ആദ്യമായി അദ്ദേഹം കണ്ടുമുട്ടിയ രാജകുമാരനെ "രാജപുത്ര ചിരം ജീവ" എന്നനുഗ്രഹിച്ചു.അങ്ങ് രാജകുമാരനാണ് . അങ്ങ് നീണാൾ വാഴട്ടെ !!
അതിനുശേഷം സന്യാസി കണ്ടുമുട്ടിയത് ഒരു സാധുവിന്റെ മകനായ ബ്രഹ്മചാരിയെയായിരുന്നു." ഋഷിപുത്ര മാ ജീവ "ജീവിക്കരുതെന്ന് അനുഗ്രഹിച്ചു.
വീണ്ടും സന്യാസിശ്രേഷ്ഠൻ മുന്നോട്ട് പോവുകയും വഴിയിൽ ശ്രീ കൃഷ്ണ ഭഗവാന്റെ ഭക്തനെ കാണാനിടയാവുകയും ചെയ്തു.അദ്ദേഹത്തെ സന്യാസി ഇങ്ങനെ അനുഗ്രഹിച്ചു.ജീവോ വാ മരോ വാ.അങ്ങയുടെ ഇഷ്ടം പോലെ ജീവിക്കുകയോ മരിക്കുകയോ ചെയ്യുക.
അവസാനം സന്യാസി കണ്ടത് ഒരു ഇറച്ചിവെട്ടുകാരനെയായിരുന്നു.അദ്ദഹം ഇങ്ങനെ അനുഗ്രഹിച്ചു. മാ ജീവ മാ മരാ.നിങ്ങൾ ജീവിക്കയും വേണ്ട മരിക്കുകയും വേണ്ട.
ഈ കഥയുടെ സാരാംശം.
🔆🔆🔆🔆🔆🔆🔆
ഈ വാക്കുകൾ എല്ലാം വളരെ പ്രത്യേകതയുള്ളവയാണ്.
രാജകുമാരൻ ഇന്ദ്രിയാസ്വാദനത്തിൽ തത്പരനാണ്.അദ്ദേഹത്തിന് അതിനുള്ള എല്ലാ സന്ദർഭവും ലഭിച്ചിരിക്കുന്നു.അതിനാൽ അദ്ദേഹത്തിൻറെ അടുത്ത ജന്മം നരകതുല്യമായിരിക്കും.എന്തെന്നാൽ ഒരാൾ അനിയന്ത്രിതമായ മൈഥുനേച്ഛയോടെ ജീവിക്കാൻ താത്പര്യപ്പെടുമ്പോൾ കൃഷ്ണ ഭഗവാൻ ആ വ്യക്തിക്ക് പ്രാവുകൾക്കുള്ളതുപോലെയും കുരങ്ങൻമാർ, കുയിലുകൾ എന്നിവക്കുള്ളതുപോലെ മണിക്കൂറിൽ മൂന്ന് പ്രാവശ്യം അതിനുളള സന്ദർഭം ഒരുക്കി കൊടുക്കുന്നു. ഈ വക ജീവജാലങൾ മൈഥുനത്തിൽ വളരെ ശക്തരാണ്.നിങ്ങൾ അത് ശ്രദ്ധിച്ചു കാണും.
രാജകീയമായ നടപടികളാൽ എല്ലാവിധ ഇന്ദ്രിയാസ്വാദന അവസരവും രാജപുത്രന് അങ്ങനെ ലഭിക്കുകയുണ്ടായി. അദ്ദഹത്തിനു ലഭിച്ച അനുഗ്രഹ പ്രകാരം നീണാൾ ഈ ലോകത്തിൽ ജീവിക്കുമാറാകട്ടെ എന്നതാണ്. മരണത്തിനുശേഷം എന്താണ് സംഭവിക്കുന്നതെന്നു രാജപുത്രന് നിശ്ചയമില്ല.എന്നാൽ അദ്ദേഹത്തിന് ലഭിക്കാൻ പോകുന്നതോ നരകജീവിതവുമാണ്.അതിനാൽ ഈ ലോകത്തിൽ ഇന്ദ്രിയാസ്വാദനവുമായി ആവുന്നതും നീണാൾ ജീവിക്കുക.
