Home

Tuesday, May 11, 2021

ആശയക്കുഴപ്പം

നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

ആശയക്കുഴപ്പം 

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം രണ്ട്  / ശ്ലോകം 7

*************************************************


കാർപണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വാം ധർമസംമൂഢചേതാഃ
യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യസ്തേ ഽഹം  ശാധി മാം ത്വാം പ്രപന്നം

 

  ദൗർബല്യംകൊണ്ട് ആത്മനിയന്ത്രണം നഷ്ടപ്പെട്ട എനിക്ക് കൃത്യ നിർവ്വഹണത്തെപ്പറ്റി ഒന്നും വ്യക്തമാകുന്നില്ല. ഈ അവസ്ഥയിൽ എനിക്കെന്താണ് യോജിച്ചതെന്ന് പറഞ്ഞുതരണം. ഞാനിപ്പോൾ അങ്ങയെ ശരണം പ്രാപിച്ച ശിഷ്യനാണ്. ദയവായി ഉപദേശം തന്നാലും


ഭാവാർത്ഥം:

 പ്രകൃത്യാതന്നെ ഭൗതികകർമ്മങ്ങളെല്ലാം ആരേയും അമ്പരപ്പിക്കുന്നതാണ്. ഓരോ അടിവെയ്‌പിലും  ആശങ്കയ്ക്കവസരമുണ്ട്. അതുകൊണ്ട് ജീവിതലക്ഷ്യം നിറവേറ്റാനുതകുന്ന വഴി കാട്ടിത്തരാൻ കഴിവുള്ള വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികഗുരുവിനെ സമീപിക്കേണ്ട താണ്. താനാഗ്രഹിക്കാതെതന്നെ വന്നുപെടുന്ന ജീവിത്രപ്രശ്നങ്ങളിൽ നിന്ന് മോചനം കിട്ടാൻ ഒരു ആത്മീയാചാര്യന്റെ സഹായം തേടണമെന്ന് എല്ലാ വൈദികഗ്രന്ഥങ്ങളും വിധിക്കുന്നുണ്ട്. ആരും കൊളു ത്താതെ തന്നെ ആളിക്കത്തുന്ന കാട്ടുതീപോലെയാണ് ജീവിത പ്രശ്നങ്ങൾ. ജീവിതത്തിൽ ആഗ്രഹിക്കാതെ തന്നെ വിഭ്രാന്തികൾ വന്നു പെടുന്നു. ലോകത്തിന്റെ സ്ഥിതി അങ്ങനെയാണ്. കാട്ടുതീ ആർക്കും ആവശ്യമില്ലെങ്കിലും അത് കത്തിപ്പടരുക തന്നെചെയ്യുന്നു; നമ്മൾ സംഭ്രാന്തരാകുന്നു. ജീവിതത്തിലെ സംഭ്രാന്തികളിൽ നിന്ന് മോചനം കൈവരിക്കാനും, ശാസ്ത്രസമ്മതമായ പരിഹാരം നേടാനുമായി ക്കൊണ്ട് ഒരാൾ പാരമ്പര്യമുള്ള ആത്മീയഗുരുവിനെ സമീപിക്കേണ്ട താണെന്ന് വൈദികഗ്രന്ഥങ്ങൾ ഉപദേശിക്കുന്നു. വിശ്വാസ്യനായ ആത്മീയഗുരുവിനെ ലഭിച്ച ഒരു വ്യക്തി എല്ലാം അറിയേണ്ടതാണ്. ഭൗതികമായ സംഭ്രമങ്ങളിൽപ്പെട്ടുഴലാതെ ഒരു ആദ്ധ്യാത്മികഗുരുവിനെ സമീപിക്കണം. അതാണ് ഈ ശ്ലോകത്തിന്റെ സാരം.

 ആരാണ് ഭൗതികങ്ങളായ വിഷമപ്രശ്നങ്ങളിൽപ്പെടുന്നത്? ജീവി തത്തിന്റെ സമസ്യകളെപ്പറ്റി അറിയാത്തവൻ. ബൃഹദാരണ്യകോപനിഷ ത്തിൽ (3.8.10) സംഭ്രാന്തനായ മനുഷ്യനെപ്പറ്റി പറയുന്നു.

യോ വാ ഏതദക്ഷരം ഗാർഗ്യവിദിത്വാസ്മാ-
ല്ലോകാത്പ്രൈതി സ കൃപണഃ 

'ആത്മസാക്ഷാത്കാരത്തിന്റെ ശാസ്ത്രമറിയാതെ, മനുഷ്യനെന്ന നിലയിൽ ജീവിത്രപശ്നങ്ങളെ പരിഹരിക്കാതെ, പട്ടികളേയും, പൂച്ചകളേയുംപ്പോലെ ഈ ലോകം ത്യജിക്കുന്നവൻ കൃപണനാണ്.' ജീവിത്രപ്രശ്നങ്ങൾ പരിഹരിക്കുവാൻവേണ്ടി ഈ മനുഷ്യജന്മത്തെ ഉപയോഗപ്പെടുത്തുന്ന ഒരു ജീവാത്മാവിന് അത് ഒരമൂല്യസ്വത്താണ്. അതുകൊണ്ട് ഈ അവസരം വേണ്ടവിധം ഉപയോഗിക്കാത്തവൻ കൃപണൻ തന്നെ. എന്നാൽ, (ബാഹ്മണനാകട്ടെ, ഈ ശരീരത്തെ ബുദ്ധിപൂർവ്വം ജീവിത്രപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപയോഗിക്കുന്നു.

'യ ഏതദക്ഷരം ഗാർഗി വിദിത്വാസ്മാല്ലോകാത്പ്രൈതി  സ ബ്രാഹ്മണഃ'

 ഭൗതികമായ ജീവിതവീക്ഷണത്തോടെ സ്വന്തം കുടുംബം, സമൂഹം, രാജ്യം എന്നിവയിൽ ആവശ്യത്തിലധികം സ്നേഹം പുലർത്തി ക്കൊണ്ട സമയം പാഴാക്കുന്നവനാണ് കൃപണൻ. ഭാര്യ. മക്കൾ, മറ്റ് അംഗങ്ങൾ എന്നിവരടങ്ങുന്ന കുടുംബജീവിതം മിക്കവാറും എല്ലാ പേരും ഇഷ്ടപ്പെടുന്നു. ഇതൊരുതരം ത്വക്ക് രോഗത്തെ അടിസ്ഥാന പ്പെടുത്തിയുള്ളതാണെന്നു പറയാം. സ്വകുടുംബാംഗങ്ങളെ മരണത്തിൽ നിന്നു രക്ഷിക്കാൻ തനിക്ക് കഴിയുമെന്ന്, അല്ലെങ്കിൽ കുടും ബാംഗങ്ങൾക്കോ സമൂഹത്തിനോ, തന്നെ മൃത്യുവിൽ നിന്നു രക്ഷിക്കാൻ കഴിയുമെന്ന് കൃപണൻ വിചാരിക്കുന്നു. അത്തരം കുടുംബ സ്നേഹം സ്വന്തം കുട്ടികളെപ്പോറ്റുന്ന താണതരം മൃഗങ്ങളിൽപ്പോലും കാണാം. കുടുംബാംഗങ്ങളോടുള്ള സ്നേഹവും അവരെ മരണത്തിൽ നിന്നു രക്ഷിക്കണമെന്ന ആഗ്രഹവുമാണ് തന്റെ സംഭ്രാന്തിക്ക് കാരണ മെന്ന് ബുദ്ധിമാനായ അർജുനന്നറിയാം. തന്റെ കർത്തവ്യമായ യുദ്ധം കാത്തനിൽക്കുകയാണെന്നറിഞ്ഞിട്ടും ഈ സങ്കുചിതമായ ദൗർബല്യം മൂലം ആ കടമ നിറവേറ്റാൻ കഴിയുന്നില്ല. ഈ ഘട്ടത്തിൽ സർവ്വോത്തമനായ ആത്മീയഗുരുവായ ശ്രീകൃഷ്ണനോട് അസന്നിഗ്ദ്ധമായി പ്രശ്നപരിഹാരമുണ്ടാക്കാനാവശ്യപ്പെടുകയാണ് അദ്ദേഹം. സൗഹൃദ സംഭാഷണങ്ങൾ നിർത്തി, അർജുനൻ ശിഷ്യനെന്ന നിലയിൽ കൃഷ്ണന് സ്വയം സമർപ്പിക്കുന്നു. ഗുരുവും ശിഷ്യനുമായുള്ള സംഭാഷണം ഗൗരവമുറ്റതാണ്. ഇനി പ്രാമാണികനായ ആദ്ധ്യാത്മിക ഗുരുവുമായി അത്തരം സംഭാഷണത്തിലേർപ്പെടാൻ അർജുനൻ ആഗ്രഹിക്കുന്നു. അങ്ങനെ ഭഗവദ്ഗീതാ ശാസ്ത്രത്തിന്റെ ആദിമഗുരു കൃഷ്ണനും ഗീതാപഠനം നടത്തുന്ന ആദ്യത്തെ ശിഷ്യൻ അർജുനനുമായി. അർജു നൻ എങ്ങനെ ഗീതാസാരം ഉൾക്കൊണ്ടു എന്നത് ഭഗവദ്ഗീതയിൽ ത്തന്നെ വിവരിച്ചിട്ടുണ്ട്. "കൃഷ്ണണനിലെ അജനെയാണ്, കൃഷ്ണനെന്ന വ്യക്തിയെയല്ല. ശരണം പ്രാപിക്കേണ്ടതെന്ന് മൂഢരായ ഭൗതികപണ്ഡി തന്മാർ വ്യാഖ്യാനിക്കുന്നു. കൃഷ്ണനിൽ അന്തർഗതൻ, ബഹിർഗതൻ എന്നിങ്ങനെ വ്യത്യാസം ഇല്ല. ഈ സത്യം ഗ്രഹിക്കാതെ ഭഗവദ്ഗീത പഠിക്കാൻ ശ്രമിക്കുന്നവൻ പമ്പരവിഡ്ഢിയാണ്.

No comments:

Post a Comment