ചതുർവിധാ ഭജന്തേ മാം ജനാഃ സുകൃതിനോഽർജുന
ആര്തോ ജിജ്ഞാസുരര്ഥാർഥീ ജ്ഞാനി ച ഭരതര്ഷഭ
ഹേ ഭരതകുലശ്രേഷ്ഠാ, സുകൃതികളായ നാലു കൂട്ടരാണ് എന്നെ ഭജിക്കുന്നത്. ദുഃഖിതൻ, ധനകാംക്ഷി, ജിജ്ഞാസു. പരമസത്യത്തെ അന്വേഷിക്കുന്ന ജ്ഞാനി.
ദുഷ്കൃതികളെപ്പോലെയല്ലാത്തവരും ശാസ്ത്രാനുസാരമായ വിധികൾ പാലിക്കുന്നവരുമായ മനുഷ്യരുണ്ട്. ഇവരെ സുകൃതികൾ എന്നു വിളിക്കുന്നു. ധാർമ്മികവും നൈതികവും സാമൂഹികവുമായ നിയമങ്ങൾ അനുസരിക്കുന്ന ഇക്കൂട്ടർ പ്രായേണ ഭഗവദ്ഭക്തരാണ്. ഇവരിലുണ്ട് നാലു വിഭാഗങ്ങൾ- ദുഃഖിതൻ, അർത്ഥാർഥി, ജിജ്ഞാസു, പരമസത്യത്തെ അന്വേഷിക്കുന്നവൻ. ശുദ്ധഭക്തന്മാരല്ല ഇവർ; പല പല കാരണങ്ങളാലും ഭഗവതഭക്തിയുതസേവനത്തിനു വരുന്നവരാണിവർ. ഇവരാരും ശുദ്ധഭക്തരല്ല. ഭക്തിയുതസേവനത്തിനു പുറമേ അവർക്കും ചില ആഗ്രഹങ്ങളുണ്ട്. ശുദ്ധഭക്തിയെന്നാൽ മറ്റ് ആഗ്രഹ ങ്ങളോ, അഭിലാഷങ്ങളോ ഇല്ലാത്ത ഭക്തിയാണ്.
ഭക്തിരസാമൃതസിന്ധു(1.1.11)വിൽ ഭക്തിയെ ഇപ്രകാരം നിർവ്വചി ക്കുന്നു.
അന്യാഭിലാഷിതാശൂന്യം ജ്ഞാന കര്മാദ്യനാവൃതം
ആനുകൂല്യേന് കൃഷ്ണാനുശീലനം ഭക്തിരുത്തമാ,
'കാമ്യകർമ്മങ്ങളിലൂടേയോ തത്ത്വജ്ഞാനത്തിലൂടേയോ ഭൗതികമായ നേട്ടമുണ്ടാക്കാനുള്ള ആഗ്രഹം കൂടാതെ അനുകൂലഭാവേന കൃഷ്ണനെ ദിവ്യപ്രേമത്തോടെ സേവിക്കണം. അതാണ് ഉത്തമഭക്തി.'
ഭഗവാന്റെ ഭക്തിയുതസേവനത്തിനെത്തുന്ന ഈ നാലുവിധ ഭക്തരും ഒരു ശുദ്ധഭക്തന്റെ സത്സംഗമുണ്ടായാൽ പരിശുദ്ധി നേടി പരമഭക്തരാകും. ദുഷ്കൃതികളെ സംബന്ധിച്ചിടത്തോളം ജീവിതം സ്വാർത്ഥമയവും, സംയമരഹിതവും, ആദ്ധ്യാത്മികലക്ഷ്യങ്ങൾ ഇല്ലാത്തതുമാകയാൽ അവർക്ക് ഭക്തിയുതസേവനം ദുഷ്കരമാണ്. എന്നാൽ അവരിൽ ചിലർ യാദൃശ്ചികമായി ശുദ്ധഭക്തനുമായുള്ള സമ്പർക്കത്താൽ ശുദ്ധഭക്തരായിത്തീരുന്നു.
എല്ലായ്ക്കപ്പോഴും കാമ്യകർമ്മങ്ങളിൽ തിരക്കേറിയവർ ഭൗതികക്ലേ ശങ്ങളോടെ ഭഗവത്സന്നിധി പൂകുമ്പോൾ വിശുദ്ധരായ മറ്റു ഭക്തന്മാരുമായി അവർക്ക് സഹവസിക്കാനവസരം കിട്ടുകയും തന്മൂലം അവർ ശുദ്ധഭക്തരായിത്തീരുകയുംചെയ്യും. ഭൗതികലോകത്തിൽ നിന്ന് നിരാശ മാത്രം ലഭിച്ചിട്ടുള്ള വ്യക്തികളിൽ ചിലർ ചിലപ്പോൾ ശുദ്ധഭക്തന്മാരുമായി ബന്ധപ്പെടാൻ വരുന്നു. അപ്രകാരം അവരിൽ ഭഗവതതത്ത്വം ഗ്രഹിക്കാനുള്ള ജിജ്ഞാസ ഉദിക്കുന്നു. ഇതേപ്പോലെ, എല്ലാ ജ്ഞാനമണ്ഡലങ്ങ ളിലും പരാജയം സംഭവിക്കുമ്പോൾ ശുഷ്ക ദാർശനികർ ഭഗവത്ജ്ഞാനത്തിനു വേണ്ടി ഉത്കണ്ഠാകുലരായി ഭഗവാനെ അറിയാൻ ആഗ്രഹിക്കുന്നു. ഭഗവാന്റേയോ മഹാഭാഗവതന്മാരുടേയോ കാരുണ്യത്താൽ അവ്യക്തിഗത്രബഹ്മജ്ഞാനത്തേയും സ്ഥാനീയപരമാത്മജ്ഞാനത്തേയും അതിക്രമിച്ച് വ്യക്തിഗതനായ ഭഗവാനെക്കുറിച്ച് അറിയുന്നു. ചുരുക്കിപ്പറഞ്ഞാൽ ദുഃഖിതരും ജിജ്ഞാസുക്കളും ധനകാംക്ഷികളും ജ്ഞാനാന്വേഷികളുമെല്ലാം ഭൗതികാഗ്രഹങ്ങളിൽ നിന്ന് വിമുക്തരായി, പ്രാപഞ്ചികങ്ങളായ നേട്ടങ്ങൾ ആദ്ധ്യാത്മികോന്നതിയുമായി ഒരുതരത്തിലും ബന്ധപ്പെട്ടവയല്ലെന്ന സത്യം മനസ്സിലാക്കുമ്പോൾ ശുദ്ധ ഭക്തരായി മാറുകയും ചെയ്യും. ആ വിശുദ്ധാവസ്ഥയിലെത്തുന്നതുവരെ അതീന്ദ്രിയമായ ഭഗവത്സേവനമനുഷ്ഠിക്കുന്നവർ കാമ്യകർമ്മങ്ങളുടേയും ഭൗതികജ്ഞാനകാംക്ഷയുടേയും ദൂഷിതവലയത്തിൽപ്പെട്ടിരിക്കുകയേയുള്ളൂ. ഇവയെ അതിക്രമിച്ചു വേണം ഒരാൾക്ക് വിശുദ്ധഭക്തിപരമമായ സേവനത്തിലേർപ്പെടാൻ.
(ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം ഏഴ് / TEXT 16)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com
No comments:
Post a Comment