Home

Monday, June 28, 2021

ദിവ്യബുദ്ധി, ഉറച്ച മനസ്സ് , സമാധാനം ,ആനന്ദം ഇവ ലഭിക്കാൻ ഒരേ ഒരു ഉപായം.



നാസ്തി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ
ന ചാഭാവയതഃ ശാന്തിരശാന്തസ്യ കുതഃ സുഖം

വിവര്ത്തനം

പരമപുരുഷനുമായി (കൃഷ്ണാവബോധത്തിൽ) ബന്ധപ്പെടാത്തവന് ദിവ്യബുദ്ധിയോ, ഉറച്ച മനസ്സോ ലഭിക്കില്ല. അതില്ലാതെ സമാധാനം കൈവരിക്കാൻ സാദ്ധ്യമല്ല. സമാധാനമില്ലെങ്കിൽ സുഖമെവിടെ ?

ഭാവാർത്ഥം:

കൃഷ്ണാവബോധമില്ലാത്ത ഒരാൾക്ക് ശാന്തി കൈവരിക്കാൻ സാദ്ധ്യമല്ല. തപോയജ്ഞാദികളുടെ സത്ഫലങ്ങളെല്ലാം ആസ്വദിക്കുന്നത് കൃഷ്ണൻ തന്നെയെന്നും എല്ലാ പ്രപഞ്ചപ്രതിഭാസങ്ങളുടേയും ഉടമയും എല്ലാ ജീവജാലങ്ങളുടേയും യഥാർത്ഥ സുഹൃത്തും അദ്ദേഹമൊരാളാണെന്നും അറിയുന്നവർക്കേ ശരിക്കും സമാധാനം ലഭിക്കൂയെന്ന് അഞ്ചാമദ്ധ്യായത്തിൽ (5.29) ഊന്നിപ്പറയുന്നുണ്ട്. കൃഷ്ണാവബോധമില്ലെങ്കിൽ മനസ്സിന് ഒരു അന്തിമ ലക്ഷ്യമില്ലതന്നെ. ഒരുറച്ച ലക്ഷ്യമില്ലാത്തതുകൊണ്ടാണ് മനസ്സ് അസ്വസ്ഥമാകുന്നത്. കൃഷ്ണനാണ് ഏതൊന്നിന്റേയും ആസ്വാദകനും ഉടമയും ഏവരുടേയും S സുഹൃത്തുമെന്ന് മനസ്സിലാക്കിയാൽ സ്ഥിര ചിത്തതയാർന്ന് സമാധാനം നേടാം. കൃഷ്ണനോട് ഒരു വിധത്തിലും ബന്ധപ്പെടാതെ പ്രവർത്തി ക്കുന്നവൻ ജീവിതത്തിൽ ആദ്ധ്യാത്മികമായ ഔന്നത്യവും ശാന്തിയും വരിച്ചയാളെപ്പോലെ ഭാവിച്ചാലും ശരി, എപ്പോഴും അശാന്തനും ദുഃഖിതനുമായിരിക്കും. കൃഷ്ണനോട് ബന്ധപ്പെടുന്നതുകൊണ്ട് മാത്രം ലഭ്യമാവുന്നതും സ്വയം വെളിപ്പെടുന്നതു മായൊരു പ്രശാന്താവസ്ഥയത്രേ കൃഷ്ണാവബോധം.

(ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം രണ്ട് / ശ്ലോകം 66)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment