ശ്രീ നാമ കീർത്തനം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
(1)
യശോമതീ - നന്ദന, വ്രജ - ബരോ - നാഗര,
ഗോകുല- രഞ്ജന കാന
ഗോപീ - പരാണ - ധന, മദന - മനോഹര,
കാളീയ - ദമന - വിധാന
(2)
അമല ഹരിനാം അമിയ വിലാസാ
അമല ഹരിനാം അമിയ - വിലാസാ
വിപിന - പുരന്ദര, നവീന നാഗര - ബോര
വംശി - ബദന സുവാസാ
(3)
വ്രജ -ജന - പാലന, അസുര - കുല - നാശന
നന്ദ - ഗോധന - രാഖോവാലാ
ഗോവിന്ദ മാധവ, നവനീത - തസ്കര,
സുന്ദര നന്ദ - ഗോപാലാ
(4)
യമുന - തട - ചര, ഗോപീ - ബസന - ഹര രാസ
രസിക, കൃപാമോയ
ശ്രീ - രാധ - വല്ലഭ, വൃന്ദാവന - നടബര
ഭക്തിവിനോദ - ആശ്രയ
ജയ കൃഷ്ണബലരാം ജയ കൃഷ്ണ ബലരാം
ജയ കൃഷ്ണബലരാം ജയ കൃഷ്ണ ബലരാം
ശ്രീ നാമ കീർത്തനം - വിവർത്തനം
🔆🔆🔆🔆🔆🔆🔆
(1)
യശോദാ മാതാവിന്റെ ഓമന മകനായ കൃഷ്ണൻ, വ്രജധാമത്തിലെ അതീന്ദ്രിയ കാമുകനാണ്. ഗോകുലവാസികളെ ആനന്ദിപ്പിക്കുന്ന അദ്ദേഹം ഗോപികമാരുടെ ജീവധനമാണ്. കാമദേവനേയും മോഹിപ്പിക്കുന്ന അദ്ദേഹം കാളിയനെന്ന സർപ്പത്തെ ശിക്ഷിച്ചു.
(2)
ഭഗവാൻ ഹരിയുടെ പരിശുദ്ധമായ ഈ ദിവ്യനാമങ്ങൾ അമൃതോപമമായ ലീലകൾ നിറഞ്ഞതാണ്. കൃഷ്ണൻ വ്രജഭൂമിയിലെ പന്ത്രണ്ട് വനങ്ങളുടെ നാഥനാണ്. നിത്യയൗവ്വനയുക്തനായ അദ്ദേഹം പ്രേമികളിൽ ഉത്തമനാണ്. എപ്പോഴും വേണു ഊതുന്ന അവൻ മനോഹരമായി വസ്ത്രം ധരിക്കുന്നു.
(3)
കൃഷ്ണൻ വ്രജവാസികളുടെ സംരക്ഷകനും, അസുരന്മാരെ നിഗ്രഹിക്കുന്നവനും, നന്ദഗോപരുടെ പശുക്കളെ പാലിക്കുന്നവനും, പശുക്കൾക്കും ഇന്ദ്രിയങ്ങൾക്കും ആനന്ദം നൽകുന്നവനും, സൗഭാഗ്യദേവതയുടെ പതിയും, വെണ്ണ മോഷ്ടാവും, നന്ദഗോപരുടെ മനോഹരനായ ഇടയാ ബാലനുമാണ്.
(4)
കൃഷ്ണൻ യമുനാനദിക്കരയിൽ സഞ്ചരിക്കുന്നു. അവിടെ കുളിക്കുകയായിരുന്ന വൃന്ദാവനത്തിലെ ഇടയ കന്യകമാരുടെ വസ്ത്രങ്ങൾ മോഷ്ടിച്ചു. രാസനൃത്തത്തിൽ അദ്ദേഹം ആനന്ദിക്കുന്നു. അത്യന്തം കാരുണ്യവാനായ അദ്ദേഹം ശ്രീമതി രാധാറാണിയുടെ പ്രമഭാജനമാണ്. വൃന്ദാവനത്തിലെ ശ്രേഷ്ഠനായ നൃത്തക്കാരനായ കൃഷ്ണൻ, ഭക്തിവിനോദ ഠാക്കൂറിന്റെ ആശ്രയകേന്ദ്രമാണ്.
(5)
ഭഗവാൻ ശ്രീകൃഷ്ണന് അത്യന്തം പ്രിയങ്കരനും, അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ചവനുമായ ശ്രീല ഭക്തി വേദാന്ത സ്വാമി പ്രഭുപാദർക്ക് ഞാൻ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു. ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമി മഹാരാജിന്റെ ശിഷ്യനും ആത്മീയ ഗുരുവുമായ അങ്ങേക്ക് സാദരപ്രണാമങ്ങൾ. നിരാകാരവാദവും ശൂന്യവാദവും നിറഞ്ഞ പാശ്ചാത്യദേശങ്ങളിൽ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ സന്ദേശങ്ങൾ അങ്ങ് കാരുണ്യപൂർവ്വം പ്രചരിപ്പിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
thankfully for the document , namasthe
ReplyDeleteHare Krishna 🙏
ReplyDelete