നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
പ്രീയപ്പെട്ടവരുടെ മരണം
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം രണ്ട് / / ശ്ലോകം 25
*************************************************
അവ്യക്തോ ഽയമചിന്ത്യോ ഽയമവികാര്യോ ഽയമുച്യതേ
തസ്മാദേവം വിദി ത്വൈനം നാനുശോചിതുമർഹസി
അദൃശ്യനും അചിന്ത്യനും മാറ്റമില്ലാത്തവനുമാണ് ആത്മാവ്. ഇതറിയുന്നതുകൊണ്ട് നീ ശരീരത്തെക്കുറിച്ച് ദുഃഖിക്കരുത്.
ഭാവാർത്ഥം:
മുൻപ് വിവരിച്ചതുപോലെ ഭൗതികമായ നമ്മുടെ കണക്കുകൂട്ടലുകളനുസരിച്ച്, ഏറ്റവും ശക്തിമത്തായ സൂക്ഷ്മദർശനി യിലൂടേയും കാണാനാവാത്തവിധം സൂഷ്മതമമാണ് ആത്മാവ്, തന്മൂലം അദൃശ്യനും തന്നെ. ആത്മാവിന്റെ സത്തയെക്കുറിച്ചാകട്ടെ, ശ്രുതി അഥവാ വേദ ജ്ഞാനത്തിലൂടെയല്ലാതെ പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്താൻ ആർക്കുമാവില്ല. ആത്മാവുണ്ടെന്നുള്ള പ്രത്യക്ഷമായ വസ്തുത നാം അംഗീകരിച്ചേ മതിയാവൂ. എന്തുകൊണ്ടെന്നാൽ ആത്മാവിന്റെ ഉണ്മ അറിയുവാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. വിശിഷ്ടമായ പ്രാമാണിക വാക്യങ്ങളെ ആധാരമാക്കി പൂർണ്ണമായും സ്വീകരിക്കേണ്ടവയായിട്ട് പല വിഷയങ്ങളും നമുക്കുണ്ട്. ആരും തന്റെ പിതൃത്വത്തെ നിഷേധിക്കാറില്ല. അമ്മയുടെ ആധികാരിക വചനങ്ങൾ ഉള്ളപ്പോൾ അതല്ലാതെ അച്ഛനാരാണെന്നറിയാൻ വേറെ യാതൊരു മാർഗ്ഗവുമില്ല. അതു പോലെതന്നെ വേദങ്ങളുടെ പഠനത്തിലൂടെയല്ലാതെ ആത്മാവിനെ അറിയുന്നതിന് മറ്റുവഴിയൊന്നുമില്ല. മാനുഷിക പരീക്ഷണങ്ങളിലൂടെയുള്ള വിജ്ഞാനം കൊണ്ട് ആത്മാവിനെ മനസ്സിലാക്കാൻ പറ്റില്ല. ആത്മാവ് ബോധവും അവബോധമുള്ളതുമാകുന്നു എന്ന് വേദങ്ങൾ ഘോഷിക്കുന്നു. അത് അംഗീകരിച്ചേ പറ്റു. ശരീരത്തിനെന്ന പോലെ പരിണാമഭേദങ്ങൾ ആത്മാവിനുണ്ടാവുകയില്ല. ഒരിക്കലും മാറ്റമില്ലാത്തതുകൊണ്ട് അമേയമായ പരമാത്മാവിനെ അപേക്ഷിച്ച് അണുമാത്രനായിരിക്കുന്നു ജീവാത്മാവ്. പരമാത്മാവ് അമേയനാണ്. ജീവാണു വാകട്ടെ, അതിസൂക്ഷ്മവും. അതുകൊണ്ട് അതിസൂക്ഷ്മമായ ആ ജീവാണുവിന് പരിണാമങ്ങളില്ലായ്ക്കുകയാൽ ഒരിക്കലും അപരിമേയനായ പരമപുരുഷനോട്, അഥവാ ശ്രീഭഗവാനോട് തുല്യനാകാൻ വയ്യ. ആത്മാവിന്റെ അസ്തിത്വം ഉറപ്പുവരുത്തിക്കൊണ്ട് ഈ ആശയം വേദങ്ങളിൽ പലവിധത്തിലും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഏതു വിഷയമാണെങ്കിലും പിഴ.കൂടാതെ പഠിച്ച് ഹൃദിസ്ഥമാക്കാൻ ആവർത്തനങ്ങൾ ആവശ്യമാണ്.
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com
No comments:
Post a Comment