🌴🌴🌴🌴🌴🌴🌴
ഈ പ്രപഞ്ചത്തിലെ ബ്രഹ്മാവ് കൃഷ്ണനാൽ ദ്വാരകയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ ബ്രഹ്മാവ് ആയി താൻ മാത്രമേയുള്ളൂ എന്ന് അദ്ദേഹം കരുതി .അതിനാൽ ഏത് ബ്രഹ്മാവാണ് കൊട്ടാര വാതിൽക്കൽ തന്നെ കാണാൻ വന്നിട്ടുള്ളതെന്ന് കൃഷ്ണൻ അദ്ദേഹത്തിൻറെ പരിചാരകൻ ചോദിക്കുന്നത് കേട്ട് ബ്രഹ്മാവ് തീർച്ചയായും അമ്പരന്നു. നാല് കുമാരന്മാരുടെ പിതാവായ ബ്രഹ്മദേവൻ തന്നെയാണ് അങ്ങയെ കാണാൻ കൊട്ടാരവാതിൽ കാത്തു നിൽക്കുന്നത് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഏത് ബ്രഹ്മാവാണ് കാണാൻ വന്നതെന്ന് എന്തുകൊണ്ടാണ് അന്വേഷിച്ച് എന്ന് ബ്രഹ്മദേവൻ പിന്നീട് കൃഷ്ണനോട് ആരാഞ്ഞു? ലക്ഷക്കണക്കിന് പ്രപഞ്ചങ്ങൾ ഉള്ളതിനാൽ ലക്ഷക്കണക്കിന് ബ്രഹ്മാക്കളുണ്ടെന്നായിരുന്നു ബ്രഹ്മദേവന് കിട്ടിയ മറുപടി .എല്ലാ ബ്രഹ്മാക്കളെയും വിളിക്കുകയും അവരെല്ലാം ഉടനെ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തുക ചെയ്തു.അനവധി ശിരസ്സുകളോട് കൂടിയ മറ്റു ബ്രഹ്മാക്കളെല്ലാം കണ്ട ഈ പ്രപഞ്ചത്തിലെ ചതുർമുഖനായ ബ്രഹ്മാവ് മറ്റ് ബ്രഹ്മാക്കളുടെ മുന്നിൽ താൻ എത്ര നിസ്സാരനാണ് എന്ന് ചിന്തിച്ചുപോയി . അപ്രകാരം പ്രപഞ്ച സൃഷ്ടികളുടെ നടത്തിപ്പുകാരനായി ഓരോ ലോകത്തിനും ഓരോ ബ്രഹ്മാവ് ഉണ്ടെങ്കിലും അവരുടെ എല്ലാം പ്രഭവം കൃഷ്ണനാണ്
( ഭാവാർത്ഥം / ശ്രീമദ് ഭാഗവതം 7. 3. 28 )
No comments:
Post a Comment