Home

Sunday, June 6, 2021

ശ്രീ ഗുരു വന്ദനം

 




ശ്രീ ഗുരു വന്ദനം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ശ്രീ - ഗുരു - ചമണ - പത്മ, കേവല- ഭക്തിസദ്മ, 

ബന്ദോ മൂയി സാവധാന മാതേ

ജഹാര പ്രസാദേ ഭായ്, യേഭാവ തൊരിയ ജായ് 

കൃഷ്ണ - പ്രാപ്തി ഹോയ് ജാഹാ ഹോതേ 


ഗുരു - മുഖ - പത്മ - വാക്യ ചിത്തേതേ കൊരിയാ ഐക്യ, 

ആര നാ കൊതിഹോ മനേ ആശാ

ശ്രീ - ഗുരു - ചരണേ രതി, എയ് സേ ഉത്തമ - ഗതി 

ജേ പ്രസാദേ പൂരേ സർവ ആശാ 


ചക്ഷു - ദാൻ ദിലോ ജേയ്, ജന്മേ ജന്മേ പ്രഭു സേയ് 

ദിവ്യ - ജ്ഞാൻ ഹൃദേ പ്രകാശിതോ 

പ്രേമ - ഭക്തി ജാഹ ഹൊയിതേ, അവിദ്യാ വിനാശാ ജാതേ 

വേദേ ഗായ് ജാഹാര ചരിതോ 


ശ്രീ - ഗുരു കരുണാ - സിന്ധു, അധമ ജനാര ബന്ധു 

ലോകനാഥ് ലോകേര ജീവന 

ഹാഹാ പ്രഭു കോരോ ദൊയാ, ദേഹോ മോരേ പദ - ഛായാ 

എബേ ജസ് ഘുഷ്കു ത്രീഭുവന 


ജയ പ്രഭുപാദ ജയ പ്രഭുപാദ ജയ പ്രഭുപാദ ജയ പ്രഭുപാദ 

ജയ ജയ പ്രഭുപാദ് പ്രഭുപാദ് പ്രഭുപാദ് ജയ ജയ പ്രഭുപാദ് 


നമ ഓം വിഷ്ണുപാദായ കൃഷ്ണ പ്രേഷ്ഠായ ഭൂതലേ 

ശ്രീമതേ ഭക്തിവേദാന്ത സ്വാമിൻ ഇതി നാമിനേ 


നമസ്തേ സാരസ്വതേ ദേവേ ഗൗരവാണീ പ്രചാരിണേ 

നിർവിശേഷ ശൂന്യവാദി പാശ്ചാത്യദേശ താരിണേ


ജയ ശ്രീകൃഷ്ണ ചൈതന്യ - പ്രഭു നിത്യാനന്ദ - 

ശ്രീ അദ്വൈവത - ഗദാധര - ശ്രീവാസാദി - ഗൗര ഭക്ത വൃന്ദ 


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


ശ്രീ ഗുരു വന്ദനം - വിവർത്തനം  

🔆🔆🔆🔆🔆🔆🔆🔆


ആത്മീയ ഗുരുവിന്റെ പാദപത്മങ്ങളാണ് ശുദ്ധഭക്തിയുടെ ഇരിപ്പിടം. ആ പാദാരവിന്ദങ്ങളിൽ ഞാൻ ശ്രദ്ധാപൂർവ്വം പ്രണമിക്കുന്നു! അല്ലയോ സഹോദരാ, ആത്മീയ ഗുരുവിന്റെ അനുഗ്രഹത്തിലൂടെയാണ് നാം സംസാരസാഗരം കടന്ന് കൃഷ്ണനെ പ്രാപിക്കുന്നത്.


ആത്മീയ ഗുരുവിന്റെ ശിക്ഷണങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച്, മറ്റൊന്നിനേയും ആശിക്കാതിരിക്കുക. ആത്മീയ ഗുരുവിലുള്ള ആസക്തിയാണ് ആത്മീയ പുരോഗതിക്കുള്ള ഉത്തമ മാർഗ്ഗം. അദ്ദേഹത്തിന്റെ കാരുണ്യത്താൽ ആത്മീയ അഭിലാഷങ്ങളെല്ലാം നിറവേറ്റപ്പെടുന്നു. 


എനിക്ക് ആത്മജ്ഞാനം നൽകിയ അദ്ദേഹമാണ് ജന്മം തോറും എന്റെ നാഥൻ. അദ്ദേഹത്തിന്റെ കാരുണ്യത്താലാണ് ദിവ്യജ്ഞാനം പ്രകാശിക്കുന്നത്. ഈ പ്രേമക്തി ഉദിക്കുമ്പോൾ, അജ്ഞാനമാകുന്ന അന്ധകാരം നശിക്കുന്നു. വേദശാസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ഗുണങ്ങൾ പാടുന്നു. 


കരുണാസമുദ്രവും, പതിതാത്മാക്കളുടെ സുഹൃത്തുമായ അല്ലയോ ആത്മീയ ഗുരോ! അങ്ങ് എല്ലാവരുടേയും ബോധകനും ജീവനുമാകുന്നു. അല്ലയോ യജമാനനേ, എന്നിൽ കാരുണ്യം കാട്ടി, അങ്ങയുടെ പാദങ്ങളിൽ എനിക്ക് ആശ്രയം തരണം! അങ്ങയുടെ മഹിമാനങ്ങൾ മൂന്നു ലോകങ്ങളിലും പരക്കട്ടെ! 


ഭഗവാൻ ശ്രീകൃഷ്ണന് അത്യന്തം പ്രിയങ്കരനും, അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ചവനുമായ ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദർക്ക് ഞാൻ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു. ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമി മഹാരാജിന്റെ ശിഷ്യനും ആത്മീയ ഗുരുവുമായ അങ്ങേക്ക് സാദരപ്രണാമങ്ങൾ. നിരാകാരവാദവും ശൂന്യവാദവും നിറഞ്ഞ പാശ്ചാത്യദേശങ്ങളിൽ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ സന്ദേശങ്ങൾ അങ്ങ് കാരുണ്യപൂർവ്വം പ്രചരിപ്പിക്കുന്നു.




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


No comments:

Post a Comment