യുക്താഹാരവിഹാരസ്യ യുക്തചേഷ്ടസ്യ കർമസു
യുക്തസ്വപ്നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ
വിവര്ത്തനം
ആഹാരം, നിദ്ര, വിഹാരം, പ്രവൃത്തി എന്നിവയിൽ നിയന്ത്രണം പാലിക്കുന്നവന് യോഗപരിശീലനംകൊണ്ട് സർവ്വദുഃഖങ്ങളും അക റ്റാൻ കഴിയും.
ഭാവാർത്ഥം:
ഭക്ഷണം, ഉറക്കം, പ്രതിരോധം, ലൈംഗികവേഴ്ച എന്നീ ശാരീരികാവശ്യങ്ങൾ അമിതമായാൽ യോഗപരിശീലനപുരോഗ തിക്ക് വിഘ്നംചെയ്യും. ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം കൃഷ്ണപ്ര സാദം മാത്രം ഭക്ഷിക്കുന്ന പതിവകൊണ്ടേ നിയന്ത്രണം സാദ്ധ്യമാവൂ. ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുള്ളതുപ്പോലെ പച്ചക്കറികൾ, പുഷ്പങ്ങൾ, ഫലങ്ങൾ, ധാന്യങ്ങൾ, പാൽ മുതലായവ ഭഗവാന് സമർപ്പിക്കാവുന്ന താണ്. ഇങ്ങനെ കൃഷ്ണാവബോധമാർന്ന ഭക്തൻ മനുഷ്യഭോജ്യമല്ലാത്തതോ സാത്ത്വികദ്രവ്യങ്ങളിൽപ്പെടാത്തതോ ആയ ആഹാരം ഉപയോഗിക്കാതിരിക്കുന്നതിന് തനിയേ പരിശീലിക്കുന്നു. ഇനി ഉറക്കത്തിന്റെ കാര്യത്തിലാകട്ടെ, കൃഷ്ണാവബോധപ്രേരിതങ്ങളായ പ്രവൃത്തികൾ നി റവേറ്റുന്നതിൽ എപ്പോഴും ജാഗരൂകനായ അയാൾ അനാവശ്യമായി ഉറങ്ങുന്നത് വലിയൊരു സമയ നഷ്ടമായിട്ടാണ് കരുതുക. അവ്യർഥകാലത്വം, തന്റെ ജീവിതത്തിൽ ഒരൊറ്റ നിമിഷംപോലും ഭഗവത്സേവനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക എന്നത് ഭക്തന് ദുഃസഹമത്രേ. അതുകൊണ്ട് അയാൾ ഉറക്കം ആവുന്നത്ര കുറയ്ക്കും. ഇതിന് മാതൃകയാണ് ശ്രീല രൂപ ഗോസ്വാമി. അദ്ദേഹം ദിവസത്തിൽ രണ്ട് മണിക്കുറിലധികം ഉറങ്ങാറുണ്ടായിരുന്നില്ല; ചിലപ്പോൾ അതുംകൂടി ഒഴിവാക്കി കൃഷ്ണനെ സേവിക്കുന്നതിൽത്തന്നെ മുഴുകി ആനന്ദിക്കും. ഹരിദാസ് ഠാക്കൂറാകട്ടെ, തന്റെ ജപമാലയിൽ മൂന്നു ലക്ഷം തവണ കൃ ഷ്ണനാമം ഉച്ചരിച്ചശേഷമേ ഓരോ ദിവസവും പ്രസാദം സ്വീകരിക്കുകയോ ഉറങ്ങുകയോചെയ്യാറുള്ള. പ്രവൃത്തിയെ സംബന്ധിച്ചു നോക്കി യാൽ, കൃഷ്ണാവബോധമാർന്ന ഒരാൾ കൃഷ്ണന്റെ താത്പര്യം മുൻ നിർത്തിക്കൊണ്ടുള്ള പ്രവൃത്തികളിൽ മാത്രമാണ് ഏർപ്പെടുക. അതുകൊ ണ്ട് ആ പ്രവൃത്തി നിയന്ത്രിതവും ഇന്ദ്രിയേച്ഛയുടെ മാലിന്യം തീണ്ടാത്തതുമായിരിക്കും. ഇന്ദ്രിയസന്തർപ്പണത്തിന്റെ പ്രശ്നമില്ലാത്തതുകൊണ്ട് അയാൾക്ക് ഭൗതികവിശ്രമവും ആവശ്യമാകുന്നില്ല. വാക്കിലും, കർമ്മത്തിലും, ഉറങ്ങുമ്പോഴും, ഉണർന്നിരിക്കുമ്പോഴും ശാരീരികമായ ഏതൊരു പ്രവർത്തനത്തിലും നിയന്ത്രണം പാലിക്കുന്നതിനാൽ അയാ ൾക്ക് ഭൗതികദുഃഖങ്ങളില്ല തന്നെ.
( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം ആറ് / ശ്ലോകം 17)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com
No comments:
Post a Comment