Home

Friday, June 18, 2021

ഭൗതിക ദുഃഖത്തിൽ നിന്ന് മോചനം



എല്ലാ ധർമ്മങ്ങളുമുപേക്ഷിച്ച് തന്നെ ശരണം പ്രാപിക്കാൻ ഭഗവാൻ ഭഗവദ് ഗീതയിൽ പറയുന്നു. അങ്ങനെ ശരണം പ്രാപിക്കുന്നവരെ സർവ്വ പാപങ്ങളിൽനിന്നും മോചിപ്പിക്കുമെന്ന് ശ്രീല രൂപ ഗോസ്വാമി പറയുന്നു: “അപ്പപ്പോൾ ചെയ്യുന്ന പാപങ്ങളും, മുജ്ജന്മങ്ങളിൽ ചെയ്ത പാപങ്ങളും ദുഃഖത്തിനു കാരണമായിത്തീരുന്നു. പൊതുവെ പറഞ്ഞാൽ, അജ്ഞതയാണ് പാപകർമ്മൾക്ക് പ്രേരകം. പക്ഷേ, ‘അജ്ഞത' കുറ്റവിമോചനത്തിനു കാരണമായി അംഗീകരിക്കപ്പെടുകയില്ല.” പാപകർമ്മങ്ങളുടെ ഫലം അനുഭവിച്ചു തന്നെ തീരണം. പാപകർമ്മങ്ങൾ രണ്ടു തരത്തിലാണ്: പാകമായതും, പാകമാകാത്തതും. വർത്തമാനകാലത്തിൽ നാം അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കു നിദാനമായവയാണ് പാകമായ പാപ കർമ്മങ്ങൾ. ഇതുവരെ അനുഭവിക്കാത്തതും, ഇനി അനുഭവിക്കാനിരിക്കുന്നതുമായ കഷ്ടപ്പാടുകൾക്ക് അടിസ്ഥാനമായി നമ്മിൽ നാം സംഭരിച്ചു വച്ചിരിക്കുന്നവയാണ് പാകമാകാത്ത പാപകർമ്മങ്ങൾ. ഉദാഹരണമായി, ഒരു ക്രിമിനൽ കുറ്റവാളി ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്നിരിക്കട്ടെ; തെളിവുകൾ ലഭ്യമാകുന്ന നിമിഷത്തിൽ അയാൾ അറസ്റ്റു ചെയ്യപ്പെടുമെന്നു തീർച്ച. അതുപോലെ, നമ്മുടെ പല പാപകർമ്മങ്ങൾക്കും ശിക്ഷ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. പാകം വന്ന പാപകർമ്മങ്ങളുടെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത്.


ഇങ്ങനെ പാപകർമ്മങ്ങളുടെ പരമ്പരതന്നെയുണ്ട്. അവയ്ക്കോരോന്നിനും തക്കതായ ദുഃഖങ്ങളും. ഈ പാപകർമ്മങ്ങൾ കാരണം ബദ്ധാത്മാക്കൾ നിരവധി ജന്മം കഷ്ടപ്പെടുകയും ചെയ്യും. ഇപ്പോൾ അനുഭവിക്കുന്നത് ഗതകാലത്തെ പാപകർമ്മങ്ങളുടെ ഫലമാണ്. ഒപ്പം, ഈ ജന്മത്തിൽ, വരും ജന്മങ്ങളിലെ കഷ്ടപ്പാടുകൾക്കായി പാപകർമ്മങ്ങൾ ചെയ്തുകൂട്ടുന്നവരുമുണ്ട്. മാറാരോഗം, നിരന്തരമായ നിയമ വ്യവഹാരം, ഹീന കുടുംബങ്ങളിൽ ജനിക്കൽ, വിദ്യാവിഹീനത, വൈരുദ്ധ്യം എന്നിവയൊക്കെ, പാകമായ പാപ കർമ്മങ്ങളുടെ ഫലമാണ്.


ഇങ്ങനെ, കഴിഞ്ഞകാല (ജന്മ) പാപകർമ്മങ്ങളുടെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന കഷ്ടപ്പാടുകൾ. ഇപ്പോൾ ചെയ്യുന്ന പാപ കർമ്മങ്ങളുടെ ഫലം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. എന്നാൽ, നാം കൃഷ്ണാവബോധം കൈക്കൊള്ളുകയാണെങ്കിൽ, ഒറ്റ നിമിഷംകൊണ്ടുതന്നെ ഇവയ്ക്കൊക്കെ അറുതി വരും. ഇതിനു തെളി വായി രൂപ ഗോസ്വാമി, ശ്രീമദ് ഭാഗവതം ( XI.14.19) ഉദ്ധരിക്കുന്നു. ഉദ്ധവർക്കു നൽകുന്ന ഉപദേശത്തിലാണ് കൃഷ്ണൻ ഇതു പറയുന്നത് - “പ്രിയപ്പെട്ട ഉദ്ധവരേ, എത്ര വേണമെങ്കിലും ഇന്ധനത്തെ, നിമിഷംകൊണ്ട് എരിച്ചു കളയാൻ കഴിവുള്ള, കത്തിജ്ജ്വലിക്കുന്ന അഗ്നിക്കു തുല്യമാണ് എനിക്കായി ചെയ്യുന്ന ഭക്തിയുത സേവനം.” എന്നുവച്ചാൽ, (കത്തിജ്ജ്വലിക്കുന്ന അഗ്നി, കൊടുക്കുന്ന ഇന്ധനമെല്ലാം നിമിഷ നേരംകൊണ്ട് ചാമ്പലാക്കുന്നപോലെ) പാപ കർമ്മങ്ങളാകുന്ന ഇന്ധനത്തെ മുഴുവൻ നിമിഷംകൊണ്ട് എരിച്ചു കളയാനുള്ള ശക്തി, കൃഷ്ണാവബോധത്തോടെയുള്ള ഭക്തിയുത സേവനത്തിനു കഴിയുമെന്ന് അർത്ഥം.


(ഭക്തിരസാമൃതസിന്ധു / അധ്യായം 1) 



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment