ഭഗവാൻ, ഭക്തൻ, ഭക്തിയുതസേവനം
🔆🔆🔆🔆🔆🔆🔆🔆
കൃഷ്ണശാസ്ത്രത്തെപ്പറ്റി പൂർണ്ണജ്ഞാനം നേടിയവർ കൃഷ്ണന്റെ ധാമമായ ആത്മീയസാമ്രാജ്യം പൂകാനർഹരാണ്. ഇതുകൊണ്ട് ബ്രഹ്മഭൂതനാകുന്നവന് തന്റെ വ്യക്തിത്വം നഷ്ടപ്പെടുന്നു എന്നർത്ഥമാകുന്നില്ല. ഭക്തിയുത സേവനമുണ്ട്; ഭക്തിഭരിതമായ സേവനമുള്ളപ്പോൾ കൃഷ്ണൻ അതോടൊപ്പമുണ്ട്; ഭക്തിസാധനയുണ്ട്; ഭക്തനുമുണ്ട്. ആ ജ്ഞാനത്തിന് മുക്തിക്കുശേഷവും ക്ഷയമില്ല. മുക്തി, ഭൗതികജീവിത ബോധത്തിൽ നിന്നുള്ള മോചനത്തെ കുറിക്കുന്നു. ആദ്ധ്യാത്മിക ജീവിതത്തിലും ഈ ഭേദമുണ്ട്. ഈ വ്യക്തിത്വമുണ്ട്; പക്ഷേ ശുദ്ധമായ കൃഷ്ണാവബോധത്തിലാണത്. ‘വിശതേ’ എന്ന പദം- എന്നിൽ ഉൾപ്പുകുന്നു- വ്യക്തിശുന്യബ്രഹ്മത്തോടുള്ള ഏകീഭാവമെന്ന അദ്വൈത സിദ്ധാന്തത്തെയാണു സൂചിപ്പിക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത്; അതല്ല ശരി. സ്വന്തം വ്യക്തിത്വം പുലർത്തിക്കൊണ്ടുതന്നെ ഭഗവത്സമ്പർക്കത്തിനും സേവനത്തിനുംവേണ്ടി ശ്രീകൃഷണ ധാമത്തിൽ പ്രവേശിക്കുക എന്നതാണ് ഇവിടെ നിർദ്ദിഷ്ടമായ അർത്ഥം. ഉദാഹരണത്തിന് പച്ചക്കിളി പച്ചമരത്തിന്മേൽ കയറുന്നത് അതിനോടേകീഭവിക്കാനല്ല, അതിന്റെ ഫലങ്ങൾ ആസ്വദിക്കാനാണ്. ഈ വിഷയത്തിന് ഉദാഹരണമായി സമുദ്രത്തിലൊഴുകിച്ചേരുന്ന നദികളെ വ്യക്തിശുന്യവാദികൾ ചൂണ്ടിക്കാട്ടാറുണ്ട്. പുഴകൾ സമുദ്രത്തിലെത്തി ലയിക്കുകയാണ ചെയ്യുന്നത്. വ്യക്തി ശൂന്യവാദികൾക്ക് ഈ നില ആനന്ദകരമാവാം; മറിച്ച് സമുദ്രത്തിൽ ഒരു ജലജീവിയെപ്പോലെ തന്റെ വ്യക്തിഭാവം പുലർത്തുകയാണ് വ്യക്തിവാദി ചെയ്യുക. സമുദ്രത്തിനടിയിലും എണ്ണമറ്റു ജീവികളെ നമുക്ക് കാണാം. ഉപരിതലത്തെക്കുറിച്ച മാത്രം അറിഞ്ഞാൽപ്പോരാ; ആഴങ്ങളിൽ ജീവിക്കുന്ന ജലജീവികളെപ്പറ്റിയും പൂർണ്ണമായറിയേണ്ടതുണ്ട്.
വിശുദ്ധ ഭക്തിസേവനത്തിലൂടെ ഭഗവാന്റെ അതീന്ദ്രിയഗുണങ്ങളേയും വിഭൂതികളേയുംപറ്റി ഭക്തന് ശരിയായ അറിവ് നേടാൻ കഴിയും. പതിനൊന്നാമദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളതുപോലെ (1154) ഈ ഭക്തി യുതസേവനകർമ്മത്തിലുടെ മാത്രമേ അതിന് കഴിയുകയുള്ളൂ. പരമപുരുഷനെ അറിയാനും അദ്ദേഹത്തിന്റെ ലോകത്തിൽ പ്രവേശിക്കാനും ഭക്തിയുതസേവനംകൊണ്ട് സാധിക്കുമെന്ന് ഇവിടെ ഊന്നിപ്പറയുന്നു.
ഭൗതികസങ്കല്പങ്ങളൊഴിഞ്ഞ് ബ്രഹ്മഭൂതാവസ്ഥയിലെത്തിയ ശേഷം ഭഗവാനെപ്പറ്റി ശ്രവിക്കുന്നതോടെ ഭക്തിയുതസേവനം ആരംഭിക്കുന്നു. പരമപുരുഷ ചരിത്ര ശ്രവണത്താൽ ബ്രഹ്മഭൂതാവസ്ഥ വളരുന്നതോടെ ഭൗതിക കല്മഷങ്ങൾ - ലോഭവും ഭോഗാസക്തിയും മാഞ്ഞു പോവും. ഇവ ഹൃദയത്തിൽ നിന്നൊഴിയുമ്പോൾ ഭക്തന് ഭഗവത് സേവനത്തിൽ കൂടുതൽ താത്പര്യമുണ്ടാവുന്നു. ഈ താത്പര്യം, വീണ്ടും ഭൗതിക കല്മഷങ്ങളുൾക്കൊള്ളുന്നതിൽ നിന്ന് അയാളെ തടയുകയും ചെയ്യും. ഈ നിലയിൽ പൂർണ്ണമായ ഭഗവജ്ഞാനം കൈവരും. ഇതാണ് ശ്രീമദ് ഭാഗവതവും പ്രഖ്യാപിക്കുന്നത്. ഭക്തിപ്രകിയ - ആദ്ധ്യാത്മികസേവനം, മുക്തിക്കുശേഷവും തുടരുന്നുണ്ട്.
‘ആപ്രായാണാത് തത്രപി ഹി ദൃഷ്ടം’, എന്ന് വേദാന്തസൂത്രം (4.1.12) മുക്തിക്കു ശേഷവും ഭക്തിപൂർവ്വമായ സേവനം തുടരുന്നു എന്നർത്ഥം. ജീവാത്മാവിനെ തനതായ വ്യക്തിത്വത്തിൽ അഥവാ സ്വരൂപാവസ്ഥയിൽ പുനഃപ്രതിഷ്ഠിക്കലാണ് ഭക്തിമാർഗേണയുള്ള മുക്തി എന്ന് (ശീമദ് ഭാഗവതം നിർവ്വചിക്കുന്നുണ്ട്. ആ സ്വരൂപാവസ്ഥയെപ്പറ്റി മുമ്പ് പറഞ്ഞുവല്ലോ. പരമപുരു
(ഭാവാർത്ഥം / ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പതിനെട്ട് / ശ്ലോകം 55)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment