Home

Saturday, June 19, 2021

ഗംഗാമാത ഗോസ്വാമിനി


ഗംഗാമാത ഗോസ്വാമിനി

 അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


രാജ്സാഹി ജില്ലയിലെ (ഇപ്പോൾ ബംഗ്ലാദേശിൽ) പുന്തിയയിലെ രാജാവ് നരേശ് നാരായണന്റെ ഏക മകളായിരുന്നു ഗംഗാമാത ഗോസ്വാമിനി. കുട്ടിക്കാലത്ത് അവരെ  എന്നാണ് വിളിച്ചിരുന്നത്. ചെറുപ്പത്തിൽ തന്നെ ഭക്തി നിഷ്ഠമായ ഗുണവിശേഷം അവർക്ക് ഉണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ സച്ചി വ്യാകരണം, കാവ്യം, വിവിധ വേദഗ്രന്ഥങ്ങൾ എന്നിവയിൽ നിപുണയായി.


സച്ചി വളർന്നപ്പോൾ അവളുടെ സൗന്ദര്യവും കൃപയും എല്ലാവരേയും ആകർഷിച്ചു. എന്നിരുന്നാലും, സുന്ദരനോ സമ്പന്നനോ ആയ ഏതു പുരുഷനോടും ഒരു ആകർഷണവും സച്ചിക്ക് തോന്നിയില്ല. അവരുടെ ഹൃദയം പൂർണമായും മദന ഗോപാലന്റേതായിരുന്നു.


അവരുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുണ്ടെന്ന് അറിഞ്ഞപ്പോൾ, താൻ ഒരിക്കലും ഒരു മർത്ത്യനെ വിവാഹം കഴിക്കില്ലെന്ന് സച്ചി അവരോട് പറഞ്ഞു. മകളുടെ തീരുമാനത്തിൽ രാജാവും രാജ്ഞിയും അസ്വസ്ഥരായി, ആ ദുഃഖത്തിൽ ഇരുവർക്കും ജീവഹാനിയും സംഭവിച്ചു. രാജഭരണത്തിന്റെ ഉത്തരവാദിത്തം സച്ചിയുടെ ചുമലിലായി. കുറച്ചു കാലം അവർ രാജകീയ ചുമതലകൾ നിർവഹിച്ചു, എന്നാൽ അൽപ്പകാലത്തിനു ശേഷം അവർ ഒരു തീർത്ഥ യാത്ര പുറപ്പെട്ടു. രാജകീയ ഭരണത്തിന്റെ ചുമതല അവർ ബന്ധുക്കളെ ഏൽപ്പിച്ചു.


സച്ചിക്ക് എവിടെയും മനസമാധാനം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഒരു സത് ഗുരുവിനെ തേടി അവർ പുരിയിലെത്തി. കുറച്ചു ദിവസം അവിടെ ചിലവഴിച്ച ശേഷം അവർ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു. 


അവിടെ വച്ച് ഗൗര-നിതായിയുടെ തീവ്ര ഭക്തനും അനന്ത ആചാര്യന്റെ ശിഷ്യനുമായ ഹരിദാസ പണ്ഡിതനെ കാണാനുള്ള ഭാഗ്യം സച്ചിക്ക് ലഭിച്ചു. സച്ചി ഹരിദാസന്റെ കാൽക്കൽ പ്രണാമമർപ്പിച്ചു, കണ്ണീരോടെ അഭയത്തിനായി പ്രാർത്ഥിച്ചു.


ഹരിദാസ സച്ചിയുടെ ദൃഢവിശ്വാസം പരീക്ഷിച്ചു: "ഒരു രാജകുമാരിക്ക് ലൗകിക സ്വത്തുക്കളെല്ലാം വിട്ടുകൊടുക്കാതെ വൃന്ദാവനത്തിൽ ഭജനം അഭ്യസിക്കാൻ കഴിയാത്തതിനാൽ, നിങ്ങൾ തിരിച്ചു നിങ്ങളുടെ വീട്ടിൽ പോയി ഭജനം നടത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞു. ഹരിദാസയുടെ പരാമർശത്തിന്റെ പ്രാധാന്യം സച്ചിക്ക് മനസ്സിലായെങ്കിലും, ആ വാക്കുകൾ ഗൗനിച്ചില്ല. പകരം, തന്റെ ഭജനയെ വളരെ ത്യാഗാത്മകമായി തുടർന്നു. ക്രമേണ അവർ വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഉപേക്ഷിക്കുകയും ആഭരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.


ഒരു ദിവസം ഹരിദാസ സച്ചിയോട് പറഞ്ഞു, "നിങ്ങളുടെ അഹങ്കാരം, അന്തസ്സ്, ഭയം എന്നിവ ഉപേക്ഷിച്ച് വജത്തിൽ ഭിക്ഷാടന പാത്രവുമായി (മധുകരി പുറത്തു പോകാൻ കഴിയുമെങ്കിൽ മാത്രമേ ഭഗവദ് കൃപ നിങ്ങളുടെ മേൽ പെയ്യുകയുള്ളൂ."ഹരിദാസന്റെ ഉപദേശം കേട്ട് സച്ചി വളരെ സന്തോഷിച്ചു. അതിനുശേഷം ഒരു ജീർണ്ണിച്ച വസ്ത്രം മാത്രം ധരിച്ച് പതിവായി അവർ മധുകരിക്ക് പോയി.

വൈരാഗിയായി വേഷം ധരിച്ചിട്ടും, അവർ വ്രജത്തിൽ വീടുതോറും ചെന്നപ്പോൾ, അവരുടെ സുന്ദരമായ രൂപം ആളുകളെ അവർ ഒരു സാധാരണ സ്ത്രീയല്ലെന്ന് വിശ്വസിക്കാൻ പ്രേരിപ്പിച്ചു. സച്ചി ക്രമേണ വളരെ മെലിഞ് നേർത്തതായിത്തീർന്നു. എന്നിരുന്നാലും, അവർ തന്റെ ദിനചര്യ തുടർന്നു; യമുനയിൽ കുളിക്കുക, ക്ഷേത്ര മുറ്റം വൃത്തിയാക്കുക, പരിക്രമ ചെയ്യുക, ആരതി, ഭക്തി പ്രഭാഷണങ്ങൾ എന്നിവയിൽ പങ്കെടുക്കുക.


സച്ചി തന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് കണ്ട് ഹരിദാസ അവരോട് അനുകമ്പ കാണിച്ചു. ഒരു ദിവസം അദ്ദേഹം സച്ചിയെ തന്റെ മുൻപിൽ വിളിച്ച് പറഞ്ഞു: "നിങ്ങൾ ഒരു രാജകുമാരിയാണെങ്കിലും, കൃഷ്ണനോടുള്ള നിങ്ങളുടെ വ്യക്തിപരമായ ത്യാഗവും ഭക്തിയും എന്നെ വളരെയധികം സന്തോഷിപ്പിച്ചു. ഇപ്പോൾ തന്നെ മന്ത്ര ദീക്ഷ സ്വീകരിക്കാൻ നിങ്ങൾ സ്വയം തയ്യാറായി കൊള്ളൂ."


അങ്ങനെ ചൈത്രമാസത്തിലെ ഗൗര പക്ഷത്തിൽ പതിമൂന്നാം ദിവസം ഹരിദാസ് പണ്ഡിതനിൽ നിന്ന് സച്ചി ദേവിക്ക് രാധാകൃഷ്ണ മന്ത്ര ദീക്ഷ ലഭിച്ചു.അതിനുശേഷം ഗുരുവിന്റെയും ഗോവിന്ദന്റെയും സേവനത്തിനായി അവർ സ്വയം സമർപ്പിച്ചു.എല്ലാ ദിവസവും ഹരിദാസ നൽകിയ ഗോസ്വാമി ശാസ്ത്രത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധയോടെ ശ്രവിക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ, എല്ലാവരുടെയും. സന്തോഷത്തിനായി സച്ചി ദേവി ഗോസ്വാമി സിദ്ധാന്തത്തിൽ പൂർണ നിപുണത നേടി.


അക്കാലത്ത് ഹരിദാസന്റെ തീവ്ര ഭക്ത, ദിവസവും മൂന്ന് ലക്ഷം ഹരിനാമം ജപിക്കുമായിരുന്ന, ലക്ഷ്മിപ്രിയ വൃന്ദാവനത്തിലെത്തി. ഹരിദാസന്റെ നിർദേശപ്രകാരം ലക്ഷ്മിപ്രിയയും സച്ചി ദേവിയും പതിവായി രാധ കുണ്ടിൽ ഭജനം അഭ്യസിക്കാൻ തുടങ്ങി. അവർ ദിവസവും ഒരുമിച്ച് ഗോവർദ്ധന പരിക്രമം നടത്തി.ഭജനയിലെ സച്ചിയുടെ വിശുദ്ധിയെയും സമ്പൂർണ്ണ ഭക്തിയെയും കുറിച്ച് ഹരിദാസന് ബോധ്യപ്പെട്ടപ്പോൾ, ഒരു ദിവസം അവരെ വിളിച്ച് പുരി ധാമിലേക്ക് പോകാനും അവിടെ ഭജന നിർവഹിക്കാനും പുരിയിലെ മാന്യരായ നിവാസികൾക്കിടയിൽ ചൈതന്യ മഹാപ്രഭുവിന്റെ ഉപദേശങ്ങൾ പ്രചരിപ്പിക്കാനും നിർദ്ദേശിച്ചു.


അവർ പുരിയിൽ എത്തുമ്പോഴേക്കും ചൈതന്യ മഹാപ്രഭുവിന്റെ സഹചാരികൾ ഭൂരിഭാഗവും ലോകത്തിൽ നിന്ന് അപ്രത്യക്ഷരായിരുന്നു. പുരിയിൽ സച്ചി ദേവി സർവഭൗമ പണ്ഡിതന്റെ തകർന്ന വീട്ടിൽ താമസിക്കുകയും ഭജനം നടത്തുകയും ചെയ്തു. സർവഭൗമരുടെ കാലത്ത് ആരാധിച്ചിരുന്ന വിഗ്രഹങ്ങളിൽ ദാമോദര സാലഗ്രാമം മാത്രമേ അവിടെ അവശേഷിച്ചിരുന്നുള്ളൂ.


പുരിയിലെ മാന്യരായ നിവാസികളുടെ സാന്നിധ്യത്തിൽ ശ്രീമദ് ഭാഗവതത്തിൽ നിന്ന് എല്ലാ ദിവസവും സച്ചി ദേവി പാരായണം ചെയ്യും. താമസിയാതെ ശ്രീമദ് ഭാഗവതത്തിന്റെ നിപുണയായ വ്യാഖ്യാതാവായി അവർ അറിയപ്പെട്ടു. ഒരു ദിവസം പുരിയിലെ മഹാരാജാവായ മുകുന്ദ ദേവൻ സച്ചി ദേവിയുടെ ശ്രീമദ് ഭാഗവത പാരായണം കേൾക്കാൻ എത്തി. അവരുടെ വിവരണത്തിൽ അദ്ദേഹത്തിന് വളരെയധികം മതിപ്പു തോന്നി, ഒപ്പം അഭിനന്ദനത്തിന്റെ അടയാളമായി അവർക്ക് എന്തെങ്കിലും ഉപഹാരം നൽകാൻ ആഗ്രഹിച്ചു.


അന്നു രാത്രി ഭഗവാൻ ജഗന്നാഥൻ മഹാരാജാവിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും ശ്വേത ഗംഗയോട് ചേർന്നുള്ള ഒരു സ്ഥലം/ ഭൂമി സച്ചി ദേവിക്ക് സമ്മാനമായി നൽകാനും കൽപ്പിച്ചു.അതനുസരിച്ച്, മുകുന്ദ-ദേവൻ പിറ്റേന്ന് രാവിലെ സച്ചി ദേവിയെ കണ്ടുമുട്ടി, തന്റെ സ്വപ്നം വിശദീകരിച്ചു. ശ്വേതഗംഗയ്ക്കടുത്തുള്ള സ്ഥലം ഭൂമി എളിയ സമ്മാനമായി സ്വീകരിക്കാൻ സച്ചിയോട് അഭ്യർത്ഥിച്ചു. ആദ്യം സച്ചി ദേവി നിരസിച്ചു, പക്ഷേ പിന്നീട്, ഭഗവാൻ ജഗന്നാഥന്റെ കൽപനയും മഹാരാജാവിന്റെ ശുഭദിനത്തിൽ ഗംഗയിൽ ആവർത്തിച്ചുള്ള അഭ്യർത്ഥനകളും കണക്കിലെടുത്ത്, ഒടുവിൽ സച്ചി ദേവി ആ ഭൂമി സ്വീകരിച്ചു.


ആകസ്മികമായി, ജന്മംകൊണ്ട് സച്ചി ദേവി രാജകുമാരിയാണെന്ന വസ്തുത പൊതുവെ പുരിയിലെ ആളുകൾക്ക് അറിയാമായിരുന്നു. ഒരിക്കൽ വരുണിയുടെ ശുഭദിനത്തിൽ ഗംഗയിൽ കുളിക്കാനുള്ള ആഗ്രഹം സച്ചി ദേവി പ്രകടിപ്പിച്ചു. എന്നിരുന്നാലും, ശ്രീക്ഷേത്രയിൽ താമസിക്കണമെന്ന തന്റെ ഗുരുവിന്റെ ഉത്തരവായതിനാൽ അവർ ഈ ആശയം ഉപേക്ഷിച്ചു. 


അന്ന് രാത്രി ഭഗവാൻ ജഗന്നാഥൻ അവരുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. സച്ചി വിഷമിക്കേണ്ട, വരുണി ദിവസം നിങ്ങൾ ശ്വേത ഗംഗയിൽ സ്നാനം ചെയ്യുക, നിങ്ങളുടെ സാന സ്ഥലത്ത് നിങ്ങളെ കാണാൻ ഗംഗ ഒഴുകി എത്തും.ശുഭദിനം വന്നപ്പോൾ സച്ചി ദേവി അർദ്ധരാത്രിയിൽ ശ്വേത ഗംഗയിൽ സ്നാനം ചെയ്യാൻ ഒറ്റയ്ക്ക് പുറപ്പെട്ടു. അവർ വെള്ളത്തിൽ തൊട്ടയുടനെ, ഗംഗയുടേതിന് സമാനമായ വലിയ തിരമാലകളാൽ സ്വയം അകന്നുപോകുന്നതായി സച്ചിക്ക് തോന്നി. അവസാനം സച്ചി ദേവി ഭഗവാൻ ജഗന്നാഥന്റെ ക്ഷേത്രപരിസരത്തുള്ള ഗൂഢമായ കുളി കടവിൽ സ്വയം കണ്ടെത്തുകയുണ്ടായി.


പുരിയിലെ ആയിരക്കണക്കിന് ആളുകൾ സന്തോഷത്തോടെ കുളിക്കുന്നതും, സ്തുതി ഗീതങ്ങൾ ചൊല്ലുന്നതും സച്ചി ദേവി സ്വയം കണ്ടു. ക്ഷേത്രത്തിനുള്ളിൽ നിന്ന് അസാധാരണമായ ശബ്ദങ്ങൾ കേട്ട് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉണർന്നു. സംഭവത്തെക്കുറിച്ച് മഹാരാജാവിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരം ക്ഷേത്ര വാതിൽ തുറക്കുകയും ചെയ്തു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ശ്രീമദ് ഭാഗവതത്തിന്റെ അറിയപ്പെടുന്ന വ്യാഖ്യാതാവായ സച്ചി ദേവി ക്ഷേത്രത്തിനുള്ളിൽ ഒറ്റയ്ക്ക് നിൽക്കുന്നത് അവർ കണ്ടു. ഭഗവാൻ ജഗന്നാഥന്റെ ആഭരണങ്ങൾ മോഷ്ടിക്കാനാണ് അവൾ ഉദ്ദേശിച്ചതെന്ന് ക്ഷേത്രത്തിലെ സേവക പാണ്ഡകൾ സംശയിച്ചു. മറ്റു ചിലർക്ക് സച്ചി ദേവി കള്ളനാണെന്ന ആശയം അവിശ്വസനീയമായി തോന്നി ഒടുക്കം, സച്ചി ദേവിയെ കൂട്ടിക്കൊണ്ടുപോയി ജയിലിൽ അടച്ചു. ബാഹ്യ സാഹചര്യങ്ങളെ പൂർണമായും അവഗണിച്ച് സച്ചി ദേവി കൃഷ്ണ നാമം സന്തോഷത്തോടെ ജപിച്ചു. 


