അസുരന്മാരുടെ കണ്ണുകൾക്ക് ഭയങ്കരസ്വരൂപൻ, ഭക്തൻമാർക്ക് സ്നേഹസ്വരൂപൻ
**************************************
സാധാരണ മനുഷ്യർക്ക് ഭഗവാൻറെ നരസിംഹ രൂപം തീർച്ചയായും മുമ്പ് കണ്ടിട്ടില്ലാത്തതും അത്ഭുതകരവുമാണ് .പക്ഷേ പ്രഹ്ലാദനെ പോലൊരു ഭക്തന് ഭഗവാൻറെ ഭയാനകമായ രൂപം ഒരിക്കലും തന്നെ അസാധാരണമല്ല. ഭഗവാൻ അവിടുത്തെ ഇച്ഛയ്ക്കനുസരിച്ച് ഏതു രൂപത്തിൽ എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നതെന്ന് ഭഗവാൻറെ കാരുണ്യത്താൽ, ഒരു ഭക്തന് നിഷ്പ്രയാസം മനസ്സിലാക്കാൻ സാധിക്കും .അതിനാൽ ഭക്തൻ അത്തരം ഒരു രൂപത്തെ ഒരിക്കലും ഭയപ്പെടുന്നില്ല. എല്ലാ ദേവന്മാരും ലക്ഷ്മിദേവി പോലും നരസിംഹ ഭഗവാനെ കണ്ട് ആശ്ചര്യപ്പെട്ടപ്പോൾ പ്രഹ്ലാദ മഹാരാജാവ് അദ്ദേഹത്തിൻറെ മേൽ ചോരിയപ്പെട്ടിരുന്ന പ്രത്യേക അനുഗ്രഹം മൂസലം നിർഭയനായി നിശബ്ദനായി നിലകൊണ്ടു.
ഭാവാർത്ഥം/ശ്രീമദ് ഭാഗവതം.7.9.2
No comments:
Post a Comment