നരസിംഹ ഭഗവാൻഅവതരിച്ചപ്പോൾ, എല്ലാ ഭക്തരും നിർഭയരായി തീർന്നു.
********************************
ഭൗതിക ലോകത്തിന് നാല് ആവശ്യങ്ങളാണ് ഉള്ളത് ആഹാരം നിദ്ര ഭയം മൈഥുനം( ഭക്ഷണം, ഉറക്കം, പ്രതിരോധം, ഇണചേരൽ. ) ഈ ഭൗതിക ലോകത്തിൽ എല്ലാവരും ഭയജനകമായ അവബോധത്തിൽ ആണ് .എല്ലാവർക്കും ഭയരഹിതരാകാനുള്ള ഏകമാർഗ്ഗം കൃഷ്ണാവബോധമാണ്. നരസിംഹ ഭഗവാൻഅവതരിച്ചപ്പോൾ, എല്ലാ ഭക്തരും നിർഭയരായി തീർന്നു. നരസിംഹ ഭഗവാൻറെ ദിവ്യനാമം കീർത്തി ക്കുന്നതിനുള്ള നിർഭയത്വമായിരുന്നു ഭക്തന്മാർ ആഗ്രഹിച്ചിരുന്നത്. 'യതോ യതോ യാമി തതോ നൃസിംഹഃ' നാം എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം നരസിംഹ ദേവന്റെ ദിവ്യനാമം സ്മരിക്കുമാറാകണം . അപ്രകാരം ഭഗവാൻറെ ഭക്തൻ സദാ നിർഭയനാകും.
( ഭാവാർത്ഥം./ശ്രീമദ് ഭാഗവതം 7.9.5.)
No comments:
Post a Comment