ഋഷി പുത്ര മാ ജീവാ- ബ്രഹ്മചാരി പ്രവർത്തിക്കുന്നത് കടുത്തനിയന്ത്രണത്തോടെ അനുശാസിക്കപ്പെടുന്ന ആത്മീയഗുരുവിൻറെ നിയന്ത്രണത്തിലാണ്.മാ ജീവാ എന്നാണ് അദ്ദേഹത്തിന് ലഭിച്ച അനുഗ്രഹം.അങ്ങ് മരിക്കുകയാണ് നല്ലത്.എന്തെന്നാൽ അങ്ങ് ഭഗവദ് ലോകത്തിൽ പ്രവേശിക്കപ്പെടാൻ ശിക്ഷണം ലഭിച്ച യോഗ്യനാണ്.അതിനാൽ എന്തിന് ഇവിടെ പ്രയാസപ്പെട്ടു ജീവിക്കുന്നു. അങ്ങ് പെട്ടെന്നു മരിക്കുക ഭഗവത് ലോകത്തിലേക്ക് തിരിച്ചു പോകുക.മാ ജീവാ.അങ്ങ് ഇതുവരെയുള്ള ജീവിതം കൊണ്ടുതന്നെ ഏറെ തപശ്ചര്യകൾ അനുഷ്ഠിച്ചതിനാൽ നിലനില്പിൻറെ ഉന്നതവിതാനങളിലേക്ക് ഉയർത്തപ്പെടും.പക്ഷേ ഈ ലോകത്തിൽ നീണ്ട് ജീവിക്കുന്നത് തത്സ്ഥാനത്തുനിന്നുള്ള പതനത്തിന് കാരണവുമാവാം.
ശുദ്ധഭഗവത്ഭക്തന് ലഭിച്ച അനുഗ്രഹം ജീവാ വാ മരാ വാ.അതായത് പ്രിയ ഭക്താ അങ്ങ് മരിക്കുകയോ ജീവിക്കുകയോ ചെയ്യുക,രണ്ടും തുല്യമാണ്. ഭക്തൻ ഈ ലോകത്തിൽ എല്ലായ്പ്പോഴും ജീവിക്കുന്നത് കൃഷ്ണ ഭഗവാനെ സേവിച്ചു കൊണ്ടായിരിക്കും.
അതിനാൽ അദ്ദേഹം അളവില്ലാത്ത ആത്മീയനേട്ടത്തിനായി സ്വയം ശ്രമിച്ചുകൊണ്ടേയിരിക്കും.അതിനാൽ അദ്ദേഹത്തിൻറെ ഈ ജീവിതത്തിലെ ഓരോ നിമിഷവും വളരെ നല്ലതായിരിക്കും.
ഭക്തൻ ഈ ലോകത്തിൽ നിന്നും യാത്ര പറയുമ്പോൾ അദ്ദേഹം കൃഷ്ണലോകത്തിലേക്കാണ് കൃഷ്ണ സഹിതനായി പോകുന്നത്. അതിനാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിക്കുകയോ മരിക്കുകയോ നല്ലതുതന്നെ.
അവസാനം ഇറച്ചിവെട്ടുകാരനെ കണ്ട സന്യാസി അനുഗ്രഹിച്ചത് മാ ജീവാ മാ മരാ: ജീവിക്കരുത്,മരിക്കരുത് എന്നാണ്. അദ്ദേഹം എന്താണ് ചെയ്യേണ്ടത്.അദ്ദേഹത്തിൻറെ ജീവിത പശ്ചാത്തലം വളരെ നികൃഷ്ടമാണ്.പ്രഭാതം മുതൽ പലതരത്തിലുമുള്ള മൃഗങ്ങളെയും വെട്ടിക്കൊല്ലുകയാണ്.കാണുന്നില്ലേ ഈ രക്തകറകൾ,ഭീഭത്സമായ കാഴ്ചകൾ.അതാണ് അയാളുടെ ഉപജീവനം. എന്തൊരു ഭീകരമായ ജീവിതമാണിത്.അതിനാൽ ജീവിക്കരുത്.മരിക്കുകയും അരുത്.കാരണം മരണത്തിനു ശേഷം അദ്ദേഹം അത്രമാത്രം വിശദീകരണത്തിനപ്പുറം നരകതുല്യമായ ജീവിതത്തിലായിരിക്കും.അതിനാൽ ജീവിതത്തിലും മരണത്തിലും മരണത്തിനുശേഷവും അദ്ദേഹത്തിൻറെ അവസ്ഥ വളരെ ഭീതികരം തന്നെ.
(ഈ കഥ പരമപൂജ്യനായ ശ്രീ എ.സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദരാൽ അദ്ദഹത്തിൻറെ ഒരു പ്രഭാഷണ മദ്ധ്യേ പറയപ്പെട്ടതാണ്. )
🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.
🙏🏻
🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
No comments:
Post a Comment