അന്നു രാത്രി വളരെ വൈകി മഹാരാജ മുകുന്ദദേവൻ ഭഗവാൻ ജഗന്നാഥനെ സ്വപ്നത്തിൽ കണ്ടു. ഈ സമയം ഭഗവാൻ ദേഷ്യത്തോടെ അദ്ദേഹത്തോട് കൽപ്പിച്ചു: "സച്ചിയുടെ ആഗ്രഹം പോലെ ഗംഗയിൽ കുളിക്കാൻ വേണ്ടി, ഞാൻ തന്നെയാണ് ഗംഗയെ എന്റെ കാൽക്കീഴിൽ കൊണ്ടുവന്നത്. പോയി സച്ചിയെ ഉടൻ തന്നെ വിട്ടയക്കുക. കൂടാതെ നിങ്ങളും നിങ്ങളുടെ പൂജാരികളും പാണ്ടകളും, ഈ അപരാധത്തിന് അവരുടെ കാൽക്കൽ പ്രാർത്ഥിക്കുകയും അവരിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിക്കുകയും ചെയ്യുക. 


പിറ്റേന്ന് അതിരാവിലെ മഹാരാജാവ് കുളിച്ച് സച്ചി ദേവിയുടെ അടുത്ത് പോയി. അവരെ ജയിലിൽ നിന്ന് മോചിപ്പിച്ച ശേഷം അദ്ദേഹം കരുണയ്ക്കായി യാചിച്ച് അവരുടെ കാൽക്കൽ പ്രണമിച്ചു. തന്റെ സ്വപ്നം വിശദീകരിച്ച്, അവരുടെ കാൽക്കൽ അഭയം തേടി. ഭഗവാന്റെ ആഗ്രഹത്തിന് അനുസൃതമായി അടുത്ത ശുഭദിനത്തിൽ സച്ചി ദേവി മുകുന്ദനെയും നിരവധി പൂജാരികളെയും രാധാകൃഷ്ണ മന്ത്ര ദിക്ഷയും നൽകി. അന്നുമുതൽ സച്ചി ദേവി ഗംഗാമാത ഗോസ്വാമിനി എന്നറിയപ്പെട്ടു. 


തന്റെ ഗുരുവിന് ഒരു സ്നേഹ സമ്മാനമായി മഹാരാജ മുകുന്ദദേവൻ ഗംഗാമാതയ്ക്ക് കുറച്ച് ഭൂമി ദാനം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഭൗതിക സമ്മാനം സ്വികരിക്കാൻ ആദ്യം അവർ വിസമ്മതിച്ചു. എന്നാൽ മുകുന്ദദേവന്റെ നിരന്തരമായ അഭ്യർത്ഥനകൾക്ക് ശേഷം ഗംഗമാത കാരുണ്യത്തോടെ സമ്മതിച്ചു. ചില പ്രത്യേക ഉപഹാരങ്ങൾ മാത്രം അവർ നൽകാൻ മഹാരാജാവിനെ അനുവദിച്ചു. മറ്റൊന്നുമല്ല വൈഷ്ണവരുടെ സംതൃപ്തിക്കായി, ഭഗവാൻ ജഗന്നാഥന്റെ മഹാപ്രസാദം നിറച്ച രണ്ട് പാത്രങ്ങൾ ഒരു പാത്രം പച്ചക്കറി, ഭഗവാന് ആദ്യം സമർപ്പിച്ച ഒരു തുണ്ട് ദിവ്യ വസ്ത്രം, 160 പൈസ.


ഈ സാധനങ്ങൾ ദിവസവും ഉച്ചകഴിഞ്ഞ് ഗംഗമാതയുടെ മഠത്തിലേക്ക് അയക്കണമെന്ന് നിശ്ചയിച്ചു. ഈ ആചാരം ഇന്നും തുടരുന്നു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment