ഭക്തിയുത സേവനത്തിന്റെ മറ്റു ലക്ഷണങ്ങൾ വേദഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി രൂപ ഗോസ്വാമി വ്യക്തമാക്കുന്നുണ്ട്. പരിശുദ്ധ ഭക്തിസേവനത്തിന് ആറ് സ്വഭാവങ്ങൾ ഉണ്ടെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. അവ:-
(i) ശുദ്ധമായ ഭക്തിസേവനം എല്ലാ തരത്തിലുമുള്ള ഭൗതിക ദുഃഖങ്ങളിൽനിന്നും ഉടൻ മോചനമരുളുന്നു.
(ii) പരിശുദ്ധ ഭക്തിസേവനം - അത് എല്ലാ മംഗളങ്ങളുടേയും തുടക്കമാണ്.
(iii) അത് ഒരാളെ സ്വയം അതീന്ദ്രിയാനന്ദത്തിൽ എത്തിക്കുന്നു.
(iv) പരിശുദ്ധമായ ഭക്തിസേവനം വളരെ വിരളമായി മാത്രം ലഭിക്കുന്നതാണ്.
(v) ശുദ്ധമായ ഭക്തിസേവനത്തിൽ നിരതരായിരിക്കുന്നവർ മോക്ഷം പോലും ആഗ്രഹിക്കുന്നില്ല.
(vi) പരിശുദ്ധ ഭക്തിസേവനം മാത്രമാണ് കൃഷ്ണനെ ആകർഷിക്കാനുള്ള മാർഗ്ഗം.
കൃഷ്ണൻ എല്ലാവരേയും ആകർഷിക്കുന്നു. എന്നാൽ, ഭക്തി സേവനത്തിന് അദ്ദേഹത്തെപ്പോലും ആകർഷിക്കാൻ കഴിയും. എന്നുവച്ചാൽ, ശുദ്ധമായ ഭക്തിസേവനത്തിന്, അതീന്ദ്രിയമായി കൃഷ്നേക്കാൾ ശക്തിയുണ്ട്. കാരണം, അത് കൃഷ്ണന്റെ അന്തഃ ശക്തി തന്നെയാണ്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment