Home

Monday, June 14, 2021

തപശ്ചര്യയിലൂടെയും, സന്ന്യാസത്തിലൂടെയും മനുഷ്യർ ദൈവങ്ങളാകുമോ?


 

    മാനവരൂപാരോപണ തത്ത്വവും (ദൈവത്തിനു മനുഷ്യന്റെ രൂപവും വികാരങ്ങളുമാണെന്ന സങ്കൽപം), ജന്തുരൂപാരോപണ തത്ത്വവും പരമ ദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണ ഭഗവാന് ഒരിക്കലും ബാധകമല്ല. തപശ്ചര്യയിലൂടെയും, സന്ന്യാസത്തിലൂടെയും മനുഷ്യർ ദൈവങ്ങളാകുന്ന സിദ്ധാന്തം ഇന്ന് അനിയന്ത്രിതമായി, വിശേഷിച്ചും ഇന്ത്യയിൽ പടർന്നു പിടിച്ചിരിക്കുന്നു. ശ്രീരാമ ഭഗവാനെയും, ശ്രീകൃഷ്ണ ഭഗവാനെയും, ശ്രീ ചൈതന്യ മഹാപ്രഭുവിനെയും വേദങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച്, പരമദിവ്യോത്തമപുരുഷനായി മഹർഷിമാരും, പുണ്യാത്മാക്കളും തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാൽ, തത്ത്വദീക്ഷയില്ലാത്ത പലരും അവരുടേതായ അവതാരങ്ങളെ സ്വയം സൃഷ്ടിച്ചിരി ക്കുന്നു. ഇപ്രകാരം ഈശ്വരാവതാരമായി കെട്ടുകഥകളുണ്ടാക്കി പ്രചാരണം നടത്തുന്നത് ബംഗാളിൽ സാധാരണ വൃത്തിയായിത്തീർന്നിരി ക്കുന്നു. ചില സവിശേഷമായ ദുർജേഞയ ശക്തിയുള്ള പ്രശസ്തനായ ഏതൊരു വ്യക്തിക്കും, അനൽപമായ ജാലവിദ്യാ പ്രദർശനങ്ങളിലൂടെ, ഭൂരിപക്ഷത്തിന്റെ അംഗീകാരത്തോടെ അനായാസേന ഈശ്വരനായിത്തീരുവാൻ സാധിക്കുന്നു. എന്നാൽ ശ്രീകൃഷ്ണ ഭഗവാൻ അവ്വണ്ണമുള്ള അവതാരമല്ല. അവതരിച്ച നാൾ മുതൽ യഥാർത്ഥ പരമദിവ്യോത്തമപുരുഷനായിരുന്നു ശ്രീകൃഷ്ണ ഭഗവാൻ. ചതുർബാഹു വിഷ്ണുവായിട്ടായിരുന്നു ഭഗവാൻ മാതൃസമക്ഷം പ്രത്യക്ഷപ്പെട്ടത്. അനന്തരം, മാതാവിന്റെ അഭ്യർത്ഥന മാനിച്ച്, ഭഗവാൻ സാധാരണ ശിശുവിനെപ്പോലെയാവുകയും, ഗോകുലത്തിലെ മറ്റൊരു ഭക്തയ്ക്കായി തൽക്ഷണം മാതാവിനെ ഉപേക്ഷിക്കുകയും ചെയ്തു. ഗോകുലത്തിൽ നന്ദ മഹാരാജാവിന്റെയും, യശോദാ മാതാവിന്റെയും സുപുത്രനായി ഭഗവാൻ സ്വീകരിച്ചംഗീകരിക്കപ്പെട്ടു. അതേപോലെ, ശ്രീകൃഷ്ണ ഭഗവാന്റെ പകർപ്പായ ശ്രീ ബല ദേവൻ, ശ്രീ വസുദേവരുടെ പത്നി ജന്മം നൽകിയ മറ്റൊരു മർത്ത്യ ശിശുവായി കരുതപ്പെട്ടു. ഭഗവദ്ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ സ്വയം ഇപ്രകാരം അരുളിച്ചെയ്യുന്നു. "എന്റെ ജന്മവും, കർമവും അതീന്ദ്രിയമാകുന്നു. എന്റെ ജന്മകർമങ്ങളുടെ അതീന്ദ്രിയ സ്വഭാവം മനസ്സിലാക്കാൻ ഭാഗ്യം സിദ്ധിച്ച ഏതൊരാളും തൽക്ഷണം മുക്തനാകുന്നുവെന്നു മാത്രമല്ല, ഭഗവദ്ധാമത്തിലേക്ക് മടങ്ങിച്ചെല്ലാൻ യോഗ്യനായിത്തീരുകയും ചെയ്യുന്നു." ആകയാൽ, ശ്രീകൃഷ്ണ ഭഗവാന്റെ ജന്മകർമങ്ങളുടെ അതീന്ദ്രിയ സ്വഭാവജ്ഞാനം മുക്തിക്ക് പര്യാപ്തമാണ്.


( ഭാവാർത്ഥം / ശ്രീമദ് ഭാഗവതം 1.1.20 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment