Home

Tuesday, May 11, 2021

ആശയക്കുഴപ്പം

നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

ആശയക്കുഴപ്പം 

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം പതിനെട്ട്  / ശ്ലോകം 61

*************************************************

 

ഈശ്വരഃ സർവഭൂതാനാം ഹൃദ്ദേശേ ഽർജുന തിഷ്‌ഠതി
ഭ്രാമയൻ സർവഭൂതാനി യന്ത്രാരൂഢാനി മായയാ

     

    അർജുനാ, പരമപുരുഷൻ എല്ലാവരുടേയും ഹൃദയത്തിൽ കുടി കൊള്ളുകയും ഭൗതികശക്തിയാൽ നിർമിതമായ യന്ത്രത്തിൽ എന്ന പോലെ സ്ഥിതി ചെയ്യുന്ന ജീവാത്മാക്കളുടെ ഭ്രമണത്തെ നിയന്ത്രിക്കു കയും ചെയ്യുന്നു.

     
ഭാവാർത്ഥം:


അർജുനൻ പരമജ്ഞാനിയല്ല. താൻ യുദ്ധം ചെയ്യണമോ വേണ്ടയോ എന്നത് അയാളുടെ പരിമിതബുദ്ധിക്ക് പരിഹരിക്കാവുന്ന പ്രശ്നമല്ല. ഒരു വ്യക്തിക്കുള്ള കഴിവ് എത്രയോ ചുരുങ്ങിയതാണെന്ന് ഭഗവാൻ ഉപദേശിച്ചു കഴിഞ്ഞു. പരമപുരുഷനായ കൃഷ്ണൻ പരമാത്മരൂപേണ ജീവനെ നയിച്ചുകൊണ്ട് ഹൃദയത്തിൽ വാഴുന്നുണ്ട്. ശരീരം മാറുമ്പോൾ ജീവൻ പൂർവജൻമകർമങ്ങൾ മറന്നുപോകും. എന്നാൽ ഭൂതഭാവിവർത്തമാനങ്ങളെ അറിയുന്ന പരമാത്മാവ് തന്റെ സർവകർമങ്ങൾക്കും സാക്ഷിയായി നിലകൊള്ളുന്നു. അതുകൊണ്ട് സകല ജീവാത്മാക്കളുടേയും കർമങ്ങളെ നിയന്ത്രിക്കുന്നത് പരമാത്മാവ് തന്നെ. പരമാത്മാവിന്റെ നിർദേശാനുസരണം ഭൗതികശക്തിയാൽ സൃഷ്ടിക്കപ്പെട്ട ദേഹത്താൽ വഹിക്കപ്പെടുന്ന ജീവസത്തയ്ക്ക് താനർഹിക്കുന്നതു തന്നെ ലഭിക്കും. ജീവൻ ഏതുതരം ശരീരത്തിലുൾപ്പൂകിയോ, അതിന്റെ നിലയ്ക്കനുസൃതമായവിധം പ്രവർത്തിക്കാൻ അവൻ നിർബന്ധിതനാണ്. ഉഗ്രവേഗതയുള്ള ഒരു കാറിൽ സഞ്ചരിക്കുന്നവൻ വേഗത കുറഞ്ഞ ഒന്നിൽ സഞ്ചരിക്കുന്നവനേക്കാൾ വേഗത്തിൽ പോകുന്നു. കാറോടിക്കുന്ന വ്യക്തികൾ എതുതരക്കാരെന്നത് പ്രശ്നമല്ല. ഇക്കാര്യത്തിൽ ഓരോ ജീവസത്തക്കും അതിനു മാത്രമനുയോജ്യമായ ഒരു ശരീരമാണ് പരമാത്മാവിന്റെ പ്രേരണമൂലം പ്രകൃതി നൽകുന്നത്. ആ ജീവന്റെ ജൻമാന്തരതൃഷ്ണകൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യങ്ങളുണ്ടാക്കുകയാണതിന്റെ ഉദ്ദേശ്യം. ജീവാത്മാവ് സ്വതന്ത്രനല്ല. താൻ ഭഗവാന് വിധേയനല്ല എന്ന് ആരും കരുതിപ്പോകരുത്. ഓരോ വ്യക്തിക്കും ഭഗവാനാണാശ്രയം; കർത്തവ്യം, സ്വയം കൃഷ്ണണനു സമർപ്പിക്കലും. ഇത് അടുത്ത ശ്ലോകത്തിൽ വ്യക്തമാക്കുന്നു.

No comments:

Post a Comment