ്ങളുടെ മോഹിപ്പിക്കുന്ന ഭാഷയിൽ ഏറിയോ കുറഞ്ഞോ ആകൃഷ്ടരാണ്. ഈ മൂന്നു വേദങ്ങളുടെയും മോഹിപ്പിക്കുന്ന വാക്കുകളാൽ വശീകരിക്കപ്പെടുന്നവർ പരിശുദ്ധ ഭക്തരാകുന്നതിനു പകരം വൈദികാചാര ചടങ്ങുകളിൽ തൽപരരാകുന്നു. ഭഗവാന്റെ ദിവ്യനാമം കീർത്തിക്കുന്നതിന്റെ മഹാത്മ്യം അവർക്ക് മനസിലാവില്ല. ബുദ്ധിയുളള വ്യക്തികൾ എങ്ങനെതന്നെയായാലും ഭഗവാന്റെ ഭക്തിയുതസേവനം സ്വീകരിക്കുന്നു. ഭഗവദ് നാമം ച്യുതിരഹിതമായി കീർത്തിക്കുമ്പോൾ അവർ ഒരിക്കലും എന്റെ കൽപനകൾക്ക് വിഷയീഭവിക്കുന്നില്ല. അവർ യാദൃശ്ചികമായി എന്തെങ്കിലും പാപപ്രവൃത്തികൾ ചെയ്താൽ പോലും ഭഗവാന്റെ ദിവ്യനാമത്താൽ സംരക്ഷിക്കപ്പെടുന്നു, എന്തുകൊണ്ടെന്നാൽ, അതിലാണ് അവരുടെ അടിസ്ഥാന താൽപര്യം. ഭഗവാന്റെ നാല് ആയുധങ്ങൾ, പ്രത്യേകിച്ചും ഗദയും സുദർശന ചക്രവും ഭക്തരെ എല്ലായ്പ്പോഴും സംരക്ഷിക്കുന്നു. ഭഗവാന്റെ ദിവ്യനാമം കാപട്യമില്ലാതെ കീർത്തിക്കുകയും ശ്രവിക്കുകയും സ്മരിക്കുകയും ചെയ്യുന്ന ഒരുവൻ, അല്ലെങ്കിൽ ഭഗവാന് പ്രണാമങ്ങളർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരുവൻ പരിപൂർണനായിത്തീരുന്നു. അതേസമയം ജ്ഞാനവാനായ ഒരു വ്യക്തിപോലും ഭക്തിയുതസേവനമില്ലാത്തപക്ഷം നരകത്തിലേയ്ക്ക് വിളിക്കപ്പെട്ടേയ്ക്കാം.

ഇപ്രകാരം ഭൃത്യൻമാരെ ഉപദേശിച്ച യമരാജൻ, തന്റെ ഭൃത്യൻമാർ അറിവ്വില്ലാതെ ചെയ്തുപോയ അപരാധത്തിന് ഭഗവാനോട് ക്ഷമാപണം നടത്തി.


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁


https://suddhabhaktimalayalam.com


🍁🍁🍁🍁🍁🍁🍁

Tuesday, May 25, 2021

പ്രഹ്ളാദൻ നരസിംഹഭഗവാനെ പ്രാർത്ഥനകളാൽ ശാന്തനാക്കുന്നു

 

ശ്രീ നരസിംഹ അവതാരം


🍁🍁🍁🍁🍁🍁🍁


ഭാഗം 8


പ്രഹ്ളാദൻ നരസിംഹഭഗവാനെ പ്രാർത്ഥനകളാൽ ശാന്തനാക്കുന്നു


🍁🍁🍁🍁🍁🍁🍁


ഹിരണ്യകശിപുവിനെ വധിച്ചതിനു ശേഷവും ഭഗവാന്റെ ക്രോധം ശമിച്ചിരുന്നില്ല, ബ്രഹ്മദേവന്റെ നേതൃത്വത്തിലുള്ള ദേവന്മാർക്ക് അദ്ദേഹത്തെ ശാന്തനാക്കാൻ കഴിഞ്ഞതുമില്ല. ഭാഗ്യദേവതയും, ഭഗവാൻ നാരായണന്റെ നിത്യ സഖിയുമായ ലക്ഷ്മീമാതാവിനു പോലും നരസിംഹഭഗവാന്റെ മുന്നിൽ വരാൻ ധൈര്യമുണ്ടായിരുന്നില്ല. അപ്പോൾ മുന്നോട്ടു ചെന്ന് ഭഗവാന്റെ കോപം ശമിപ്പിക്കാൻ ബ്രഹ്മദേവൻ പ്രഹ്ലാദ മഹാരാജാവിനോട് പറഞ്ഞു. തന്റെ യജമാനനായ നരസിംഹ ഭഗവാന്റെ സ്നേഹത്തിൽ ആ വിശ്വാസമുണ്ടായിരുന്ന പ്രഹ്ലാദൻ ഒട്ടും തന്നെ ഭയപ്പെട്ടിരുന്നില്ല. അദ്ദേഹം ധൈര്യപൂർവം ഭഗവാന്റെ പാദപങ്കജങ്ങളെ സമീപിക്കുകയും ഭഗവാന് ആദരപ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്തു. പ്രഹ്ലാദനോട് അത്യന്തം വാത്സല്യമുണ്ടായിരുന്ന നരസിംഹ ഭഗവാൻ അദ്ദേഹത്തിന്റെ ശിരസിന്മേൽ കരം വച്ചു. ഭഗവാന്റെ സ്പർശം ലഭിച്ചതോടെ പ്രഹ്ലാദന് തൽക്ഷണംആദ്ധ്യാത്മികജ്ഞാനം കൈവന്നു. അതിനാൽ അദ്ദേഹത്തിന് പൂർണമായ ആത്മജ്ഞാനത്തോടെയും, ഭക്തിഹർഷത്തോടെയും ഭഗവാന് പ്രാർത്ഥനകളർപ്പിക്കാൻ കഴിഞ്ഞു. പ്രഹ്ലാദ മഹാരാജാവ് പ്രാർത്ഥനാ രൂപത്തിൽ നൽകിയ ഉപദേശങ്ങൾ താഴെ കൊടുക്കുന്നു.


പ്രഹ്ലാദൻ പറഞ്ഞു, “പരമദിവ്യോത്തമപുരുഷനായ ഭഗവാന് പ്രാർത്ഥനകൾ സമർപ്പിക്കാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നില്ല. ഞാൻ ഭഗവാന്റെ കാരുണ്യത്തെ ആശ്രയിക്കുക മാത്രം ചെയ്യുന്നു. കാരണം, ഭക്തിയില്ലാതെ ആർക്കും അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ കഴിയുകയില്ല. ഉന്നത വംശം, ഐശ്വര്യം, പാണ്ഡിത്യം, വ്രതം, തപസ്സ്, നിഗൂഢയോഗം ഇവകൾ കൊണ്ടൊന്നും ഒരുവന് പരമദിവ്യോത്തമപുരുഷനായ ഭഗവാനെ പ്രസാദിപ്പിക്കാൻ സാധ്യമല്ല. തീർച്ചയായും, ഇവയൊന്നും പരമോന്നതനായ ഭഗവാനെ സന്തോഷിപ്പിക്കുന്നവയല്ല, ഭക്തിയുതസേവനത്താലല്ലാതെ മറ്റൊന്നിനാലും അദ്ദേഹത്തെ സംപ്രീതനാക്കാനാവില്ല. അഭക്തനായ ഒരുവൻ പന്ത്രണ്ട് ബ്രാഹ്മണീയ യോഗ്യതകളും തികഞ്ഞവനാണെങ്കിലും ഭഗവാന് പ്രിയങ്കരനാകുന്നില്ല, അതേസമയം ഒരു വ്യക്തി ശ്വാമാംസം ഭക്ഷിക്കുന്നവരുടെ കുടുംബത്തിൽ പിറന്നവനാണെങ്കിലും ഭക്തനാണെങ്കിൽ ഭഗവാൻ അവന്റെ പ്രാർത്ഥനകൾ സ്വീകരിക്കുന്നു. ഭഗവാന് ആരുടെയും പ്രാർത്ഥനകൾ ആവശ്യമില്ല, പക്ഷേ ഒരു ഭക്തൻ ഭഗവാന് പ്രാർത്ഥനകൾ സമർപ്പിച്ചാൽ അവൻ മഹത്തായി അനുഗ്രഹിക്കപ്പെടും. അജ്ഞരായ ആളുകൾ താഴ്ന്ന കുടുംബങ്ങളിൽ ജനിക്കുന്നു, അതിനാൽ അവർക്ക് ആത്മാർത്ഥതയോടെ ഭഗവാന് ഹൃദയസ്പർശിയായ പ്രാർത്ഥനകൾ സമർപ്പിക്കാൻ സാധിക്കുന്നു, ഭഗവാനത് സ്വീകരിക്കുകയും ചെയ്യുന്നു. ഒരുവൻ ഭഗവാന് പ്രാർത്ഥനകൾ സമർപ്പിച്ചാലുടൻ ബ്രഹ്മതലത്തിൽ സ്ഥിതി ചെയ്യാൻ യോഗ്യനാകുന്നു.


നരസിംഹദേവൻ പ്രത്യക്ഷനായത് പ്രഹ്ലാദന്റെ മാത്രം പ്രയോജനത്തിനു വേണ്ടിയായിരുന്നില്ല. മുഴുവൻ മനുഷ്യസമൂഹത്തിന്റെയും പ്രയോജനത്തിനു വേണ്ടിയായിരുന്നു. നരസിംഹദേവന്റെ ഘോരരൂപം അഭക്തനായ ഒരുവന് അങ്ങേയറ്റം ഭീഷണമായോ, മോശമായോ തോന്നിയേക്കാം, പക്ഷേ ഒരു ഭക്തന് അദ്ദേഹത്തിന്റെ ഇതര രൂപങ്ങളിലെന്നപോലെ നരസിംഹ ഭഗവാൻ പ്രിയങ്കരനാണ്. ഭൗതികലോകത്തിലെ ബദ്ധജീവിതം വാസ്തവത്തിൽ അത്യന്തം ഭയങ്കരമാണ്. തീർച്ചയായും, ഒരു ഭക്തൻ മറ്റൊന്നിലും ഭയപ്പെടുന്നില്ല. ഭൗതികാസ്തിത്വത്തിലെ ഭയത്തിന് നിദാനം മിഥ്യാഹങ്കാരമാണ്. അതിനാൽ ഓരോ ജീവസത്തയുടെയും ആത്യന്തികമായ ലക്ഷ്യം ഭഗവാന്റെ ഒരു ദാസന്റെ ദാസനാവുക എന്നതായിരിക്കണം. ജീവ സത്തയുടെ ഭൗതികലോകത്തിലെ ദുരിതപൂർണമായ അവസ്ഥ പരിഹരിക്കാൻ ഭഗവാന്റെ കാരുണ്യത്തിന് മാത്രമേ കഴിയുകയുളളു. ഒരുവന്, ബഹ്മദേവനും ഇതര ദേവന്മാരും, അല്ലെങ്കിൽ തന്റെ പിതാവുൾപ്പെടെ ഭൗതിക സംരക്ഷകരെന്നു പറയപ്പെടുന്ന ധാരാളം പേരുണ്ടായേക്കാമെങ്കിലും, അവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ അവഗണിക്കപ്പെടുന്ന പക്ഷം അവർക്കാർക്കും അവനു വേണ്ടി ഒന്നും ചെയ്യാൻ കഴിയുകയില്ല. എങ്ങനെതന്നെയായാലും, ഭഗവാന്റെ പാദപങ്കജങ്ങളിൽ പൂർണമായി ശരണം പ്രാപിക്കുന്ന ഒരുവൻ ഭൗതികപ്രകൃതിയുടെ ആഘാതങ്ങളിൽ നിന്ന് രക്ഷിക്കപ്പെടും. അതുകൊണ്ട് ഓരോ ജീവസത്തെയും ഭൗതികസുഖമെന്നു പറയപ്പെടുന്ന യാതൊന്നിനാലും ആകർഷിക്കപ്പെടാതിരിക്കുകയും, എല്ലാ അർത്ഥത്തിലും ഭഗവാനിൽ ശരണം പ്രാപിക്കുകയും ചെയ്യണം. മനുഷ്യ ജീവിതത്തിന്റെ ദൗത്യം അതാണ്. ഇന്ദ്രിയ സുഖത്താൽ ആകർഷിക്കപ്പെടുന്നത് വിഡ്ഢിത്തം മാത്രമാണ്. ഒരുവൻ ഭഗവാന്റെ ഭക്തനാകുന്നതും അഭക്തനാകുന്നതും ഉന്നത കുടുംബത്തിലോ താഴ്ന്ന കുടുംബത്തിലോ ജനിക്കുന്നതിനെ ആശ്രയിച്ചല്ല. ബ്രഹ്മദേവനോ ഭാഗ്യദേവതക്കോ പോലും ഭഗവാന്റെ പൂർണമായ അനുഗ്രഹം നേടാൻ കഴിയുന്നില്ല. അതേസമയം ഒരു ഭക്തൻ വളരെ അനായാസം ഭക്തിയുതസേവനം നേടുന്നു. ഭഗവാന്റെ കാരുണ്യം, ഉയർന്നവനെന്നോ താഴ്ന്നവനെന്നോ ഉളള ഭേദമില്ലാതെ എല്ലാവർക്കും തുല്യമായി നൽകപ്പെടുന്നു. പ്രഹ്ലാദ മഹാരാജാവ് നാരദമുനിയാൽ അനുഗ്രഹിക്കപ്പെട്ടതിനാൽ ഒരു മഹാഭക്തനായിത്തീർന്നു. ഭഗവാൻ എല്ലായ്പ്പോഴും തന്റെ ഭക്തനെ അവ്യക്തിഗതവാദികളിൽ നിന്നും ശൂന്യവാദികളിൽ നിന്നും സംരക്ഷിക്കുന്നു. എല്ലാവർക്കും സംരക്ഷണവും മറ്റ് പ്രയോജനങ്ങളും നൽകുന്നതിന് ഭഗവാൻ അവരുടെ ഹൃദയങ്ങളിൽ പരമാത്മഭാവത്തിൽ വസിക്കുന്നു. അപ്രകാരം അദ്ദേഹം ചിലപ്പോൾ ഘാതകനായും ചിലപ്പോൾ സംരക്ഷകനായും വർത്തിക്കുന്നു. ഒരുവൻ ഒരു കുഴപ്പത്തിനും ഭഗവാനെ കുറ്റപ്പെടുത്തരുത്. ഈ ഭൗതികലോകത്തിൽ നാം ദർശിക്കുന്ന വൈവിധ്യമാർന്ന ജീവിതങ്ങൾ അദ്ദേഹത്തിന്റെ പദ്ധതിയാണ്. അവയെല്ലാം യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ കാരുണ്യമാണ്.


സമഗ്ര ലൗകികാവിഷ്കാരവും അഭിന്നമാണെങ്കിലും, ഭൗതികലോകം ആദ്ധ്യാത്മികലോകത്തിൽ നിന്ന് ഭിന്നമാണ്. വിസ്മയകരമായ ഈ ഭൗതി കലോകം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ പരമോന്നതനായ ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമേ കഴിയുകയുളളു. ഉദാഹരണത്തിന്, ബ്രഹ്മാവ് ഗർഭോദകശായി വിഷ്ണുവിന്റെ നാഭിയിൽ നിന്ന് ഉത്ഭവിച്ച് താമരപ്പൂവിൽ നിന്ന് ആവിർഭവിച്ചുവെങ്കിലും, പ്രത്യക്ഷനായതിനു ശേഷം എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് ക ഴിഞ്ഞിരുന്നില്ല. അദ്ദേഹം മധു, കൈടഭൻ എന്നീ രാക്ഷസന്മാരാൽ ആക്രമിക്കപ്പെടുകയും, വേദങ്ങൾ അപഹരിക്കപ്പെടുകയും ചെയ്തു. ഭഗവാൻ അവരെ വധിച്ച് വൈദികജ്ഞാനം ബ്രഹ്മദേവനെ ഏൽപ്പിച്ചു. അപ്രകാരം ഭഗവാൻ ഓരോ യുഗത്തിലും ദേവന്മാരുടെയും, മനുഷ്യരുടേയും, മൃഗങ്ങളുടേയും, ഋഷിമാരുടേയും, ജലജീവികളുടേയുമെല്ലാം സമൂഹങ്ങളിൽ അവതരിക്കുന്നു. ഈ അവതാരങ്ങളെല്ലാം ഭക്തന്മാരെ സംരക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നിഗ്രഹിക്കുന്നതിനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ്. പക്ഷേ ഈ നിഗ്രഹത്തിലും സംരക്ഷണത്തിലും പരമോന്നതനായ ഭഗവാന്റെ ഭാഗത്തു നിന്ന് യാതൊരുവിധ പക്ഷപാതവും ഉണ്ടാകാറില്ല. ബദ്ധാത്മാവ് എല്ലായ്പ്പോഴും ബാഹ്യശക്തിയാൽ ആകർഷിക്കപ്പെടുന്നു. അതുമൂലം അവൻ കാമലോഭങ്ങൾക്ക് വിഷയീഭവിക്കുകയും ഭൗതികപ്രകൃതിയുടെ ആ വസ്ഥകളാൽ ദുരിതപ്പെടുകയും ചെയ്യുന്നു. ഭഗവാന് അദ്ദേഹത്തിന്റെ ഭക്തന്മാരോടുള്ള അഹൈതൃകമായ കാരുണ്യം മാത്രമാണ് ഭൗതികാസ്തിത്വ ത്തിൽ നിന്ന് പുറത്തു കടക്കാനുളള ഉപായം. ഭഗവാന്റെ പ്രവൃത്തികളെ പ്രകീർത്തിക്കുന്ന ഏതൊരാളും ഭൗതികലോകത്തിൽ നിർഭയനായിരിക്കും, അതേസമയം ഭഗവാനെ ആ രീതിയിൽ സ്തുതിക്കാത്ത ഒരാൾ എല്ലാവിധ ദുഃഖങ്ങൾക്കും വിഷയീഭവിക്കുന്നു.


ഏകാന്തതയിലിരുന്ന് ഭഗവാനെ മൗനമായി ആരാധിക്കുന്നതിൽ തത്പ രരായവർ സ്വയം മോചനത്തിന് അർഹരായേക്കാം, പക്ഷേ ഒരു പരിശു ആ ഭക്തൻ അന്യരുടെ ക്ളേശങ്ങൾ കാണുന്നതിൽ എല്ലായ്പ്പോഴും നൊ മ്പരപ്പെടുന്നവനാണ്. അതിനാൽ അവൻ സ്വന്തം മോചനത്തെക്കുറിച്ചു പോ ലും ഗൗനിക്കാതെ സദാ ഭഗവാന്റെ മഹത്ത്വങ്ങൾ പ്രഭാഷണം ചെയ്യുന്ന തിൽ മുഴുകുന്നു. പ്രഹ്ലാദ മഹാരാജാവ് അതിനാൽ ഒരിക്കലും മൗനാരാ ധനയിൽ മുഴുകാതെ അദ്ദേഹത്തിന്റെ സതീർത്ഥ്യരെ പ്രഭാഷണങ്ങളിലുടെ മോചിപ്പിക്കാൻ ശ്രമിച്ചു. മൗനഭജനവും, തപശ്ചര്യകളും, വൈദിക സാ ഹിത്യ പഠനവും, ആചാരാനുഷ്ഠാനങ്ങളും, ഏകാന്തതയിലെ ജപവും അ തീന്ദ്രിയ ധ്യാനവും മോചനത്തിന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഉപായങ്ങളാ ണെങ്കിലും, അവ അഭക്തർക്കായി, അഥവാ അന്യരുടെ ചെലവിൽ ജീവി ക്കാൻ ആഗ്രഹിക്കുന്ന വഞ്ചകർക്കായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു നിർമല ഭക്തൻ, എങ്ങനെതന്നെയായാലും, അത്തരം വഞ്ചനാപരമായ പ്രവൃത്തികളിൽ നിന്ന് സ്വതന്ത്രനായതിനാൽ അവന് ഭഗവാനെ മുഖാമുഖം ദർശിക്കുവാൻ സാധിക്കുന്നു.


പ്രപഞ്ചരൂപീകരണം സംബന്ധിച്ച അറ്റോമിക സിദ്ധാന്തം വാസ്തവമ ല്ല. സർവതിന്റെയും കാരണം ഭഗവാനാണ്, അതിനാൽ ഈ സൃഷ്ടിയുടെ കാരണം ഭഗവാനാണ്. ആയതിനാൽ ഒരുവൻ ഭഗവാന് ആദരപ്രണാമങ്ങൾ അർപ്പിച്ചും, പ്രാർത്ഥനകൾ സമർപ്പിച്ചും, ഭഗവാനു വേണ്ടി പ്രവർത്തിച്ചും, ഭഗവാനെ ക്ഷേത്രത്തിൽ ആരാധിച്ചും, ഭഗവാനെ എല്ലായ്പ്പോഴും സ്മരി ച്ചും, ഭഗവാന്റെ സർവാതിശായിയായ കർമങ്ങൾ ശ്രവിച്ചും ഭക്തിയുതസേ വനത്തിൽ വ്യാപൃതനാകണം. ഈ ആറു രീതികളിലുളള പ്രവർത്തനങ്ങൾ കൂടാതെ ഒരുവന് ഭക്തിയുതസേവനം നേടാനാവില്ല.


പ്രഹ്ലാദ മഹാരാജാവ് അപ്രകാരം ഓരോ ചുവടിലും പരമോന്നതനാ യ ഭഗവാന്റെ കാരുണ്യം യാചിച്ച് അദ്ദേഹത്തിന് പ്രാർത്ഥനകൾ അർപ്പിച്ചു.നരസിംഹദേവൻ പ്രഹ്ലാദന്റെ പ്രാർത്ഥനകളാൽ ശാന്തനാവുകയും, പ്രഹ്ലാ ദന് എല്ലാവിധ ഭൗതിക സൗകര്യങ്ങളും ആർജിക്കാൻ കഴിയുന്ന അനുഗ ഹങ്ങൾ നൽകാൻ ആഗ്രഹിക്കുകയും ചെയ്തു. പ്രഹ്ലാദ മഹാരാജാവ് എ ങ്ങനെതന്നെയായാലും ഭൗതിക ഐശ്വര്യങ്ങളാൽ തെറ്റായി നയിക്കപ്പെട്ടില്ല, പകരം അദ്ദേഹം ഭഗവാന്റെ ഒരു ദാസന്റെ ദാസനായി നിലകൊളളാൻ ആഗ്രഹിച്ചു.



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁



https://suddhabhaktimalayalam.com

ഋണമോചന ശ്രീ ലക്ഷ്മീ നൃസിംഹ സ്‌തോത്രം

 


1. ദേവതാ കാര്യസിദ്ധ്യാര്‍ത്ഥം സഭാസ്തംഭ സമുദ്ഭവം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

2. ലക്ഷ്മ്യാ ലിംഗിത വാമാംഗം ഭക്താനാം വരദായകം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

3. ആന്ത്രമാലാധരം ശംഖ ചക്രാബ്ജായുധ ധാരിണം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

4. സ്മരണാത് സര്‍വ്വ പാപഘ്‌നം കദ്രൂജ വിഷനാശനം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

5. സിംഹനാദേന മഹതാ ദിഗ്ദന്തി ഭയനാശനം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണ മുക്തയേ

6. പ്രഹ്‌ളാദവരദം ശ്രീശം ദൈത്യേശ്വര വിദാരിണം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

7. ക്രൂരഗ്രാഹൈര്‍ പീഡിതാനം ഭക്താനാമഭയ പ്രദം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ.

8. വേദ വേദാന്ത യജ്‌ഞേശം ബ്രഹ്മരുദ്രാദി വന്ദിതം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ!

ലക്ഷ്മീ നരസിംഹ അഷ്ടോത്തര ശത നാമാവലി


ഓം നാരസിംഹായ നമഃ
ഓം മഹാസിംഹായ നമഃ
ഓം ദിവ്യ സിംഹായ നമഃ
ഓം മഹാബലായ നമഃ
ഓം ഉഗ്ര സിംഹായ നമഃ
ഓം മഹാദേവായ നമഃ
ഓം സ്തംഭജായ നമഃ
ഓം ഉഗ്രലോചനായ നമഃ
ഓം രൌദ്രായ നമഃ
ഓം സര്വാദ്ഭുതായ നമഃ || 10 ||
ഓം ശ്രീമതേ നമഃ
ഓം യോഗാനംദായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ഹരയേ നമഃ
ഓം കോലാഹലായ നമഃ
ഓം ചക്രിണേ നമഃ
ഓം വിജയായ നമഃ
ഓം ജയവര്ണനായ നമഃ
ഓം പംചാനനായ നമഃ
ഓം പരബ്രഹ്മണേ നമഃ || 20 ||
ഓം അഘോരായ നമഃ
ഓം ഘോര വിക്രമായ നമഃ
ഓം ജ്വലന്മുഖായ നമഃ
ഓം മഹാ ജ്വാലായ നമഃ
ഓം ജ്വാലാമാലിനേ നമഃ
ഓം മഹാ പ്രഭവേ നമഃ
ഓം നിടലാക്ഷായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം ദുര്നിരീക്ഷായ നമഃ
ഓം പ്രതാപനായ നമഃ || 30 ||
ഓം മഹാദംഷ്ട്രായുധായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം ചംഡകോപിനേ നമഃ
ഓം സദാശിവായ നമഃ
ഓം ഹിരണ്യക ശിപുധ്വംസിനേ നമഃ
ഓം ദൈത്യദാന വഭംജനായ നമഃ
ഓം ഗുണഭദ്രായ നമഃ
ഓം മഹാഭദ്രായ നമഃ
ഓം ബലഭദ്രകായ നമഃ
ഓം സുഭദ്രകായ നമഃ || 40 ||
ഓം കരാളായ നമഃ
ഓം വികരാളായ നമഃ
ഓം വികര്ത്രേ നമഃ
ഓം സര്വര്ത്രകായ നമഃ
ഓം ശിംശുമാരായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം ഈശായ നമഃ
ഓം സര്വേശ്വരായ നമഃ
ഓം വിഭവേ നമഃ
ഓം ഭൈരവാഡംബരായ നമഃ || 50 ||
ഓം ദിവ്യായ നമഃ
ഓം അച്യുതായ നമഃ
ഓം കവയേ നമഃ
ഓം മാധവായ നമഃ
ഓം അധോക്ഷജായ നമഃ
ഓം അക്ഷരായ നമഃ
ഓം ശര്വായ നമഃ
ഓം വനമാലിനേ നമഃ
ഓം വരപ്രദായ നമഃ
ഓം അധ്ഭുതായ നമഃ
ഓം ഭവ്യായ നമഃ
ഓം ശ്രീവിഷ്ണവേ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം അനഘാസ്ത്രായ നമഃ
ഓം നഖാസ്ത്രായ നമഃ
ഓം സൂര്യ ജ്യോതിഷേ നമഃ
ഓം സുരേശ്വരായ നമഃ
ഓം സഹസ്രബാഹവേ നമഃ
ഓം സര്വജ്ഞായ നമഃ || 70 ||
ഓം സര്വസിദ്ധ പ്രദായകായ നമഃ
ഓം വജ്രദംഷ്ട്രയ നമഃ
ഓം വജ്രനഖായ നമഃ
ഓം മഹാനംദായ നമഃ
ഓം പരംതപായ നമഃ
ഓം സര്വമംത്രൈക രൂപായ നമഃ
ഓം സര്വതംത്രാത്മകായ നമഃ
ഓം അവ്യക്തായ നമഃ
ഓം സുവ്യക്തായ നമഃ || 80 ||
ഓം വൈശാഖ ശുക്ല ഭൂതോത്ധായ നമഃ
ഓം ശരണാഗത വത്സലായ നമഃ
ഓം ഉദാര കീര്തയേ നമഃ
ഓം പുണ്യാത്മനേ നമഃ
ഓം ദംഡ വിക്രമായ നമഃ
ഓം വേദത്രയ പ്രപൂജ്യായ നമഃ
ഓം ഭഗവതേ നമഃ
ഓം പരമേശ്വരായ നമഃ
ഓം ശ്രീ വത്സാംകായ നമഃ || 90 ||
ഓം ശ്രീനിവാസായ നമഃ
ഓം ജഗദ്വ്യപിനേ നമഃ
ഓം ജഗന്മയായ നമഃ
ഓം ജഗത്ഭാലായ നമഃ
ഓം ജഗന്നാധായ നമഃ
ഓം മഹാകായായ നമഃ
ഓം ദ്വിരൂപഭ്രതേ നമഃ
ഓം പരമാത്മനേ നമഃ
ഓം പരജ്യോതിഷേ നമഃ
ഓം നിര്ഗുണായ നമഃ || 100 ||
ഓം നൃകേ സരിണേ നമഃ
ഓം പരതത്ത്വായ നമഃ
ഓം പരംധാമ്നേ നമഃ
ഓം സച്ചിദാനംദ വിഗ്രഹായ നമഃ
ഓം ലക്ഷ്മീനൃസിംഹായ നമഃ
ഓം സര്വാത്മനേ നമഃ
ഓം ധീരായ നമഃ
ഓം പ്രഹ്ലാദ പാലകായ നമഃ
ഓം ശ്രീ ലക്ഷ്മീ നരസിംഹായ നമഃ || 108 ||

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ,






നാരായണ കവചം

 


ശ്ലോകം 12


🍁🍁🍁🍁🍁🍁🍁🍁


ഓം ഹരിർവിദധ്യാന്മമ സർവരക്ഷാം

ന്യസ്താംഘ്രിപദ്മഃ പതഗേന്ദ്രപൃഷ്ഠേ 

ദരാരിചർമ്മാസിഗദേഷുചാപ-

പാശാൻ ദധാനോ £ഷ്ടഗുണോ £ഷ്ടബാഹുഃ


വിവർത്തനം

*******


പാദകമലങ്ങളാൽ ഗരുഡനെ സ്പർശിച്ച് അവന്റെ പിന്നിൽ ഇരിക്കുന്ന പരമോന്നതനായ ഭഗവാൻ ശംഖം , ചക്രം , പരിച , വാൾ , ഗദ , ബാണം , വില്ല്, പാശം എന്നീ എട്ട് ആയുധങ്ങൾ ധരിച്ചിരിക്കുന്നു . ആ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അദ്ദേഹത്തിന്റെ എട്ടായുധങ്ങളാലും എല്ലായ്പ്പോഴും എന്നെ സംരക്ഷിക്കുമാറാകട്ടെ . അദ്ദേഹം സർവശക്തനാണ് , എന്തുകൊണ്ടെന്നാൽ അദ്ദേഹത്തിന് അണിമ , ലഘിമ തുടങ്ങിയ എട്ടു നിഗൂഢ ശക്തികളും സ്വായത്തമാണ് .


ശ്ലോകം 13


🍁🍁🍁🍁🍁🍁🍁🍁


ജലേഷു മാം രക്ഷതു മത്സ്യമൂർത്തിർ- 

യാദോഗണേഭ്യോ വരുണസ്യ പാശാത് 

സ്ഥലേഷു മായാവടുവാമനോ£വ്യാത് 

ത്രിവിക്രമഃ ഖേ£വതു വിശ്വരൂപഃ


വിവർത്തനം


*******


മഹാമത്സ്യത്തിന്റെ രൂപമെടുത്ത ഭഗവാൻ, വരുണദേവന്റെ അനുചരന്മാരായ സമുദ്രത്തിലെ ഘോരമൃഗങ്ങളിൽ നിന്ന് എന്നെ സംരക്ഷിക്കട്ടെ . അദ്ദേഹത്തിന്റെ മായാ ശക്തിയുടെ വിസ്തരണത്താൽ ഭഗവാൻ ഹ്രസ്വകായനായ വാമനന്റെ രൂപമെടുത്തു . കരയിൽ വാമനൻ എന്നെ രക്ഷിക്കട്ടെ . ത്രിലോകങ്ങളെയും കീഴടക്കിയ ഭഗവാന്റെ ബൃഹത്തായ വിശ്വരൂപം ആകാശത്തിൽ എന്നെ സംരക്ഷിക്കുമാറാകട്ടെ.


ശ്ലോകം 14


🍁🍁🍁🍁🍁🍁🍁🍁


ദുർഗ്ഗേഷ്വടവ്യാജിമുഖാദിഷു പ്രഭുഃ 

പായാന്നൃസിംഹോ£ സുരയൂഥപാരിഃ 

വിമുഞ്ചതോ യസ്യ മഹാട്ടഹാസം

ദിശോ വിനേദുർന്യപതംശ്ച ഗർഭാഃ


വിവർത്തനം

*******


ഹിരണ്യകശിപുവിന്റെ ശത്രുവായി പ്രത്യക്ഷനായ നരസിംഹദേവ ഭഗവാൻ എല്ലാ ദിശകളിലും എന്നെ സംരക്ഷിക്കട്ടെ . നാനാ ദിക്കുകളിലും മാറ്റൊലിക്കൊണ്ട അദ്ദേഹത്തിന്റെ അട്ടഹാസം ഗർഭവതികളായിരുന്ന രാക്ഷസപത്നിമാർക്ക് ഗർഭഛിദ്രം ഉണ്ടാക്കി . നിബിഢ വനങ്ങളും യുദ്ധമുഖങ്ങളും പോലുള്ള ദുർഘട സ്ഥലങ്ങളിൽ എന്നെ സംരക്ഷിക്കുവാൻ ആ ഭഗവാന് കാരുണ്യമുണ്ടാകട്ടെ .


ശ്ലോകം 15


🍁🍁🍁🍁🍁🍁🍁🍁


രക്ഷത്വസൗ മാധ്വനി യജ്ഞകല്പഃ

 സ്വദംഷ്ട്രയോന്നീതധരോ വരാഹഃ

രാമോ£ദ്രികൂടേഷ്വഥ വിപ്രവാസേ 

സലക്ഷ്മണോ£വ്യാദ് ഭരതാഗ്രജോ £സ്മാൻ


വിവർത്തനം

*******


പരമോന്നതനും വിനാശമില്ലാത്തവനുമായ ഭഗവാനെ ആചാരപരമായ യജ്ഞാനുഷ്ഠാനങ്ങളിലൂടെ സ്പഷ്ടമാക്കാൻ കഴിയുന്നതിനാൽ അദ്ദേഹം യജ്ഞേശ്വരൻ എന്നറിയപ്പെടുന്നു . അദ്ദേഹം ഭൂമിയെ ലോകത്തിന്റെ അടിയിലുള്ള സമുദ്രത്തിൽ നിന്നുയർത്തി തന്റെ കൂർത്ത കൊമ്പുകളിൽ സൂക്ഷിച്ചു . ആ ഭഗവാൻ എന്നെ തെരുവിലെ തെമ്മാടികളിൽ നിന്ന് സംരക്ഷിക്കട്ടെ . പരശുരാമൻ എന്നെ പർവതാഗ്രങ്ങളിൽ നിന്നും, ഭരതന്റെ ജ്യേഷ്ഠ സഹോദരനും ഇളയ സഹോദരൻ ലക്ഷ്മണനോടു കൂടി രാമചന്ദ്രഭഗവാൻ എന്നെ അന്യദേശങ്ങളിൽ നിന്നും സംരക്ഷിക്കട്ടെ ,


ശ്ലോകം 16


🍁🍁🍁🍁🍁🍁🍁🍁


മാമുഗ്രധർമ്മാദഖിലാത് പ്രമാദാ- 

ന്നാരായണഃ പാതു നരശ്ച ഹാസാത് 

ദത്തസ്ത്വയോഗാദഥ യോഗനാഥഃ 

പായാദ് ഗുണേശഃ കപിലഃ കർമ്മബന്ധാത്


വിവർത്തനം


*******


തെറ്റായ ധാർമിക സമ്പ്രദായങ്ങളെ അനാവശ്യമായി പിന്തുടരുന്നതിൽ നിന്നും ഉന്മാദം മൂലം ചുമതലകളിൽ നിന്ന് പതനം സംഭവിക്കാതെയും നാരായണഭഗവാൻ എന്നെ സംരക്ഷിക്കട്ടെ . അനാവശ്യമായ ദുരഭിമാനത്തിൽ നിന്നും ഭഗവാന്റെ നരാവതാരം എന്നെ രക്ഷിക്കട്ടെ . എല്ലാ നിഗൂഢയോഗങ്ങളുടെയും ഗുരുവായ ദത്താത്രേയ ഭഗവാൻ ഭക്തിയോഗത്തിൻ്റെ നിർവഹണത്തിൽ നിന്ന് പതനം സംഭവിക്കാതെയും , എല്ലാ സത്ഗുണങ്ങളുടെയും ഉടമയായ കപിലഭഗവാൻ ഫലേച്ഛാ കർമങ്ങളുടെ ഭൗതിക ബന്ധനത്തിൽ നിന്നും എന്നെ സംരക്ഷിക്കട്ടെ .


ശ്ലോകം 17


🍁🍁🍁🍁🍁🍁🍁🍁


സനത്കുമാരോ£വതു കാമദേവാ- 

ദ്ധയശീർഷാ മാം പഥി ദേവഹേളനാത് 

ദേവർഷിവര്യഃ പുരുഷാർച്ചനാന്തരാത് 

കൂർമ്മോ ഹരിർമ്മാം നിരയാദശേഷാത്.


വിവർത്തനം


*******


സനത്കുമാരൻ എന്നെ കാമാസക്തികളിൽ നിന്ന് സംരക്ഷിക്കട്ടെ. ഞാൻ എന്തെങ്കിലുമൊരു മംഗളകർമം ചെയ്യാൻ ആരംഭിക്കുമ്പോൾ പരമോന്നതനായ ഭഗവാന് ആദരപ്രണാമങ്ങൾ അർപ്പിക്കുന്നതിൽ അവഗണന വരുത്തുന്നതിലൂടെ സംഭവിക്കാവുന്ന അപരാധത്തിൽ നിന്ന് ഹയഗ്രീവഭഗവാൻ എന്നെ സംരക്ഷിക്കട്ടെ . വിഗ്രഹാരാധനയിൽ അപരാധം വരുത്തുന്നതിൽ നിന്ന് ദേവർഷി നാരദനും , പരിമിതിയില്ലാത്ത നരകീയ ലോകങ്ങളിൽ പതിക്കുന്നതിൽ നിന്ന് കൂർമഭഗവാനും എന്നെ സംരക്ഷിക്കട്ടെ .


ശ്ലോകം 18


🍁🍁🍁🍁🍁🍁🍁🍁


ധന്വന്തരിർഭഗവാൻ പാത്വപഥ്യാദ്

ദ്വന്ദ്വാദ് ഭയാദൃഷഭോ നിർജ്ജിതാത്മാ

യജ്ഞശ്ച ലോകാദവതാജ്ജനാന്താദ് 

ബലോ ഗണാത് ക്രോധവശാദഹീന്ദ്രഃ


വിവർത്തനം

*******


പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അദ്ദേഹത്തിന്റെ ധന്വന്തരിഅവതാരത്തിൽ എന്നെ അഭികാമ്യമല്ലാത്ത ഭക്ഷണങ്ങളിൽ നിന്നു മോചിപ്പിക്കുകയും, ശാരീരികമായ രോഗങ്ങളിൽ നിന്നു രക്ഷിക്കുകയും ചെയ്യട്ടെ. സ്വന്തം ബാഹ്യവും ആന്തരികവുമായ ഇന്ദ്രിയങ്ങളെ കീഴടക്കിയ ഋഷഭദേവ ഭഗവാൻ എന്നെ താപത്തിന്റെയും ശൈത്യത്തിന്റെയും ദ്വന്ദങ്ങൾ ഉളവാക്കുന്ന ഭയത്തിൽ നിന്ന് രക്ഷിക്കട്ടെ. ജനങ്ങളുടെ നിന്ദയിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും യജഞനും, ക്രുദ്ധരായ സർപ്പങ്ങളിൽ നിന്ന് ശേഷനാഗത്തിന്റെ രൂപത്തിലുളള ബലരാമ ഭഗവാനും എന്നെ സംരക്ഷിക്കട്ടെ.


ശ്ലോകം 19


🍁🍁🍁🍁🍁🍁🍁🍁


ദ്വൈപായനോ ഭഗവാനപ്രബോധാദ് 

ബുദ്ധസ്തു പാഷണ്ഡഗണപ്രമാദാത് 

കല്കിഃ കലേഃ കാലമലാത് പ്രപാതു 

ധർമ്മാവനായോരുകൃതാവതാരഃ


വിവർത്തനം

*******


വൈദിക ജ്ഞാനത്തിന്റെ അഭാവം മൂലം എനിക്കുണ്ടാകുന്ന എല്ലാത്തരം അജ്ഞതകളിൽ നിന്നും പരമദിവ്യോത്തമപുരുഷൻ ഭഗവാൻ അവിടുത്തെ വ്യാസദേവനായുള്ള അവതാരത്തിൽ എനിക്ക് സംരക്ഷണം നൽകട്ടെ . വൈദിക തത്ത്വങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തികളിൽ നിന്നും, വൈദിക ജ്ഞാനത്തിന്റെ തത്ത്വങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭ്രാന്തമായി വിസ്മരിക്കാൻ ഇടയാക്കുന്ന അലസതയിൽ നിന്നും ബുദ്ധഭഗവാൻ എന്നെ സംരക്ഷിക്കട്ടെ . ധാർമിക തത്ത്വങ്ങൾ സംരക്ഷിക്കുന്നതിന് കൽക്കിദേവനായി അവതരിച്ച പരമദിവ്യോത്തമപുരുഷനായ ഭഗവാൻ എന്നെ കലിമലങ്ങളിൽ നിന്ന് സംരക്ഷിക്കട്ടെ .


ശ്ലോകം 20


🍁🍁🍁🍁🍁🍁🍁🍁


മാം കേശവോ ഗദയാ പ്രാതരവ്യാദ് 

ഗോവിന്ദ ആസംഗവമാത്തവേണുഃ 

നാരായണഃ പ്രാഹ്ണ ഉദാത്തശക്തിർ-

മ്മധ്യന്ദിനേ വിഷ്ണുരരീന്ദ്രപാണിഃ


വിവർത്തനം

*******


ദിവസത്തിന്റെ ആരംഭത്തിൽ ( പ്രാതഃകാലം ) കേശവഭഗവാൻ അദ്ദേഹത്തിന്റെ ഗദകൊണ്ട് എന്നെ സംരക്ഷിക്കട്ടെ. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് ( ആസംഗവം ) എല്ലായ്പ്പോഴും മുരളിക വായിച്ചിരിക്കുന്ന ഗോവിന്ദ ഭഗവാൻ എന്നെ രക്ഷിക്കട്ടെ. സർവ ശക്തികളോടും സജ്ജനായ നാരായണൻ ദിവസത്തിന്റെ മൂന്നാം ഭാഗത്തും ( പ്രാഹ്നം ), ശത്രുസംഹാരത്തിന് ചക്രം ധരിച്ച വിഷ്ണുഭഗവാൻ ദിവസത്തിന്റെ നാലാം ഭാഗത്തും ( മധ്യാഹ്നം ) എന്നെ രക്ഷിക്കട്ടെ .


ശ്ലോകം 21


🍁🍁🍁🍁🍁🍁🍁🍁


ദേവോ£പരാഹ്ണേ മധുഹോഗ്രധന്വാ 

സായം ത്രിധാമാവതു മാധവോ മാം 

ദോഷേ ഹൃഷീകേശ ഉതാർദ്ധരാത്രേ 

നിശീഥ ഏകോ£വതു പദ്മനാഭഃ


വിവർത്തനം

*******


ദിവസത്തിന്റെ അഞ്ചാം ഭാഗത്ത് ( അപരാഹ്നം ) അസുരന്മാർക്ക് അത്യന്തം ഭയമുളവാക്കുന്ന ധനുസ്സ് ധരിച്ചിരിക്കുന്ന മധുസൂദന ഭഗവാൻ എന്നെ സംരക്ഷിക്കട്ടെ. സായാഹ്നത്തിൽ ബ്രഹ്മ, വിഷ്ണു, മഹേശ്വര തേജസുകളായി പ്രത്യക്ഷപ്പെടുന്ന മാധവഭഗവാനും, രാത്രിയുടെ ആരംഭത്തിൽ ( പ്രദോഷം ) ഹൃഷീകേശ ഭഗവാനും എന്നെ രക്ഷിക്കട്ടെ. രാത്രിയുടെ അന്ത്യത്തിൽ ( രാത്രിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങൾ - അർദ്ധരാത്രവും നിശീഥവും ) പദ്മനാഭഭഗവാൻ തന്നെ എന്നെ രക്ഷി ക്കട്ടെ .


ശ്ലോകം 22


🍁🍁🍁🍁🍁🍁🍁🍁


ശ്രീവത്സധാമാപരരാത്ര ഈശഃ

പ്രത്യൂഷ ഈശോ£ സിധരോ ജനാർദ്ദനഃ 

ദാമോദരോ£ വ്യാദനുസന്ധ്യം പ്രഭാതേ 

വിശ്വേശ്വരോ ഭഗവാൻ കാലമൂർത്തിഃ


വിവർത്തനം

*******


മാറിൽ ശ്രീവത്സ മുദ്ര ധരിച്ച പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അർദ്ധരാത്രിക്കു ശേഷം അരുണോദയം വരെ എന്നെ രക്ഷിക്കട്ടെ. കൈയിൽ വാൾ ധരിച്ച ജനാർദന ഭഗവാൻ രാത്രിയുടെ അന്ത്യത്തിൽ ( രാത്രിയുടെ അവസാനത്തെ നാലു ഘടിക ) എന്നെ സംരക്ഷിക്കുമാറാകട്ടെ. ദാമോദരഭഗവാൻ അതിരാവിലെയും ( പ്രത്യുഷം ), വിശ്വേശര ഭഗവാൻ പകലിന്റെയും രാത്രിയുടെയും സന്ധികളിലും എന്നെ സംരക്ഷിക്കട്ടെ .


ശ്ലോകം 23


🍁🍁🍁🍁🍁🍁🍁🍁


ചക്രം യുഗാന്താനലതിഗ്മനേമി

ഭ്രമത് സമന്താദ് ഭഗവത്പ്രയുക്തം 

ദന്ദഗ്ദ്ധി ദന്ദഗ്ദ്ധ്യരിസൈന്യമാശു

കക്ഷം യഥാ വാതസഖോ ഹുതാശഃ


വിവർത്തനം

*******


പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ പ്രയോഗിക്കപ്പെട്ടതും, എല്ലാ ദിക്കുകളിലും ഭ്രമണം ചെയ്യുന്നതുമായ ചക്രത്തിന് യുഗാന്ത്യത്തിലെ സംഹാരാഗ്നി പോലെ വിനാശകരമായ വിളുമ്പുകളുണ്ട്. കാറ്റിന്റെ സഹായത്തോടെ അഗ്നിജ്വാല കരിയിലകളെ ദഹിപ്പിച്ചു ചാമ്പലാക്കുന്നതു പോലെ, ആ സുദർശന ചക്രം എന്റെ ശത്രുക്കളെ ദഹിപ്പിച്ചു ചാമ്പലാക്കട്ടെ.


ശ്ലോകം 24


🍁🍁🍁🍁🍁🍁🍁🍁


ഗദേ£ശനിസ്പർശനവിസ്ഫുലിംഗേ 

നിഷ്പിൺഢി നിഷ്പിൺഢ്യജിതപ്രിയാസി 

കൂഷ്മാണ്ഡവൈനായകയക്ഷരക്ഷോ- 

ഭൂതഗ്രാഹാംശ്ചൂർണ്ണയ ചൂർണ്ണയാരീൻ


വിവർത്തനം

*******


പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ കൈയിലുളള അല്ലയോ ഗദേ, നീ ഇടിമിന്നൽ പോലെ ശക്തമായ അഗ്നിസ്ഫുലിംഗങ്ങൾ ഉത്പാദിപ്പിക്കുന്നു, നീ ഭഗവാന് അങ്ങേയറ്റം പ്രിയങ്കരനുമാണ്. ഞാനും അദ്ദേഹത്തിന്റെ ഭൃത്യനാണ്. ആയതിനാൽ കുഷ്മാണ്ഡരെന്നും , വൈനായകരെന്നും, യക്ഷരെന്നും, രക്ഷസുകളെന്നും, ഭൂതങ്ങളെന്നും, ഗ്രഹങ്ങളെന്നും അറിയപ്പെടുന്ന പൈശാചികരെ കഷണങ്ങളായി ഛേദിക്കുന്നതിന് എന്നെ സഹായിച്ചാലും. ദയവായി അവരെ പൊടിച്ചു കളയുക.


ശ്ലോകം 25


🍁🍁🍁🍁🍁🍁🍁🍁


ത്വം യാതുധാനപ്രമഥപ്രേതമാതൃ- 

പിശാചവിപ്രഗ്രഹഘോരദൃഷ്ടീൻ

ദരേന്ദ്ര വിദ്രാവയ കൃഷ്ണപൂരിതോ 

ഭീമസ്വനോ£രേർഹൃദയാനി കമ്പയൻ


വിവർത്തനം

*******


അല്ലയോ ഭഗവാന്റെ കരത്തിലുളള പാഞ്ചജന്യമേ, ശംഖങ്ങളിൽ ശ്രേഷ്ഠനായവനേ നീ എല്ലായ്പ്പോഴും ഭഗവാൻ കൃഷ്ണന്റെ ശ്വാസത്താൽ പൂരിതമാണ്. അതിനാൽ നീ ഭയാനകങ്ങളായ ശബ്ദസ്പന്ദനങ്ങൾ സൃഷ്ടിച്ച് രാക്ഷസരെയും, പ്രമതരെയും, പ്രേതങ്ങളെയും, പിശാചുക്കളെയും, ഘോര നേത്രങ്ങളോടു കൂടിയ ബ്രാഹ്മണ പ്രേതങ്ങളെയും പോലുളള ശത്രുക്കളുടെ ഹൃദയങ്ങളെ വിറപ്പിക്കുന്നു.


ശ്ലോകം 26


🍁🍁🍁🍁🍁🍁🍁🍁


ത്വം തിഗ്മധാരാസിവരാരിസൈന്യ- 

മീശപ്രയുക്തോ മമ ഛിന്ധി ഛിന്ധി 

ചക്ഷൂംഷി ചർമ്മൻ ശതചന്ദ്ര ഛാദയ 

ദ്വിഷാമഘോനാം ഹര പാപക്ഷുഷാം.


വിവർത്തനം

*******


അല്ലയോ മൂർച്ചയേറിയ വാളുകളുടെ രാജാവേ, നീ പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ നിയോഗിക്കപ്പെട്ടവനാണ്. ദയവായി എന്റെ ശത്രുക്കളുടെ ഭടന്മാരെ ഛേദിക്കുക. ദയവായി അവരെ ഖണ്ഡങ്ങളാക്കുക! ചന്ദ്രവൃത്തങ്ങൾ പോലെ പ്രകാശിക്കുന്ന ഒരുനൂറ് പുള്ളികളുളള അല്ലയോ പരിചേ, ശത്രുക്കളുടെ പാപപങ്കിലമായ നേത്രങ്ങളെ മറച്ചാലും! അവരുടെ പാപപൂർണങ്ങളായ കണ്ണുകൾ ചുഴ്ന്നെടുത്താലും!


ശ്ലോകം 27 - 28


🍁🍁🍁🍁🍁🍁🍁🍁


യന്നോ ഭയം ഗ്രഹേഭ്യോ£ ഭൂത് കേതുഭ്യോ നൃഭ്യ ഏവ ച

സരീസൃപേഭ്യോ ദംഷ്ട്രിഭ്യോ ഭൂതേഭ്യോം£ ഹോഭ്യ ഏവ ച

സർവ്വാണ്യേതാനി ഭഗവന്നാമരൂപാനുകീർത്തനാത് 

പ്രയാന്തു സംക്ഷയം സദ്യോ യേ നഃ ശ്രേയഃപ്രതീപകാഃ


വിവർത്തനം

*******


പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ അതീന്ദ്രിയ നാമ, രൂപം, ഗുണങ്ങളെയും അനുസാരികളെയും മഹത്ത്വപ്പെടുത്തുന്നതിലൂടെ ദോഷഗ്രഹങ്ങൾ, ധൂമകേതുക്കൾ, ദുർജനങ്ങൾ, സർപാദികൾ, കടുവ, ചെന്നായ് മുതലായ വന്യമൃഗങ്ങൾ, ഭൂതപ്രേതാദികൾ തുടങ്ങിയവകളിൽ നിന്ന് ഞങ്ങൾ സംരക്ഷിക്കപ്പെടട്ടെ. ഭൂതങ്ങളിൽ നിന്നും, ഭൂമി, ജലം, അഗ്നി, വായു മുതലായ ഭൗതിക ഘടകങ്ങളിൽ നിന്നും, ഇടിമിന്നലിൽ നിന്നും, ഞങ്ങൾ ചെയ്തുപോയ പാപങ്ങളിൽ നിന്നും അത് ഞങ്ങളെ രക്ഷിക്കട്ടെ. ഞങ്ങളുടെ മംഗളകരമായ ജീവിതത്തിന് ഇവയെല്ലാം വിഘ്നങ്ങളാകുമെന്ന് ഞങ്ങളെപ്പോഴും ഭയപ്പെടുന്നു. ആയതിനാൽ അവയെല്ലാം ഹരേ കൃഷ്ണ മഹാമന്ത്ര ജപത്തിലൂടെ പൂർണമായും നശിപ്പിക്കപ്പെടട്ടെ.


ശ്ലോകം 29


🍁🍁🍁🍁🍁🍁🍁🍁


ഗരുഡോ ഭഗവാൻ സ്തോത്രസ്തോഭശ്ഛന്ദോമയഃ പ്രഭുഃ രക്ഷത്വശേഷകൃച്ഛ്രേഭ്യോ വിഷ്വക്സേനഃ സ്വനാമഭിഃ


വിവർത്തനം

*******


വിഷ്ണുഭഗവാന്റെ വാഹനമായ ഗരുഡൻ ഏറ്റവും ആരാധ്യാർഹനാണ്. എന്തുകൊണ്ടെന്നാൽ, അദ്ദേഹം പരമോന്നതനായ ഭഗവാനോളം തന്നെ ശക്തനാണ്. അദ്ദേഹം വേദങ്ങളുടെ മൂർത്തതയും മുഖ്യ ശ്ലോകങ്ങളാൽ ആരാധിക്കപ്പെടുന്നവനുമാണ്. അദ്ദേഹം ആപൽക്കരമായ എല്ലാ അവസ്ഥകളിൽ നിന്നും നമ്മളെ രക്ഷിക്കട്ടെ. ദിവ്യോത്തമപുരുഷനായ വിശ്വക്സേന ഭഗവാനും അദ്ദേഹത്തിന്റെ ദിവ്യനാമങ്ങളാൽ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കട്ടെ.


ശ്ലോകം 30


🍁🍁🍁🍁🍁🍁🍁🍁


സർവ്വാപദ്ഭ്യോ ഹരേർന്നാമരൂപയാനായുധാനി നഃ

 ബുദ്ധീന്ദ്രിയമനഃപ്രാണാൻ പാന്തു പാർഷദഭൂഷണാഃ.


വിവർത്തനം

*******


പരമദിവ്യോത്തമപുരുഷനായ ഭഗവാനെ സന്തത സഹചാരികളെപ്പോലെ അലങ്കരിക്കുന്ന അദ്ദേഹത്തിന്റെ ദിവ്യനാമങ്ങളും, അതീന്ദ്രിയ രൂപങ്ങളും, വാഹനങ്ങളും, ആയുധങ്ങളും ഞങ്ങളുടെ ബുദ്ധിയെയും, ഇന്ദ്രിയങ്ങളെയും, മനസിനെയും, പ്രാണവായുവിനെയും എല്ലാവിധ വിപത്തുകളിൽ നിന്നും രക്ഷിക്കട്ടെ.


ശ്ലോകം 31


🍁🍁🍁🍁🍁🍁🍁🍁


യഥാ ഹി ഭഗവാനേവ വസ്തുതഃ സദസച്ച യത്

സത്യേനാനേന നഃ സർവ്വേ യാന്തു നാശമുപദ്രവാഃ


വിവർത്തനം

*******


സൂക്ഷ്മവും സ്ഥൂലവുമായ ലൗകികാവിഷ്കാരം ഭൗതികമാണെങ്കിലും അത് പരമദിവ്യോത്തമപുരുഷനായ ഭഗവാനിൽ നിന്ന് അഭിന്നമാണ്, ഏന്തുകൊണ്ടെന്നാൽ, ആത്യന്തികമായി അദ്ദേഹമാണ് എല്ലാ കാരണങ്ങളടെയും കാരണം. വാസ്തവത്തിൽ കാരണവും ഫലവും ഒന്നുതന്നെയാണ്, എന്തുകൊണ്ടെന്നാൽ കാരണം ഫലത്തിൽ നിക്ഷിപ്തമാണ്. ആകയാൽ നിരപേക്ഷ സത്യത്തിന്, പരമദിവ്യോത്തമപുരുഷനായ ഭഗവാന് അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു ശക്തിയുടെ ഭാഗംകൊണ്ടു മാത്രം ഞങ്ങളുടെ ആപത്തുകൾ ഇല്ലാതാക്കാൻ കഴിയും.


ശ്ലോകം 32 - 33


🍁🍁🍁🍁🍁🍁🍁🍁


യഥൈകാത്മ്യാനുഭാവാനാം വികല്പ്പരഹിതഃ സ്വയം

 ഭൂഷണായുധലിംഗാഖ്യാ ധത്തേ ശക്തീഃ സ്വമായയാ

തേനൈവ സത്യമാനേന സർവ്വജ്ഞോ ഭഗവാൻ ഹരിഃ

പാതു സർവ്വൈഃ സ്വരൂപൈർന്നഃ സദാ സർവ്വത്ര സർവഗഃ


വിവർത്തനം

*******


പരദിവ്യോത്തമപുരുഷനായ ഭഗവാൻ, ജീവസത്തകൾ, ഭൗതികശക്തി, ആദ്ധ്യാത്മികശക്തി, സമഗ്ര സൃഷ്ടി എന്നിവയെല്ലാം വ്യതിരിക്തമായ അസ്തിത്വങ്ങളാണ്. ആത്യന്തികമായ വിശകലനത്തിൽ, എങ്ങനെതന്നെയായാലും, ഇവയെല്ലാം ചേർന്ന് പരമോന്നതമായ ഒന്നാകുന്നു, ദിവ്യോത്തപുരുഷനായ ഭഗവാൻ. ആയതിനാൽ ആദ്ധ്യാത്മികമായി ഔന്നത്യം പ്രാപിച്ചവർ നാനാത്വത്തിൽ ഏകത്വം ദർശിക്കുന്നു. അത്തരം ശ്രേഷ്ഠരായ വ്യക്തികൾക്ക് ഭഗവാന്റെ ശാരീരികാലങ്കാരങ്ങൾ, നാമം , യശസ്സ് , അദ്ദേഹത്തിന്റെ സവിശേഷതകളും രൂപങ്ങളും കരങ്ങളിലെ ആയുധങ്ങളുമെല്ലാം അവിടുത്തെ ശക്തിയുടെ ആവിഷ്കാരങ്ങളാണ്. അവരുടെ ഉന്നതമായ ആദ്ധ്യാത്മികഗ്രാഹ്യത്തിനനുസരിച്ച് വിവിധ രൂപങ്ങളിൽ പ്രത്യക്ഷനാകുന്ന സർവശക്തനായ ഭഗവാൻ എല്ലായിടത്തും സന്നിഹിതനാണ്. അദ്ദേഹം എല്ലായ്പ്പോഴും ഞങ്ങളെ എല്ലാ അത്യാപത്തുകളിൽ നിന്നും കൊടുംദുരിതങ്ങളിൽ നിന്നും രക്ഷിക്കട്ടെ.


ശ്ലോകം 34


🍁🍁🍁🍁🍁🍁🍁🍁


വിദിക്ഷു ദിക്ഷൂർദ്ധ്വമധഃ സമന്താ- 

ദന്തർബ്ബഹിർഭഗവാൻ നാരസിംഹഃ 

പ്രഹാപയംല്ലോകഭയം സ്വനേന 

സ്വതേജസാ ഗ്രസ്തസമസ്തതേജാഃ.


വിവർത്തനം

*******


പ്രഹ്ലാദ മഹാരാജാവ് നരസിംഹ ഭഗവാന്റെ ദിവ്യനാമം വളരെയുറക്കെ ജപിച്ചു. സ്വന്തം ഭക്തനായ പ്രഹ്ലാദ മഹാരാജാവിനുവേണ്ടി ഗർജിക്കുന്ന നരസിംഹ ഭഗവാൻ, ബലിഷ്ഠരായ നേതാക്കൾ എല്ലാ ദിശകളിൽ നിന്നും വിഷം, ആയുധം, ജലം, അഗ്നി, വായു മുതലായവയിലൂടെ ഉയർത്തുന്ന ഭയത്തിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കട്ടെ. അവരുടെ സ്വാധീനത്തെ ഭഗവാൻ അദ്ദേഹത്തിന്റെ അതീന്ദ്രിയ സ്വാധീനത്താൽ ഗ്രസിക്കട്ടെ, എല്ലാ ദിക്കുകളിലും എല്ലാ മൂലകളിലും, മുകളിലും, താഴെയും, അകത്തും പുറത്തും നരസിംഹഭഗവാൻ ഞങ്ങളെ രക്ഷിക്കട്ടെ.


ശ്ലോകം 35


🍁🍁🍁🍁🍁🍁🍁🍁


മഘവന്നിദമാഖ്യാതം വർമ്മ നാരായണാത്മകം

വിജേഷ്യസേ£ഞ്ജസാ യേന ദംശിതോ£ സുരയൂഥപാൻ


വിവർത്തനം

*******


വിശ്വരൂപൻ തുടർന്നു, അല്ലയോ ദേവേന്ദ്രാ, നാരായണ ഭഗവാനുമായി ബന്ധപ്പെട്ട നിഗൂഢ കവചം ഞാൻ നിനക്കു വിവരിച്ചു തന്നു കഴിഞ്ഞു. ഈ സംരക്ഷണ കവചം ധരിക്കുന്ന നിനക്ക് നിശ്ചയമായും അസുരന്മാരുടെ നേതാക്കളെ കീഴടക്കാൻ കഴിയും.


ശ്ലോകം 36


🍁🍁🍁🍁🍁🍁🍁🍁


ഏതദ്ധാരയമാണസ്തു യം യം പശ്യതി ചക്ഷുഷാ

പദാ വാ സംസ്പൃശേത് സദ്യഃ സാധ്വസാത് സ വിമുച്യതേ.


വിവർത്തനം

*******


ഈ കവചം ധരിക്കുന്ന വ്യക്തി ആരെയെങ്കിലും അവന്റെ കണ്ണുകളാൽ കടാക്ഷിക്കുകയോ, പാദംകൊണ്ട് സ്പർശിക്കുകയോ ചെയ്താൽ അവൻ മുകളിൽ പറഞ്ഞ എല്ലാ വിപത്തുകളിൽ നിന്നും മുക്തനായിത്തീരും.


ശ്ലോകം 37


🍁🍁🍁🍁🍁🍁🍁🍁


ന കുതശ്ചിദ് ഭയം തസ്യ വിദ്യാം ധാരയതോ ഭവേത്

രാജദസ്യുഗ്രഹാദിഭ്യോ വ്യാധ്യാദിഭ്യശ്ച കർഹിചിത്


വിവർത്തനം

*******


ഈ പ്രാർത്ഥന, നാരായണ കവചം, നാരായണനുമായി അതീന്ദ്രിയമായി ബന്ധപ്പെടുത്തി സൂക്ഷ്മജ്ഞാനം രൂപപ്പെടുത്തുന്നു. ഈ പ്രാർത്ഥന ജപിക്കുന്ന ഒരുവനും സർക്കാറിനാലോ, കൊളളക്കാരാലോ , പൈശാചികരായ രാക്ഷസന്മാരാലോ, ഏതെങ്കിലും തരത്തിലുളള രോഗത്താലോ ഉപദ്രവിക്കപ്പെടുന്നില്ല.


( ശ്രീമദ് ഭാഗവതം 6.8.12 - 37 )