കലിയുഗത്തിലെ ജനങ്ങൾ ഭൗതിക കാര്യങ്ങളിൽ മാത്രമല്ല, ആത്മീയ കാര്യങ്ങളിലും വളരെ മടിയന്മാരാണ്. ആത്മസാക്ഷാത്കാരത്തെ ഉദ്ദേശിച്ചുള്ളതാണ് മനുഷ്യജന്മം. ആകയാലാണ് താൻ ആരാണെന്നും, ലോകം എന്താണെന്നും, പരമസത്യം ഏതാണെന്നും മനസ്സിലാക്കണമെന്ന് പ്രസ്താവിച്ചിരിക്കുന്നത്. ജീവസത്തേയ്ക്ക് ഭൗതിക അസ്തിത്വത്തിൽ പോരാട്ടം നടത്തി സംരക്ഷിക്കേണ്ടതായിട്ടുള്ള ജീവിതത്തിൽ സംഭവിക്കുന്ന സർവ ക്ലേശങ്ങളെയും പര്യവസാനിപ്പിച്ച്, ഭഗവദ്സന്നിധിയിൽ അവന്റെ ശാശ്വത വാസസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിനുളള മാർഗമാണ് മനുഷ്യജന്മം. എന്നാൽ, മോശമായ വിദ്യാഭ്യാസ രീതി കാരണം ആത്മസാക്ഷാത്കാരത്തിന് ജനങ്ങൾക്ക് യാതൊരു ഇച്ഛയുമില്ല. ഒരുപക്ഷേ, ഏതെങ്കിലും തരത്തിൽ ആത്മസാക്ഷാത്കാരത്തെക്കുറിച്ചറിയാൻ ഇടവന്നാൽ പോലും, നിർഭാഗ്യവശാൽ അവർ കപട ഗുരുക്കന്മാരുടെ ബലിയാടായിത്തീരുന്നു.
കലിയുഗത്തിൽ ജനങ്ങൾ വ്യത്യസ്തങ്ങളായ നിരവധി രാഷ്ടീയ തത്ത്വസംഹിതകളുടെയും, രാഷ്ട്രീയ കക്ഷികളുടെയും മാത്രമല്ല, സിനിമ, വ്യായാമം, ചൂതുകളി, ക്ലബ് (സമാജം), സാംസാരിക പുസ്തക ശാലകൾ, ദുഷിച്ച സംസർഗം, പുകവലി, മദ്യപാനം, വഞ്ചന, മോഷണം, കലഹം, തുടങ്ങി ഇന്ദ്രിയ സംതൃപ്തി വരുത്തുന്ന പലവിധങ്ങളായ അസംഖ്യം കേളികളുടെ ഇരയായിത്തീരുന്നു. വിഭിന്നങ്ങളായ അസംഖ്യം ഏർപ്പാടുകളിൽ വ്യാപരിക്കുന്നതിനാൽ അവരുടെ മനസ്സ് സദാ ഉത്കണ്ഠാകുലമാണ്. ഈ യുഗത്തിൽ, തത്ത്വദീക്ഷയില്ലാത്ത വ്യക്തികൾ, വെളിവാക്കപ്പെട്ട ധർമശാസ്ത്രങ്ങളെയോ, വേദസാഹിത്യങ്ങളെയോ ആധാരമാക്കാതെ മതവിശ്വാസങ്ങൾ സൃഷ്ടിക്കുകയും, ഇന്ദ്രിയയ ഇച്ഛാ നിവൃത്തിക്ക് അധീനരാവുകയും ചെയ്യുന്നു. തൽഫലമായി മതത്തിന്റെ പേരു പറഞ്ഞ്, മതാചാരമെന്ന വ്യാജേന പലവിധ പാപകർമങ്ങൾ, അധർമങ്ങൾ പ്രവർത്തിക്കുകയും ചെയ്കയാൽ സാമാന്യ ജനങ്ങൾക്ക് മനഃ സമാധാനവും, ശാരീരിക ആരോഗ്യവും നഷ്ടപ്പെടുന്നു. താമസംവിനാ വിദ്യാർത്ഥി സമൂഹങ്ങൾ സംരക്ഷിക്കപ്പെടാതാകും. ഗൃഹനാഥന്മാർ ഗൃഹസ്ഥ-ആശ്രമ നിയമാനുശാസനങ്ങൾ പരിപാലിക്കാതെയാകും. തൽ ഫലമായി ഗൃഹസ്ഥ- ആശ്രമത്തിൽനിന്നും വരുന്ന അത്തരം വാനപ്രസ്ഥരും, സന്യാസിമാരും നേരായ മാർഗത്തിൽനിന്നും വ്യതിചലിക്കുന്നു. കലിയുഗത്തിൽ ലോകം അവിശ്വസ്തതയാൽ പൂരിതമാകും. ആത്മീയ മൂല്യങ്ങളിൽ ജനങ്ങൾക്ക് താത്പര്യമില്ലാതാകും. സംസ്കാരത്തിന്റെ നിലവാരം ഭൗതിക ഇന്ദ്രിയ സംതൃപ്തിയായിത്തീരും. അത്തരം ഭൗതിക സംസ്കാര സംരക്ഷണത്തിനായി സമ്മിശ്ര രാഷ്ടങ്ങളും, സമൂഹങ്ങളും രൂപീകരിക്കുകയും, വ്യത്യസ്ത സമൂഹങ്ങൾ, അഥവാ ചേരികൾ തമ്മിൽ നിരന്തരം ഉഷ്ണ-ശീതയുദ്ധങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. മാനവസമൂഹത്തിന്റെ വികലമായ വർത്തമാന മൂല്യങ്ങൾ കാരണം ആത്മീയ മാനദണ്ഡങ്ങളെ ഉന്നതമാക്കാൻ അധികം പ്രയാസമായിത്തീരുന്നു.
(ഭാവാർത്ഥം / ശ്രീമദ് ഭാഗവതം 1.1.10)
🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.
🙏🏻
🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
No comments:
Post a Comment