ശ്രീ മദനമോഹന ചരിത്രം.
അരുളിച്ചെയ്തത് - പരമപൂജ്യ രാധാനാഥ സ്വാമി
🔆🔆🔆🔆🔆🔆🔆
ശ്രീകൃഷ്ണഭഗവാൻ ഈ ലോകത്തിൽ നിന്ന് തിരോഭാവം ചെയ്തതിനുശേഷം, ഭഗവാനിൽ നിന്നുള്ള വേർപാട് സഹിക്കാനാവാതെ യുധിഷ്ഠിര മഹാരാജാവും ദേഹത്യാഗം ചെയ്യാൻ തീരുമാനിച്ചു.അദ്ദേഹം പരീക്ഷിത്ത് മഹാരാജാവിനെ ഈ ലോകത്തിന്റെ ചക്രവർത്തിയായി കിരീടധാരണം ചെയ്യുകയും ശ്രീകൃഷ്ണഭഗവാന്റെ പേരകുട്ടിയായ വജ്രനാഭനെ മധുരയുടെ രാജാവായി വാഴിക്കുകയും ചെയ്തു.
മഹാന്മാരായ ഭക്തന്മാർ വൃന്ദാവനത്തിന്റെ മഹത്വത്തെ പുനസ്ഥാപിക്കുവാൻ വേണ്ടി വജ്രനാഭമഹാരാജാവിനോട് അഭ്യർത്ഥിച്ചു. അതിനാൽ വജ്രനാഭ മഹാരാജാവ് ശ്രീകൃഷ്ണ ഭഗവാൻ തന്റെ ലീലകളാടിയ പുണ്യ സ്ഥലമായ വ്രജഭൂമിയെ പുനസ്ഥാപിക്കാൻ തീരുമാനിക്കുകയും വ്രജ ഭൂമിയിലെ പ്രധാന സ്ഥലങ്ങളിൽ മനോഹരവും ദിവ്യവുമായ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാൻ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹം യമുന നദിയുടെ തീരത്തുള്ള കല്പവൃക്ഷത്തിന് ചുവട്ടിലിരുന്നിട്ട് ശ്രീ ശ്രീ രാധാകൃഷ്ണനെ പ്രാർത്ഥിച്ചു. കല്പവൃക്ഷത്തിന്റെ മംഗളകരമായ കരുണയാൽ രാധാറാണിയുടേയും കൃഷ്ണഭഗവാന്റേയും കാരുണ്യം അദ്ദേഹത്തിന്റെ ഹൃദയാന്തരത്തിലേക്ക് പ്രവേശിക്കുകയും ശ്രീകൃഷ്ണ ലീലയിലെ പുണ്യസ്ഥലങ്ങൾ അദ്ദേഹത്തിന് വെളിപ്പെടുത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം വിഗ്രഹങ്ങളുടെ പ്രതിഷ്ഠ നടത്താൻ തീരുമാനിച്ചു. അതിനായി അദ്ദേഹം ദേവന്മാരുടെ ശില്പിയായ വിശ്വകർമ്മവാവിനെ വിളിച്ചു. അദ്ദേഹം കടഞ്ഞെടുത്ത മൂന്ന് വിഗ്രഹങ്ങൾ രാധാ മദൻ മോഹൻ, രാധാ ഗോവിന്ദൻ, രാധാ ഗോപിനാഥൻ എന്നീ പേരുകളിലറിയപ്പെടുന്നു.
ആ സമയത്ത് ഭഗവാൻ ശ്രീകൃഷ്ണനെ നേരിട്ട് ദർശിച്ചിട്ടുള്ള പരീക്ഷിത്ത് മഹാരാജാവിന്റ അമ്മയായ ഉത്തര ദേവി അവിടെ സന്നിഹിതയായിരുന്നു. മനോഹരമായ രാധാ മദൻമോഹന രൂപം കണ്ടപ്പോൾ പരമദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണന്റെ പാദങ്ങൾ ഈ വിഗ്രഹത്തിൽ പൂർണ്ണതയിൽ കാണപ്പെട്ടിരിക്കുന്നുവെന്ന് അവർ പറഞ്ഞു. മനോഹരമായ രാധാ ഗോവിന്ദന്റെ ഭഗവാന്റെ വക്ഷസും ഓടക്കുഴലും ഈ വിഗ്രഹങ്ങളിൽ പൂർണ്ണതയിൽ കാണപ്പെട്ടിരിക്കുന്നുവെന്ന് അവർ പറഞ്ഞു. ദിവ്യമായ ശ്രീ രാധ ഗോപിനാഥന്റെ രൂപം ദർശിച്ചപ്പോൾ ഭഗവാന്റെ മനോഹരമായ പുഞ്ചിരി തൂകുന്ന മുഖം ഈ വിഗ്രഹത്തിൽ പൂർണ്ണതയിൽ കാണപ്പെടുന്നുവെന്ന് അവർ പറഞ്ഞു. അതിനാൽ ഈ വിഗ്രഹങ്ങളാണ് വ്രജ ഭൂമിയിലെ ഏറ്റവും മുഖ്യമായ വിഗ്രഹങ്ങൾ.
അപ്രകടിതം ആയ രൂപത്തിൽ നീണ്ട കുറേകാലം ഈ ലോകത്ത് മദനമോഹനൻ തന്റെ ലീലകളാടി.ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ പ്രിയപ്പെട്ടതും ഏറ്റവും അടുത്ത സഹചാരിയുമായ ശ്രീ അദ്വൈത ആചാര്യർ ഈ ലോകത്ത് അവതരിച്ചപ്പോൾ അദ്ദേഹം ഒരുപാട് പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയുണ്ടായി. വൃന്ദാവനത്തിൽ താമസിച്ചിരുന്നപ്പോൾ അദ്ദേഹം ഇപ്പോൾ അദ്വൈത വടം എന്ന് അറിയപ്പെടുന്നതും യമുനയുടെ തീരത്തുള്ളതുമായ ഒരു വൃക്ഷ ചുവട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. അവിടെ ഗൗഢീയ വൈഷ്ണവർക്കിടയിൽ മദൻ ഗോപാൽ എന്നറിയപ്പെട്ടിരുന്ന ശ്രീ മദന മോഹനൻ അദ്വൈത ആചാര്യരുടെ മുന്നിൽ പ്രത്യക്ഷനായി. വൃന്ദാവന൦ വിടുന്നതിനു മുന്നേ ആയി അദ്വൈത ആചാര്യർ വളരെ സ്നേഹത്തോടുകൂടി മദൻ ഗോപാലന്റെ ആരാധന മധുരയിലെ പുരുഷോത്തം ചൗബെ എന്നു പേരുള്ള ശുദ്ധഹൃദയനായ ഒരു ബ്രാഹ്മണനെ ഏൽപ്പിച്ചു. ഭൗതികമായ എല്ലാവിധ പ്രവണതകളിൽ നിന്നും പൂർണ്ണമായി മുക്തനായ ഈ പരമഭക്തൻ മദനമോഹനനെ തന്റെ സ്വന്തം കുഞ്ഞിനെ എന്നതുപോലെ ആരാധിച്ചു.
അതിനുശേഷം സനാതന ഗോസ്വാമി ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ആജ്ഞപ്രകാരം വൃന്ദാവനത്തിലേക്ക് വന്നു. എല്ലാ ദിവസവും അദ്ദേഹം' എല്ലാ വീടുകളിലേക്കും പോയി കുറച്ച് പ്രസാദത്തിനായി ഭിക്ഷയാചിക്കുമായിരുന്നു ( ഇത് മധുകരി എന്ന് അറിയപ്പെടുന്നു.). വൃന്ദാവനത്തിലെ പ്രധാനഭക്ഷണം റോട്ടിയായിരുന്നു ( ചപ്പാത്തി ) അതിനാൽ അദ്ദേഹം ഓരോ റോട്ടി ഓരോ വീട്ടിൽ നിന്ന് സ്വീകരിക്കുമായിരുന്നു. അദ്ദേഹം ഈ ജനങ്ങളെ സന്ദർശിക്കുമ്പോൾ അവർ സാധാരണയായി അദ്ദേഹത്തെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു കീർത്തന൦ നയിക്കുവാനു൦ ചൈതന്യ മഹാപ്രഭുവിന്റെ അതീന്ദ്രിയമായ ശിക്ഷണങ്ങൾ പങ്കുവെക്കുവാനും പറയുമായിരുന്നു. ഒരിക്കൽ അദ്ദേഹം മധുരയിലെ ഒരു പട്ടണത്തിൽ ഭിക്ഷയാചിച്ചു കൊണ്ടിരിക്കുമ്പോൾ വളരെ പ്രധാനപ്പെട്ട എന്തോ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ശ്രീമാൻ പുരുഷോത്തമ ചൗബെ അദ്ദേഹത്തെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു എന്നിട്ട് പറഞ്ഞു ‘ ‘ഞാൻ അങ്ങേക്ക് നല്ല പ്രസാദം തരാ൦ സനാതനാ, എന്നാൽ വിഗ്രഹങ്ങളിലിരിക്കുന്ന പൂജാമുറിയിൽ നിന്ന് നൈവേദ്യം എടുക്കുന്നതു വരേക്കും കാത്തിരിക്കുക. സനാതന ഗോസ്വാമിയുടെ കണ്ണിനു മുന്നിൽ വച്ച് തന്നെ പുരുഷോത്തമ ചൗബെ അദ്ദേഹത്തിന്റെ സ്വന്തം കുഞ്ഞിനോട് എന്നതുപോലെ വിഗ്രഹത്തെ ശകാരിക്കാൻ തുടങ്ങി. ‘’നീയെന്താണ് ഇതുവരെയായിട്ടും ഞാൻ നിനക്ക് തന്ന ഭക്ഷണം കഴിച്ച് തീർക്കാത്തത്.’’ അദ്ദേഹം ഒരു വടിയെടുത്തു കൃഷ്ണന്റെ വിഗ്രഹത്തെ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുക പോലും ചെയ്തു. എന്നാൽ ഇത് കണ്ടപ്പോൾ , ശരിയായിട്ടുള്ള വിഗ്രഹാരാധനയുടെ രീതിയെ കുറിച്ച് വിവരിക്കുന്ന ഏറ്റവും ആധികാരികമായ ഗ്രന്ഥമായ ഹരി ഭക്തി വിലാസത്തിന്റെ രചയിതാവായ സനാതന ഗോസ്വാമി പുരുഷോത്തമ ചൗബെയോട് ഇപ്രകാരം പറഞ്ഞു. ‘’ കൃഷ്ണന്റെ വിഗ്രഹം കൃഷ്ണനിൽ നിന്ന് വ്യത്യസ്തമല്ല അദ്ദേഹം പരമദിവ്യോത്തമ പുരുഷനായ ഭഗവാനാണ് പരമസത്യമാണ്, എല്ലാ കാരണങ്ങളുടെയും കാരണമാണ് അദ്ദേഹത്തെ വളരെ ബഹുമാനത്തോടും ഭക്തിയോടും കൂടെ സമീപിക്കേണ്ടതാണ്. അല്ലാതെ അങ്ങയുടെ സ്വന്തം കുട്ടിയെ എന്നപോലെ അല്ല അദ്ദേഹത്തെ പരിചരിക്കേണ്ടത്. വളരെ വിനീതനായ പുരുഷോത്തമ ചൗബെ ഇത് കേട്ടപ്പോൾ സനാതന ഗോസ്വാമിയോട് ക്ഷമാപണം നടത്തിക്കൊണ്ട് ഇപ്രകാരം പറയാൻ തുടങ്ങി ‘’എന്നോട് ക്ഷമിക്കണം. ഇന്ന് അങ്ങയുടെ മഹത്തായ കാരുണ്യത്താൽ യഥാർത്ഥത്തിൽ എങ്ങനെയാണ് വിഗ്രഹത്തെ ആരാധിക്കേണ്ടതെന്ന് എനിക്ക് മനസ്സിലായി.
ആ രാത്രി മദൻമോഹന്റെ മനോഹരമായ രൂപം ശ്രീ സനാതന ഗോസ്വാമിയുടെ മുന്നിൽ പ്രത്യക്ഷമായി. മദൻമോഹൻ അദ്ദേഹത്തോട് പറഞ്ഞു “എന്റെ നാമം മദന മോഹനനെന്നാണ് ഒരുപാട് വർഷങ്ങൾക്കു മുന്നേ ഞാൻ കൃഷ്ണന്റെ പേരകുട്ടിയായ വജ്രനാഭനാൽ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടു. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഞാൻ സ്വാഭാവികമായി പുരുഷോത്തമ ചൗബെ എന്ന ഈ മഹാനായ ബ്രാഹ്മണന്റെ സംരക്ഷണത്തിൽ ഏൽപ്പിക്കപ്പെട്ടു. ഒരു ശുദ്ധ ഭക്തനായ അദ്ദേഹം എന്നെ വാത്സല്യ രസത്തിൽ ആണ് ആരാധിക്കുന്നത്. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ സ്നേഹം നിമിത്തം എന്നെ സ്വന്തം മകൻ ആയിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ഇന്ന് നിങ്ങൾ അദ്ദേഹത്തെ വളരെ ഔപചാരികമായ രീതിയിലുള്ള അർച്ചനയെ കുറിച്ച് പരിശീലിപ്പിച്ചു എന്നാൽ ഞാൻ അതിൽ അത്ര സംതൃപ്തനല്ല. അധികം താമസിയാതെ ബ്രാഹ്മണൻ അങ്ങയുടെ അടുത്ത് വരുകയും അദ്ദേഹം അതീന്ദ്രിയമായ എന്റെ ആ രൂപം നിങ്ങൾക്ക് ദക്ഷിണയായി നൽകുകയും ചെയ്യും. നിങ്ങളെന്നെ വളരെ ശ്രദ്ധയോടും സ്നേഹത്തോടും കൂടി നിങ്ങളുടെ ജീവനും ആത്മാവും ആയി ആരാധന ചെയ്യേണ്ടതായിട്ടുണ്ട്.
ഈ രീതിയിൽ മദന മോഹനൻ സനാതന ഗോസ്വാമിയുടെ പ്രേമപൂർവ്വമായ സംരക്ഷണത്തിൽ എത്തിച്ചേർന്നു. എന്നാൽ എങ്ങിനെയാണ് ശ്രീമതി രാധാറാണിയുടെ വിഗ്രഹം പ്രത്യക്ഷമായത്?
ഗോവിന്ദൻ, ഗോപിനാഥൻ, മദൻമോഹനൻ എന്നിവരുടെ ഹൃദയത്തെ ഭരിക്കുന്ന രാജ്ഞിയാണെന്ന് ശ്രീമതി രാധാറാണിയെന്ന് ഭക്തന്മാർ മനസിലാക്കി.അതിനാൽ തന്നെ ഗോസ്വാമിമാർ വിഗ്രഹത്തിലെ ഹൃദയത്തിൽ അവരുടെ ആരാധനയുടെ സുപ്രധാന വസ്തുവായ ശ്രീമതി രാധാ റാണിയെ കണ്ടുകൊണ്ട് ആരാധന ചെയ്യുന്നു. ഈ വിധത്തിൽ അവർ രാധാ ഗോവിന്ദനേയും രാധാ മദൻമോഹനെയും രാധാ ഗോപിനാഥനേയും ആരാധന ചെയ്തു. സാധാരണ ജനങ്ങൾക്ക് ശ്രീമതി രാധാറാണിയുടെ രൂപ൦ പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുക ആയിരുന്നെങ്കിൽ അവർക്ക് അത് വളരെ ആനന്ദം പ്രദാനം ചെയ്യുമെന്ന് ജഗന്നാഥ പുരിയിലെ പ്രതാപ് രുദ്ര രാജാവിന്റെ മകൻ ആയ പുരുഷോത്തമ ജന കരുതി . അതിനാൽ അദ്ദേഹത്തിന് ഗോവിന്ദ ദേവനേയു൦ മദൻ മോഹനനേയും ശ്രീ രാധറാണി സമേതനായി ആരാധന ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായി. അതിനാൽ അദ്ദേഹം അതി മനോഹരമായ ശ്രീമതി രാധികയുടെ രണ്ട് വിഗ്രഹങ്ങൾ കുറേ ഭക്തന്മാർക്കൊപ്പം വൃന്ദാവനത്തിലേക്ക് കൊടുത്തയച്ചു. ഭക്തന്മാരുടെ വിഗ്രഹങ്ങളോടൊപ്പമുള്ള ഈ യാത്ര വൃന്ദാവനത്തിൽ എത്തിയപ്പോൾ വ്രജ വാസികൾക്ക് വളരെയധികം സന്തോഷമുണ്ടായി. വലിയ ആഘോഷത്തോടെ കൂടി അവരെ സ്വാഗതം ചെയ്തു.
പിന്നീട് മദന മോഹനന്റെ പൂജാരിയുടെ സ്വപ്നത്തിൽ ശ്രീമതി രാധാറാണി പ്രത്യക്ഷയായി കൊണ്ട് ഇങ്ങനെ വിവരിച്ചു” ഈ വിഗ്രഹങ്ങൾ കൊടുത്തയച്ച ആൾക്ക് ഈ രണ്ട് വിഗ്രഹങ്ങളിൽ ഒന്ന് ഞാനാണ് അതായത് ശ്രീമതി രാധാറാണി ആണെന്നും അതിലെ വലിയ വിഗ്രഹം ലളിതാസഖിയാണെന്നും അറിയുകയില്ല . ലളിതാ സഖിയെ ശ്രീ മദന മോഹന വിഗ്രഹത്തിന് വലതുവശത്തായി പ്രതിഷ്ഠിക്കണം എന്റെ വിഗ്രഹത്തെ അതായത് ശ്രീമതി രാധികയെ അദ്ദേഹത്തിന്റെ ഇടതുവശത്തായി പ്രതിഷ്ഠിക്കണം.” ഈ പൂജാരിയുടെ ഹൃദയം വളരെ ശുദ്ധമായിരുന്നതിനാൽ എല്ലാവർക്കും തന്നെ അദ്ദേഹത്തിൽ പരിപൂർണ്ണ വിശ്വാസമർപ്പിച്ചിരുന്നു.. അദ്ദേഹം തന്റെ സ്വപ്നത്തെക്കുറിച്ച് വ്രജവാസികളോടു൦ ഗോസാമിമാരോടും പറഞ്ഞു. എല്ലാവരും തന്നെ ശ്രീമതി രാധാറാണി യുടെ ആഗ്രഹം അംഗീകരിച്ചു. ഒരു വലിയ പ്രതിഷ്ഠാദിനം ശ്രീ ശ്രീ രാധാ മദന മോഹനക്ഷേത്രത്തിൽ നടന്നു മാത്രമല്ല വിഗ്രഹങ്ങൾ അവരുടെ ആഗ്രഹപ്രകാരം തന്നെ പ്രതിഷ്ഠിക്കപ്പെട്ടു.
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com
No comments:
Post a Comment