ശ്രീ നരസിംഹ അവതാരം
🍁🍁🍁🍁🍁🍁🍁
ഭാഗം 8
പ്രഹ്ളാദൻ നരസിംഹഭഗവാനെ പ്രാർത്ഥനകളാൽ ശാന്തനാക്കുന്നു
🍁🍁🍁🍁🍁🍁🍁
ഹിരണ്യകശിപുവിനെ വധിച്ചതിനു ശേഷവും ഭഗവാന്റെ ക്രോധം ശമിച്ചിരുന്നില്ല, ബ്രഹ്മദേവന്റെ നേതൃത്വത്തിലുള്ള ദേവന്മാർക്ക് അദ്ദേഹത്തെ ശാന്തനാക്കാൻ കഴിഞ്ഞതുമില്ല. ഭാഗ്യദേവതയും, ഭഗവാൻ നാരായണന്റെ നിത്യ സഖിയുമായ ലക്ഷ്മീമാതാവിനു പോലും നരസിംഹഭഗവാന്റെ മുന്നിൽ വരാൻ ധൈര്യമുണ്ടായിരുന്നില്ല. അപ്പോൾ മുന്നോട്ടു ചെന്ന് ഭഗവാന്റെ കോപം ശമിപ്പിക്കാൻ ബ്രഹ്മദേവൻ പ്രഹ്ലാദ മഹാരാജാവിനോട് പറഞ്ഞു. തന്റെ യജമാനനായ നരസിംഹ ഭഗവാന്റെ സ്നേഹത്തിൽ ആ വിശ്വാസമുണ്ടായിരുന്ന പ്രഹ്ലാദൻ ഒട്ടും തന്നെ ഭയപ്പെട്ടിരുന്നില്ല. അദ്ദേഹം ധൈര്യപൂർവം ഭഗവാന്റെ പാദപങ്കജങ്ങളെ സമീപിക്കുകയും ഭഗവാന് ആദരപ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്തു. പ്രഹ്ലാദനോട് അത്യന്തം വാത്സല്യമുണ്ടായിരുന്ന നരസിംഹ ഭഗവാൻ അദ്ദേഹത്തിന്റെ ശിരസിന്മേൽ കരം വച്ചു. ഭഗവാന്റെ സ്പർശം ലഭിച്ചതോടെ പ്രഹ്ലാദന് തൽക്ഷണംആദ്ധ്യാത്മികജ്ഞാനം കൈവന്നു. അതിനാൽ അദ്ദേഹത്തിന് പൂർണമായ ആത്മജ്ഞാനത്തോടെയും, ഭക്തിഹർഷത്തോടെയും ഭഗവാന് പ്രാർത്ഥനകളർപ്പിക്കാൻ കഴിഞ്ഞു. പ്രഹ്ലാദ മഹാരാജാവ് പ്രാർത്ഥനാ രൂപത്തിൽ നൽകിയ ഉപദേശങ്ങൾ താഴെ കൊടുക്കുന്നു.
പ്രഹ്ലാദൻ പറഞ്ഞു, “പരമദിവ്യോത്തമപുരുഷനായ ഭഗവാന് പ്രാർത്ഥനകൾ സമർപ്പിക്കാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നില്ല. ഞാൻ ഭഗവാന്റെ കാരുണ്യത്തെ ആശ്രയിക്കുക മാത്രം ചെയ്യുന്നു. കാരണം, ഭക്തിയില്ലാതെ ആർക്കും അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ കഴിയുകയില്ല. ഉന്നത വംശം, ഐശ്വര്യം, പാണ്ഡിത്യം, വ്രതം, തപസ്സ്, നിഗൂഢയോഗം ഇവകൾ കൊണ്ടൊന്നും ഒരുവന് പരമദിവ്യോത്തമപുരുഷനായ ഭഗവാനെ പ്രസാദിപ്പിക്കാൻ സാധ്യമല്ല. തീർച്ചയായും, ഇവയൊന്നും പരമോന്നതനായ ഭഗവാനെ സന്തോഷിപ്പിക്കുന്നവയല്ല, ഭക്തിയുതസേവനത്താലല്ലാതെ മറ്റൊന്നിനാലും അദ്ദേഹത്തെ സംപ്രീതനാക്കാനാവില്ല. അഭക്തനായ ഒരുവൻ പന്ത്രണ്ട് ബ്രാഹ്മണീയ യോഗ്യതകളും തികഞ്ഞവനാണെങ്കിലും ഭഗവാന് പ്രിയങ്കരനാകുന്നില്ല, അതേസമയം ഒരു വ്യക്തി ശ്വാമാംസം ഭക്ഷിക്കുന്നവരുടെ കുടുംബത്തിൽ പിറന്നവനാണെങ്കിലും ഭക്തനാണെങ്കിൽ ഭഗവാൻ അവന്റെ പ്രാർത്ഥനകൾ സ്വീകരിക്കുന്നു. ഭഗവാന് ആരുടെയും പ്രാർത്ഥനകൾ ആവശ്യമില്ല, പക്ഷേ ഒരു ഭക്തൻ ഭഗവാന് പ്രാർത്ഥനകൾ സമർപ്പിച്ചാൽ അവൻ മഹത്തായി അനുഗ്രഹിക്കപ്പെടും. അജ്ഞരായ ആളുകൾ താഴ്ന്ന കുടുംബങ്ങളിൽ ജനിക്കുന്നു, അതിനാൽ അവർക്ക് ആത്മാർത്ഥതയോടെ ഭഗവാന് ഹൃദയസ്പർശിയായ പ്രാർത്ഥനകൾ സമർപ്പിക്കാൻ സാധിക്കുന്നു, ഭഗവാനത് സ്വീകരിക്കുകയും ചെയ്യുന്നു. ഒരുവൻ ഭഗവാന് പ്രാർത്ഥനകൾ സമർപ്പിച്ചാലുടൻ ബ്രഹ്മതലത്തിൽ സ്ഥിതി ചെയ്യാൻ യോഗ്യനാകുന്നു.
നരസിംഹദേവൻ പ്രത്യക്ഷനായത് പ്രഹ്ലാദന്റെ മാത്രം പ്രയോജനത്തിനു വേണ്ടിയായിരുന്നില്ല. മുഴുവൻ മനുഷ്യസമൂഹത്തിന്റെയും പ്രയോജനത്തിനു വേണ്ടിയായിരുന്നു. നരസിംഹദേവന്റെ ഘോരരൂപം അഭക്തനായ ഒരുവന് അങ്ങേയറ്റം ഭീഷണമായോ, മോശമായോ തോന്നിയേക്കാം, പക്ഷേ ഒരു ഭക്തന് അദ്ദേഹത്തിന്റെ ഇതര രൂപങ്ങളിലെന്നപോലെ നരസിംഹ ഭഗവാൻ പ്രിയങ്കരനാണ്. ഭൗതികലോകത്തിലെ ബദ്ധജീവിതം വാസ്തവത്തിൽ അത്യന്തം ഭയങ്കരമാണ്. തീർച്ചയായും, ഒരു ഭക്തൻ മറ്റൊന്നിലും ഭയപ്പെടുന്നില്ല. ഭൗതികാസ്തിത്വത്തിലെ ഭയത്തിന് നിദാനം മിഥ്യാഹങ്കാരമാണ്. അതിനാൽ ഓരോ ജീവസത്തയുടെയും ആത്യന്തികമായ ലക്ഷ്യം ഭഗവാന്റെ ഒരു ദാസന്റെ ദാസനാവുക എന്നതായിരിക്കണം. ജീവ സത്തയുടെ ഭൗതികലോകത്തിലെ ദുരിതപൂർണമായ അവസ്ഥ പരിഹരിക്കാൻ ഭഗവാന്റെ കാരുണ്യത്തിന് മാത്രമേ കഴിയുകയുളളു. ഒരുവന്, ബഹ്മദേവനും ഇതര ദേവന്മാരും, അല്ലെങ്കിൽ തന്റെ പിതാവുൾപ്പെടെ ഭൗതിക സംരക്ഷകരെന്നു പറയപ്പെടുന്ന ധാരാളം പേരുണ്ടായേക്കാമെങ്കിലും, അവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ അവഗണിക്കപ്പെടുന്ന പക്ഷം അവർക്കാർക്കും അവനു വേണ്ടി ഒന്നും ചെയ്യാൻ കഴിയുകയില്ല. എങ്ങനെതന്നെയായാലും, ഭഗവാന്റെ പാദപങ്കജങ്ങളിൽ പൂർണമായി ശരണം പ്രാപിക്കുന്ന ഒരുവൻ ഭൗതികപ്രകൃതിയുടെ ആഘാതങ്ങളിൽ നിന്ന് രക്ഷിക്കപ്പെടും. അതുകൊണ്ട് ഓരോ ജീവസത്തെയും ഭൗതികസുഖമെന്നു പറയപ്പെടുന്ന യാതൊന്നിനാലും ആകർഷിക്കപ്പെടാതിരിക്കുകയും, എല്ലാ അർത്ഥത്തിലും ഭഗവാനിൽ ശരണം പ്രാപിക്കുകയും ചെയ്യണം. മനുഷ്യ ജീവിതത്തിന്റെ ദൗത്യം അതാണ്. ഇന്ദ്രിയ സുഖത്താൽ ആകർഷിക്കപ്പെടുന്നത് വിഡ്ഢിത്തം മാത്രമാണ്. ഒരുവൻ ഭഗവാന്റെ ഭക്തനാകുന്നതും അഭക്തനാകുന്നതും ഉന്നത കുടുംബത്തിലോ താഴ്ന്ന കുടുംബത്തിലോ ജനിക്കുന്നതിനെ ആശ്രയിച്ചല്ല. ബ്രഹ്മദേവനോ ഭാഗ്യദേവതക്കോ പോലും ഭഗവാന്റെ പൂർണമായ അനുഗ്രഹം നേടാൻ കഴിയുന്നില്ല. അതേസമയം ഒരു ഭക്തൻ വളരെ അനായാസം ഭക്തിയുതസേവനം നേടുന്നു. ഭഗവാന്റെ കാരുണ്യം, ഉയർന്നവനെന്നോ താഴ്ന്നവനെന്നോ ഉളള ഭേദമില്ലാതെ എല്ലാവർക്കും തുല്യമായി നൽകപ്പെടുന്നു. പ്രഹ്ലാദ മഹാരാജാവ് നാരദമുനിയാൽ അനുഗ്രഹിക്കപ്പെട്ടതിനാൽ ഒരു മഹാഭക്തനായിത്തീർന്നു. ഭഗവാൻ എല്ലായ്പ്പോഴും തന്റെ ഭക്തനെ അവ്യക്തിഗതവാദികളിൽ നിന്നും ശൂന്യവാദികളിൽ നിന്നും സംരക്ഷിക്കുന്നു. എല്ലാവർക്കും സംരക്ഷണവും മറ്റ് പ്രയോജനങ്ങളും നൽകുന്നതിന് ഭഗവാൻ അവരുടെ ഹൃദയങ്ങളിൽ പരമാത്മഭാവത്തിൽ വസിക്കുന്നു. അപ്രകാരം അദ്ദേഹം ചിലപ്പോൾ ഘാതകനായും ചിലപ്പോൾ സംരക്ഷകനായും വർത്തിക്കുന്നു. ഒരുവൻ ഒരു കുഴപ്പത്തിനും ഭഗവാനെ കുറ്റപ്പെടുത്തരുത്. ഈ ഭൗതികലോകത്തിൽ നാം ദർശിക്കുന്ന വൈവിധ്യമാർന്ന ജീവിതങ്ങൾ അദ്ദേഹത്തിന്റെ പദ്ധതിയാണ്. അവയെല്ലാം യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ കാരുണ്യമാണ്.
സമഗ്ര ലൗകികാവിഷ്കാരവും അഭിന്നമാണെങ്കിലും, ഭൗതികലോകം ആദ്ധ്യാത്മികലോകത്തിൽ നിന്ന് ഭിന്നമാണ്. വിസ്മയകരമായ ഈ ഭൗതി കലോകം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ പരമോന്നതനായ ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമേ കഴിയുകയുളളു. ഉദാഹരണത്തിന്, ബ്രഹ്മാവ് ഗർഭോദകശായി വിഷ്ണുവിന്റെ നാഭിയിൽ നിന്ന് ഉത്ഭവിച്ച് താമരപ്പൂവിൽ നിന്ന് ആവിർഭവിച്ചുവെങ്കിലും, പ്രത്യക്ഷനായതിനു ശേഷം എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് ക ഴിഞ്ഞിരുന്നില്ല. അദ്ദേഹം മധു, കൈടഭൻ എന്നീ രാക്ഷസന്മാരാൽ ആക്രമിക്കപ്പെടുകയും, വേദങ്ങൾ അപഹരിക്കപ്പെടുകയും ചെയ്തു. ഭഗവാൻ അവരെ വധിച്ച് വൈദികജ്ഞാനം ബ്രഹ്മദേവനെ ഏൽപ്പിച്ചു. അപ്രകാരം ഭഗവാൻ ഓരോ യുഗത്തിലും ദേവന്മാരുടെയും, മനുഷ്യരുടേയും, മൃഗങ്ങളുടേയും, ഋഷിമാരുടേയും, ജലജീവികളുടേയുമെല്ലാം സമൂഹങ്ങളിൽ അവതരിക്കുന്നു. ഈ അവതാരങ്ങളെല്ലാം ഭക്തന്മാരെ സംരക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നിഗ്രഹിക്കുന്നതിനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ്. പക്ഷേ ഈ നിഗ്രഹത്തിലും സംരക്ഷണത്തിലും പരമോന്നതനായ ഭഗവാന്റെ ഭാഗത്തു നിന്ന് യാതൊരുവിധ പക്ഷപാതവും ഉണ്ടാകാറില്ല. ബദ്ധാത്മാവ് എല്ലായ്പ്പോഴും ബാഹ്യശക്തിയാൽ ആകർഷിക്കപ്പെടുന്നു. അതുമൂലം അവൻ കാമലോഭങ്ങൾക്ക് വിഷയീഭവിക്കുകയും ഭൗതികപ്രകൃതിയുടെ ആ വസ്ഥകളാൽ ദുരിതപ്പെടുകയും ചെയ്യുന്നു. ഭഗവാന് അദ്ദേഹത്തിന്റെ ഭക്തന്മാരോടുള്ള അഹൈതൃകമായ കാരുണ്യം മാത്രമാണ് ഭൗതികാസ്തിത്വ ത്തിൽ നിന്ന് പുറത്തു കടക്കാനുളള ഉപായം. ഭഗവാന്റെ പ്രവൃത്തികളെ പ്രകീർത്തിക്കുന്ന ഏതൊരാളും ഭൗതികലോകത്തിൽ നിർഭയനായിരിക്കും, അതേസമയം ഭഗവാനെ ആ രീതിയിൽ സ്തുതിക്കാത്ത ഒരാൾ എല്ലാവിധ ദുഃഖങ്ങൾക്കും വിഷയീഭവിക്കുന്നു.
ഏകാന്തതയിലിരുന്ന് ഭഗവാനെ മൗനമായി ആരാധിക്കുന്നതിൽ തത്പ രരായവർ സ്വയം മോചനത്തിന് അർഹരായേക്കാം, പക്ഷേ ഒരു പരിശു ആ ഭക്തൻ അന്യരുടെ ക്ളേശങ്ങൾ കാണുന്നതിൽ എല്ലായ്പ്പോഴും നൊ മ്പരപ്പെടുന്നവനാണ്. അതിനാൽ അവൻ സ്വന്തം മോചനത്തെക്കുറിച്ചു പോ ലും ഗൗനിക്കാതെ സദാ ഭഗവാന്റെ മഹത്ത്വങ്ങൾ പ്രഭാഷണം ചെയ്യുന്ന തിൽ മുഴുകുന്നു. പ്രഹ്ലാദ മഹാരാജാവ് അതിനാൽ ഒരിക്കലും മൗനാരാ ധനയിൽ മുഴുകാതെ അദ്ദേഹത്തിന്റെ സതീർത്ഥ്യരെ പ്രഭാഷണങ്ങളിലുടെ മോചിപ്പിക്കാൻ ശ്രമിച്ചു. മൗനഭജനവും, തപശ്ചര്യകളും, വൈദിക സാ ഹിത്യ പഠനവും, ആചാരാനുഷ്ഠാനങ്ങളും, ഏകാന്തതയിലെ ജപവും അ തീന്ദ്രിയ ധ്യാനവും മോചനത്തിന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഉപായങ്ങളാ ണെങ്കിലും, അവ അഭക്തർക്കായി, അഥവാ അന്യരുടെ ചെലവിൽ ജീവി ക്കാൻ ആഗ്രഹിക്കുന്ന വഞ്ചകർക്കായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു നിർമല ഭക്തൻ, എങ്ങനെതന്നെയായാലും, അത്തരം വഞ്ചനാപരമായ പ്രവൃത്തികളിൽ നിന്ന് സ്വതന്ത്രനായതിനാൽ അവന് ഭഗവാനെ മുഖാമുഖം ദർശിക്കുവാൻ സാധിക്കുന്നു.
പ്രപഞ്ചരൂപീകരണം സംബന്ധിച്ച അറ്റോമിക സിദ്ധാന്തം വാസ്തവമ ല്ല. സർവതിന്റെയും കാരണം ഭഗവാനാണ്, അതിനാൽ ഈ സൃഷ്ടിയുടെ കാരണം ഭഗവാനാണ്. ആയതിനാൽ ഒരുവൻ ഭഗവാന് ആദരപ്രണാമങ്ങൾ അർപ്പിച്ചും, പ്രാർത്ഥനകൾ സമർപ്പിച്ചും, ഭഗവാനു വേണ്ടി പ്രവർത്തിച്ചും, ഭഗവാനെ ക്ഷേത്രത്തിൽ ആരാധിച്ചും, ഭഗവാനെ എല്ലായ്പ്പോഴും സ്മരി ച്ചും, ഭഗവാന്റെ സർവാതിശായിയായ കർമങ്ങൾ ശ്രവിച്ചും ഭക്തിയുതസേ വനത്തിൽ വ്യാപൃതനാകണം. ഈ ആറു രീതികളിലുളള പ്രവർത്തനങ്ങൾ കൂടാതെ ഒരുവന് ഭക്തിയുതസേവനം നേടാനാവില്ല.
പ്രഹ്ലാദ മഹാരാജാവ് അപ്രകാരം ഓരോ ചുവടിലും പരമോന്നതനാ യ ഭഗവാന്റെ കാരുണ്യം യാചിച്ച് അദ്ദേഹത്തിന് പ്രാർത്ഥനകൾ അർപ്പിച്ചു.നരസിംഹദേവൻ പ്രഹ്ലാദന്റെ പ്രാർത്ഥനകളാൽ ശാന്തനാവുകയും, പ്രഹ്ലാ ദന് എല്ലാവിധ ഭൗതിക സൗകര്യങ്ങളും ആർജിക്കാൻ കഴിയുന്ന അനുഗ ഹങ്ങൾ നൽകാൻ ആഗ്രഹിക്കുകയും ചെയ്തു. പ്രഹ്ലാദ മഹാരാജാവ് എ ങ്ങനെതന്നെയായാലും ഭൗതിക ഐശ്വര്യങ്ങളാൽ തെറ്റായി നയിക്കപ്പെട്ടില്ല, പകരം അദ്ദേഹം ഭഗവാന്റെ ഒരു ദാസന്റെ ദാസനായി നിലകൊളളാൻ ആഗ്രഹിച്ചു.
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
🍁🍁🍁🍁🍁🍁🍁🍁🍁🍁
https://t.me/joinchat/SE9x_uS_gyO6uxCc
വെബ്സൈറ്റ്
🍁🍁🍁🍁🍁🍁
https://suddhabhaktimalayalam.com
No comments:
Post a Comment