നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
ആശയക്കുഴപ്പം
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം മൂന്ന് / ശ്ലോകം 2
*************************************************
വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ യേന ശ്രേയോ ഽഹമാപ്നുയാം
ദ്വയാർഥങ്ങളുള്ള ഉപദേശങ്ങളാൽ അങ്ങ് എന്റെ ബുദ്ധിയെ അമ്പരപ്പിക്കുന്നു. എനിക്ക് ഏറ്റവും ശ്രേയസ്കരമായതെന്തെന്ന് തീർത്തു പറഞ്ഞു തരൂ.
ഭാവാർത്ഥം:
കഴിഞ്ഞ അധ്യായത്തിൽ ഭഗവദ്ഗീതയ്ക്ക് ഒരാമുഖമായി സാംഖ്യയോഗം, ബുദ്ധിയോഗം, ബുദ്ധികൊണ്ടു ചെയ്യാവുന്ന ഇന്ദ്രിയ നിയന്ത്രണം, ഫലാകാംക്ഷ കൂടാതെയുള്ള കർമ്മം, പ്രാരംഭകന്റെ നില എന്നീ വിവിധ വിഷയങ്ങൾ അടുക്കും ചിട്ടയും കൂടാതെ വിവരിക്കപ്പെട്ടു. അവ ഉൾക്കൊള്ളാനും പ്രവൃത്തിയിൽ വരുത്താനും കുറേക്കുടി ക്രമീകൃതമായ ഒരു രൂപരേഖ ആവശ്യമാണ്. ഏതൊരു സാധാരണ മനുഷ്യനും തെറ്റായ വ്യാഖ്യാനം കൂടാതെ സ്വീകരിക്കാവുന്നവിധത്തിൽ, പ്രഥമദൃഷ്ട്യാ കൂടിപ്പിണഞ്ഞു കിടക്കുന്ന വിഷയങ്ങളുടെ ഇഴ പിരിച്ചെടുക്കാൻ അർജുനൻ ആഗ്രഹിക്കുന്നു. കൃഷ്ണൻ തന്റെ വാഗ്ജാലങ്ങൾകൊണ്ട് അർജുനനെ ആശയക്കുഴപ്പ ത്തിലാക്കുവാൻ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ പ്രവൃത്തിമാർഗേണയോ നിവൃത്തിമാർഗേണയോ കൃഷ്ണാവബോധ പ്രകിയ ഉൾക്കൊള്ളുവാൻ അർജുനന് കഴിഞ്ഞില്ല. ഒരു വിധത്തിൽ ഭഗവദ്ഗീതയുടെ രഹസ്യമറിയാൻ ഔത്സക്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കുംവേണ്ടി, തന്റെ ചോദ്യങ്ങ ളിലൂടെ കൃഷ്ണാവബോധത്തിലേക്ക് വഴിയൊരുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
No comments:
Post a Comment